ക്രമ നമ്പര്‍ |
രേഖയുടെ പേര് |
ഇന്ത്യയ്ക്ക് വേണ്ടി ഒപ്പ് വച്ചത് |
ദക്ഷിണ കൊറിയയ്ക്ക് വേണ്ടി ഒപ്പ് വച്ചത് |
ലക്ഷ്യങ്ങള്‍ |
1 |
നവീകരിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട ഏര്‍ളി ഹാര്‍വെസ്റ്റ് പാക്കേജിനെ കുറിച്ചുള്ള സംയുക്ത പ്രസ്താവന |
ശ്രീ. സുരേഷ് പ്രഭു, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി |
കിം ഹ്യും – ചോങ്, ദക്ഷിണ കൊറിയന്‍ വ്യാപാര, വ്യവസായ ഊര്‍ജ്ജ മന്ത്രി |
ചെമ്മീന്‍, കല്ലുന്മേല്‍ കായ്, സംസ്‌ക്കരിച്ച മത്സ്യം എന്നിവ ഉള്‍പ്പെടെ വ്യാപാര ഉദാരവല്‍ക്കരണം ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തിക്കൊണ്ട് ഇന്ത്യാ ദക്ഷിണ കൊറിയ സമഗ്ര സാമ്പത്തിക കരാര്‍ നവീകരിക്കുന്നതിനായി നടന്ന് വരുന്ന ചര്‍ച്ചകളെ സഹായിക്കാന്‍ |
2 |
വ്യാപാര പരിഹാരങ്ങള്‍ സംബന്ധിച്ച ധാരണാപത്രം |
ശ്രീ. സുരേഷ് പ്രഭു, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി |
കിം ഹ്യും – ചോങ്, ദക്ഷിണ കൊറിയന്‍ വ്യാപാര, വ്യവസായ ഊര്‍ജ്ജ മന്ത്രി |
ആന്റി ഡംപിംഗ്, സബ്‌സിഡി, തുല്യത, സുരക്ഷാ നടപടികള്‍ മുതലായ വ്യാപാര പരിപാര മേഖലകളില്‍ കൂടിയാലോചനകളിലൂടെ യും വിവര കൈമാറ്റത്തിലൂടെയും സഹകരണത്തിനുള്ള, ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും, വിദഗ്ദ്ധരും അടങ്ങുന്ന സമിതി രൂപീകരിക്കാന്‍ |
3 |
ഫ്യൂച്ചര്‍ സ്ട്രാറ്റജി ഗ്രൂപ്പ് സംബന്ധിച്ച ധാരണാപത്രം |
ശ്രീ. സുരേഷ് പ്രഭു, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി &ഡോ. ഹര്‍ഷവര്‍ദ്ധന്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി |
കിം ഹ്യും – ചോങ്, ദക്ഷിണ കൊറിയന്‍ വ്യാപാര, വ്യവസായ ഊര്‍ജ്ജ മന്ത്രി &യൂ യങ് മിന്‍, ദക്ഷിണ കൊറിയന്‍ ശാസ്ത്ര, വിവര സാങ്കേതികവിദ്യാ മന്ത്രി |
നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതിന് നൂതന സാങ്കേതികവിദ്യകളുടെ വാണിജ്യ വല്‍ക്കരണത്തിന് സഹകരണം. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, സ്മാര്‍ട്ട് ഫാക്ടറി, ത്രിമാന പ്ലിന്റിംഗ്, വൈദ്യുതി വാഹനങ്ങള്‍, വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ പരിചരണം മുതലായവയ്ക്ക് ഊന്നല്‍. |
4 |
2018-2022 ലേയ്ക്കുള്ള സാംസ്‌കാരിക വിനിമയ പരിപാടി |
ശ്രീ. രാഘവേന്ദ്ര സിംഗ്, കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി |
ഷിന്‍ ബോംഗ് കില്‍, ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ സ്ഥാനപതി |
സംഗീതം, നൃത്തം, നാടകം, കലാപ്രദര്‍ശനങ്ങള്‍ പുരാ രേഖകള്‍, വംശീയ ശാസ്ത്രം ബഹുജന മാധ്യമ പരിപാടികള്‍, മ്യൂസിയം പ്രദര്‍ശന വസ്തുക്കള്‍ എന്നീ രംഗങ്ങളില്‍ സാംസ്‌കാരികവും, ജനങ്ങള്‍ തമ്മിലുള്ളതുമായ ബന്ധങ്ങള്‍ ആഴത്തിലാക്കാന്‍ |
5 |
കേന്ദ്ര ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലും (സി.എസ്.ഐ.ആര്‍), ദക്ഷിണ കൊറിയയിലെ ശാസ്ത്ര സാങ്കേതിക ഗവേഷണ കൗണ്‍സിലും (എന്‍.എസ്.റ്റി.) തമ്മില്‍ സഹകരണത്തിനുള്ള ധാരണാപത്രം |
ശ്രീ. ഗിരീഷ് സാഹ്‌നി, ഡയറക്ടര്‍ ജനറല്‍ സി.എസ്.ഐ.ആര്‍ |
വോന്‍ ക്വാംഗ് യുന്‍ ദക്ഷിണ കൊറിയയിലെ ശാസ്ത്ര സാങ്കേതിക ഗവേഷണ കൗണ്‍സില്‍ (എന്‍. എസ്.റ്റി.) ചെയര്‍മാന്‍ |
താങ്ങാവുന്ന നിരക്കിലുള്ള ജലശുദ്ധീകരണ സാങ്കേതിവിദ്യകള്‍, സ്മാര്‍ട്ട് ഗതാഗത സംവിധാനങ്ങള്‍, പുതിയ ബദല്‍ പദാര്‍ത്ഥങ്ങള്‍, പാരമ്പര്യ ഔഷധങ്ങള്‍ മുതലായ മേഖലകളിലെ ശാസ്ത്ര സാങ്കേതിക ഗവേഷണത്തിനും, വാണിജ്യ വല്‍ക്കരണത്തിനും ഉള്ള സഹകരണത്തിന് |
6 |
റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷനും (ആര്‍.ഡി. എസ്.ഒ.), ദക്ഷിണ കൊറിയയിലെ, റെയില്‍റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (കെ.ആര്‍.ആര്‍.ഐ) തമ്മില്‍ സഹകരണത്തിനുള്ള ധാരണാപത്രം |
ശ്രീ. എം. ഹുസൈന്‍, ആര്‍.ഡി.എസ്.ഒ. ഡയറക്ടര്‍ ജനറല്‍ |
നാ ഹീ – സ്യൂംഗ്, പ്രസിഡന്റ് കെ.ആര്‍.ആര്‍.ഐ |
റെയില്‍വേ ഗവേഷണം, റെയില്‍വേയുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത് കൈമാറല്‍, റെയില്‍വേ വ്യവസായങ്ങളുടെ വികസനം എന്നീ രംഗങ്ങളിലെ സഹകരണത്തിന്. ഇന്ത്യയില്‍ ഒരു ആധുനിക ഗവേഷണ വികസന സംവിധാനം സ്ഥാപിക്കുന്ന തടക്കമുള്ള സംയുക്ത സാധ്യതകള്‍ ഇരു രാജ്യങ്ങളും ആരായും |
7 |
ബയോ ടെക്‌നോളജി, ബയോ എക്കണോമിക്‌സ് എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം |
ഡോ. ഹര്‍ഷവര്‍ദ്ധന്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്ര |
യൂ യങ് മിന്‍, ദക്ഷിണ കൊറിയന്‍ ശാസ്ത്ര, വിവര സാങ്കേതികവിദ്യാ മന്ത്രി |
ആരോഗ്യം, ഔഷധങ്ങള്‍, മത്സ്യോത്പ്പന്നങ്ങള്‍, ഡിജിറ്റല്‍ ആരോഗ്യ പരിചരണം, സൂക്ഷ്മ മരുന്നുകള്‍, മസ്തിഷ്‌ക്ക ഗവേഷണം, അടുത്ത തലമുറയിലെ ആരോഗ്യ ഉപകരണങ്ങള്‍ എന്നീ രംഗങ്ങളില്‍ ബയോ ടെക്‌നോളജിയും, ബയോ ഡാറ്റയും വിനിയോഗിക്കുന്നത് സംബന്ധിച്ച സഹകരണത്തിന് |
8 |
കമ്പ്യൂട്ടര്‍, വിവര സാങ്കേതികവിദ്യ, വാര്‍ത്താ വിനിമയം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം |
ശ്രീ. മനോജ് സിന്‍ഹ കേന്ദ്ര വാര്‍ത്താ വിനിമയ സഹമന്ത്രി |
യൂ യങ് മിന്‍, ദക്ഷിണ കൊറിയന്‍ ശാസ്ത്ര, വിവര സാങ്കേതികവിദ്യാ മന്ത്രി |
അടുത്ത തലമുറയിലെ വയര്‍ലെസ് വാര്‍ത്താ വിനിമയ ശൃംഖലകളായ 5ജി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മുതലായവയുടെ നവീകരണത്തിനും, വികസനത്തിനും, അവ ദുരന്തനിവാരണത്തിനും, അടിയന്തര ഘട്ടങ്ങളിലും, സൈബര്‍ സുരക്ഷയ്ക്കും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച സഹകരണത്തിന് |
9 |
സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങളുടെ രംഗത്ത് ഇന്ത്യയും, ദക്ഷിണ കൊറിയയും തമ്മില്‍ സഹകരണത്തിനുള്ള ധാരണാപത്രം. നോഡല്‍ ഐജന്‍സികള്‍ : ദേശീയ ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനും (എന്‍.എസ്.ഐ.സി), ദക്ഷിണ കൊറിയയിലെ ചെറുകിട, ഇടത്തരം കോര്‍പ്പറേഷനും (എസ്.ബി.സി) |
ശ്രീ. രവീന്ദ്ര നാഥ്, എന്‍.എസ്.ഐ.സി. ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറും |
ലീ സാംഗ് ജിക്ക്, പ്രസിഡന്റ് ദക്ഷിണ കൊറിയയുടെ ചെറുകിട, ഇടത്തരം കോര്‍പ്പറേഷനും (എസ്.ബി.സി) |
ഇരു രാജ്യങ്ങളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വികസിപ്പിക്കാനും ആഗോള വിപണികളില്‍ അവയുടെ മത്സരക്ഷമത മെച്ചപ്പെടുത്താനുമുള്ള സഹകരണത്തിന്. ഒരു ഇന്ത്യ- ദക്ഷിണ കൊറിയ സാങ്കേതിവിദ്യാ കൈമാറ്റ കേന്ദ്ര സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ആരായും |
10 |
ഗുജറാത്ത് ഗവണ്‍മെന്റും, കൊറിയന്‍ വ്യാപാര പ്രോത്സാഹന ഏജന്‍സിയും(കെ.ഒ.റ്റി.ആര്‍.എ) തമ്മിലുള്ള ധാരണാപത്രം |
ശ്രീ. എം.കെ. ദാസ്, ഗുജറാത്ത് വ്യവസായ ഖനി വകുപ്പ് സെക്രട്ടറി |
ക്വോണ്‍ പ്യൂംഗ് -ഓഹ്, കൊറിയന്‍ വ്യാപാര പ്രോത്സാഹന ഏജന്‍സി പ്രസിഡന്റും, സി.ഇ.ഒ. യും |
ദക്ഷിണ കൊറിയന്‍ കമ്പനികളും ഗുജറാത്ത് കമ്പനികളും തമ്മിലുള്ള വ്യവസായ നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ . പ്രത്യേകിച്ച് നഗര അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷ്യ സംസ്‌ക്കരണ വ്യവസായങ്ങള്‍, സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതി, നൈപുണ്യ പരിശീലനം, നവ പുനരുപയോഗ ഊര്‍ജ്ജ വികസനം എന്നീ രംഗങ്ങളില്‍. കെ.ഒ.റ്റി.ആര്‍.എ. അഹമ്മദാബാദില്‍ ഒരു ഓഫീസ് തുറക്കുകയും 2019 ലെ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ പങ്കാളിയാവുകയും ചെയ്യും. |
11 |
സുരിരത്‌ന രാജ്ഞിയുടെ സ്മാരകവുമായി ബന്ധപ്പെട്ട ധാരണാപത്രം |
ശ്രീ. അവനീഷ് കുമാര്‍ അവസ്തി, ഉത്തര്‍ പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ടൂറിസം ഡയറക്ടര്‍ ജനറലും |
ഷിന്‍ ബോംഗ് കില്‍, ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ സ്ഥാനപതി |
എ.ഡി. 48 ല്‍ കൊറിയയില്‍ പോയി അവിടത്തെ കിം സുരോ രാജാവിനെ കല്യാണം കഴിച്ച സുരിരത്‌ന രാജകുമാരിയുടെ സ്മരണയ്ക്കായി നിലവിലുള്ള സ്മാരക സൗധം നവീകരിക്കാനും, വികസിപ്പിക്കാനും. വലിയൊരു വിഭാഗം കൊറിയക്കാര്‍ തങ്ങള്‍ ഈ ഐതിഹാസിക രാജകുമാരിയുടെ പിന്‍തലമുറക്കാരാണെന്ന് വിശ്വസിക്കുന്നു. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിനും പങ്ക് വയ്ക്കപ്പെടുന്ന സാംസ്‌കാരിക പൈതൃകത്തിനുമുള്ള സ്തുത്യുപഹാരമായിരിക്കും പുതിയ ഈ സ്മാരകം. |