ഇന്ത്യയും സ്വീഡനും തമ്മിലുള്ള ധാരണാപത്രങ്ങളും/കരാറുകളും
· സുസ്ഥിരഭാവിക്കുവേണ്ടിയുള്ള ഇന്തോ-സ്വീഡന്‍ നൂതനാശയ പങ്കാളിത്തത്തിനായി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും മിനിസ്ട്രി ഓഫ് എന്റര്‍പ്രൈസസ് ആന്റ് ഇന്നവോഷനും തമ്മിലുള്ള സംയുക്ത പ്രസ്താവന.
ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ധാരണാപത്രങ്ങള്‍/കരാറുകള്‍
· ഇന്ത്യയുടെ ഭവന നഗരകാര്യ മന്ത്രാലയവും ഡെന്‍മാര്‍ക്കിന്റെ വ്യവസായ, വ്യാപാരം ധനകാര്യ മന്ത്രാലയവും തമ്മില്‍ സുസ്ഥിര-മികച്ച നഗരവികസന രംഗത്ത് സഹകരണത്തിനുള്ള ധാരണാപത്രം.
· ഇന്ത്യയുടെ മൃഗസംരക്ഷണ-പാലുല്‍പ്പാദന വകുപ്പും കാര്‍ഷിക-കര്‍ഷകക്ഷേമമന്ത്രാലവും ഡാനിഷ് വെറ്റിറനറിയും ഭക്ഷ്യഭരണവും, പരിസ്ഥിതി ഭക്ഷ്യമന്ത്രാലയവും തമ്മില്‍ മൃഗസംരക്ഷണ പാലുല്‍പ്പാദനരംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം.
· ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയും ഡാനിഷ് വെറ്റിറനറിയും ഫുഡ് അഡ്മിനിസ്‌ട്രേഷനും തമ്മില്‍ ഭക്ഷ്യസുരക്ഷായ്ക്കുള്ള സഹകരണത്തിനായി ധാരണാപത്രം.
· ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും, ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാല, ഫാക്കല്‍റ്റി ഓഫ് സയന്‍സുമായി കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ സഹകരണത്തിനുള്ള ധാരണാപത്രം.
ഇന്ത്യയും ഐസ്‌ലാന്‍ഡൃം, തമ്മിലുള്ള ധാരണാപത്രങ്ങള്‍/കരാറുകള്‍
· ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും ഐസ്‌ലാന്‍സ് സര്‍വകലാശാലയും തമ്മില്‍ ഹിന്ദിഭാഷയ്ക്ക് വേണ്ടി ഐ.സി.സി.ആര്‍ ചെയര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം.