ക്രമ നമ്പര്‍, ധാരണാപത്രത്തിന്റെയോ കരാറിന്റെയോ പേര്, പലസ്തീനു വേണ്ടി ഒപ്പുവെച്ച വ്യക്തി, ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ച വ്യക്തി, കൈമാറ്റം നടത്തിയ വ്യക്തി എന്ന ക്രമത്തില്‍:
1. മൂന്നു കോടി യു.എസ്. ഡോളര്‍ ചെലവില്‍ ബെത്‌ലഹേം ഗവര്‍ണറേറ്റിലെ ബേട് സബോറില്‍ ഇന്ത്യ-പലസ്തീന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനായി ഇന്ത്യയും പലസ്തീനും തമ്മിലുള്ള ധാരണാപത്രം. പലസ്തീന്‍ ആരോഗ്യമന്ത്രി ഡോ.ജവാദ് ഒആദ്, സെക്രട്ടറി (ഇ.ആര്‍.) ശ്രീ. ടി.എസ്.തിരുമൂര്‍ത്തി, വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലെ.
2. 50 ലക്ഷം രൂപ ചെലവില്‍ ഇന്ത്യ-പലസ്തീന്‍ സ്ത്രീശാക്തീകരണ കേന്ദ്രം ‘തുരതി’ സ്ഥാപിക്കുന്നതിനായി ഇന്ത്യയും പലസ്തീനും തമ്മിലുള്ള ധാരണാപത്രം. പലസ്തീന്‍ ദേശീയ സമ്പദ്‌വ്യവസ്ഥാ വകുപ്പു മന്ത്രി ശ്രീമതി അബീര്‍ ഔദേ, സെക്രട്ടറി (ഇ.ആര്‍.) ശ്രീ. ടി.എസ്.തിരുമൂര്‍ത്തി, വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലെ.
3. 50 ലക്ഷം യു.എസ്. ഡോളര്‍ ചെലവില്‍ രാമല്ലയില്‍ ദേശീയ പ്രിന്റിങ് പ്രസ് സ്ഥാപിക്കുന്നതിനായി ഇന്ത്യയും പലസ്തീനുമായുള്ള ധാരണാപത്രം. ധനകാര്യമന്ത്രിക്കുവേണ്ടി പലസ്തീന്‍ പൊതു പ്രക്ഷേപണ കോര്‍പറേഷന്‍, ഔദ്യോഗിക മാധ്യമ വകുപ്പു മന്ത്രി ശ്രീ. അഹമ്മദ് അസ്സാഫ്, സെക്രട്ടറി (ഇ.ആര്‍.) ശ്രീ. ടി.എസ്.തിരുമൂര്‍ത്തി, വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലെ.
4. പത്തു ലക്ഷം യു.എസ്. ഡോളര്‍ ചെലവില്‍ മുതല്‍ത് അല്‍ ഷുഹദ ഗ്രാമത്തില്‍ സ്‌കൂള്‍ നിര്‍മാണത്തിനായി ഇന്ത്യ-പലസ്തീന്‍ ധാരണാപത്രം. പലസ്തീന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. സാബ്രി സായ്ദാം, സെക്രട്ടറി (ഇ.ആര്‍.) ശ്രീ. ടി.എസ്.തിരുമൂര്‍ത്തി, വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലെ.
5. പലസ്തീനിലെ റ്റൂബാസ് ഗവര്‍ണറേറ്റിലെ തമൂണ്‍ ഗ്രാമത്തില്‍ 11 ലക്ഷം യൂ.എസ്. ഡോളര്‍ ചെലവില്‍ സ്‌കൂള്‍ നിര്‍മിക്കുന്നതിനായുള്ള ഇന്ത്യ-പലസ്തീന്‍ ധാരണാപത്രം. പലസ്തീന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. സാബ്രി സായ്ദാം, സെക്രട്ടറി (ഇ.ആര്‍.) ശ്രീ. ടി.എസ്.തിരുമൂര്‍ത്തി, വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലെ.
6. അബു ദീസിലുള്ള ജവഹര്‍ലാല്‍ നെഹ്രു ഫോര്‍ ബോയ്‌സ് കേന്ദ്രം കെട്ടിടത്തിന് അടുത്ത നില നിര്‍മിക്കുന്നതിനായി രണ്ടര ലക്ഷം യു.എസ്. ഡോളര്‍ സഹായം നല്‍കുന്നതിനായി ഇന്ത്യയും പലസ്തീനും തമ്മിലുള്ള ധാരണാപത്രം. പലസ്തീന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. സാബ്രി സായ്ദാം, സെക്രട്ടറി (ഇ.ആര്‍.) ശ്രീ. ടി.എസ്.തിരുമൂര്‍ത്തി, വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലെ.