ക്രമ നമ്പര്‍ |
ധാരണാപത്രം / കരാര്‍ |
വിവരണം |
1. |
പ്രതിരോധ സഹകരണത്തിനുള്ള ധാരണാപത്രം |
പരിശീലനം, പ്രതിരോധ വ്യവസായം, ഭീകര വിരുദ്ധ പ്രവര്‍ത്തനം, സൈനിക പഠനം, സൈബര്‍ സുരക്ഷ, സൈനിക മെഡിക്കല്‍ സേവനം, സമാധാന പാലനം മുതലായ മേഖലകളില്‍ ഇന്ത്യയും ജോര്‍ദ്ദാനും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ ധാരണാപത്രം |
2. |
നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഒഴിവാക്കല്‍ കരാര്‍ |
ഇന്ത്യയിലേയും ജോര്‍ദ്ദാനിലെയും നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഇരു രാജ്യങ്ങളിലും പ്രവേശിക്കാനും, കടന്ന് പോകാനും, മടങ്ങിപോകാനും വിസ ഒഴിവാക്കുന്നതിനാണ് ഈ കരാര്‍ |
3. |
സാംസ്‌കാരിക വിനിമയ പരിപാടി |
2018-2022 കാലയളവില്‍ ഇന്ത്യയ്ക്കും ജോര്‍ദ്ദാനുമിടയില്‍ സംഗീതം, നാടകം, തിയേറ്റര്‍, പ്രദര്‍ശനം, സമ്മേളനം, പുരാവസ്തു, പുരാരേഖ, ലൈബ്രറി, മ്യൂസിയം, സാഹിത്യം, ഗവേഷണം, ഡോക്യുമെന്റേഷന്‍, ശാസ്ത്ര മ്യൂസിയങ്ങള്‍, ബഹുജന മാധ്യമങ്ങള്‍, യുവജന പരിപാടികള്‍ എന്നീ മേഖലകളില്‍ പരസ്പര വിനിമയം ലക്ഷ്യമിടുന്നു |
4. |
മനുഷ്യശേഷി സഹകരണ കരാര്‍ |
ജോര്‍ദ്ദാനിലെ ഇന്ത്യാക്കാരുടെ കരാര്‍ തൊഴിലില്‍ മികച്ച സമ്പ്രദായങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് |
5. |
ആരോഗ്യ, ഔഷധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണാപത്രം |
ആരോഗ്യം, വൈദ്യശാസ്ത്രം, വൈദ്യശാസ്ത്ര പഠനം, ഗവേഷണം എന്നീ രംഗങ്ങളില്‍ ഇന്ത്യയിലേയും ജോര്‍ദ്ദാനിലേയും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്പെടും വിധ സഹകരണം പരിപോഷിപ്പിക്കാന്‍ ഉദ്ദ്യേശിച്ചിട്ടുള്ളതാണ് ഈ ധാരണാപത്രം. സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ, ആരോഗ്യ രംഗത്ത് ഐ.റ്റി. സേവനങ്ങള്‍, ആരോഗ്യ ഗവേഷണം, ദേശീയ ആരോഗ്യ സ്ഥിതി വിവര കണക്ക്, ക്ഷയരോഗത്തിന്റെ നിര്‍ണ്ണയം, ചികിത്സ, ഔഷധം, മരുന്ന് നിയന്ത്രണം, ആരോഗ്യ ഉപകരണങ്ങള്‍ മുതലായ മേഖലകളിലാണ് സഹകരണം പ്രധാനമായി ലക്ഷ്യമിടുന്നത്. |
6. |
അടുത്ത തലമുറ മികവിന്റെ കേന്ദ്രം ജോര്‍ദ്ദാനില്‍ സ്ഥാപിക്കാനുള്ള ധാരണാപത്രം |
ജോര്‍ദ്ദാനിലെ കുറഞ്ഞത് 3,000 ഐ.റ്റി. പ്രൊഫഷണലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പരിശീലനം നല്‍കുന്നതിനുള്ള അടുത്ത തലമുറ മികവിന്റെ കേന്ദ്രം ജോര്‍ദ്ദാനിലും, ജോര്‍ദ്ദാനിലെ ഐ.റ്റി. രംഗത്തെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ഒരു റിസോഴ്‌സ് സെന്റര്‍ ഇന്ത്യയിലും സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം. |
7. |
റോക്ക് ഫോസ്‌ഫേറ്റ്, വളം/ എന്‍.പി.കെ. എന്നിവയുടെ ദീര്‍ഘകാല ലഭ്യതയ്ക്കുള്ള ധാരണാപത്രം |
റോക്ക് ഫോസ്ഫേറ്റ് ഖനനം ചെയ്ത് ഉപയോഗപ്പെടുത്തുന്നതിനും, ഫോസ്ഫോറിക് ആസിഡ്, ഡി.എ.പി., എന്‍.പി.കെ വളങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കാന്‍ ജോര്‍ദ്ദാനില്‍ സൗകര്യമൊരുക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ ധാരണാപത്രം. ഇടതടവില്ലാതെ അസംസ്‌കൃതവസ്തുക്കള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കുകയും രാജ്യത്തിന് ആവശ്യമായിടത്തോളം ഡി.എ.പി / എന്‍.പി.കെ. വളങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ ധാരണാപത്രം സഹായകമാകും. ഉല്‍പന്നങ്ങള്‍ മുഴുവനും ഇന്ത്യക്കു ലഭിക്കുന്നവിധമുള്ള ദീര്‍ഘകാല കരാറും ഇതില്‍ ഉള്‍പ്പെടും. |
8. |
കസ്റ്റംസ് വിഷയങ്ങളില്‍ പരസ്പര സഹായത്തിനുള്ള കരാര്‍ |
ഇന്ത്യയും ജോര്‍ദ്ദാനും തമ്മില്‍ കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും പരസ്പര ഭരണ സഹായത്തിനും ലക്ഷ്യമിടുന്നതാണ് കരാര്‍. കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഈ കരാര്‍ സഹായിക്കും. ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതര്‍ തമ്മില്‍ വിവരങ്ങളും രഹസ്യവിവരങ്ങളും പങ്കുവയ്ക്കുന്നതിന് ഈ കരാര്‍ നിയമപരമായ ചട്ടക്കൂടു പ്രദാനംചെയ്യും. |
9. |
ആഗ്രയേയും ജോര്‍ദ്ദാനിലെ പെട്രയെയും ഒരുമിച്ച് വികസിപ്പിക്കുന്നതിനുള്ള കരാര്‍ |
വിനോദ സഞ്ചാരം, സാംസ്‌കാരികം, കായികം, സാമ്പത്തികം എന്നീ മേഖലകളില്‍ പരസ്പരം സഹകരണത്തിലൂടെ ഇന്ത്യയിലെ ആഗ്ര, ജോര്‍ദ്ദാനിലെ പെട്ര എന്നീ മുനിസിപ്പാലിറ്റികള്‍ വികസിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. |
10. |
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനും, ജോര്‍ദ്ദാന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം |
രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കുമിടയില്‍ സംയുക്ത പദ്ധതികള്‍ വികസിപ്പിക്കാന്‍ ധാരണാപത്രം ലക്ഷ്യമിടുന്നു. കൂടാതെ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൊതു താല്‍പര്യമുള്ള വസ്തുക്കള്‍ എന്നിവ കൈമാറ്റം ചെയ്യാനും വ്യവസ്ഥയുണ്ട്. |
11. |
പ്രസാര്‍ ഭാരതിയും ജോര്‍ദ്ദാന്‍ ടി.വി.യും തമ്മിലുള്ള ധാരണാപ്ത്രം |
പ്രസാര്‍ ഭാരതിയും ജോര്‍ദ്ദാന്‍ ടി.വി. ആന്റ് റേഡിയോ കോര്‍പ്പറേഷനും തമ്മില്‍ പരിപാടികളുടെ സഹനിര്‍മ്മാണം, കൈമാറ്റം, ജീവനക്കാരുടെ പരിശീലനം എന്നീ രംഗങ്ങളില്‍ സഹകരണത്തിന് ധാരണാപത്രം ലക്ഷ്യമിടുന്നു. |
12. |
ജോര്‍ദ്ദാന്‍ സര്‍വ്വകലാശാലയില്‍ ഒരു ഹിന്ദി ചെയര്‍ ആരംഭിക്കുന്നതിന് ഐ.സി.സി.ആര്‍. മായുള്ള ധാരണാപത്രം |
ജോര്‍ദ്ദാന്‍ സര്‍വ്വകലാശാലയും ഹിന്ദി ഭാഷയ്ക്കായി ഒരു ചെയര്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഐ.സി.സി.ആര്‍. മായുള്ള സഹകരണത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങളും, മറ്റ് വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് ധാരണാപത്രം. |