ക്രമ നമ്പര്‍ |
ശീര്‍ഷകം |
കക്ഷികള്‍ |
കൈമാറിയത് (ഇന്ത്യയില്‍ നിന്ന്) |
കൈമാറിയത് (ജര്‍മ്മനിയില്‍ നിന്ന്) |
1 |
2020-2024 കാലഘട്ടത്തില്‍ കൂടിയാലോചനകള്‍ക്കുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം |
വിദേശകാര്യ മന്ത്രാലയവും ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയവും |
ഡോ. എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രി |
ശ്രീ. ഹെയ്‌ക്കോ മാസ്, വിദേശകാര്യ മന്ത്രി |
2. |
തന്ത്രപ്രധാനമായ പദ്ധതികളില്‍ സഹകരണത്തിനുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം |
റെയില്‍വെ മന്ത്രാലയവും, ജര്‍മ്മനിയുടെ സാമ്പത്തിക കാര്യ ഊര്‍ജ്ജ മന്ത്രാലയവും |
ശ്രീ. വിനോദ് കുമാര്‍ യാദവ്, ചെയര്‍മാന്‍ റെയില്‍വെ ബോര്‍ഡ് |
ശ്രീ. ക്രിസ്റ്റ്യന്‍ ഹിര്‍ത്തെ, സാമ്പത്തിക കാര്യ ഊര്‍ജ്ജ മന്ത്രാലയത്തിലെ പാര്‍മെന്ററി സ്റ്റേറ്റ് സെക്രട്ടറി |
3 |
ഹരിത നഗര ഗതാഗത രംഗത്ത് ഇന്‍ഡോ –ജര്‍മ്മന്‍ കൂട്ട് കെട്ടിനുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രസ്താവന |
കേന്ദ്ര ഭവന നിര്‍മ്മാണ, നഗര കാര്യ മന്ത്രാലയവും സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള ജര്‍മ്മന്‍ മന്ത്രാലയവും |
ശ്രീ. ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര, കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ സെക്രട്ടറി |
ശ്രീ. നോര്‍ബര്‍ട്ട് ബാര്‍ത്ത്‌ലെ, സാമ്പത്തിക സഹകരണ വികസന മന്ത്രാലയത്തിലെ പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി |
4 |
നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണത്തിനുള്ള സമ്മതം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം |
ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയവും ജര്‍മ്മനിയിലെ വിദ്യാഭ്യാസ– ഗവേഷണ മന്ത്രാലയം (ബി.എം.ബി.എഫ്) |
പ്രൊഫ. അഷുതോഷ് ശര്‍മ്മ, ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറി |
ശ്രീമതി ആന്‍ജാ കാര്‍ലിസെക്ക്, വിദ്യാഭ്യാസവും, ഗവേഷണവും വകുപ്പ് മന്ത്രി |
5 |
സമുദ്ര മാലിന്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരണം സംബന്ധിച്ച സംയുക്ത പ്രസ്താവന |
കേന്ദ്ര ഭവനനിര്‍മ്മാണ നഗരകാര്യ മന്ത്രാലയവും ജര്‍മ്മനിയിലെ പരിസ്ഥിതി, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷിതത്വ മന്ത്രാലയവും |
ശ്രീ. ദുര്‍ഗ്ഗാ ശങ്കര്‍ മിശ്ര, കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ സെക്രട്ടറി |
ശ്രീ. ജോക്കന്‍ ഫ്‌ളാസ് ബര്‍ത്ത്, പരിസ്ഥിതി, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷിതത്വ മന്ത്രാലയത്തിലെ പാര്‍ലമെന്ററി സ്റ്റേറ്റ് സെക്രട്ടറി |
ചര്‍ച്ചയ്ക്കിടെ ഒപ്പ് വച്ച കരാറുകള്‍ / ധാരണാപത്രങ്ങള്‍ എന്നിവയുടെ പട്ടിക
- ഐ.എസ്.ആര്‍.ഒ. യും, ജര്‍മ്മന്‍ എയ്‌റോ സ്‌പെയ്‌സ് സെന്ററും തമ്മില്‍ ജീവനക്കാരെ കൈമാറുന്നതിനുള്ള നടപ്പാക്കല്‍ കരാര്‍.
- സിവില്‍ വ്യോമയാന മേഖലയില്‍ സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം.
- അന്താരാഷ്ട്ര സ്മാര്‍ട്ട് സിറ്റി ശൃംഖലക്കുള്ളിലെ സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം.
- നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും എന്നീ രംഗങ്ങളില്‍ സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം
- സ്റ്റാര്‍ട്ടപ്പുകളുടെ രംഗത്ത് സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനം.
- കാര്‍ഷിക വിപണി വികസനത്തിന് ഉഭയകക്ഷി സഹകരണ പദ്ധതി ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനം
- തൊഴില്‍ജന്യ രോഗങ്ങള്‍, അംഗവൈകല്യം ബാധിച്ചവര്‍, ഇന്‍ഷുറന്‍സ് പോളിസിയുള്ള തൊഴിലാളികള്‍ തുടങ്ങിയവരുടെ പുനരധിവാസവും തൊഴിലധിഷ്ഠിത പരിശീലനവും മുതലായവയ്ക്കുള്ള ധാരണാപത്രം.
- ഉള്‍നാടന്‍, തീരദേശ, സമുദ്രയാന സാങ്കേതിക വിദ്യകളില്‍ സഹകരണത്തിനുള്ള ധാരണാപത്രം.
- ശാസ്ത്ര സാങ്കേതിക, ഗവേഷണ രംഗങ്ങളിലെ സഹകരണം പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ധാരണാപത്രം.
- ആയുര്‍വേദം, യോഗ, ധ്യാനം എന്നീ രംഗങ്ങളില്‍ അക്കാദമിക കൂട്ടു പ്രവര്‍ത്തനത്തിനുള്ള സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച ധാരണാപത്രം.
- ഉന്നത വിദ്യാഭ്യാസരംഗത്തെ ഇന്തോ -ജര്‍മ്മന്‍ കൂട്ടായ്മയുടെ കാലാവധി നീട്ടുന്നതിനുള്ള അനുബന്ധ ധാരണാപത്രം
- ദേശീയ കാര്‍ഷിക വ്യാപന മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും (എം.എ.എന്‍.എ.ജി.) ജര്‍മ്മന്‍ കാര്‍ഷിക അക്കാദമിയും തമ്മില്‍ നീന്‍ബര്‍ഗ് നഗരത്തില്‍ കാര്‍ഷിക, സാങ്കേതിക പരിശീലനത്തില്‍ കൂട്ടു പ്രവര്‍ത്തനത്തിനുള്ള ധാരണാപത്രം.
- ഇന്ത്യയുടെ സീമെന്‍സ് ലിമിറ്റഡും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും ജര്‍മ്മനിയുടെ സാമ്പത്തിക സഹകരണ വികസന മന്ത്രാലയവും തമ്മില്‍ സുസ്ഥിര വികസനത്തിനുള്ള നൈപുണ്യ വികസനം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം.
- ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്തോ-ജര്‍മ്മന്‍ കൂട്ടായ്മയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുളള ധാരണാപത്രം.
- നാഷണല്‍ മ്യൂസിയം, ദേശീയ മോഡേണ്‍ ആര്‍ട്ട് ഗ്യാലറി, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം, ജര്‍മ്മനിയിലെ പ്രഷ്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍, സ്റ്റിഫ്ടങ്ക് ഹംബോള്‍ട് എന്നിവ തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം.
- അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനും ജര്‍മ്മനിയുടെ ഡി.എഫ്.ബിയും തമ്മിലുള്ള ധാരണാപത്രം.
- ഇന്തോ-ജര്‍മ്മന്‍ കുടിയേറ്റ, ഗതാഗത കൂട്ടായ്മ കരാറിലെ സുപ്രധാന ഘടകങ്ങള്‍ സംബന്ധിച്ച ധാരണാപത്രം.