കരാര്‍/ധാരണാപത്രം/ഉടമ്പടി, അവയുടെ ഉദ്ദേശ്യം, ഇന്ത്യക്കും കംബോഡിയക്കുംവേണ്ടി കരാര്‍ കൈമാറിയ മന്ത്രിയുടെയോ ഉദ്യോഗസ്ഥന്റെയോ പേര് എന്ന ക്രമത്തില്‍.
1. 2018-2022 കാലത്തേക്കു കംബോഡിയയുമായുള്ള സാംസ്‌കാരിക വിനിമയ പരിപാടി. സാംസ്‌കാരിക വിനിമയം പ്രോല്‍സാഹിപ്പിക്കാനും ഇന്ത്യയും കംബോഡിയയുമായുള്ള സൗഹാര്‍ദപരമായ ബന്ധം ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണു പദ്ധതി. ഇന്ത്യക്കുവേണ്ടി ഇന്ത്യാ ഗവണ്‍മെന്റിന്റെല്‍ സാംസ്‌കാരിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ഡോ. മഹേഷ് ശര്‍മയും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക, ലളിതകലാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ശ്രീമതി ഫോറ്ങ് സക്കോണയും കരാര്‍ കൈമാറി. 
2. സ്റ്റങ് സ്വ ഹാബ് ജലവിഭവ വികസന പദ്ധതി ഫണ്ടായി 3.692 കോടി യൂ.എസ്. ഡോളര്‍ നല്‍കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിനു കീഴിലുള്ള എക്‌സിം ബാങ്കും കംബോഡിയ ഗവണ്‍മെന്റുമായുള്ള ക്രെഡിറ്റ് ലൈന്‍ കരാര്‍. ഇന്ത്യക്കുവേണ്ടി വിദേശകാര്യ വകുപ്പ് സെക്രട്ടറി (പൗരസ്ത്യം) ശ്രീമതി പ്രീതി സരണും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക വകുപ്പ് സഹ അണ്ടര്‍ സെക്രട്ടറി ശ്രീ. ഫന്‍ ഫല്ലയും രേഖകള്‍ കൈമാറി. 
3. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു പരസ്പരമുള്ള നിയമസഹായം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലുള്ള സഹകരണവും നിയമസഹായവും വഴി ഇരു രാജ്യങ്ങളിലും കുറ്റകൃത്യങ്ങള്‍ തടയുകയും നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും കേസുകള്‍ നടത്തുകയും ചെയ്യുന്നതു കൂടുതല്‍ ഫലപ്രദമാക്കുകയാണു ലക്ഷ്യം. ഇന്ത്യക്കുവേണ്ടി വിദേശകാര്യ വകുപ്പ് സെക്രട്ടറി (പൗരസ്ത്യം) ശ്രീമതി പ്രീതി സരണും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ, രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കായുള്ള ഉപദേശകന്‍ ശ്രീ. സീയിങ്ങും കരാര്‍ കൈമാറി. 
4. മനുഷ്യക്കടത്തു തടയുന്നതിനായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം. മനുഷ്യക്കടത്തു തടയല്‍, കടത്തിക്കൊണ്ടുപോകപ്പെടുന്നവരെ രക്ഷപ്പെടുത്തല്‍, തിരികെയെത്തിക്കല്‍ എന്നീ കാര്യങ്ങളിലുള്ള ഉഭയകക്ഷിസഹകരണം ധാരണാപത്രത്തിലൂടെ ലക്ഷ്യംവെക്കുന്നു. ഇന്ത്യക്കുവേണ്ടി വിദേശകാര്യ വകുപ്പ് സെക്രട്ടറി (പൗരസ്ത്യം) ശ്രീമതി പ്രീതി സരണും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം (മനുഷ്യക്കടത്ത്) മന്ത്രി ശ്രീമതി ചൗ ബന്‍ എങ്ങും കരാര്‍ കൈമാറി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Space Sector: A Transformational Year Ahead in 2025

Media Coverage

India’s Space Sector: A Transformational Year Ahead in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India