1. കേന്ദ്രഗവണ്‍മെന്റും സൗദി അറേബ്യ ഗവണ്‍മെന്റും തമ്മില്‍ ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതു സംബന്ധിച്ചുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും സൗദി അറേബ്യക്കുവേണ്ടി ഊര്‍ജ, വ്യവസായ, ധാതുവിഭവ മന്ത്രി ബഹുമാനപ്പെട്ട ഖാലിദ് അല്‍ ഫലീഹും പരസ്പരം കൈമാറി.
2. വിനോദസഞ്ചാര മേഖലയില്‍ സഹകരിക്കുന്നതിനായി കേന്ദ്ര വിനോദസഞ്ചാര വകുപ്പും സൗദി അറേബ്യയുടെ വിനോദസഞ്ചാര, ദേശീയ പൈതൃക കമ്മീഷനും തമ്മിലുള്ള ധാരണാപത്രം. കേന്ദ്ര സെക്രട്ടറി (ഇ.ആര്‍.) ശ്രീ. ടി.എസ്.തിരുമൂര്‍ത്തിയും സൗദി അറേബ്യന്‍ വിദേശകാര്യ സഹമന്ത്രി ബഹുമാനപ്പെട്ട ശ്രീ. അദേല്‍ അല്‍-ജുബേറും പരസ്പരം കൈമാറി.
3. പാര്‍പ്പിട മേഖലയില്‍ സഹകരിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റും സൗദി അറേബ്യ ഗവണ്‍മെന്റും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യയുടെ സൗദി അറേബ്യന്‍ സ്ഥാനപതി ശ്രീ. അഹമ്മദ് ജാവേദും സൗദി അറേബ്യന്‍ വാണിജ്യ, നിക്ഷേപ വകുപ്പു മന്ത്രി ബഹുമാനപ്പെട്ട ഡോ. മജീദ് ബിന്‍ അബ്ദുള്ള അല്‍ ക്വാസിബിയും പരസ്പരം കൈമാറി.
4. ഉഭയകക്ഷി നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ഇന്‍വെസ്റ്റ് ഇന്ത്യയും സൗദി അറേബ്യന്‍ പൊതു നിക്ഷേപ അതോറിറ്റിയും തമ്മിലുള്ള സഹകരണത്തിനായുള്ള പദ്ധതി. ഇന്ത്യയുടെ സൗദി അറേബ്യന്‍ സ്ഥാനപതി ശ്രീ. അഹമ്മദ് ജാവേദും സൗദി അറേബ്യന്‍ വാണിജ്യ, നിക്ഷേപ വകുപ്പു മന്ത്രി ബഹുമാനപ്പെട്ട ഡോ. മജീദ് ബിന്‍ അബ്ദുള്ള അല്‍ ക്വാസിബിയും പരസ്പരം കൈമാറി.
5. പ്രക്ഷേപണ രംഗത്തു സഹകരിക്കുന്നതിനായി പ്രസാര്‍ഭാരതിയും സൗദി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനുമായുള്ള ധാരണാപത്രം. ഇന്ത്യയുടെ സൗദി അറേബ്യന്‍ സ്ഥാനപതി ശ്രീ. അഹമ്മദ് ജാവേദും സൗദി അറേബ്യന്‍ മാധ്യമ വകുപ്പു മന്ത്രി ബഹുമാനപ്പെട്ട ഡോ. തുര്‍ക്കി അബ്ദുല്ല അല്‍-ഷബനയും പരസ്പരം കൈമാറി.
കുറിപ്പ്:
ഇതിനു പുറമെ രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ ചട്ടക്കൂടു കരാറിലും സൗദി ഒപ്പുവെച്ചിട്ടുണ്ട്.