1. ‘വിശ്വാസത്തിലൂടെയും, പങ്കാളിത്തത്തിലൂടെയും സഹകരണത്തിന്റെ പുതിയ ഉയരങ്ങളിലെത്തല്‍’ സംബന്ധിച്ച സംയുക്ത പ്രസ്താവന.
2. ഇന്ത്യ-റഷ്യ വ്യാപാരവും, നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത തന്ത്രം.
3. റഷ്യന്‍/ സോവിയറ്റ് സൈനിക ഉപകരണങ്ങളുടെ സ്‌പെയര്‍ പാര്‍ട്ടുകളുടെ നിര്‍മ്മാണത്തിലെ സഹകരണം സംബന്ധിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റും, റഷ്യന്‍ ഗവണ്‍മെന്റും തമ്മിലുള്ള കരാര്‍.
4. ഇന്ത്യയും, റഷ്യന്‍ ഫെഡറേഷനും തമ്മില്‍ ദൃശ്യ, ശ്രാവ്യ മേഖലകളിലെ സംയുക്ത നിര്‍മ്മാണത്തിനുള്ള സഹകരണം സംബന്ധിച്ച കരാര്‍.
5. റോഡ് ഗതാഗത, റോഡ് വ്യവസായ മേഖലകളില്‍ ഇന്ത്യയുടെ റോഡ് ഗതാഗത ഹൈവേയ്‌സ് മന്ത്രാലയവും, റഷ്യയുടെ ഗതാഗത മന്ത്രാലയവും തമ്മില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള ധാരണാപത്രം.
6. ഇന്ത്യയിലെ ചെന്നൈ തുറമുഖവും, റഷ്യന്‍ ഫെഡറേഷനിലെ വ്‌ളാഡിവോസ്റ്റോക്ക് തുറമുഖവും തമ്മില്‍ സമുദ്രയാന വാര്‍ത്താവിനിമയ ബന്ധം വികസിപ്പിക്കുന്നതിന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും, റഷ്യന്‍ ഫെഡറേഷന്റെ ഗതാഗത മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
7. 2019-2022 കാലയളവില്‍ കസ്റ്റംസ് നിയമ ലംഘനങ്ങള്‍ ചെറുക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡും, റഷ്യന്‍ ഫെഡറേഷന്റെ ഫെഡറല്‍ കസ്റ്റംസ് സര്‍വ്വീസും തമ്മില്‍ സഹകരിക്കുന്നതിനുള്ള പദ്ധതി.
8. ഗതാഗതത്തിന് പ്രകൃതി വാതകത്തിന്റെ ഉപയോഗം സംബന്ധിച്ച് റഷ്യന്‍ ഫെഡറേഷന്റെ ഊര്‍ജ്ജ മന്ത്രാലയവും കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
9. എണ്ണ, വാതക മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് റഷ്യയുടെ ഊര്‍ജ്ജ മന്ത്രാലയവും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ചേര്‍ന്നുള്ള പരിപാടി.
10. റഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ചുട്ട കല്‍ക്കരി ഖനന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കോള്‍ ഇന്ത്യ ലിമിറ്റഡും, റഷ്യയുടെ ഫാര്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് എക്‌സ്‌പോര്‍ട്ട് ഏജന്‍സിയും തമ്മിലുള്ള ധാരണാപത്രം.
11. നിക്ഷേപ സഹപ്രവര്‍ത്തനത്തിന് ഇന്‍വെസ്റ്റ് ഇന്ത്യയും, റഷ്യയുടെ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും തമ്മിലുള്ള സഹകരണ കരാര്‍.
12. ഇന്ത്യയിലെ വാണിജ്യ, വ്യവസായ ചേമ്പറുകളുടെ ഫെഡറേഷനും, റഷ്യയുടെ റോസ്‌കോണ്‍ഗ്രസും തമ്മിലുള്ള സഹകരണ കരാര്‍
13. പുതിയ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ വാണിജ്യ വ്യവസായ ചേമ്പറുകളുടെ ഫെഡറേഷനും, തന്ത്രപരമായ സംരംഭങ്ങള്‍ക്കുള്ള സ്വയംഭരണ ഏജന്‍സിയും തമ്മിലുള്ള ധാരണാപത്രം.
14. ദ്രവീകൃത പ്രകൃതി വാതക ബിസിനസ്സിനും, വിതരണത്തിനുമുള്ള സംയുക്ത സംരംഭത്തിന് സഹകരിക്കുന്നതിന് പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡും, റഷ്യയുടെ സംയുക്ത സ്റ്റോക്ക് കമ്പനിയായ നോവാടെക്കും തമ്മിലുള്ള ധാരണാപത്രം.
15. സംയുക്ത സ്റ്റോക്ക് കമ്പനിയായ റോസ്ജിയോളജിയെയും, ശ്രേയി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് ലിമിറ്റഡും തമ്മിലുള്ള സഹകരണ കരാര്‍.