1. ജൈവ ഊര്‍ജ സഹകരണത്തിനായി ഇന്ത്യയും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലുമായി ഉള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാനും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട ഖനി, ഊര്‍ജ വകപ്പുമന്ത്രി ശ്രീ. ബെന്റോ ആല്‍ബുക്കര്‍ക്കും കൈമാറി. വിനിമയം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തു. 
2. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍ ഖനി, ഊര്‍ജ മന്ത്രാലയവും തമ്മില്‍ എണ്ണ, പ്രകൃതിവാതക മേഖലയില്‍ സഹകരിക്കുന്നതിനായുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാനും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട ഖനി, ഊര്‍ജ വകപ്പുമന്ത്രി ശ്രീ. ബെന്റോ ആല്‍ബുക്കര്‍ക്കും കൈമാറി. പ്രഖ്യാപനം മാത്രം നടന്നു. 
3. നിക്ഷേപ സഹകരണത്തിനും സൗകര്യം ഒരുക്കുന്നതിനുമായി ഇന്ത്യയും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലുമായി ഉള്ള കരാര്‍. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കറും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. വിനിമയം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തു. 
4. ക്രിമിനല്‍ കാര്യങ്ങളില്‍ പരസ്പരം നിയമോപദേശം നല്‍കുന്നതിനായി ഇന്ത്യയും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലുമായി ഉള്ള കരാര്‍. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കറും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. പ്രഖ്യാപനം നടത്തുക മാത്രം ചെയ്തു. 
5. പിഞ്ചുബാല്യം സംബന്ധിച്ച് കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയവും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍ പൗരത്വ മന്ത്രാലയവും തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ സഹ മന്ത്രി ശ്രീ. വി.മുരളീധരനും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. പ്രഖ്യാപനം നടത്തുക മാത്രം ചെയ്തു. 
6. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍ ആരോഗ്യ മന്ത്രാലയവും തമ്മില്‍ ആരോഗ്യം, മരുന്നുകള്‍ എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനായുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ സഹ മന്ത്രി ശ്രീ. വി.മുരളീധരനും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 
7. കേന്ദ്ര ആയുഷ് മന്ത്രാലയവും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍ ആരോഗ്യ മന്ത്രാലയവും തമ്മില്‍ പരമ്പരാഗത ചികില്‍സാരീതി, ഹോമിയോപ്പതി എന്നീ മേഖലകളില്‍ സഹകിക്കുന്നതിനായുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ സഹ മന്ത്രി ശ്രീ. വി.മുരളീധരനും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. പ്രഖ്യാപനം നടത്തുക മാത്രം ചെയ്തു. 
8. കേന്ദ്ര ഗവണ്‍മെന്റും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലും തമ്മില്‍ 2020-2024 കാലത്തേക്കു സാംസ്‌കാരിക വിനിമയ പദ്ധതി. ഇന്ത്യക്കുവേണ്ടി വിദേശകാര്യ സെക്രട്ടറി ശ്രീ. വിജയ് ഗോഖലെയും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 
9. കേന്ദ്ര ഗവണ്‍മെന്റും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലും തമ്മില്‍ സാമൂഹിക സുരക്ഷ സംബന്ധിച്ച കരാര്‍. ഇന്ത്യക്കുവേണ്ടി എം.ഇ.എ. സെക്രട്ടറി (ഈസ്റ്റ്) ശ്രീ. വിജയ് താക്കൂര്‍ സിങ്ങും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 
10. സൈബര്‍ സുരക്ഷ സംബന്ധിച്ചു സഹകരിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പ്രസിഡന്‍സി ഓഫ് ദ് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ബ്രസീല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റി വകുപ്പിനു കീഴിലെ ജനറല്‍ കോ-ഓര്‍ഡിനേഷന്‍ ഓഫ് നെറ്റ് വര്‍ക്ക് ഇന്‍സിഡന്റ് ട്രീറ്റ്‌മെന്റ് സെന്ററും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി എം.ഇ.എ. സെക്രട്ടറി (ഈസ്റ്റ്) ശ്രീ. വിജയ് താക്കൂര്‍ സിങ്ങും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട മിനിസ്റ്റര്‍ ചീഫ് ഓഫ് ദ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റി ഓഫീസ് ശ്രീ. അഗസ്റ്റോ ഹെലെനോയും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 
12. ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലും ഇന്ത്യയും തമ്മില്‍ ശാസ്ത്ര, സാങ്കേതിക സഹകരണ കരാര്‍ (2020-2023) നടപ്പാക്കുന്നതിനായുള്ള ശാസ്ത്ര, സാങ്കേതിക സഹകരണ പദ്ധതി. ഇന്ത്യക്കുവേണ്ടി എം.ഇ.എ. സെക്രട്ടറി (ഈസ്റ്റ്) ശ്രീ. വിജയ് താക്കൂര്‍ സിങ്ങും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി ശ്രീ. ഏര്‍ണെസ്‌റ്റോ അരോയുജോയും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 
13. ഇന്‍വെസ്റ്റ് ഇന്ത്യയും ബ്രസീലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഏജന്‍സി(അപ്പെക്‌സ് ബ്രസീല്‍)യും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി എം.ഇ.എ. സെക്രട്ടറി (ഈസ്റ്റ്) ശ്രീ. വിജയ് താക്കൂര്‍ സിങ്ങും ബ്രസീലിനുവേണ്ടി അപ്പെക്‌സ്-ബ്രസീല്‍ പ്രസിഡന്റ് ശ്രീ. സെര്‍ജിയോ സെജോവിയയും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 
14. കേന്ദ്ര ഫിഷറീസ്, മൃഗപരിപാലന, ഡയറിയിങ് മന്ത്രാലയത്തിനു കീഴിലുള്ള മൃഗപരിപാലന, ഡയറിയിങ് വകുപ്പും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീല്‍ കൃഷി, വളര്‍ത്തുമൃഗ, ഭക്ഷ്യവിതരണ മന്ത്രാലയവും തമ്മില്‍ മൃഗപരിപാലനത്തിലും ഡയറിയിങ്ങിലും സഹകരിക്കുന്നതിനായി ഉദ്ദേശിച്ചുള്ള സംയുക്ത പ്രസ്താവന. ഇന്ത്യക്കുവേണ്ടി മൃഗപരിപാലന വകുപ്പു സെക്രട്ടറി ശ്രീ. അതുല്‍ ചതുര്‍വേദിയും ബ്രസീലിനുവേണ്ടി കൃഷി, വളര്‍ത്തുമൃഗ, ഭക്ഷ്യവിതരണ മന്ത്രാലയത്തിലെ അക്വികള്‍ച്ചര്‍, ഫിഷറീസ് സെക്രട്ടറി ശ്രീ. ജോര്‍ജ് സെയ്ഫ് ജൂനിയറും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 
15. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും സെന്‍ട്രോ നാഷണല്‍ ദി പെസ്‌ക്വിസേം എനര്‍ജിയ ഇ മെറ്റീരിയാസിസും (സി.എന്‍.പി.ഇ.എം.) തമ്മില്‍ ജൈവ ഊര്‍ജം സംബന്ധിച്ച നോഡല്‍ സ്ഥാപനം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനായി ധാരണാപത്രം. ഇന്ത്യക്കുവേണ്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ. സഞ്ജീവ് സിങ്ങും ബ്രസീലിനുവേണ്ടി ബഹുമാനപ്പെട്ട ശാസ്ത്ര, സാങ്കേതിക, നവീനാശയ, ആശയവിനിമയ മന്ത്രി ശ്രീ. മാര്‍കോസ് പോണ്ട്‌സും കൈമാറി. കൈമാറുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones