ഛാത്തോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍. ബംഗ്ലാദേശിനുവേണ്ടി ബംഗ്ലാദേശിന്റെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ബഹുമാനപ്പെട്ട ശ്രീ. സയ്യിദ് മുവാസിം അലിയും ഇന്ത്യക്കുവേണ്ടി ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി ശ്രീ. ഗോപാല്‍ കൃഷ്ണയും ഒപ്പുവെച്ചു. 
2. ഇന്ത്യയില്‍ ത്രിപുരയിലെ സാബ്രൂം പട്ടണത്തിലെ കുടിവെള്ള പദ്ധതിക്കായി ഫേനി നദിയില്‍നിന്ന് 1.82 ക്യൂസെക് വെള്ളം ഇന്ത്യ ശേഖരിക്കുന്നതിനുള്ള ധാരണാപത്രം. ബംഗ്ലാദേശിനുവേണ്ടി ജലവിഭവ മന്ത്രാലയം സെക്രട്ടറി ശ്രീ. കബീര്‍ ബിന്‍ അന്‍വറും ഇന്ത്യക്കുവേണ്ടി ജലവിഭവ മന്ത്രാലയം സെക്രട്ടറി ശ്രീ. ഉപേന്ദ്ര പ്രസാദ് സിങ്ങും ഒപ്പുവെച്ചു. 
3. ബംഗ്ലാദേശിനു കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച ലൈന്‍ ഓഫ് ക്രെഡിറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച കരാര്‍. ബംഗ്ലാദേശിനുവേണ്ടി ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക ബന്ധങ്ങള്‍ സംബന്ധിച്ച വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷഹരിയാര്‍ ഖാദര്‍ സിദ്ദീഖിയും ഇന്ത്യക്കുവേണ്ടി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ശ്രീ. റിവ ഗാംഗുലി ദാസും ഒപ്പുവെച്ചു. 
4. ഹൈദരാബാദ് സര്‍വകലാശാലയും ധാക്ക സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രം. ബംഗ്ലാദേശിന്റെ ഭാഗത്തുനിന്ന് ധാക്ക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മുഹമ്മദ് അഖ്തറുസ്സമാനും ഇന്ത്യയുടെ ഭാഗത്തുനിന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ശ്രീ. റിവ ഗാംഗുലി ദാസും ഒപ്പുവെച്ചു. 
5. സാംസ്‌കാരിക വിനിമയ പദ്ധതി പുതുക്കല്‍. ബംഗ്ലാദേശിനുവേണ്ടി സാംസ്‌കാരിക വകുപ്പു മന്ത്രാലയം സെക്രട്ടറി ഡോ. അബു ഹെന മുസ്തഫ കമാലും ഇന്ത്യക്കുവേണ്ടി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ശ്രീ. റിവ ഗാംഗുലി ദാസും ഒപ്പുവെച്ചു. 
6. യുവജന കാര്യങ്ങളില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം. ബംഗ്ലാദേശിനുവേണ്ടി യുവജന, കായിക വകുപ്പു മന്ത്രാലയം സെക്രട്ടറി മുഹമ്മദ് അഖ്തര്‍ ഹുസൈനും ഇന്ത്യക്കുവേണ്ടി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ശ്രീ. റിവ ഗാംഗുലി ദാസും ഒപ്പുവെച്ചു.
7. തീരദേശ നിരീക്ഷണ സംവിധാനം സജ്ജീകരിക്കുന്നതിനുള്ള ധാരണാപത്രം. ബംഗ്ലാദേശിനുവേണ്ടി ആഭ്യന്തര മന്ത്രാലയം സീനിയര്‍ സെക്രട്ടറി ശ്രീ. മുസ്തഫ കമാലുദ്ദീനും ഇന്ത്യക്കുവേണ്ടി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ശ്രീ. റിവ ഗാംഗുലി ദാസും ഒപ്പുവെച്ചു. 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report

Media Coverage

Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 27
December 27, 2024

Citizens appreciate PM Modi's Vision: Crafting a Global Powerhouse Through Strategic Governance