ക്രമനമ്പര്‍, കരാര്‍/ധാരണാപത്രം, ഇന്ത്യക്കുവേണ്ടി ഒപ്പുവെച്ചത് ആര്, മാലിദ്വീപിനുവേണ്ടി ഒപ്പുവെച്ചത് ആര് എന്ന ക്രമത്തില്‍
1. ഹൈഡ്രോഗ്രാഫി മേഖലയില്‍ സഹകരിക്കുന്നതിനായി ഇന്ത്യന്‍ നാവിക സേനയും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കു വേണ്ടി വിദേശകാര്യ സെക്രട്ടറി വിയജ് ഗോഖലെയും മാലിദ്വീപിനു വേണ്ടി പ്രതിരോധ മന്ത്രി ഉസ. മറിയ അഹമ്മദ് ദീദിയും ഒപ്പുവെച്ചു
2. ആരോഗ്യ രംഗത്തു സഹകരിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റും മാലിദ്വീപ് ഗവണ്‍മെന്റും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കു വേണ്ടി അംബാസഡര്‍ സുഞ്ജയ് സുധീറും മാലിദ്വീപിനു വേണ്ടി ആരോഗ്യ മന്ത്രി അബ്ദുല്ല ആമീനും ഒപ്പുവെച്ചു.
3. കടല്‍മാര്‍ഗ യാത്രയ്ക്കും ചരക്കു കടത്തിനുമായി കേന്ദ്ര കപ്പല്‍ഗതാഗത മന്ത്രാലയവും മാലിദ്വീപ് ഗതാഗത, വ്യോമയാന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കു വേണ്ടി അംബാസഡര്‍ സുഞ്ജയ് സുധീറും മാലിദ്വീപിനു വേണ്ടി ഗതാഗത, വ്യോമയാന മന്ത്രി അയ്ഷത് നഹുലയും ഒപ്പുവെച്ചു.
4. കസ്റ്റംസ് ശേഷിവര്‍ധനയ്ക്കായി സഹകരിക്കുന്നതിനായി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡും മാലിദ്വീപ് കസ്റ്റംസ് സര്‍വീസും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കു വേണ്ടി അംബാസഡര്‍ സുഞ്ജയ് സുധീറും മാലിദ്വീപിനു വേണ്ടി കസ്റ്റംസ് കമ്മീഷണര്‍ ജനറല്‍ അഹമ്മദ് ന്യൂമാനും ഒപ്പുവെച്ചു.
5. മാലിദ്വീപിലെ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്നതിനും അവരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി ഭരണപരിഷ്‌കരണ, പൊതുജന പരാതി വകുപ്പിനു കീഴിലുള്ള മികച്ച ഭരണത്തിനുള്ള ദേശീയ കേന്ദ്രവും മാലിദ്വീപ് സിവില്‍ സര്‍വീസ് കമ്മീഷനും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കു വേണ്ടി അംബാസഡര്‍ സുഞ്ജയ് സുധീറും മാലിദ്വീപിനു വേണ്ടി മാലിദ്വീപ് സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രസിഡന്റ്/ചെയര്‍മാന്‍ ഡോ. അലി ഷമീമും ഒപ്പുവെച്ചു.
6. ഇന്ത്യന്‍ നാവികസനേയും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മില്‍ വൈറ്റ് ഷിപ്പിങ് വിവരങ്ങള്‍ കൈമാറുന്നതിനുള്ള സാങ്കേതിക കരാര്‍. ഇന്ത്യക്കു വേണ്ടി അംബാസഡര്‍ സുഞ്ജയ് സുധീറും മാലിദ്വീപിനു വേണ്ടി പ്രതിരോധ സേന ഉപമുഖ്യന്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ റഹീം അബ്ദുല്‍ ലത്തീഫും ഒപ്പുവെച്ചു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Indian IPOs set to raise up to $18 billion in second-half surge

Media Coverage

Indian IPOs set to raise up to $18 billion in second-half surge
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 11
July 11, 2025

Appreciation by Citizens in Building a Self-Reliant India PM Modi's Initiatives in Action