S. No. |
കരാര്‍/ധാരണാപത്രം |
വിശദാംശങ്ങള്‍ |
1. |
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം സംബന്ധിച്ച കരാര്‍ |
വിശദാംശങ്ങള്‍ 2015 ഓഗസ്റ്റിലും 2016 ഫെബ്രുവരിയിലും പുറത്തിറക്കപ്പെട്ട ഉന്നതതല സംയുക്ത പ്രസ്താവനകളില്‍ അംഗീകരിച്ചതു പ്രകാരമുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം അനുസരിച്ച്, ഉഭയകക്ഷിസഹകരണത്തിനായി കണ്ടെത്തിയ മേഖലകളെ ഉയര്‍ത്തിക്കാട്ടുന്ന പൊതു ചട്ടക്കൂട് കരാര്‍. |
2.. |
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും യു.എ.ഇ. പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള, പ്രതിരോധ വ്യവസായ രംഗത്തു സഹകരിക്കുന്നതിനുള്ള ധാരണാപത്രം
|
വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ സഹകരിച്ചുള്ള പഠനവും ഗവേഷണവും വികസനവും പുതുമയും ഉള്‍പ്പെടെ പ്രതിരോധ മേഖലയിലെ ഉല്‍പാദനവും സാങ്കേതികവിദ്യയും സംബന്ധിച്ചു സഹകരിക്കാന്‍ ധാരണാപത്രം ഉദ്ദേശിക്കുന്നു. |
3. |
നാവികഗതാഗത രംഗത്തു സുസ്ഥാപിതമായി സഹകരിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റും യു.എ.ഇ. ഗവണ്‍മെന്റും തമ്മിലുള്ള ധാരണാപത്രം
|
വിശദാംശങ്ങള്‍ കടല്‍മാര്‍ഗ ഗതാഗതവും സ്വതന്ത്രമായ സാമ്പത്തിക വിനിമയവും കപ്പല്‍രേഖകള്‍ പരസ്പരം അംഗീകരിക്കലും വഴി ഉഭയകക്ഷി നാവിക വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചട്ടക്കുട് ഈ ധാരണാപത്രം പ്രദാനംചെയ്യുന്നു. |
4. |
സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ട്രെയിനിങ്, സെര്‍ട്ടിഫിക്കേഷന്‍, വാച്ച്കീപ്പിങ് കണ്‍വെന്‍ഷന്‍ (എസ്.ടി.സി.ഡബ്ല്യൂ.78) പ്രകാരവും ഭേദഗതികള്‍ പ്രകാരവും മത്സരക്ഷമത സംബന്ധിച്ച സാക്ഷ്യപത്രങ്ങള്‍ പരസ്പരം അംഗീകരിക്കാനായി ഇന്ത്യയുടെ ഷിപ്പിങ് ഡയറക്ടര്‍ ജനറലും യു.എ.ഇ. ലാന്‍ഡ് ആന്‍ഡ് മാരിടൈം ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം |
വിശദാംശങ്ങള്‍ നാവിക ഉദ്യോഗസ്ഥരുടെയും എന്‍ജിനീയര്‍മാരുടെയും കപ്പല്‍ ജീവനക്കാരുടെയും മത്സരക്ഷമതാ സാക്ഷ്യപത്രങ്ങല്‍ പരസ്പരം അംഗീകരിക്കുന്നതിനു ചട്ടക്കൂട് ഒരുക്കുകവഴി നാവിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ധാരണാപത്രം ലക്ഷ്യംവെക്കുന്നു. |
5. |
റോഡ് ഗതാഗതം, ഹൈവേ രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണത്തിനായി യു.എ.ഇ. ലാന്‍ഡ് ആന്‍ഡ് മാരിടൈം ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ഇന്ത്യന്‍ റോഡ് ഗതാഗത, ഹൈവേസ് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
വിശദാംശങ്ങള്‍ ചരക്കുനീക്കത്തിനും സംഭരണത്തിനുമുള്ള സാങ്കേതികവിദ്യയും സംവിധാനവും മൂല്യവര്‍ധിത സേവനങ്ങളം പങ്കുവെക്കുന്നതിലൂടെ ഹൈവേസ്, റോഡ് ഗതാഗത രംഗത്തു സഹകരിക്കാന്‍ ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നു. |
6. |
മനുഷ്യക്കടത്തു പ്രതിരോധിക്കുന്നതിനും തടയുന്നതിനുമായി ഇന്ത്യാ ഗവണ്‍മെന്റും യു.എ.ഇ. ഗവണ്‍മെന്റും തമ്മിലുള്ള ധാരണാപത്രം |
വിശദാംശങ്ങള്‍ മനുഷ്യക്കടത്ത്, വിശേഷിച്ചു സ്ത്രീകളെയും കുട്ടികളെയും കടത്തുന്നതു തടയാനും തട്ടിക്കൊണ്ടുപോകപ്പെട്ടവരെ രക്ഷിക്കുന്നതിനും തിരികെയെത്തിക്കുന്നതിനുമായി ഉഭയകക്ഷിസഹകരണം മെച്ചപ്പെടുത്താന്‍ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. |
7. |
ചെറുകിട, ഇടത്തരം സംരംഭങ്ങളിലും പുതുമകളിലും സഹകരിക്കുന്നതിന് യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രാലയവും ഇന്ത്യയുടെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകത്വ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം |
വിശദാംശങ്ങള്‍ പങ്കാളിത്ത പദ്ധതികളായും ഗവേഷണവും വികസനവുമായി ബന്ധപ്പെട്ടും ചെറുകിട, ഇടത്തരം പദ്ധതികള്‍ക്കായി സഹകരിക്കുന്നതിന് ഉദ്ദേശിച്ചുള്ള ധാരണാപത്രം. |
8. |
ഇന്ത്യാ ഗവണ്‍മെന്റിന്റെ കാര്‍ഷിക, കര്‍ഷകക്ഷേമ മന്ത്രാലയവും യു.എ.ഇ. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും തമ്മിലുള്ള കൃഷി, അനുബന്ധ മേഖലകള്‍ സംബന്ധിച്ച ധാരണാപത്രം |
വിശദാംശങ്ങള്‍ ഭക്ഷ്യ സംസ്‌കരണ രംഗത്തെ സഹകരണം വര്‍ധിപ്പിക്കല്‍, കൃഷിരീതികള്‍ സംബന്ധിച്ച സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉള്‍പ്പെടെ കാര്‍ഷികരംഗത്തു പരസ്പര താല്‍പര്യമുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിനായുള്ള ചട്ടക്കൂട് വികസിപ്പിക്കല്‍. |
9. |
നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്കു പ്രവേശന വിസ പരസ്പരം ഒഴിവാക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റും യു.എ.ഇ. ഗവണ്‍മെന്റും തമ്മിലുള്ള ധാരണാപത്രം |
വിശദീകരണം ഈ കരാറിലൂടെ ഇരു രാജ്യങ്ങളുടെയും നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്കു പ്രവേശന വിസ ഒഴിവാക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണ് ഈ കരാര്‍. |
10. |
ഇന്ത്യയുടെ പ്രസാര്‍ഭാരതിയും യു.എ.ഇയുടെ എമിറേറ്റ്‌സ് ന്യൂസ് എജന്‍സി(വാം)യും തമ്മില്‍ പ്രോഗ്രാം കൈമാറ്റത്തിനുള്ള ധാരണാപത്രം |
വിശദീകരണം പ്രക്ഷേപണരംഗത്തു സഹകരിക്കുകയും പ്രോഗ്രാമുകളും വാര്‍ത്തയും പ്രവര്‍ത്തനരീതികളും കൈമാറുകയും വഴി പ്രസാര്‍ ഭാരതിയും എമിറേറ്റ്‌സ് ന്യൂസ് എജന്‍സി(വാം)യും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ധാരണാപത്രത്തിലൂടെ ലക്ഷ്യംവെക്കുന്നു. |
11. |
ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രാലയവും യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് സാമ്പത്തികകാര്യ മന്ത്രാലയവും തമ്മില്‍ പരസ്പര താല്‍പര്യമുള്ള മേഖലകളിലെ സഹകരണം ഉറപ്പാക്കുന്നതിനു വ്യാപാര രംഗം മെച്ചപ്പെടുത്തുന്നതിനായുള്ള പരിഹാരമാര്‍ഗങ്ങള്‍ സംബന്ധിച്ചുള്ള ധാരണാപത്രം |
വിശദീകരണം വ്യാപാര രംഗം മെച്ചപ്പെടുത്തുന്നതിനായുള്ള പരിഹാരമാര്‍ഗങ്ങളുമായി ബന്ധപ്പെട്ടു പരസ്പരം നിശ്ചയിക്കുന്ന മേഖലകളെ സംബന്ധിച്ച വിവരങ്ങളും ശേഷികെട്ടിപ്പടുക്കലും സെമിനാറുകളും പരിശീലനങ്ങളും സംബന്ധിച്ച വിവരങ്ങളും കൈമാറുകവഴി ചരക്കുതള്ളലിനും നികുതികള്‍ ചുമത്തുന്നതിനും എതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണാപത്രത്തിലൂടെ ലക്ഷ്യംവെക്കുന്നു. |
12. |
എണ്ണ സംഭരണവും പരിപാലനവും സംബന്ധിച്ച് ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും തമ്മിലുള്ള ധാരണാപത്രം |
വിശദീകരണം അബുദാബി നാഷണല്‍ ഓയില്‍ കോര്‍പറേഷന് ഇന്ത്യയില്‍ അസംസ്‌കൃത എണ്ണ സംഭരണം നടത്തുന്നതിനും ഊര്‍ജമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം മെച്ചപ്പെടുത്തുന്നതിനും ചട്ടക്കൂടുണ്ടാക്കാനുള്ള ധാരണാപത്രം. |
13. |
നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സിലും അല്‍ ഇത്തിഹാദ് എനര്‍ജി സര്‍വീസസ് കോ. എല്‍.എല്‍.സിയും തമ്മിലുള്ള ധാരണാപത്രം |
വിശദീകരണം ഊര്‍ജക്ഷമതാ സേവന സഹകരണവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ധാരണാപത്രം. |
14. |
ഇന്ത്യന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും യു.എ.ഇ. ദേശീയ ഇലക്ട്രോണിക് സുരക്ഷാ അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം |
വിശദീകരണം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും സൈബര്‍രംഗത്തു സഹകരിക്കുന്നതും സംബന്ധിച്ചുള്ളതാണ് ഈ ധാരണാപത്രം. |