''നമുക്ക് നമ്മള്‍ക്ക് തന്നെ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പുരസ്‌ക്കാരം നടക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയാണ്. നമുക്ക് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാന്‍ കഴിയില്ല, എന്നാല്‍ തീര്‍ച്ചയായും നമുക്ക് ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തെ നിയന്ത്രിക്കാനാകും. ദിവസത്തിന്റെ അവസാനത്തില്‍ എങ്ങനെയാണ് നമ്മള്‍ നമ്മുടെ വെല്ലുവിളികളെ അതിജീവിച്ചതെന്നതാണ് പ്രധാനമാകുന്നത്''. വനിതാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഏറ്റെടുത്തുകൊണ്ട് ഡോ: മാളവിക അയ്യര്‍ എഴുതി.
പതിമൂന്നാമത്തെ വയസില്‍ അതി ഭയാനകമായ ഒരു ബോംബ്‌സ്‌ഫോടനത്തെ അതിജീവിച്ചതാണ് ഡോ: അയ്യര്‍, അത് അവരുടെ കൈകളെ തകര്‍ക്കുകയും അവരുടെ കാലുകള്‍ക്ക് മാരകമായ കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ അവര്‍ അവരുടെ നിശ്ചയദാര്‍ഡ്യം ഉപേക്ഷിച്ചില്ല. അവര്‍ അതികഠിനമായി പ്രവര്‍ത്തിക്കുകയും അവരുടെ പിഎച്ച്.ഡി നേടുകയും ചെയ്തു. '' ഉപക്ഷേിക്കുകയെന്നത് ഒരിക്കലും ഒരു ഹിതമല്ല. നിങ്ങളുടെ പരിമിതികള്‍ മറക്കുകയും ലോകത്തെ നിശ്ചദാര്‍ഡ്യത്തോടെയും പ്രതീക്ഷയോടെയും ഏറ്റെടുക്കുകയും ചെയ്യണം.''-അവര്‍ പറഞ്ഞു.
മാറ്റത്തിന് വേണ്ടിയുള്ളതില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ് വിദ്യാഭ്യാസം എന്ന് ഡോ: അയ്യര്‍ വിശ്വസിക്കുന്നു. ''വിവേചനപരമായ മനോഭാവങ്ങളെക്കുറിച്ച് യുവ മനസുകളെ നാം സംവേദനക്ഷമമാക്കേണ്ടത് ആവശ്യമാണ്. അംഗപരിമിതിയുള്ള ആളുകളെ ദുര്‍ബലരും ആശ്രയം വേണ്ടവരുമാണെന്ന് കാണിക്കുന്നതിന് പകരം അവരെ നാം ആദര്‍ശമാതൃകകളാക്കി ഉയര്‍ത്തിക്കാട്ടണം.'' പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഏറ്റെടുത്തുകൊണ്ട് അവര്‍ എഴുതി.
'' മനോഭാവം എന്നത് അംഗപരിമിതിയുമായി ബന്ധപ്പെട്ട ലജ്ജയും അപമാനവും ഒഴിവാക്കുന്നതിനുള്ള യുദ്ധത്തിന്റെ പകുതിയാണ്. വനിതാദിനത്തില്‍ എന്റെ വീക്ഷണങ്ങള്‍ പ്രക്ഷേപണംചെയ്യുന്നതിന് ആദരണീയനായ പ്രധാനമന്ത്രി എന്നെ തെരഞ്ഞെടുത്തുവെന്ന സത്യം അംഗപരിതി സംബന്ധിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യയിലെ അന്ധവിശ്വാസങ്ങള്‍ ഇല്ലാതാകുന്നുവെന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
Acceptance is the greatest reward we can give to ourselves. We can’t control our lives but we surely can control our attitude towards life. At the end of the day, it is how we survive our challenges that matters most.
— Narendra Modi (@narendramodi) March 8, 2020
Know more about me and my work- @MalvikaIyer #SheInspiresUs pic.twitter.com/T3RrBea7T9