സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്ന സുപ്രധാന അവസരത്തില്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ക്ക് അഭിനന്ദനങ്ങള്‍. എല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍! നമ്മുടെ ത്രിവര്‍ണ്ണ പതാക ഇന്ത്യയുടെ എല്ലാ കോണുകളിലും മാത്രമല്ല, ലോകമെമ്പാടുമുള്ള നമ്മുടെ രാജ്യത്തെ അഗാധമായി സ്‌നേഹിക്കുന്ന നമ്മുടെ ഇന്ത്യക്കാര്‍ അഭിമാനത്തോടെയും ബഹുമാനത്തോടെയും പ്രതാപത്തോടെയും ഉയര്‍ത്തുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.
2. രാഷ്ട്രത്തോടുള്ള  കടമയുടെ പാതയില്‍ തങ്ങളുടെ ജീവിതം സമ്പൂർണ്ണമായി   സമര്‍പ്പിച്ച ആദരണീയനായ  ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവരോട് എല്ലാ രാജ്യക്കാരും കടപ്പെട്ടിരിക്കുന്നു. കടമയുടെ വഴി മാത്രമായിരുന്നു അവരുടെ ജീവിതപാത.

3. മംഗള്‍ പാണ്ഡേ, താന്ത്യാ തോപെ, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫാഖ് ഉല്ലാ ഖാന്‍, രാം പ്രസാദ് ബിസ്മില്‍ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ നമ്മുടെ എണ്ണമറ്റ വിപ്ലവകാരികളോട് ഈ രാജ്യം നന്ദിയുള്ളവരാണ്. റാണി ലക്ഷ്മിഭായി, ഝല്‍കാരി ബായി, ദുര്‍ഗ്ഗാ ഭാഭി, റാണി ഗൈഡിന്‍ലിയു, റാണി ചെന്നമ്മ, ബീഗം ഹസ്രത്ത് മഹല്‍, വേലു നാച്ചിയാര്‍ എന്നിങ്ങനെ ഇന്ത്യയുടെ സ്ത്രീശക്തിയുടെ കരുത്ത് തെളിയിച്ച ആ ധീര വനിതകളോടും ഈ രാജ്യം നന്ദിയുള്ളവരാണ്.
4. ഡോ. രാജേന്ദ്ര പ്രസാദ് ജി, നെഹ്‌റു ജി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ശ്യാമ പ്രസാദ് മുഖര്‍ജി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ദീന്‍ദയാല്‍ ഉപാദ്ധ്യായ, ജയ് പ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, ആചാര്യ വിനോബ ഭാവേ, ആചാര്യ ദേശ്മുഖ്, സുബ്രഹ്മണ്യഭാരതി തുടങ്ങിയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും സ്വാതന്ത്ര്യാനന്തരം രാജ്യം കെട്ടിപ്പടുക്കുകയും ചെയ്ത അസംഖ്യം മഹാരഥന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരവുമാണിന്ന്.
5 . സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയുമ്പോള്‍, വനങ്ങളില്‍ ജീവിക്കുന്ന നമ്മുടെ ഗോത്രസമൂഹത്തെ കുറിച്ച് അഭിമാനം കൊള്ളുന്നത് മറക്കാനാവില്ല. ഭഗവാന്‍ ബിര്‍സ മുണ്ട, സിദ്ധു-കാന്‍ഹു, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ് ഗുരു എന്നിങ്ങനെ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറുകയും വിദൂര വനങ്ങളിലെ എന്റെ ഗോത്രവര്‍ഗ്ഗ സഹോദരങ്ങളെയും അമ്മമാരെയും യുവാക്കളെയും മാതൃരാജ്യത്തിനായി ജീവിക്കാനും മരിക്കാനും പ്രചോദിപ്പിച്ച എണ്ണമറ്റ പേരുകള്‍ ഉണ്ട്. സ്വാതന്ത്ര്യസമരത്തിന് പല വശങ്ങളും ഉണ്ടായത് രാജ്യത്തിന്റെ ഭാഗ്യമാണ്.
6. കഴിഞ്ഞ വര്‍ഷം മുതല്‍, രാജ്യം എങ്ങനെയാണ് അമൃത് മഹോത്സവം ആഘോഷിക്കുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. 2021-ലെ ദണ്ഡി യാത്രയോടെയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ലക്ഷ്യങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനായി ജനങ്ങള്‍ ഇന്ത്യയുടെ എല്ലാ ജില്ലകളിലും ഓരോ കോണിലും പരിപാടികള്‍ സംഘടിപ്പിച്ചു. ഒരൊറ്റ ഉദ്ദേശത്തോടെ ഇത്രയും ബൃഹത്തും  സമഗ്രവുമായ ഒരു ഉത്സവം ആഘോഷിക്കുന്നത് ചരിത്രത്തിലാദ്യമായിട്ടായിരിക്കാം.

7. ചില കാരണങ്ങളാല്‍ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാത്തതോ വിസ്മരിക്കപ്പെട്ടതോ ആയ എല്ലാ മഹാന്മാരെയും ഓര്‍ക്കാന്‍ ഇന്ത്യയുടെ ഓരോ കോണിലും പരിശ്രമം നടന്നു. ഇന്ന്, അത്തരം വീരന്മാരെയും മഹാന്മാരെയും രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും രാഷ്്രടം കണ്ടെത്തുകയും അവരുടെ ത്യാഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. അമൃത് മഹോത്സവത്തില്‍ ഈ മഹാരഥന്മാര്‍ക്കെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരമായിരുന്നു അത്.

8. ഇന്ന്, നമ്മള്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍, അത് സൈനികരോ, പോലീസ് ഉദ്യോഗസ്ഥരോ, മറ്റ് ഉദ്യോഗസ്ഥരോ, ജനപ്രതിനിധികളോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണാധികാരികളോ, സംസ്ഥാന ഭരണകൂടമോ അല്ലെങ്കില്‍ കേന്ദ്ര ഭരണകൂടമോ ഏതോ ആകട്ടെ കഴിഞ്ഞ 75 വര്‍ഷമായി രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവരുടെയും രാജ്യത്തെ സംരക്ഷിച്ചവരുടെയും രാജ്യത്തിന്റെ പ്രതിജ്ഞകള്‍ നിറവേറ്റിയവരുടെയും സംഭാവനകളെ അനുസ്മരിക്കാനുള്ള അവസരമാണിത്. 75 വര്‍ഷത്തിനിടെയുള്ള വിവിധ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാദ്ധ്യമായതെല്ലാം ചെയ്ത രാജ്യത്തെ കോടിക്കണക്കിന് പൗരന്മാര്‍ നല്‍കിയ സംഭാവനകളും ഇന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

75 വര്‍ഷത്തെ ഈ യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. നല്ലതും ചീത്തയുമായ കാലങ്ങള്‍ക്കിടയില്‍ നമ്മുടെ നാട്ടുകാര്‍ വിവിധ നേട്ടങ്ങള്‍ നേടിയെടുത്തിട്ടുണ്ട്; അവര്‍ പരിശ്രമിച്ചു, ഉപേക്ഷിച്ചില്ല. പ്രതിജ്ഞകള്‍ നഷ്ടപ്പെടാന്‍ അവര്‍ അനുവദിച്ചില്ല.
10. ഇന്ത്യയ്ക്ക് ശക്തമായ സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും അന്തര്‍ലീനമായ സാദ്ധ്യതകളുണ്ടെന്ന് ലോകം ഗ്രഹിച്ചിരുന്നില്ല, മനസ്സിലും ആത്മാവിലും ആഴത്തില്‍ പതിഞ്ഞ ചിന്തകളുടെ ഒരു ബന്ധം; അതാണ് - ഇന്ത്യ എല്ലാ ജനാധിപത്യത്തിന്റെയും മാതാവായതും. ജനാധിപത്യം മനസ്സില്‍ സ്പന്ദിക്കുന്നവര്‍ നിശ്ചയദാര്‍ഢ്യത്തോടെയും ദÿൃഢവിശ്വാസത്തോടെയും നടക്കുമ്പോള്‍, അത് ലോകത്തിലെ ഏറ്റവും ശക്തരായ സുത്താന്മാരുടെ സാമ്രാജ്യങ്ങളുടേപോലും നാശത്തെ സൂചിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഈ മാതാവ്, നമ്മുടെ ഇന്ത്യ ഈ അമൂല്യമായ ശക്തി നമുക്കുണ്ടെന്ന് എല്ലാവര്‍ക്കും തെളിയിച്ചുകൊടുത്തിട്ടുണ്ട്.
11. 75 വര്‍ഷത്തെ യാത്രയില്‍, പ്രതീക്ഷകള്‍ക്കും, അഭിലാഷങ്ങള്‍ക്കും, ഉയര്‍ച്ച താഴ്ചകള്‍ക്കുമിടയില്‍, എല്ലാവരുടെയും പ്രയത്‌നത്തിലൂടെയാണ് നമുക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞത്. 2014-ല്‍, എന്റെ നാട്ടുകാര്‍ എന്നെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, ചരിത്രപ്രസിദ്ധമായ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് മഹത്വത്തിന്റെ സ്തുതി പാടാനുള്ള വിശേഷപദവി ലഭിച്ച സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ ഇന്ത്യക്കാരനായി ഞാന്‍.
12. ഇന്ത്യയുടെ കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ്, വടക്ക് അല്ലെങ്കില്‍ തെക്ക്, സമുദ്രനിരപ്പുകളിലോ ഹിമാലയന്‍ കൊടുമുടികളിലോ ഉള്ള ഏറ്റവും ദൂരെയുള്ള അക്ഷാംശങ്ങളും രേഖാംശങ്ങളും മുതല്‍, ഏത് കോണുകളിലെത്താനും ഉള്‍ച്ചേര്‍ക്കല്‍ എന്ന മഹാത്മാഗാന്ധിയുടെ ദര്‍ശനം നിറവേറ്റാനുമുള്ള ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. ഏറ്റവും അവസാനമുള്ള വ്യക്തിയെപോലും ശാക്തീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യുക എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് ഞാന്‍ എന്നെത്തന്നെ പ്രതിജ്ഞാബദ്ധമാക്കി.
75 വര്‍ഷത്തെ ഈ യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. നല്ലതും ചീത്തയുമായ കാലങ്ങള്‍ക്കിടയില്‍ നമ്മുടെ നാട്ടുകാര്‍ വിവിധ നേട്ടങ്ങള്‍ നേടിയെടുത്തിട്ടുണ്ട്; അവര്‍ പരിശ്രമിച്ചു, ഉപേക്ഷിച്ചില്ല. പ്രതിജ്ഞകള്‍ നഷ്ടപ്പെടാന്‍ അവര്‍ അനുവദിച്ചില്ല.
10. ഇന്ത്യയ്ക്ക് ശക്തമായ സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും അന്തര്‍ലീനമായ സാദ്ധ്യതകളുണ്ടെന്ന് ലോകം ഗ്രഹിച്ചിരുന്നില്ല, മനസ്സിലും ആത്മാവിലും ആഴത്തില്‍ പതിഞ്ഞ ചിന്തകളുടെ ഒരു ബന്ധം; അതാണ് - ഇന്ത്യ എല്ലാ ജനാധിപത്യത്തിന്റെയും മാതാവായതും. ജനാധിപത്യം മനസ്സില്‍ സ്പന്ദിക്കുന്നവര്‍ നിശ്ചയദാര്‍ഢ്യത്തോടെയും ദÿൃഢവിശ്വാസത്തോടെയും നടക്കുമ്പോള്‍, അത് ലോകത്തിലെ ഏറ്റവും ശക്തരായ സുത്താന്മാരുടെ സാമ്രാജ്യങ്ങളുടേപോലും നാശത്തെ സൂചിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ ഈ മാതാവ്, നമ്മുടെ ഇന്ത്യ ഈ അമൂല്യമായ ശക്തി നമുക്കുണ്ടെന്ന് എല്ലാവര്‍ക്കും തെളിയിച്ചുകൊടുത്തിട്ടുണ്ട്.
11. 75 വര്‍ഷത്തെ യാത്രയില്‍, പ്രതീക്ഷകള്‍ക്കും, അഭിലാഷങ്ങള്‍ക്കും, ഉയര്‍ച്ച താഴ്ചകള്‍ക്കുമിടയില്‍, എല്ലാവരുടെയും പ്രയത്‌നത്തിലൂടെയാണ് നമുക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞത്. 2014-ല്‍, എന്റെ നാട്ടുകാര്‍ എന്നെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, ചരിത്രപ്രസിദ്ധമായ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് മഹത്വത്തിന്റെ സ്തുതി പാടാനുള്ള വിശേഷപദവി ലഭിച്ച സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ ഇന്ത്യക്കാരനായി ഞാന്‍.

12. ഇന്ത്യയുടെ കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ്, വടക്ക് അല്ലെങ്കില്‍ തെക്ക്, സമുദ്രനിരപ്പുകളിലോ ഹിമാലയന്‍ കൊടുമുടികളിലോ ഉള്ള ഏറ്റവും ദൂരെയുള്ള അക്ഷാംശങ്ങളും രേഖാംശങ്ങളും മുതല്‍, ഏത് കോണുകളിലെത്താനും ഉള്‍ച്ചേര്‍ക്കല്‍ എന്ന മഹാത്മാഗാന്ധിയുടെ ദര്‍ശനം നിറവേറ്റാനുമുള്ള ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. ഏറ്റവും അവസാനമുള്ള വ്യക്തിയെപോലും ശാക്തീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യുക എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് ഞാന്‍ എന്നെത്തന്നെ പ്രതിജ്ഞാബദ്ധമാക്കി.

13. അമൃത മഹോത്സവത്തില്‍ നാം ഇന്ന് 75 വര്‍ഷത്തെ മഹത്തായ കാലത്തിലേക്ക് കടക്കുകയാണ്. 76-ാം വര്‍ഷത്തിന്റെ ആദ്യ പുലരിയില്‍, ഇത്രയധികം ധന്യമായ ഒരു രാഷ്ട്രത്തെ കാണുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
14. രാജ്യത്തെ ഓരോ പൗരനും കാര്യങ്ങള്‍ മാറികാണുന്നതിന് ആഗ്രഹിക്കുന്നു, വസ്തുക്കള്‍ മാറുന്നത് കാണാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ കാത്തിരിക്കാന്‍ തയ്യാറല്ല. ഈ കാര്യങ്ങള്‍ തന്റെ കണ്‍മുന്നില്‍ സംഭവിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നു, അത് തന്റെ കടമയുടെ ഭാഗമായി ചെയ്യാന്‍ ആഗ്രഹിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാന ഗവണ്‍മെന്റുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഏതുതരം ഭരണസംവിധാനമായാലും എല്ലാവരും ഈ വികസനംകാംക്ഷിക്കുന്ന സമൂഹത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്, അവരുടെ വികസനാംക്ഷകള്‍ക്കായി നമുക്ക് കൂടുതല്‍ കാത്തിരിക്കാനാവില്ല.

15. നമ്മുടെ വികസനംകാംക്ഷിക്കുന്ന സമൂഹം വളരെക്കാലമായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ഭാവി തലമുറയെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകാന്‍ അവര്‍ തയ്യാറല്ല, അതിനാല്‍ ഈ അമൃത് കാലത്തിന്റെ ആദ്യ പ്രഭാതം വികസനംകാംക്ഷിക്കുന്ന ഈ സമൂഹത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു വലിയ സുവര്‍ണ്ണാവസരമാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്.

16. ഈയിടെയായി, അത്തരം ഒന്നോ രണ്ടോ ശക്തികളെ നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്, അതാണ് ഇന്ത്യയിലെ കൂട്ടായ നവോത്ഥാന ബോധം. ബോധത്തിന്റെ ഈ ഉണര്‍വ്, ഈ നവോത്ഥാനം നമ്മുടെ ഏറ്റവും വലിയ സമ്പത്താണെന്ന് ഞാന്‍ കരുതുന്നു. ഓഗസ്റ്റ് 10 വരെ, ആളുകള്‍ക്ക് രാജ്യത്തിനുള്ളിലെ ശക്തിയെക്കുറിച്ച് പോലും അറിയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ത്രിവര്‍ണപതാകയുടെ പ്രയാണം ആഘോഷിക്കാന്‍ രാജ്യം ഒരുക്കിയ രീതി, സാമൂഹിക ശാസ്ത്രത്തിലെ പ്രമുഖര്‍ക്ക് പോലും ത്രിവര്‍ണ്ണ പതാക തെളിയിച്ച എന്റെ രാജ്യത്തിനുള്ളിലെ ഈ ശക്തി എത്രയെന്ന് ഊഹിക്കാനാവില്ല.

17. അഭിമാനത്തോടെയും പ്രതീക്ഷയോടെയും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ലോകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇന്ത്യയുടെ മണ്ണില്‍ തേടാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിന്റെ ഈ മാറ്റം, ലോകത്തിന്റെ ചിന്താഗതിയിലെ ഈ മാറ്റം, 7നമ്മുടെ അനുഭവ സമ്പന്നമായ 5 വര്‍ഷത്തെ യാത്രയുടെ ഫലമാണ്.
18. പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശക്തി യഥാര്‍ത്ഥത്തില്‍ എവിടെയാണെന്നത് ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞാന്‍ അതിനെ ഒരു സ്ത്രീ ശക്തിയായാണ് കാണുന്നത്. ഞാന്‍ അതിനെ ട്രിപ്പിള്‍ പവര്‍ അല്ലെങ്കില്‍ ത്രി-ശക്തിയായി കാണുന്നു, അതായത് അഭിലാഷം, പുനരുജ്ജീവനം, ലോകത്തിന്റെ പ്രതീക്ഷകള്‍ എന്നതാണ് അത്. ഇവയൊക്കെ സാക്ഷാത്കരിക്കണം, ഇന്ന്, ഇന്ത്യയോടുള്ള ലോകത്തിന്റെ ഈ വിശ്വാസത്തെ ഉണര്‍ത്തുന്നതില്‍ എന്റെ നാട്ടുകാര്‍ക്ക് വലിയ പങ്കുണ്ട് എന്ന് നമുക്ക് ബോദ്ധ്യമുണ്ട്.
19. പതിറ്റാണ്ടുകളുടെ അനുഭവത്തിന് ശേഷം സുസ്ഥിരമായ ഒരു ഗവണ്‍മെന്റിന്റെ പ്രാധാന്യം, രാഷ്ട്രീയ സ്ഥിരതയുടെ ശക്തി, നയങ്ങള്‍, നയങ്ങളില്‍ വിശ്വാസം എങ്ങനെ വികസിക്കുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാന്‍ 130 കോടി രാജ്യവാസികള്‍ക്ക് കഴിഞ്ഞു. ലോകത്തിനും ഇപ്പോള്‍ അത് മനസ്സിലാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ  സ്ഥിരത, നയങ്ങളില്‍ ചലനക്ഷമത, തീരുമാനങ്ങളെടുക്കുന്നതില്‍ വേഗത, സര്‍വവ്യാപിത്വം, സാര്‍വത്രിക വിശ്വാസം എന്നിവ ഇപ്പോള്‍ ഉണ്ടാകുമ്പോള്‍, എല്ലാവരും വികസനത്തില്‍ പങ്കാളികളാകുന്നു.

20. സബ്കാ സാത്ത്, സബ്കാ വികാസ് (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന മന്ത്രവുമായാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്, എന്നാല്‍ ക്രമേണ സബ്കാ വിശ്വാസും സബ്കാ പ്രയാസും (എല്ലാവരുടെയും വിശ്വാസവും എല്ലാവരുടെ പ്രയത്‌നവും) എന്നീ വര്‍ണ്ണങ്ങള്‍ രാജ്യവാസികള്‍ അതിനോട് കൂട്ടിചേര്‍ത്തു. അതില്‍, നമ്മുടെ കൂട്ടായ ശക്തിയും കൂട്ടായ ശേഷിയും നമ്മള്‍ കണ്ടു.
21. ഇന്ന് എല്ലാ ജില്ലയിലും 75 അമൃത് സരോവറുകള്‍ നിര്‍മ്മിക്കുമെന്ന സംഘടിതപ്രര്‍ത്തനത്തോടെയാണ് ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നത്. എല്ലാ ഗ്രാമങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഈ സംഘടിതപ്രര്‍ത്തനത്തില്‍ പങ്കുചേരുകയും അവരുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സ്വന്തം പ്രയത്‌നത്താല്‍ തന്നെ, ജനങ്ങള്‍ അവരുടെ ഗ്രാമങ്ങളില്‍ ജലസംരക്ഷണത്തിനായി വിപുലമായ സംഘടിതപ്രവര്‍ത്തനം നടത്തുന്നു.

22. ഇന്ന്, 130 കോടി രാജ്യവാസികളുടെ ശക്തിയെക്കുറിച്ച് അവരുടെ സ്വപ്‌നങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അവരുടെ ദൃഢവിശ്വാസം അനുഭവിക്കുകയും ചെയ്തുകൊണ്ട്് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ സംസാരിക്കുന്നത്, വരുന്ന 25 വര്‍ഷത്തേക്ക് നമ്മുടെ ശ്രദ്ധ '' പഞ്ച പ്രാണി''ല്‍ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസത്തിലും ശക്തിയിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047 ഓടെ ആ പഞ്ച പ്രാണുകളെ ആലിംഗനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം നാം ഏറ്റെടുക്കണം.
23. അമൃത് കാലിന്റെ പഞ്ച് പ്രാണ്‍- വികസിത ഇന്ത്യയുടെ ലക്ഷ്യം, കോളനിവാഴ്ചയുടെ മാനസികാവസ്ഥയുടെ ഏതെങ്കിലും അടയാളങ്ങളുണ്ടെങ്കില്‍ അത് നീക്കം ചെയ്യുക, നമ്മുടെ വേരുകളില്‍ അഭിമാനിക്കുക, പൗരന്മാര്‍ക്കിടയിലുള്ള ഐക്യത്തിലും ഉത്തരവാദിത്തബോധത്തിലും അഭിമാനിക്കുക.
24. ഈ കാലഘട്ടത്തിന്റെ ആവശ്യം സഹകരണ മത്സര ഫെഡറലിസമാണ്. വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സര മനോഭാവം ഉണ്ടാകട്ടെ.
25. എന്റെ പ്രഥമ പ്രസംഗത്തില്‍ ഞാന്‍ ആദ്യമായി ശുചിത്വത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, രാജ്യം മുഴുവന്‍ അത് സ്വീകരിച്ചു. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് വൃത്തിയിലേക്ക് നീങ്ങി, ഇപ്പോള്‍ വൃത്തികേടിനോട് വിരോധവുമുണ്ട്. ഇത് ചെയ്തതും ചെയ്യുന്നതും ഭാവിയിലും അത് തുടരുന്നതും ഈ രാജ്യമാണ്. വെളിയിട വിസര്‍ജ്ജനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയില്‍ സാദ്ധ്യമായിരിക്കുന്നു.
26. ലോകം ആശയക്കുഴപ്പത്തിലായിരുന്നപ്പോള്‍, സമയബന്ധിതമായി 200 കോടി പ്രതിരോധകുത്തിവയ്പ്പ് എന്ന ലക്ഷ്യം മറികടന്ന് മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത രാജ്യമാണിത്.

27. ഗള്‍ഫില്‍ നിന്നുള്ള ഇന്ധനത്തെയാണ് നമ്മള്‍ ആശ്രയിക്കുന്നത്. ജൈവ എണ്ണയിലേക്ക് എങ്ങനെ നീങ്ങണമെന്ന് നമുക്ക് തീരുമാനിക്കേണ്ടതുണ്ട്. 10 ശതമാനം എഥനോള്‍ മിശ്രണം എന്നത് വളരെ വലിയ സ്വപ്‌നമായാണ് തോന്നിയിരുന്നത്. അത് സാദ്ധ്യമല്ലെന്ന് പഴയ അനുഭവങ്ങള്‍ കാണിച്ചുതന്നു, എന്നാല്‍ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ഈ സ്വപ്‌നം സമയത്തിന് മുമ്പ് രാജ്യം സാക്ഷാത്കരിച്ചു.
28. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 2.5 കോടി ജനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുകയെന്നത് ചെറിയ കാര്യമായിരുന്നില്ല, എന്നാല്‍ രാജ്യം അത് പ്രാവര്‍ത്തികമാക്കി. ഇന്ന് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വീടുകളിലേക്ക് ടാപ്പ് വെള്ളം അതിവേഗം രാജ്യം എത്തിക്കുകയാണ്.
29. നമുക്ക് ദൃഢനിശ്ചയമുണ്ടെങ്കില്‍ നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്ന് അനുഭവം നമ്മോട് പറയുന്നു. അത് പുനരുപയോഗ ഊര്‍ജത്തിന്റെ ലക്ഷ്യത്തിലായാലും, രാജ്യത്ത് പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിക്കുന്നതിനോ അല്ലെങ്കില്‍ ഡോക്ടര്‍മാരുടെ ഒരു തൊഴില്‍ ശക്തിയെ സൃഷ്ടിക്കുന്നതിനോ ഉള്ള താല്‍പര്യത്തിലായാലും ആയാലും, എല്ലാ മേഖലയിലും വേഗത വളരെയധികം വര്‍ദ്ധിച്ചു.

30. സഹോദരന്മാരേ, നമുക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് ലോകം എത്ര കാലത്തോളം തുടരും? ലോകത്തിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ നമ്മള്‍ എത്രകാലം ജീവിക്കും? നാം നമ്മുടെ നിലവാരം നിശ്ചയിക്കേണ്ടതില്ലേ? 130 കോടിയുള്ള ഒരു രാജ്യത്തിന് അതിന്റെ നിലവാരം മറികടക്കാന്‍ ശ്രമിക്കാതിരിക്കാന്‍ കഴിയുമോ? ഒരു സാഹചര്യത്തിലും നമ്മെ മറ്റുള്ളവരെ പോലെ കാണാന്‍ ശ്രമിക്കരുത്. സ്വന്തം കഴിവുകൊണ്ട് വളരുക എന്നതായിരിക്കണം നമ്മുടെ സ്വഭാവം. നമ്മള്‍ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നത്. അടിമത്തത്തിന്റെ അംശം ദൂരെയുള്ള ഏഴുകടലിനക്കരെപോലും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കരുത്.
31. വളരെയേറെ മസ്തിഷ്‌കപ്രക്ഷോഭങ്ങളോടെ, വിവിധ ആളുകളില്‍ നിന്നുള്ള ആശയ വിനിമയത്തോടെ, രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിന്റെ അടിത്തട്ടില്‍ രൂപപ്പെടുത്തിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രീതിയെ ഞാന്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. നമ്മള്‍ ഊന്നിപ്പറഞ്ഞിട്ടുളള വൈദഗ്ധ്യം അത്തരം ഒരു ശക്തിയാണ്, അത് അടിമത്തത്തില്‍ നിന്ന് സ്വതന്ത്രരാകാനുള്ള ശക്തി നമുക്ക് നല്‍കും.
32. ചിലപ്പോഴൊക്കെ നമ്മുടെ കഴിവുകള്‍ പ്രത്യാശയുടെ ബന്ധനത്തില്‍ കെട്ടപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. അടിമമനോഭാവത്തിന്റെ ഫലമാണിത്. നമ്മുടെ രാജ്യത്തെ ഓരോ ഭാഷയിലും നാം അഭിമാനിക്കണം. നമുക്ക് ഭാഷ അറിയുകയോ അറിയാതിരിക്കുകയോ ചെയ്യട്ടെ, എന്നാല്‍ ഇത് എന്റെ നാടിന്റെ ഭാഷയാണെന്നും നമ്മുടെ പൂര്‍വ്വികര്‍ ലോകത്തിന് നല്‍കിയ ഭാഷയാണിതെന്നും അഭിമാനിക്കണം.
33. ഇന്ന് നമ്മള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഘടനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. നമ്മള്‍ സ്റ്റാര്‍ട്ടപ്പുകളെ ഉറ്റുനോക്കുകയാണ്. ഈ ആളുകള്‍ ആരാണ്? ടയര്‍-2, ടയര്‍-3 നഗരങ്ങളിലോ ഗ്രാമങ്ങളിലോ ദരിദ്ര കുടുംബങ്ങളില്‍പ്പെട്ടവരുമായ പ്രതിഭകളുടെ കൂട്ടമാണിത്. പുതിയ കണ്ടുപിടിത്തങ്ങളുമായി ഇന്ന് ലോകത്തിന് മുന്നില്‍ വരുന്നത് നമ്മുടെ യുവാക്കളാണ്.

34. ഇന്ന് ലോകം സമഗ്രമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ സമഗ്രമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍, അത് ഇന്ത്യയുടെ യോഗയിലേക്കും ഇന്ത്യയുടെ ആയുര്‍വേദത്തിലേക്കും ഇന്ത്യയുടെ സമഗ്രമായ ജീവിതരീതിയിലേക്കുമാണ് ഉറ്റുനോക്കുന്നത്. ഇതാണ് നമ്മള്‍ ലോകത്തിന് നല്‍കുന്ന നമ്മുടെ പൈതൃകം.
35. ലോകം ഇന്ന് അതിന്റെ സ്വാധീനത്തിലാണ്. ഇനി നമ്മുടെ ശക്തിയിലേക്ക് നോക്കൂ. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കാന്‍ അറിയാവുന്നവരാണ് നമ്മള്‍. നാടന്‍ നെല്ലും തിനയും സാധാരണ വീടുകളിലെ ഇനങ്ങളാണ്. ഇതാണ് നമ്മുടെ പൈതൃകം. നമ്മുടെ ചെറുകിട കര്‍ഷകരുടെ കഠിനാദ്ധ്വാനം മൂലം ചെറിയ പാടങ്ങളില്‍ നെല്ല് തഴച്ചുവളരുന്നു. ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തിനവര്‍ഷം (മില്ലറ്റ് ഇയര്‍) ആഘോഷിക്കാന്‍ ലോകം മുന്നോട്ട് പോകുകയാണ്. അതായത് നമ്മുടെ പൈതൃകം ഇന്ന് ലോകമെമ്പാടും വിലമതിക്കപ്പെടുന്നു. അതില്‍ അഭിമാനിക്കാന്‍ നമുക്ക് പഠിക്കാം. നമുക്ക് ലോകത്തിന് ധാരാളം വാഗ്ദാനം ചെയ്യാനുണ്ട്.
36. സസ്യങ്ങളില്‍ ദൈവികത കാണുന്നവരാണ് നമ്മള്‍. നദിയെ അമ്മയായി കാണുന്നവരാണ് നമ്മള്‍. ഓരോ കല്ലിലും ശങ്കരനെ കാണുന്നവരാണ് നമ്മള്‍. ഇതാണ് നമ്മുടെ ശക്തി. ഓരോ നദിയെയും നമ്മള്‍ മാതൃരൂപമായിട്ടാണ് കാണുന്നത്. പരിസ്ഥിതിയുടെ ഇത്തരംം ഭീമാകാരത നമ്മുടെ അഭിമാനമാണ്! അത്തരം പൈതൃകത്തില്‍ നാം അഭിമാനിക്കുമ്പോള്‍ ലോകത്തിനും അതില്‍ അഭിമാനം തോന്നും.
37. ഇന്ന് ലോകം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്, ഒരു ഉന്നത മനോഭാവമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം- എല്ലാ പിരിമുറുക്കങ്ങള്‍ക്കും കാരണം. ഇത് പരിഹരിക്കാനുള്ള ജ്ഞാനം നമുക്കുണ്ട്. പരമസത്യം ഒന്നാണെങ്കിലും അത് വ്യത്യസ്തമായാണ് പ്രകടമാകുന്നത് എന്ന് അര്‍ത്ഥം വരുന്ന ''ഏകം സത് വിപ്രാ ബഹുധാ വദന്തി'ദ എന്നാണ് നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് നമ്മുടെ മഹത്വം.
38. ലോകത്തിന്റെ ക്ഷേമം കണ്ടവരാണ് നമ്മള്‍; 'സര്‍വേ ഭവന്തു സുഖിനഃ, സര്‍വേ സന്തു നിരാമയാഃ' എന്നതില്‍ വിശ്വസിച്ചുകൊണ്ട് നമ്മുടെ ആളുകള്‍ക്ക് മാത്രമല്ല, ലോകം മുഴുവനുമുള്ള സാമൂഹിക നന്മയുടെ പാതയിലാണ് നമ്മള്‍. എല്ലാവര്‍ക്കും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ, എല്ലാവര്‍ക്കും രോഗങ്ങളില്‍ നിന്ന് മോചനം ലഭിക്കട്ടെ, എല്ലാവരും ഐശ്വര്യമുള്ളത് കാണട്ടെ, ആരും കഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ മൂല്യങ്ങളില്‍ രൂഢമൂലമാണ്.
39. അതുപോലെ, വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് ഐക്യവും ഐക്യദാര്‍ഢ്യവും. നമ്മുടെ വലിയ രാജ്യത്തിന്റെ വൈവിദ്ധ്യം നാം ആഘോഷിക്കേണ്ടതുണ്ട്. എണ്ണമറ്റ പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവര്‍ത്തിത്വം നമ്മുടെ അഭിമാനമാണ്.നമ്മളെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ആരും താഴ്ന്നവരോ ഉയര്‍ന്നവരോ അല്ല; എല്ലാം നമ്മുടേതാണ്. ഈ ഏകത്വ വികാരം ഐക്യത്തിന് പ്രധാനമാണ്.
40. എന്റെ സഹോദരീ സഹോദരന്മാരേ, ചുവപ്പുകോട്ടയുടെ ഈ കൊത്തളത്തില്‍ നിന്ന് ഒരു വേദനയും പങ്കിടാന്‍ എനിക്ക് ആഗ്രഹമുണ്ട്. നമ്മുടെ ദൈനംദിന സംസാരത്തിലും പെരുമാറ്റത്തിലും നമ്മള്‍ വക്രതയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്ന് ,പറയുന്നത് എന്നെ വേദനിപ്പിക്കുന്നു എന്നതാണ് ഞാന്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സ്ത്രീകളെ അധിക്ഷേപിക്കുന്നതിനും ശപിക്കുന്നതിനുമായ പദപ്രയോഗങ്ങളും അശ്ലീല വാക്കുകളും നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ സ്ത്രീകളെ അപമാനിക്കുകയും അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന എല്ലാ പെരുമാറ്റങ്ങളും സംസ്‌കാരങ്ങളും ഇല്ലാതാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാന്‍ കഴിയില്ലേ? നമ്മുടെ രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ സ്ത്രീകളുടെ അഭിമാനം വലിയൊരു മുതല്‍ക്കൂട്ടാകും. ഞാന്‍ ഈ ശക്തി കാണുന്നു, അതിനാല്‍ ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു.
41. 24 മണിക്കൂറും വൈദ്യുതി നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുകയെന്നത് ഗവണ്‍മെന്റിന്റെ ജോലിയാണ്, എന്നാല്‍ കഴിയുന്നത്ര യൂണിറ്റുകള്‍ ലാഭിക്കുക എന്നത് പൗരന്റെ കടമയാണ്. എല്ലാ പാടങ്ങളിലും വെള്ളം എത്തിക്കുക എന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തവും പരിശ്രമവുമാണ്, എന്നാല്‍ ഓരോ തുള്ളിക്കും കൂടുതല്‍ വിള എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജലം സംരക്ഷിച്ച് മുന്നോട്ട് പോകുമെന്ന ശബ്ദം എന്റെ ഓരോ പാടത്തില്‍ നിന്നും ഉയരണം. രാസരഹിത കൃഷിയും ജൈവകൃഷിയും പ്രകൃതി കൃഷിയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
42. സുഹൃത്തുക്കളേ, അത് പോലീസായാലും ജനങ്ങളായാലും ഭരണാധികാരിയായാലും കാര്യനിര്‍വഹകനായാലും ഈ പൗരധര്‍മ്മത്തില്‍ ആര്‍ക്കും അയിത്തം കാണാനാകില്ല. എല്ലാവരും ഒരു പൗരന്റെ കടമകള്‍ നിറവേറ്റുകയാണെങ്കില്‍, ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ സമയത്തിന് മുമ്പേ കൈവരിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
43. മഹര്‍ഷി അരബിന്ദോയുടെ ജന്മവാര്‍ഷികദിനം കൂടിയാണ് ഇന്ന്. ആ മഹാന്റെ പാദങ്ങളില്‍ ഞാന്‍ വണങ്ങുന്നു. എന്നാല്‍ ''സ്വദേശിക്ക് സ്വരാജ്, സ്വരാജിന് സ്വദേശി എന്ന ആഹ്വാനം നല്‍കിയ ആ മഹാനെ നാം ഓര്‍ക്കേണ്ടതുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ മന്ത്രം. അതിനാല്‍, ആത്മനിര്‍ഭര്‍ ഭാരത് ഓരോ പൗരന്റെയും ഓരോ ഗവണ്‍മെന്റിന്റേയും സമൂഹത്തിന്റെ എല്ലാ യൂണിറ്റുകളുടെയും ഉത്തരവാദിത്തമായി മാറുന്നു. ആത്മനിര്‍ഭര്‍ ഭാരത് ഒരു ഗവണ്‍മെന്റ് അജണ്ടയോ ഗവണ്‍മെന്റ് പരിപാടിയോ അല്ല. അത് സമൂഹത്തിന്റെ ഒരു ബഹുജന പ്രസ്ഥാനമാണ്, അത് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.
44. എന്റെ സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് നമ്മള്‍ നമ്മുടെ കാതുകള്‍ കേള്‍ക്കാനായി കൊതിച്ചിരുന്ന ഈ ശബ്ദം കേട്ടു, 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് മെയ്ഡ് ഇന്‍ ഇന്ത്യ പീരങ്കി ചുവപ്പുകോട്ടയില്‍ നിന്ന് ത്രിവര്‍ണ്ണ പതാകയെ സല്യൂട്ട് ചെയ്യുന്നത്. ഈ ശബ്ദത്തില്‍ പ്രചോദിതരാകാത്ത ഇന്ത്യക്കാര്‍ ആരെങ്കിലും ഉണ്ടാകുമോ?
45. എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇന്ന് എന്റെ രാജ്യത്തെ സൈന്യത്തിലെ സൈനികരെ എന്റെ ഹൃദയത്തില്‍ നിന്ന് അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംഘടിതമായും ധൈര്യത്തോടെയും ഈ സ്വയംപര്യാപ്തതയുടെ ഉത്തരവാദിത്തം കരസേനാ ജവാന്മാര്‍ ഏറ്റെടുത്ത രീതിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 300 പ്രതിരോധ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് സായുധ സേനകള്‍ ഒരു പട്ടിക തയ്യാറാക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞ ചെറുതല്ല.
46. പി.എല്‍.ഐ (ഉല്‍പ്പാദിത ബന്ധിത ആനുകൂല്യം) പദ്ധതിയെക്കുറിച്ച് പറയുമ്പോള്‍, ലോകമെമ്പാടുമുള്ള ആളുകള്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഇന്ത്യയിലേക്ക് വരികയാണ്. അവര്‍ക്കൊപ്പം പുതിയ സാങ്കേതികവിദ്യയും അവര്‍ കൊണ്ടുവരുന്നു. അവര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യ ഒരു ഉല്‍പ്പാദനകേന്ദ്രമായി മാറുകയാണ്. അത് ഒരു സ്വാശ്രയ ഇന്ത്യക്ക് അടിത്തറ പണിയുകയാണ്.
47. ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെയോ മൊബൈല്‍ ഫോണുകളുടെയോ നിര്‍മ്മാണമാകട്ടെ, ഇന്ന് രാജ്യം വളരെ വേഗത്തില്‍ മുന്നോട്ടുപോകുകയാണ്. നമ്മുടെ ബ്രഹേ്മാസ് ലോകത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ഏത് ഇന്ത്യക്കാരനാണ് അഭിമാനിക്കാത്തത്? ഇന്ന് നമ്മുടെ വന്ദേ ഭാരത് ട്രെയിനും നമ്മുടെ മെട്രോ കോച്ചുകളും ലോകത്തിന്റെ ആകര്‍ഷണ വസ്തുക്കളായി മാറുകയാണ്.
48. ഊര്‍ജ മേഖലയില്‍ നാം സ്വയം പര്യാപ്തരാകേണ്ടതുണ്ട്. ഊര്‍ജമേഖലയില്‍ എത്രകാലം നമ്മള്‍ മറ്റുള്ളവരെ ആശ്രയിക്കും? സൗരോര്‍ജ്ജം, പവനോര്‍ജ്ജം, വിവിധ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ എന്നീ മേഖലകളില്‍ നാം സ്വയം പര്യാപ്തരാകണം., കൂടാതെ മിഷന്‍ ഹൈഡ്രജന്‍, ജൈവ ഇന്ധനം, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ നാം മുന്നേറുകയും വേണം.
49. ഇന്ന് സ്വാശ്രയത്വത്തിനുള്ള ഒരു മാര്‍ഗ്ഗമാണ് പ്രകൃതി കൃഷിയും. ഇന്ന് നാനോ വള ഫാക്ടറികള്‍ രാജ്യത്ത് ഒരു പുതിയ പ്രതീക്ഷ കൊണ്ടുവന്നു. എന്നാല്‍ പ്രകൃതികൃഷിയും രാസ രഹിത കൃഷിയും സ്വാശ്രയത്വത്തിന് ഊര്‍ജം പകരും. ഇന്ന്, ഹരിത തൊഴിലുകളുടെ രൂപത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ വളരെ വേഗത്തില്‍ രാജ്യത്ത് തുറക്കുകയാണ്.
50. അതിന്റെ നയങ്ങളിലൂടെ ഇന്ത്യ അതിന്റെ ഇടങ്ങള്‍ തുറന്നു. ഡ്രോണുകളുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും പുരോഗമനപരമായ നയമാണ് ഇന്ത്യ കൊണ്ടുവന്നത്. രാജ്യത്തെ യുവജനങ്ങള്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ നമ്മള്‍ തുറന്നിട്ടു.
51. സ്വകാര്യമേഖലയും മുന്നോട്ട് വരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. നമ്മക്ക് ലോകത്തിന്റെ മേധാവിത്വം നേടേണ്ടതുണ്ട്. സ്വാശ്രയ ഇന്ത്യയുടെ സ്വപ്‌നങ്ങളിലൊന്ന് ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യ പിന്നിലാകാതിരിക്കുക എന്നതാണ്. അത് എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) കള്‍ ആണെങ്കിലും, സീറോ ഡിഫെക്റ്റ് (അല്‍പ്പം പോലും കേടില്ലാതെ), സീറോ ഇഫക്റ്റ് (അല്‍പ്പം പോലും പ്രത്യാഘാതമില്ലാതെ) എന്നിവ ഉപയോഗിച്ച് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ലോകത്തിലേക്ക് കൊണ്ടുപോകണം. സ്വദേശിയെക്കുറിച്ച് അഭിമാനിക്കണം.
52. നമ്മുടെ ആദരണീയനായ ലാല്‍ ബഹദൂര്‍ ശാസ്ത്രി ജിയെ നാം എപ്പോഴും ഓര്‍ക്കുന്നത് 'ജയ് ജവാന്‍ ജയ് കിസാന്‍'(കര്‍ഷകര്‍ ജയിക്കട്ടെ സൈനീകര്‍ ജയിക്കട്ടെ) എന്ന അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ആഹ്വാനത്തിലാണ്. പിന്നീട് അടല്‍ ബിഹാരി വാജ്‌പേയി ജി ജയ് വിജ്ഞാനിന്റെ എന്ന ഒരു പുതിയ കൂട്ടിചേര്‍ക്കല്‍ കൂടി നടത്തി, അതിനര്‍ത്ഥം ശാസ്ത്രം ജയിക്കട്ടെ എന്നാണ്, നമ്മള്‍ അതിന് വളരെയധികം പ്രാധാന്യവും നല്‍കി. എന്നാല്‍ ഈ പുതിയ ഘട്ടത്തില്‍ അമൃതകലില്‍ ഇപ്പോള്‍ ജയ് അനുസന്ധാന്‍ എന്നകൂടി അതായത് നൂതനാശയങ്ങള്‍ ജയിക്കട്ടെ ചേര്‍ക്കേണ്ടത് അനിവാര്യമാണ്. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍
53. ഇന്ന് നമ്മള്‍ 5ജി യുഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. നമ്മള്‍ ആഗോള ഘട്ടങ്ങളുമായി പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ക്ക് അധികം കാത്തിരിക്കേണ്ടതില്ല. ഒപ്റ്റിക്കല്‍ ഫൈബര്‍ ഏറ്റവും അവസാനത്തെ ആള്‍ വരെ ഓരോ ഗ്രാമത്തിലും എത്തുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ഗ്രാമീണ ഇന്ത്യയിലൂടെയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് സമ്പൂര്‍ണ്ണമായി എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ നാലുലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ ഗ്രാമങ്ങളിലാണ് വികസിപ്പിച്ചിരിക്കുന്നതെന്നും അത് ആ ഗ്രാമങ്ങളിലെ യുവജനങ്ങളാണ് പരിപാലിക്കുന്നതെന്നതിലും ഞാന്‍ അതീവ സന്തുഷ്ടനാണ്.
54. അര്‍ദ്ധചാലകങ്ങള്‍ വികസിപ്പിക്കുകയും, 5ജി യുഗത്തിലേക്ക് പ്രവേശിക്കുകയും, ഒപ്റ്റിക്കല്‍ ഫൈബറുകളുടെ ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഡിജിറ്റല്‍ ഇന്ത്യ പ്രസ്ഥാനം നമ്മള്‍ ആധുനികവും വികസിതവുമാണെന്ന് സ്വയം സ്ഥാപിക്കാന്‍ വേണ്ടി മാത്രമല്ല, ഇത് മൂന്ന് ആന്തരിക ദൗത്യങ്ങള്‍ സാദ്ധ്യമാക്കുന്നതിന് കൂടികാരണമാകും. വിദ്യാഭ്യാസ പരിസ്ഥിതി വ്യവസ്ഥയുടെ സമ്പൂര്‍ണ പരിവര്‍ത്തനം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ വിപ്ലവം, പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവ ഡിജിറ്റല്‍ വല്‍ക്കരണത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ.
55. സുഹൃത്തുക്കളേ, മനുഷ്യരാശിയുടെ സാങ്കേതികയുഗമായി വാഴ്ത്തപ്പെടുന്ന ഈ ദശകത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ മുന്നേറ്റം നടത്തുമെന്ന് എനിക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഒരു ദശാബ്ദമാണിത്. ഐ.ടി (വിവരസാങ്കേതികവിദ്യ)മേഖലയില്‍ ഇന്ത്യ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു ശക്തിയായി മാറിയിരിക്കുന്നു. ഈ സാങ്കേതിക യുഗത്തില്‍ സംഭാവന ചെയ്യാനുള്ള കഴിവുകള്‍ നമുക്കുണ്ട്.
56. നമ്മുടെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍, നമ്മുടെ ഇന്‍കുബേഷന്‍ സെന്ററുകള്‍, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ യുവതലമുറയ്ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്ന ഒരു പുതിയ മേഖല വികസിപ്പിക്കുകയാണ്. അത് ബഹിരാകാശ ദൗത്യത്തിന്റെ കാര്യമായാലും, അത് നമ്മുടെ ആഴക്കടല്‍ സമുദ്ര ദൗത്യത്തിന്റെ കാര്യമായാലും, നമുക്ക് സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങണമോ അല്ലെങ്കില്‍ ആകാശത്ത് തൊടണമോ, ഇവയെല്ലാം പുതിയ മേഖലകളാണ്, അതിലൂടെ നാം മുന്നോട്ട് പോകുകയാണ്.
57. നമ്മുടെ ചെറുകിട കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍, സൂക്ഷ്മ വ്യവസായങ്ങള്‍, തെരുവ് കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, ദിവസക്കൂലിക്കാര്‍, ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍, ബസ് സേവന  ദാതാക്കള്‍ തുടങ്ങിയവരുടെ സാദ്ധ്യതകള്‍ നാം അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ശാക്തീകരിക്കപ്പെടേണ്ട ഇവരാണ് ജനസംഖ്യയിലെ വലിയ വിഭാഗം.
58. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ അനുഭവത്തില്‍ നിന്ന് ഞാന്‍ ചിലത് പറയാന്‍ ആഗ്രഹിക്കുന്നു. നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോടതികളില്‍ 'നാരി ശക്തി'യുടെ (സ്ത്രീശക്തി) കരുത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഗ്രാമീണ മേഖലയിലെ ജനപ്രതിനിധികളില്‍ നോക്കൂ. നമ്മുടെ 'നാരി ശക്തി' (സ്ത്രീശക്തി) നമ്മുടെ ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സമര്‍പ്പണത്തോടെ ഏര്‍പ്പെട്ടിരിക്കുകയാണ്. വിജ്ഞാനത്തിന്റെയോ ശാസ്ത്രത്തിന്റെയോ മേഖലയിലേക്ക് നോക്കൂ, നമ്മുടെ രാജ്യത്തിന്റെ 'നാരി ശക്തി' ദൃശ്യമാണ്. പോലീസ് സേനയില്‍ പോലും നമ്മുടെ 'നാരി ശക്തി 'ജനങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്.
59. കളിക്കളമായാലും യുദ്ധക്കളമായാലും ജീവിതത്തിന്റെ എല്ലാ വഴികളിലും ഇന്ത്യയുടെ 'നാരിശക്തി' പുതിയ കരുത്തും പുതിയ വിശ്വാസവുമായി മുന്നോട്ടു വരികയാണ്. ഇന്ത്യയുടെ 75 വര്‍ഷത്തെ യാത്രയിലെ സംഭാവനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ എന്റെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളുമായ 'നാരി ശക്തി'യുടെ പലമടങ്ങ് സംഭാവനകള്‍ എനിക്ക് കാണാന്‍ കഴിയും. ഈ വശത്തില്‍ നമ്മള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രയും കൂടുതല്‍ അവസരങ്ങളും സൗകര്യങ്ങളും നമ്മുടെ പെണ്‍മക്കള്‍ക്ക് ലഭ്യമാക്കാം, അവര്‍ അതിനേക്കാള്‍ വളരെ അധികം നമുക്ക് തിരിച്ചു തരും. അവര്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.
60. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ മഹത്തായ പങ്കുവഹിക്കുകയും നിരവധി മേഖലകളില്‍ മാതൃകയായി പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്ത നിരവധി സംസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇത് നമ്മുടെ ഫെഡറലിസത്തിന് കരുത്ത് പകരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം നമുക്ക് സഹകരണ ഫെഡറലിസത്തോടൊപ്പം സഹകരണ മത്സര ഫെഡറലിസവും ആവശ്യമാണ് എന്നതാണ്. വികസനത്തിന്റെ മത്സരമാണ് നമുക്ക് വേണ്ടത്.
61. എല്ലാം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ രണ്ട് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒന്ന് അഴിമതിയും മറ്റൊന്ന് സ്വജനപക്ഷപാതവുമാണ്. അഴിമതിക്കെതിരെ സര്‍വ്വശക്തിയുമെടുത്ത് നമുക്ക് പോരാടണം. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ആധാര്‍, മൊബൈല്‍ തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തെറ്റായ കൈകളിലേക്ക് പോകേണ്ടിയിരുന്ന രണ്ട് ലക്ഷം കോടി രൂപ കഴിഞ്ഞ എട്ട് വര്‍ഷമായി ലാഭിച്ചുകൊണ്ട് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു.
62. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ബാങ്കുകള്‍ കൊള്ളയടിച്ച് രാജ്യം വിട്ട് രക്ഷപ്പെട്ടവരുടെ സ്വത്ത് ഞങ്ങള്‍ കണ്ടുകെട്ടി, അവരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. ചിലര്‍ ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക് പോകാന്‍ നിര്‍ബന്ധിതരുമാകുന്നു. രാജ്യം കൊള്ളയടിച്ചവര്‍ തിരിച്ചുവരാന്‍ നിര്‍ബന്ധിതരാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
63. സഹോദരീ സഹോദരന്മാരേ, അഴിമതിക്കാര്‍ ചിതലിനെപ്പോലെ രാജ്യത്തെ തിന്നുകയാണ്. എനിക്ക് അതിനെതിരെ പോരാടണം, പോരാട്ടം ശക്തമാക്കണം, അതിനെ ഒരു നിര്‍ണായക ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യണം. അതിനാല്‍, എന്റെ 130 കോടി ദേശവാസികളേ, ദയവായി എന്നെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക! ഈ യുദ്ധത്തില്‍ പോരാടാന്‍ നിങ്ങളുടെ പിന്തുണയും സഹകരണവും തേടാനാണ് ഇന്ന് ഞാന്‍ വന്നിരിക്കുന്നത്. ഈ യുദ്ധത്തില്‍ രാജ്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
64. അഴിമതിക്കേസുകളില്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷവും അല്ലെങ്കില്‍ അത്തരം കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരേയും മഹത്വവത്കരിക്കാന്‍ പോലും ചിലര്‍ നടത്തുന്ന തരംതാഴ്ത്തുന്ന ശ്രമങ്ങള്‍ ശരിക്കും സങ്കടകരമായ അവസ്ഥയാണ്. അതുകൊണ്ട് അഴിമതിക്കാരോട് സമൂഹത്തില്‍ വെറുപ്പ് തോന്നുന്ന ഒരു മനോഭാവം ഉണ്ടാകുന്നതു വരെ ഇത്തരം ചിന്താഗതി അവസാനിക്കാന്‍ പോകുന്നില്ല.

65. മറുവശത്ത്, സ്വജനപക്ഷപാതത്തെക്കുറിച്ചാണ് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്, സ്വജനപക്ഷപാതത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ കരുതുന്നത്, ഞാന്‍ രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് എന്നാല്‍ ഈ അസ്വാസ്ഥ്യം രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത് കഴിവുകളെയും അവസരങ്ങളെയും ബാധിക്കുന്നു. അതിനാല്‍, ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയത്തേയും രാജ്യത്തിന്റെ എല്ലാ അന്തര്‍ധാരകളെയും ശുദ്ധീകരിക്കുന്നതിന് സ്വജനപക്ഷപാതത്തെ വേരോടെ പിഴുതെറിയാന്‍ ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ പ്രതിജ്ഞയെടുക്കാന്‍ രാജ്യത്തെ ജനങ്ങളോട് ചുവപ്പ്‌കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
66. പുതിയ സാദ്ധ്യതകള്‍ പരിപോഷിപ്പിച്ചും, പുതിയ പ്രതിജ്ഞകള്‍ തിരിച്ചറിഞ്ഞും ആത്മവിശ്വാസത്തോടെ മുന്നേറിക്കൊണ്ടും ഇന്ന് അമൃത് കാള്‍ ആരംഭിക്കാന്‍ ഞാന്‍ രാജ്യവാസികളോട് അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം അമൃത് കാലിന്റെ ദിശയിലേക്ക് നീങ്ങിയിരിക്കുന്നു, അതിനാല്‍, ഈ അമൃത് കാലത്തില്‍ സബ്ക പ്രയാസ് (എല്ലാവരുടെയും പരിശ്രമം) ആവശ്യമാണ്. ടീം ഇന്ത്യയുടെ ഉത്സാഹമാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പോകുന്നത്. 130 കോടി രാജ്യക്കാരുള്ള ഈ ടീം ഇന്ത്യ ഒരു ടീമായി മുന്നോട്ട് പോയി എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
From smartphones to laptops: India powers ahead in electronics manufacturing

Media Coverage

From smartphones to laptops: India powers ahead in electronics manufacturing
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets everyone on the occasion of Makar Sankranti, Uttarayan and Magh Bihu
January 14, 2025

The Prime Minister Shri Narendra Modi today greeted everyone on the occasion of Makar Sankranti, Uttarayan and Magh Bihu.

In separate posts on X, he wrote:

“सभी देशवासियों को मकर संक्रांति की अनेकानेक शुभकामनाएं। उत्तरायण सूर्य को समर्पित यह पावन उत्सव आप सबके जीवन में नई ऊर्जा और नए उत्साह का संचार करे।”

“મકરસંક્રાંતિ અને ઉત્તરાયણનો આ પવિત્ર તહેવાર આપ સૌના જીવનમાં નવો ઉત્સાહ, ઉમંગ અને સમૃદ્ધિ લાવે એવી અભ્યર્થના….!!!

Have a wonderful Uttarayan! May this festival bring success and happiness in everyone’s lives.”

“Best Wishes on Magh Bihu! We celebrate the abundance of nature, the joy of harvest and the spirit of togetherness. May this festival further the spirit of happiness and togetherness.”

“মাঘ বিহুৰ শুভেচ্ছা! আমি প্ৰকৃতিৰ প্ৰাচুৰ্য্য, শস্য চপোৱাৰ আনন্দ আৰু ভাতৃত্ববোধৰ মনোভাৱক উদযাপন কৰো। এই উৎসৱে সুখ আৰু ভাতৃত্ববোধৰ মনোভাৱক আগুৱাই লৈ যাওক।“