പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം 2020 ഫെബ്രുവരി 24-25 തീയതികളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് ആദരണനീയനായ ഡൊണാള്‍ഡ് ജെ. ട്രംപ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം

പരമാധികാര ഊര്‍ജ്ജസ്വല ജനാധിപത്യത്തിന്റെ നേതാക്കള്‍ എന്ന നിലയില്‍ സ്വാതന്ത്ര്യം, എല്ലാ പൗരന്മാര്‍ക്കും തുല്യ പങ്കാളിത്തം, മനുഷ്യാവകാശം, നിയമവാഴ്ചയിലുള്ള പ്രതിജ്ഞാബദ്ധത എന്നിവയെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും അംഗീകരിക്കുകയും പരസ്പരവിശ്വാസം, പങ്കാളിത്ത താല്‍പര്യം, സൗമനസ്യം, പൗരന്മാരുടെ ശക്തമായ ഇടപഴകല്‍ എന്നിവയുടെ അടിത്തറയിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും യു.എസും പ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും പ്രതിരോധ സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ പ്രതിജ്ഞചെയ്തു. പ്രത്യേകിച്ചും സമുദ്ര-ബഹിരാകാശ മേഖലകളിലെ കൂടുതല്‍ ബോധവല്‍ക്കരണവും വിവരപങ്കാളിത്തവും, സംയുക്ത സഹകരണം, വിവിധ സേനാനികളുടെ കീഴിലെ സൈന്യങ്ങളെ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ വിനിമയം; മുന്‍കൂര്‍ പരിശീലനവും എല്ലാ സര്‍വീസ് പ്രത്യേക സേനാവിഭാഗങ്ങളുടെയും അഭ്യാസം, കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള പ്രതിരോധ ഘടകങ്ങളുടെ, ഉപകരണങ്ങളുടെ, വേദികളുടെ സഹവികസനത്തിനും സഹ ഉല്‍പ്പാദനത്തിനുമുള്ള അടുത്ത സഹകരണം, അവരുടെ പ്രതിരോധ വ്യവസായങ്ങളുമായുള്ള പങ്കാളിത്തം എന്നിവയിലാണ്.

ശക്തവും കാര്യശേഷിയുള്ളതുമായ ഇന്ത്യന്‍ സൈന്യം സമാധാനം, സ്ഥിരത, ഇന്ത്യാ-പസഫിക്കില്‍ നിയമാധിഷ്ഠിത വ്യവസ്ഥ എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ഇന്ത്യയ്ക്ക് ആധുനിക യു.എസ്. സൈനീക സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള തന്റെ പ്രതിജ്ഞ ആവര്‍ത്തിച്ചുവ്യക്തമാക്കുകയും ചെയ്ത പ്രസിഡന്റ് ട്രംപ് എം.എച്ച്-602 നേവലും എ.എച്ച് 64ഇ അപ്പാച്ചേ ഹെലികോപ്റ്ററും സംഭരിക്കാനുള്ള ഇന്ത്യയുടെ സമീപകാല തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ കാര്യശേഷികള്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷിതതാല്‍പര്യം, തൊഴില്‍ വളര്‍ച്ച, വ്യവസായസഹകരണം എന്നിവയുടെ പങ്കുവയ്ക്കല്‍ വളരെ മുന്നോട്ടുകൊണ്ടുപോകും. പുതിയ പ്രതിരോധ ശേഷികള്‍ കൈവരിക്കാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയുടെ പ്രമുഖ പ്രതിരോധ പങ്കാളിത്ത പദവി ആവര്‍ത്തിച്ചുറപ്പിക്കുകയും സംഭരണത്തിലും സാങ്കേതികവിദ്യ കൈമാറ്റത്തിലും വലിയ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. അടിസ്ഥാന കൈമാറ്റവും സഹകരണ കരാറും ഉള്‍പ്പെടെയുള്ള കരാറുകള്‍ സാദ്ധ്യമാക്കികൊണ്ട് ഏറ്റവും നേരത്തെ പ്രതിരോധ സഹകരണത്തിന് തീരുമാനമുണ്ടാക്കുന്നതിനാണ് രണ്ടു നേതാക്കളും ഉറ്റുനോക്കുന്നത്.

മനുഷ്യകടത്ത്, ഭീകരവാദം, അക്രമാസ്‌കതമായ തീവ്രവാദം, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരായി സഹകരണം സംയുക്ത പോരാട്ടം എന്നിവയിലൂടെ തങ്ങളുടെ മാതൃഭൂമികളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും പ്രതിജ്ഞയെടുത്തു. ആഭ്യന്തര സുരക്ഷാ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനു യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയും ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും എടുത്ത തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു. അനധികൃതമായ മരുന്നുകള്‍ തങ്ങളുടെ പൗരന്മാര്‍ക്കുണ്ടാക്കുന്ന ഭീഷണിയെ നേരിടുന്നതിനുള്ള പങ്കാളിത്ത പ്രതിജ്ഞാബദ്ധത പ്രദര്‍ശിപ്പിച്ചുകൊണ്ട് തങ്ങളുടെ ബന്ധപ്പെട്ട നിയമനിര്‍വഹണ ഏജന്‍സികള്‍ തമ്മിലുള്ള മയക്കുമരുന്നിനെതിരായ ഒരു പുതിയ കര്‍മ്മ ഗ്രൂപ്പി (കൗണ്ടര്‍-നാര്‍ക്കോട്ടിക്‌സ് വര്‍ക്കിംഗ് ഗ്രൂപ്പ്)ന്റെ പ്രഖ്യാപനവും അവര്‍ നടത്തി.

ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വ്യാപാര-നിക്ഷേപ വ്യാപ്തി വര്‍ദ്ധിക്കുന്നത് പ്രധാനമന്ത്ര മോദിയൂം പ്രസിഡന്റ് ട്രംപും അംഗീകരിച്ചു. അമേരിക്കയിലെയും ഇന്ത്യയിലേയും സമ്പദ്ഘടനകള്‍ക്ക് ഗുണകരമാകുന്ന തരത്തിലുള്ള ദീര്‍ഘകാല വ്യാപാര സ്ഥിരതാ ആവശ്യവും അവര്‍ അംഗീകരിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ എത്രയും വേഗം നല്ലരീതിയില്‍ അവസാനിപ്പിക്കുന്നതിന് അവര്‍ സമ്മതിച്ചു. അത് രണ്ടു രാജ്യങ്ങളുടെയും ശരിയായ ഉഭയകക്ഷി വാണിജ്യ ബന്ധങ്ങള്‍, മുന്നോട്ടുള്ള സമ്പല്‍സമൃദ്ധി, നിക്ഷേപം തൊഴില്‍ സൃഷ്ടി എന്നിവയ്ക്കുള്ള സമ്പൂര്‍ണ്ണ ശേഷിയും അഭിലാഷവും പ്രതിഫലിക്കുന്ന സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിന്റെ ഒന്നാംഘട്ടമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

ഹൈഡ്രോകാര്‍ബണുകളുടെ വ്യാപാരം നിക്ഷേപം എന്നിവയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധങ്ങളെ പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും സ്വാഗതം ചെയ്തു. തന്ത്രപരമായ ഊര്‍ജ്ജ പങ്കാളിത്തത്തിലൂടെ ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഊര്‍ജ്ജ സുരക്ഷ, ബന്ധപ്പെട്ട ഊര്‍ജ്ജമേഖലകളില്‍ ഊര്‍ജ്ജ നൂതനാശയ ബന്ധങ്ങളുടെ വിപുലീകരണം, തന്ത്രപരമായ വിന്യാസം അവലംബിക്കുക, ഊര്‍ജ്ജ മേഖലയും മറ്റ് ഓഹരിപങ്കാളികളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട സൗകര്യം ഒരുക്കുക എന്നിവയാണ് ആരായുന്നത്. കോക്കിംഗ്/മെറ്റലര്‍ജിക്കല്‍ കോള്‍, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി അടിത്തറ വൈവിദ്ധ്യവല്‍ക്കരിക്കുന്നതിനുള്ള ശേഷി യു.എസിനുണ്ടെന്ന് പ്രധാനമന്ത്രമി മോദിയും പ്രസിഡന്റ് ട്രംപും ചൂണ്ടിക്കാട്ടുകയും ഇന്ത്യന്‍ വിപണികളില്‍ പ്രകൃതി ദ്രവീകൃത വാതകം ലഭ്യമാകുന്നത് വേഗത്തിലാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള സമീപകാല വാണിജ്യകരാറുകളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആറ് ആണവനിലയങ്ങള്‍ക്ക് വേണ്ട സാങ്കേതിക-വാണിജ്യവാഗ്ദാനം എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയേയും വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കമ്പനിയേയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തീരുമാനിച്ചു.

ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിലെ ദീര്‍ഘകാലമായ പ്രവര്‍ത്തന സഹകരണത്തില്‍ പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും തങ്ങളുടെ സംതൃപ്തി രേഖപ്പെടുത്തി. ലോകത്തെ ആദ്യത്തെ ദ്വി-ഫ്രീക്വന്‍സി സിന്തറ്റിക്ക് അപ്രേറ്റര്‍ റഡാര്‍ സാറ്റ്‌ലൈറ്റ് 2022ല്‍ സംയുക്തമായി അയക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര(ഐ.എസ്.ആര്‍.ഒ)ത്തിന്റെയും നാഷണല്‍ ഏറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റേയും (നാസ)യുടെ ദൗത്യത്തെ അവര്‍ സ്വാഗതം ചെയ്യുകയും ഭൂമി നിരീക്ഷണം, ചൊവ്വയും മറ്റു ഗ്രഹങ്ങളുടെയും പര്യവേഷണം, ഹെലിയോഫിസിക്‌സ്, മനുഷ്യന്റെ ബഹിരാകാശ ഗമനം, ബഹിരാകാശ വാണിജ്യ സഹകരണം എന്നിവയിലെ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചര്‍ച്ചകളെ അവര്‍ പ്രശംസിക്കുകയും ചെയ്തു.

ഉന്നതവിദ്യാഭ്യാസ സഹകരണവും ” യുവ നൂതനാശയ”ഇന്റേണ്‍ഷിപ്പിലൂടെയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ വിനിമയ അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും അടുത്തിടെ അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

കോവിഡ്-19 പോലുള്ള രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടല്‍, പ്രതിരോധിക്കല്‍, കണ്ടെത്തല്‍, പ്രതികരിക്കല്‍ എന്നിവയ്ക്ക് പിന്തുണയായി പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും രോഗപ്രതിരോധം, വളരെ മുമ്പേ തന്നെ രോഗം കണ്ടെത്തല്‍, പൊട്ടിപ്പുറപ്പെട്ടാല്‍ അതിവേഗത്തിലുള്ള പ്രതികരണം എന്നിവയ്ക്കുള്ള തങ്ങളുടെ വിജയകരമായ പരിശ്രമം തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കി. ഇന്ത്യയിലേയും യു.എസിലേയും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരം, സുരക്ഷ, കാര്യക്ഷമത, താങ്ങാനാകുന്ന ചികിത്സ എന്നവി ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ധാരണാപത്രം ഉണ്ടായതിനെ അവര്‍ പ്രശംസിച്ചു. നൂതനാശയ സമീപനങ്ങളിലൂടെ മാനസികാരോഗ്യ വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ സഹായിക്കുന്ന ധാരണാപത്രം പൂര്‍ത്തിയായതിനെ അവര്‍ സ്വാഗതം ചെയ്തു.

ഇന്തോ-പസഫിക്കിലെ തന്ത്രപരമായ ഒത്തുചേരല്‍
സ്വതന്ത്രവും, തുറന്നതും സമഗ്രവും സമാധാനപരവും സമ്പല്‍സമൃദ്ധവുമായ ഇന്തോ-പസഫിക്ക് മേഖലയുടെ കേന്ദ്രബിന്ദു ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും തമ്മിലുള്ള വളരെ അടുത്ത സഹകരമാണ്. ആസിയാന്‍ കേന്ദ്രീകരണത്തെ അംഗീകരിക്കല്‍, അന്താരാഷ്ട്ര നിയമങ്ങളുമായി യോജിച്ചുനില്‍ക്കല്‍, മികച്ച ഭരണം, സമുദ്രയാത്ര, വിമാനയാത്ര സമുദ്രത്തിന്റെ മറ്റ് നിയമപരമായ ഉപയോഗം എന്നിവയ്ക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യത്തിനുമുള്ള പിന്തുണ; സമുദ്രയാത്ര തര്‍ക്കങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായ സമാധാനപരമായ പരിഹാരത്തിനുള്ള വാദം എന്നിവയിലാണ് ഈ സഹകരണം അടിവരയിടുന്നത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷയും ഒപ്പം വികസനത്തിനും മനുഷ്യത്വപരമായ സഹായങ്ങളുടെയും മൊത്തദാതാവ് എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിനെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അഭിനന്ദിച്ചു. ഈ മേഖലയില്‍ സുസ്ഥിര, സുതാര്യ, ഗുണനിലവാര അടിസ്ഥാനസൗകര്യ വികസനത്തിനായി ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും പ്രതിജ്ഞാബദ്ധമായിരിക്കും. ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് 600 മില്യണ്‍ യു.എസ്. ഡോളറിന്റെ സാമ്പത്തിക സൗകര്യം പ്രഖ്യാപിച്ചതിനും ഇന്ത്യയില്‍ ഈ വര്‍ഷം സ്ഥിരം സാന്നിദ്ധ്യം സ്ഥാപിക്കാനുമുള്ള യു.എസ്. ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫൈനാന്‍സിംഗ് കോര്‍പ്പറേഷ (ഡി.എഫ്.സി)ന്റെ തീരുമാനത്തെ പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും സ്വാഗതം ചെയ്തു.

ഇന്തോ-പസഫിക് മേഖലയിലും ആഗോളതലത്തിലും കാര്യക്ഷമമായ വികസനപരിഹാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തങ്ങളുടെ രാജ്യങ്ങളുടെ പങ്കാളിത്ത പ്രതിജ്ഞാബന്ധതയെ ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും യു.എസ്.എ.ഐ.ഡിയുമായും മൂന്നാലോക രാഷ്ട്രങ്ങള്‍ക്ക് വേണ്ടി ഇന്ത്യയുടെ വികസന പങ്കാളിത്ത ഭരണസംവിധാനവുമായും സഹകരണം ഉറ്റുനോക്കുകയാണ്.

തെക്കന്‍ ചൈന കടലില്‍ അര്‍ത്ഥവത്തായ ഒരു പെരുമാറ്റചട്ടത്തിനുള്ള പ്രയത്‌നങ്ങള്‍ കണക്കിലെടുക്കുകയും അന്താരാഷ്ട്ര നിയമത്തിനനുസൃതമായി എല്ലാ രാജ്യങ്ങളുടെയും താല്‍പര്യങ്ങളും നിയമാവകാശങ്ങളും മുന്‍ധാരണയില്ലാത്തതാകണമെന്ന് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇന്ത്യ-യു.എസ്-ജപ്പാന്‍ ത്രിതല ഉച്ചകോടിയിലൂടെ കൂടിക്കാഴ്ചകള്‍ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും തീരുമാനിച്ചു. ഇന്ത്യയുടെയൂം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ രണ്ട് അധികം രണ്ട് മന്ത്രിതല കൂടിക്കാഴ്ച സംവിധാനവും മറ്റുള്ളവയോടൊപ്പം ഇന്ത്യ-യു.എസ്.-ഓസ്‌ട്രേലിയ-ജപ്പാന്‍ ചതുര്‍തല കൂടിക്കാഴ്ചകളും തീരുമാനിച്ചു. യുണൈറ്റഡ് സ്‌റ്റേ്റ്റസ്, ഇന്ത്യ, മറ്റ് പങ്കാളികള്‍ എന്നിവര്‍ തമ്മില്‍ സമുദ്രതല ബോധവല്‍ക്കരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഉറ്റുനോക്കുന്നത്.

ആഗോളനേതൃത്വത്തിന് വേണ്ടിയുള്ള പങ്കാളിത്തം

ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും അവയുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിന് വേണ്ട പരിവര്‍ത്തനത്തിനും ശക്തിപ്പെടുത്തലിനും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ പരിഷ്‌ക്കരിച്ച സുരക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള അമേരിക്കന്‍ പിന്തുണ പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പില്‍ ഒട്ടുതാമസമില്ലതെ ഇന്ത്യയുടെ പ്രവേശനത്തിനുള്ള യു.എസിന്റെ പിന്തുണയും അദ്ദേഹം ആവര്‍ത്തിച്ചു.

വികസ്വര, ചെറുവരുമാന രാജ്യങ്ങളിലെ പരമാധികാര വായ്പകള്‍ വര്‍ദ്ധിക്കുന്നതിനെ നിയന്ത്രിക്കുന്നതിനെ ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അംഗീകരിച്ചു. ഉത്തരവാദിത്വ, സുതാര്യ, സുസ്ഥിര സാമ്പത്തിക പ്രവര്‍ന്നങ്ങള്‍ കടംവാങ്ങുന്നവര്‍ക്കും കടംനല്‍കുന്നവര്‍ക്കും ഉത്തരവാദിത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഗവണ്‍മെന്റുകളേയും സ്വകാര്യമേഖലകളേയും പൗരസമൂഹത്തേയുംഒന്നിച്ചുകൊണ്ടുവരുന്നതും ഉന്നത ഗുണനിലവാര വിശ്വാസ്യത നിലവാരം ആഗോള അടിസ്ഥാന സൗകര്യ വികസനത്തിനെ പ്രോത്സാഹിപ്പിക്കുന്നതുമായ ബ്ലൂ നോട്ട് നെറ്റ്‌വര്‍ക്ക് എന്ന ആശയത്തില്‍ പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും താല്‍പര്യം പ്രകടിപ്പിച്ചു.

വിദ്യാഭ്യാസം മുന്നേറ്റത്തിന്റെയും സാമ്പത്തിക ശാക്തീകരണത്തിന്റെയും വനിതാ പെണ്‍കുട്ടികളുടെ സംഭരകത്വവും സാമ്പത്തികസഹായം, പരിശീലനം, മാര്‍ഗ്ഗദര്‍ശക അംഗത്വ മുന്‍കൈകള്‍ അതോടൊപ്പം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് വിമന്‍സ് ഗ്ലോബല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പ്രോസ്‌പെരിറ്റി ഇന്‍ഷ്യേറ്റീവിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പരിപാടിയോട് അനുസരിച്ച സമ്പദ്ഘടനയില്‍ അവരുടെ സമ്പൂര്‍ണ്ണ സ്വതന്ത്ര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

ഐക്യ, പരമാധികാര, ജനാധിപത്യ, സംയോജിത, സുസ്ഥിര, സമ്പല്‍സമൃദ്ധ അഫ്ഗാനിസ്ഥാന്‍ എന്നതില്‍ ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും പങ്കാളിത്ത താല്‍പര്യം പ്രകടിപ്പിച്ചു. അഫ്ാഗാന്‍ നേതൃത്വവും അഫ്ഗാന്‍ ഉടമസ്ഥതയിലുള്ള സമാധാന, അനുരജ്ഞ പ്രക്രിയകള്‍ സുസ്ഥിര സമാധാനത്തിനും അക്രമം തടയുന്നതിനും ഭീകരവാദ സുരക്ഷാസ്വര്‍ഗ്ഗങ്ങളെ ഇല്ലാതാക്കുന്നതിനും കഴിഞ്ഞ 18 വര്‍ഷത്തെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ പിന്തുണച്ചു. അഫ്ഗാനിസ്ഥാനില്‍ ബന്ധിപ്പിക്കലും സ്ഥിരതയും ലഭ്യമാക്കുന്നത് സ്ഥായിയാക്കുന്നതിന് സഹായിക്കുന്നതിന് വേണ്ട സുരക്ഷിതത്വ സഹായവും വികസനവും ലഭ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ പങ്കിനെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്തു.

ഭീകരവാദപ്രതിപുരുഷന്‍മാരുടെ ഏത് തരത്തിലുള്ള ഉപയോഗത്തെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി മോദിയൂം പ്രസിഡന്റ് ട്രംപും അതിര്‍ത്തികടന്നുള്ള എല്ലാതരത്തിലുള്ള തീവ്രവാദ രൂപത്തെയും ശക്തമായി അപലിപ്പിക്കുകയും ചെയ്തു. തങ്ങള്‍ക്ക് കീഴിലുള്ള ഒരു പ്രദേശത്തും ഭീകരവാദ ആക്രമണം നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് തടയുന്നതിനും അത്തരം ആക്രമണങ്ങളിലെ അപരാധികളെ 26/11ലെ മുംബൈ ആക്രമണത്തിലേയും പത്താന്‍കോട്ടിലേയും ഉള്‍പ്പെടെ എത്രയൂം വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ പാക്കിസ്ഥാനോട് ആഹ്വാനം ചെയ്തു. അല്‍ ഖ്വയ്ദ, ഐ.എസ്.ഐ.എസ്, ജയ്ഷ്-ഏ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തോയിബ, ഹിസ്ബ്-ഉള്‍-മുജാഹിദീന്‍, ഹക്വാനി ശൃംഖല, ടി.ടി.പി, ഡി-കമ്പനി അവരുമായി ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭീകരവാദഗ്രൂപ്പുകള്‍ക്കുമെതിരെ മൂര്‍ത്തമായ നടപടികള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വ്യാപാരത്തിനും വാര്‍ത്താവിനിമയത്തിനും സൗകര്യമൊരുക്കുന്ന തുറന്നതും, ആശ്രയിക്കാവുന്നതും സുരക്ഷിതമായ ഇന്റര്‍നെറ്റിന് ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും പ്രതിജ്ഞാബദ്ധമാണ്. സുരക്ഷിതവും ആശ്രയിക്കാവുന്നതും വിവരങ്ങളുടെയും ഡാറ്റാകളുടെയും ഒഴുക്കിന് സൗകര്യമൊരുക്കുന്ന നൂതനാശയ ഡിജിറ്റല്‍ പരിസ്ഥിതിയുടെ ആവശ്യകത ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അംഗീകരിക്കുന്നു. തുറന്നതും, സുരക്ഷിതവും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ തന്ത്രപരമായ വസ്തുക്കളുടെയും നിര്‍ണ്ണായകമായ അടിസ്ഥാനസൗകര്യങ്ങളുടെയും വിതരണവും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ സ്വതന്ത്രമായി വിലയിരുത്തുന്നതിനും വ്യവസായങ്ങളും സര്‍വകലാശാല പഠനവിഭാഗങ്ങളുമായുള്ള സഹകരണം വേഗത്തിലാക്കുന്നതിനും നേതാക്കള്‍ ഉദ്ദേശിക്കുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.