1. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം മാലദ്വീപ് പ്രസിഡന്റ് ആദരണീയനായ ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹ് 2018 ഡിസംബര്‍ 16 മുതല്‍ 18 വരെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.
2. 2018 നവംബര്‍ 17ന് മാലദ്വീപ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി ചുമതലയേറ്റശേഷം പ്രസിഡന്റ് സോലിഹിന്റെ ആദ്യ വിദേശപര്യടനമാണ് ഇത്. മാലദ്വീപ് പ്രസിഡന്റിനെ, അദ്ദേഹത്തിന്റെ പത്‌നിയും പ്രഥമ വനിതയുമായ ലേഡി ഫസ്‌ന അഹമ്മദും വിദേശകാര്യ മന്ത്രി അബ്ദുള്ള  ഷാഹിദ്, ധനകാര്യമന്ത്രി ഇബ്രാഹിം അമീര്‍, ഗതാഗത വ്യോമയാന മന്ത്രി ഐഷാദ് നഹുള്ള സാമ്പത്തിക വികസന മന്ത്രി ഉസ് ഫയാസ് ഇസ്‌മേയില്‍, ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും വ്യാപാരമേഖലയിലെ പ്രതിനിധികളും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും അനുഗമിച്ചു.
3. ഒരു സുപ്രധാന നടപടിയെന്ന നിലയില്‍ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുടെ അതിഥിതിയാണ് പ്രസിഡന്റ സോലിഹ് തങ്ങുന്നത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള അടുത്ത ബന്ധത്തെയും രണ്ടു ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഊഷ്മളമായ പരസ്പരബഹുമാനവുമാണ് ഇത് പ്രകടമാക്കുന്നത്.
4. ഇന്ത്യയുടെ രാഷ്ട്രപതിയും മാലദ്വീപ് പ്രസിഡന്റും തമ്മില്‍ 2018 ഡിസംബര്‍ 17ന് കൂടിക്കാഴ്ച നടത്തുകയും അന്ന് വൈകിട്ട് പ്രസിഡന്റ് സോലിഹിന്റെ ബഹുമാനാര്‍ത്ഥം ഒരു വിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡുവും വിദേശകാര്യമന്ത്രി ശ്രീമതി സുഷമാ സ്വരാജും മാലദ്വീപ് പ്രസിഡന്റിനെ സന്ദര്‍ശിച്ചു.
5. ഇന്ത്യയുടെ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റും തമ്മില്‍ 2018 ഡിസംബര്‍ 17ന് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. രണ്ടുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം സൂചിപ്പിക്കുന്ന തരത്തില്‍ വളരെ ഊഷ്മളവും ആത്മാര്‍ത്ഥവും സൗഹൃദപരവുമായ അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഔദ്യോഗിക ഉച്ചഭക്ഷണവിരുന്ന് ഒരുക്കി. 
6. സന്ദര്‍ശനവേളയില്‍ രണ്ടു കക്ഷികളും ചേര്‍ന്ന് താഴെപ്പറയുന്ന കരാറുകള്‍/ധാരണാപത്രങ്ങള്‍, സംയുക്ത താല്‍പര്യപത്രങ്ങള്‍ എന്നിവ ഒപ്പുവച്ചു.
– വിസാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കരാര്‍.
– സാംസ്‌ക്കാരിക സഹകരണത്തിനുള്ള ധാരണാപത്രം.
– കാര്‍ഷിക വ്യാപാരത്തിന് വേണ്ടിയുള്ള അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പരസ്പര സഹകരണം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ധാരണാപത്രം.
– വിവര സാങ്കേതികവിദ്യയിലും ഇലക്‌ട്രോണിക്‌സിലും സഹകരണത്തിനുള്ള സംയുക്ത താല്‍പര്യം പത്രം.
താഴേപ്പറയുന്ന മേഖലകളില്‍ സ്ഥാപന ബന്ധം സൃഷ്ടിക്കുന്നതിനും സഹകരണത്തിനുള്ള ചട്ടക്കൂടുകള്‍ സ്ഥാപിക്കുന്നതിനുമായി യോജിച്ച പ്രവര്‍ത്തനത്തിന് ഇരുകൂട്ടരും സമ്മതിച്ചു:
– ആരോഗ്യ സഹകരണ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും അര്‍ബുദ ചികിത്സ.
– കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്പരമുള്ള നിയമസഹായം.
-നിക്ഷേപ പ്രോത്സാഹനം.
-മാനവവിഭവശേഷി വികസനം.
-വിനോദസഞ്ചാരം.
7.  പ്രസിഡന്റ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങളില്‍ പങ്കെടുക്കുന്നതിന് വിശിഷ്ടാതിഥിതിയായി അടുത്തിടെ മാലദ്വീപിലേക്ക് നടത്തിയ സന്ദര്‍ശനം പ്രധാനമന്ത്രി ശ്രീ മോദി ഊഷ്മളമായി അനുസ്മരിച്ചു. മാലദ്വീപുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെയധികം പ്രാധാന്യം നല്‍കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
8. ഭൂമിശാസ്ത്രപരവും വര്‍ഗ്ഗപരവും ചരിത്രപരവും രണ്ടു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള സാമൂഹിക സാമ്പത്തിക സാംസ്‌ക്കാരിക ബന്ധം പരിപോഷിപ്പിച്ച ഇന്ത്യയും മാലദ്വീപും തമ്മില്‍ പാരമ്പരഗതമായി നിലനില്‍ക്കുന്ന ശക്തവും സൗഹാര്‍ദ്ദപരവുമായ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ചൈതന്യവത്താക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇരുനേതാക്കളും ആവര്‍ത്തിച്ചു. ജനാധിപത്യം, വികസനം സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയ്ക്കായുള്ള പ്രതിജഞാബന്ധതയും അവയില്‍ നിലകൊള്ളുന്ന വിശ്വാസത്തേയും  അവര്‍ ആവര്‍ത്തിച്ചു.
9. ജനാധിപത്യത്തിലേക്കുള്ള വിജയകരവും സമാധാനപരവുമായ പരിവര്‍ത്തനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി മാലദ്വീപിലെ ജനങ്ങളെ അഭിനന്ദിച്ചു. സമഗ്രവും വികേന്ദ്രീകൃതവും ജനകേന്ദ്രീകൃതവുമായ ഭരണത്തിനും സുസ്ഥിരവികസനത്തിനുള്ള കാഴ്ചപ്പാടിന് അദ്ദേഹം മാലദ്വീപുകളുടെ പ്രസിഡന്റിനെ പ്രശംസിച്ചു. 'അയല്‍ക്കാര്‍ ആദ്യം' എന്ന തന്റെ ഗവണ്‍മെന്റിന്റെ നയം അനുസ്മരിച്ചുകൊണ്ട് മാലദ്വീപ് കാംക്ഷിക്കുന്ന സാമൂഹിക സാമ്പത്തിക വികസനം, ജനാധിപത്യത്തിന്റെയൂം സ്വതന്ത്ര സ്ഥാപനങ്ങളുടെയും ശാക്തീകരണം എന്നിവ മനസിലാക്കികൊണ്ട് എല്ലാ പിന്തുണയും നല്‍കുമെന്ന ഇന്ത്യയുടെ ഉറപ്പ് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു.
10. ഇതിനായി മാലദ്വീപിന്റെ സാമൂഹിക സാമ്പത്തിക വികസന പരിപാടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബജറ്റ് സഹായമായും കറന്‍സി വെച്ച്മാറലിലൂടെയും, കുറഞ്ഞ നിരക്കില്‍ വായ്പയായും 1.4 ബില്യണ്‍ യു.എസ്. ഡോളറിന്റെ സാമ്പത്തികസഹായത്തിനുള്ള വ്യവസ്ഥകള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
11. പ്രസിഡന്റ് സോലിഹ് അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ 'ഇന്ത്യ ആദ്യം നയ'വും ഇന്ത്യയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ആവര്‍ത്തിച്ചുറപ്പിച്ചു. മാലദ്വീപിന് വളരെ ഉദാരമായ സഹായം ലഭ്യമാക്കിയതിനും പാര്‍പ്പിട അടിസ്ഥാന സൗകര്യ വികസനം, അകലെയുള്ള ദ്വീപുകളിലെ മലിനജല നിര്‍ഗമനം, ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേലകളിലെ വികസനത്തിന് സ്വകാര്യമേഖലയുടെ പങ്ക് ഉള്‍പ്പെടെ വികസനത്തിനുള്ള വിവിധ മേഖലകള്‍ കണ്ടെത്തുന്നതിനുമുള്ള സഹായത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
12. ചരക്കുകള്‍, സേവനങ്ങള്‍, വിവരങ്ങള്‍, ആശയങ്ങള്‍, സംസ്‌ക്കാരം, ജനങ്ങള്‍ എന്നിവയുടെ വിനിമയം സാദ്ധ്യമാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ച് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിന് ഇരുനേതാക്കളും ഊന്നല്‍ നല്‍കി.
13. നീതിന്യായം, പോലീസിംഗ്, നിയമം നടപ്പാക്കല്‍ ഓഡിറ്റും ധനകാര്യപരിപാലനവും പ്രാദേശിക ഭരണം, സമൂഹികവികസനം, വിവിരസാങ്കേതിക വിദ്യ, ഇ-ഗവേര്‍ണന്‍സ്, കായികം, മാധ്യമങ്ങള്‍, വനിത യുവജന ശാക്തീകരണം, നേതൃത്വം, നൂതനാശയവും സംരംഭകത്വവും കലയും സംസ്‌ക്കാരവും എന്നീ വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അടുത്ത അഞ്ചുവര്‍ഷം 1000 അധിക സ്ലോട്ടുകള്‍ കൂടി ലഭ്യമാക്കുമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനം പ്രധാനമന്ത്രി അറിയിച്ചു.
14. ജനങ്ങള്‍ തമ്മിലുള്ള വിനിമയത്തിന്റെയും യാത്രയുടെയും പ്രധാന്യം മനസിലാക്കികൊണ്ട് ഇന്ന് ഒപ്പിട്ട വിസാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. പൊതുവായ ആശങ്കകളെ ഈ കരാര്‍ അഭിസംബോധന ചെയ്യുമെന്നും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി വിസയില്ലാ കരാറുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് മാലദ്വീപ്.
15. കരാര്‍ ഒപ്പിട്ടതിലുള്ള സന്തോഷം പ്രസിഡന്റ് സോലിഹ് പ്രകടിപ്പിച്ചു. തങ്ങളുടെ കുട്ടികളെ ഇന്ത്യയിലെ സ്‌കൂളുകളില്‍ അയക്കുന്ന നിരവധി മാലദ്വീപുകാര്‍ക്ക് അവരെ അനുഗമിക്കാന്‍ ഇത് അവസരമൊരുക്കും. മാലദ്വീപ് പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വൈദ്യചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്നതിന് സുഗമമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഈ കരാര്‍ വഴിവയ്ക്കും. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ തടസമില്ലാത്ത യാത്രയുടെ ആവശ്യകതയ്ക്ക് ഇരുനേതാക്കളും ഊന്നല്‍ നല്‍കി.
15. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ശാന്തിയും സുരക്ഷയും നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യത്തോട് ഇരു നേതാക്കളും യോജിച്ചു. ഇരു രാജ്യങ്ങളുടെയും സുരക്ഷാ താല്‍പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണെന്നത് അവര്‍ പങ്കുവച്ചു. ഈ മേഖലയുടെ സ്ഥിരത സംബന്ധിച്ച് പരസ്പരമുള്ള ആശങ്കകളെയും അഭിലാഷങ്ങളേയും സംബന്ധിച്ച് ബോധവാന്മാരാണെന്നും ഒരു രാജ്യത്തിന് ദോഷകരമായതെന്നും ചെയ്യാന്‍ തങ്ങളുടെ അതിര്‍ത്തിയില്‍ അനുവദിക്കില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. ഏകോപിപ്പിച്ചുകൊണ്ടുള്ള പട്രോളിംഗിലൂടെയും വ്യോമനിരീക്ഷണത്തിലൂടെയും പരസ്പരമുള്ള വിവരവിനിമയങ്ങളിലൂടെയും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു.
17. തങ്ങളുടെ അതിര്‍ത്തിക്കുള്ളിലും മറ്റെവിടെയായാലും ഭീകരവാദത്തേയും അതിന്റെ എല്ലാ രൂപങ്ങളേയും നേരിടുന്നതിന് തടസമില്ലാത്ത  പിന്തുണ നല്‍കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. കടല്‍ക്കൊള്ള, ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, മനുഷ്യകടത്ത് ഉള്‍പ്പെടെയുള്ള പൊതു ആശങ്കകളുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇരുകക്ഷിളും സമ്മതിച്ചു. മാലദ്വീപിലെ പോലിസ് സേവനങ്ങള്‍ക്കും മാലദ്വീപ് ദേശീയ പ്രതിരോധസേനയ്ക്കും വേണ്ട പരിശീലനം കാര്യശേഷി നിര്‍മ്മാണം എന്നിവയിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനും സമ്മതിച്ചു.
18. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട പ്രയത്‌നങ്ങളെ രണ്ട് നേതാക്കളും അവലോകനം ചെയ്തു. മാലദ്വീപിലെ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും പരസ്പര ഗുണത്തിന് വേണ്ടി ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപം നടത്തുന്നതിനുള്ള അവസരം വിപുലമാക്കിയതിനെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സുതാര്യവും ഉത്തരവാദിത്വമുള്ളതും നിയമാനുസൃതവുമായ ഒരു ഭരണം എന്ന മാലദ്വീപ് ഗവണ്‍മെന്റിന്റെ സന്ദേശം സ്വാഗതാര്‍ഹവും ഇന്ത്യന്‍ വ്യാപാരികളുടെ വിശ്വാസ്യത തിരിച്ചപിടിക്കാന്‍ സഹായിക്കുന്നതാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യവികസനം, വിനോദസഞ്ചാരം, ഗതാഗതം, ബന്ധിപ്പിക്കല്‍, ആരോഗ്യം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, നവ പുനരുപയോഗ ഊര്‍ജ്ജം. വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ കൂടുതല്‍ അടുത്ത സാമ്പത്തിക സഹകരണത്തിന് ഇരുനേതാക്കളും സമ്മതിച്ചു.
19.  ആഗോള വെല്ലുവിളികള്‍ നേരിടുന്നതിന് കാര്യക്ഷമമായ ഒരു ബഹുതല സംവിധാനം സുപ്രധാനമാണെന്നതിന്റെ പ്രാധാന്യം ഇരുനേതാക്കളും ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര പൊതുസഭയ്ക്ക് പുതുജീവന്‍ നല്‍കുന്നതും ഐക്യരാഷ്ട്ര സുരക്ഷാകൗണ്‍സില്‍ വിപുലീകരിക്കുന്നതും ഉള്‍പ്പെടെ യു.എന്‍ ഘടകങ്ങളില്‍ പരിഷ്‌ക്കരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും അവര്‍ അംഗീകരിച്ചു.
20. 20. വിപുലീകരിച്ച ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മാലദ്വീപ് പ്രസിഡന്റ് തറപ്പിച്ചുപറഞ്ഞു.  സ്ഥിരമല്ലാത്ത സീറ്റിന് വേണ്ടി 2020-21ലെ ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനും മാലദ്വീപ് പിന്തുണ ഉറപ്പുനല്‍കി.
21. കോമണ്‍വെല്‍ത്തില്‍ വീണ്ടും ചേരാനുള്ള മാലദ്വീപിന്റെ തീരുമാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷിലെ പുതിയ അംഗമായി മാലദ്വീപിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
22. കാലാവസ്ഥാ വ്യതിയാനം, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങള്‍ക്കും ചെറുകിട ദ്വീപ് വികസ്വര രാജ്യങ്ങള്‍ക്കും ഹാനികരമായതിനെ നേരിടേണ്ടതിന്റെ പ്രാധാന്യത്തെ രണ്ടുനേതാക്കളും അംഗീകരിച്ചു. യു.എന്‍.എഫ്.സി.സി.സിയിലൂടെയും പാരീസ് കരാറിലൂടെയും ആഗോള കാലാവസ്ഥാ പ്രതികരണം ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയും ഇരുനേതാക്കളും അംഗീകരിച്ചു.
23. ബഹുമുഖ സാമ്പത്തിക സ്ഥാപനങ്ങളെ പരിഷ്‌ക്കരിക്കേണ്ടതിന്റേയും ശക്തിപ്പെടുത്തേണ്ടതിന്റേയും ആവശ്യകതയിലും വികസ്വരരാജ്യങ്ങളുടെ ശബ്ദവും പങ്കാളിത്തവും അന്താരാഷ്ട്ര സാമ്പത്തിക തീരുമാനമെടുക്കുന്നതില്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രണ്ടുനേതാക്കളും അടിവരയിട്ടു ചൂണ്ടിക്കാട്ടി.
24. തനിക്കും തന്നോടൊപ്പം വന്ന പ്രതിനിധി സംഘത്തിനും തങ്ങളുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നല്‍കിയ ഊഷ്മളവും സൗഹൃദപരവും ഉദാരപരവുമായ സ്വീകരണത്തിന് മാലദ്വീപ് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.
25. മാലദ്വീപ്പ്രസിഡന്റ് ഇന്ത്യയുടെ രാഷ്ട്രപതിയെ മാലദ്വീപിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിച്ചു. അതോടൊപ്പം മാലദ്വീപ് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ആ രാജ്യത്തേയ്ക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi