ജപ്പാനിലെ ഒസാക്കയില്‍ ജി.20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീല്‍, റഷ്യന്‍ ഫെഡറേഷന്‍, റിപ്പബ്ലിക് ഓഫ് ഇന്ത്യ, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന, റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും തലവന്മാരായ ഞങ്ങള്‍ 2019 ജൂണ്‍ 28 ന് സമ്മേളിച്ചു. ജി 20 ഉച്ചകോടിയിലെ ജപ്പാന്റെ അധ്യക്ഷതയെയും, അതിഥ്യത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.
വ്യാപാരം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം, അടിസ്ഥാനസൗകര്യം, കാലാവസ്ഥാ വ്യതിയാനം, ആഗോള ആരോഗ്യ വ്യാപ്തി, വയോജന സംഖ്യ, സുസ്ഥിര വികസനം തുടങ്ങിയവ ഉള്‍പ്പെടെ ജപ്പാന്‍ അധ്യക്ഷന്‍ ചര്‍ച്ചകള്‍ക്കു തെരഞ്ഞെടുത്തിരിക്കുന്ന മുന്‍ഗണനകള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു.
ലോക സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാണെന്നു തോന്നുന്നു. ഈ വര്‍ഷം അവസാനവും 2020 ലും അത് കുറച്ചുകൂടി ഉചിതമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ പൊതുവില്‍ പദ്ധതിയിട്ടിരിക്കുന്നു. എന്നിരുന്നാലും വളര്‍ച്ച ശക്തിപ്രാപിക്കല്‍ ഇപ്പോഴും വളരെ അനിശ്ചിതത്വത്തില്‍ തന്നെ. വ്യാപാരം, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍, ചരക്കുവിലകളിലെ ചാഞ്ചാട്ടം, സമത്വമില്ലാത്തതും അപര്യാപ്തവുമായ സമഗ്ര വളര്‍ച്ച, ഞെരുങ്ങിയ സാമ്പത്തിക നില തുടങ്ങിയവ ആപല്‍ ശങ്ക വര്‍ധിപ്പിക്കുന്നു. ആഗോള അസന്തുലിതാവസ്ഥ ഇപ്പോഴും ബൃഹത്തും സ്ഥിരവുമാണ്. അതിന് പ്രതിമാസ നിരീക്ഷണവും, സമയബന്ധിതമായ നയ പ്രതികരണങ്ങളും ആവശ്യമാണ്. അന്താരാഷ്ട്ര വാണിജ്യത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് അനുകൂലമായ ആഗോള സാമ്പത്തിക പരിസരത്തിന്റെ പ്രാധാന്യത്തിന് ഞങ്ങള്‍ ഊന്നല്‍ നല്കി.
കഴിഞ്ഞ ദശകത്തില്‍ ആഗോളവളര്‍ച്ചയിലെ പ്രധാന നിയന്താക്കള്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ ആയിരുന്നു എന്ന കാര്യം സംതൃപ്തിയോടെ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നു. ഇപ്പോള്‍ ഉത്പാദനം വച്ച് നോക്കുമ്പോള്‍ അവര്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്തോട് അടുത്തും നില്ക്കുന്നു.
2030 കളില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ഏതാണ്ട് പകുതിയോളം ബ്രിക്‌സ് രാജ്യങ്ങളുടെ കണക്കില്‍ തന്നെ തുടരുമെന്ന് പദ്ധതികള്‍ സൂചിപ്പിക്കുന്നു.
ഘടനാപരമായ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായ നിര്‍വഹണം നമ്മുടെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കും. അന്താരാഷ്ട്ര വാണിജ്യ പ്രവാഹങ്ങളുടെ ശാക്തീകരണത്തിന് ബ്രിക്‌സ് അംഗങ്ങളുടെ സന്തുലിതമായ വാണിജ്യ വിപുലീകരണം തുടര്‍ന്നും സംഭാവനകള്‍ നല്കും.
വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ തുണയ്ക്കുന്നതിനും, അവസരങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കുന്നതിനും മറ്റുള്ളവര്‍ക്ക് ഒപ്പം ആയിരിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ അംഗീകരിക്കുന്നു. തുറന്ന വിപണികള്‍, ശക്തമായ സാമ്പത്തിക പിന്‍വലിച്ചില്‍, ധന സുസ്ഥിരത വ്യക്തമായി രൂപകല്പന ചെയ്തതും ഏകോപിതവും ഉചിതവുമായ ബൃഹദ് സാമ്പത്തിക നയങ്ങള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍, മനുഷ്യമൂലധനത്തില്‍ യുക്തമായ നിക്ഷേപം, ദാരിദ്ര്യലഘൂകരണവും അസമത്വവും. നിക്ഷേപ പ്രോത്സാഹനത്തിനും നവീകരണത്തിനുമായി ഫലപ്രദമായ മത്സരം. പ്രത്യക്ഷവും മാന്യവും, നീതിപൂര്‍വവും, വിവേചനാരഹിത വ്യവസായ സാഹചര്യങ്ങള്‍, പൊതു സ്വകാര്യ പങ്കാളിത്തം, കൂടാതെ അടിസ്ഥാന വികസനവും. സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ മേഖലകളിലെ അന്താരാഷ്ട്ര -ഗാര്‍ഹിക നടപടികളും മറ്റും സംഭാവന ചെയ്യും. ആഗോള മൂല്യ ശൃഖലയില്‍, വികസ്വര രാജ്യങ്ങളുടെ കൂടുതല്‍ വിശാലമായ പങ്കാളിത്തം ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. വാണിജ്യത്തിനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇടയില്‍ സമ്പര്‍ക്ക മുഖത്തിന്റെ പ്രാധാന്യം ഞങ്ങള്‍ തിരിച്ചറിയുന്നു. വികസനത്തിനാവശ്യമായ വിവരങ്ങളുടെ പങ്കും ഞങ്ങള്‍ എടുത്തു പറയുന്നു.
സുതാര്യവും, വിവേചനാരഹിതവും, പ്രത്യക്ഷവും,സ്വതന്ത്രവും, സമഗ്രവുമാണ് അന്താരാഷ്ട്ര വ്യാപാരം. സംരക്ഷണവാദവും, ഏകപക്ഷീയതയും തുടരുന്നത് ലോകവാണിജ്യ സംഘടനയുടെ നിയമങ്ങള്‍ക്കും ചൈതന്യത്തിനും എതിരെയാണ്. ഞങ്ങള്‍ ബഹുമുഖതയോടും അന്താരാഷ്ട്ര നിമത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു സ്ഥിരീകരിക്കുന്നു. ലോകവാണിജ്യ സംഘടനയുമായി അതിന്റെ കേന്ദ്രത്തിലെ നിയമവാഴ്ച്ചാധിഷ്ഠിത ബഹുമുഖ വ്യാപാര സംവിധാനത്തിന് ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്കുന്നു. ലോക വാണിജ്യ സംഘടനയുടെ അടിയന്തരമായ നവീകരണത്തിനു വേണ്ടി, അന്താരാഷ്ട്ര വ്യാപാരത്തിലെ വര്‍ത്തമാന- ഭാവി വെല്ലുവിളികള്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ നേരിടുന്നതിന്, അങ്ങിനെ അതിന്റെ പ്രസക്തിയും പ്രയോജനവും വര്‍ധിപ്പിക്കുന്നതിന് എല്ലാ ലോക വാണിജ്യ സംഘടനാ അംഗങ്ങളുമായി ഞങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കും. നവീകരണം മറ്റ് പലതിന്റെയും കൂട്ടത്തില്‍ കേന്ദ്രീകരണവും, ലോക വാണിജ്യ സംഘടനയുടെ കാതലായ മൂല്യങ്ങളും മൗലിക തത്വങ്ങളും പരിപാലിക്കുന്നതും, വികസ്വര രാജ്യങ്ങളും അല്പ വികസിത രാജ്യങ്ങളും ഉള്‍പ്പെടയുള്ള എല്ലാ അംഗങ്ങളുടെയും താല്പര്യങ്ങള്‍ പരിഗണിക്കുന്നതും ആയിരിക്കണം. ലോകവ്യാപാര സംഘടനയുടെ കൂടിയാലോചനാ വിഷയം സന്തുലിതവും, പൊതുവായി ചര്‍ച്ച ചെയ്തതും, സുതാര്യവും സമഗ്രവും ആയിരിക്കണമെന്നത് അനിവാര്യമാണ്.
ബഹുമുഖ വാണിജ്യ സംവിധാനത്തിലെ അനുപേക്ഷണീയമായ സ്തൂപമാണ് ലോകവാണിജ്യ സംഘടനയുടെ തര്‍ക്ക പരിഹാര സംവിധാനം. സംഘടനയുടെ അപ്പീല്‍ ഘടകം അതിന്റെ യുക്തവും ഫലപ്രദവുമായ നടത്തിപ്പിന് അനിവാര്യവുമാണ്. ലോക വ്യാപാര സംഘനയിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ രണ്ടു ഘട്ടം നിര്‍ബന്ധമാക്കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം സംരക്ഷിക്കുന്നതിനോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലോകാരോഗ്യ സംഘടനയുടെ അപ്പീല്‍ ഘടകത്തിലെ അംഗങ്ങളുടെ നിയമന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇതിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ഉടന്‍ തുടങ്ങണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിക്കുന്നു.
ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയുടെ ആസ്ഥാനത്ത് ശക്തവും ആനുപാതികാടിസ്ഥാനത്തിലുള്ളതും ആവശ്യത്തിനു പണം ഉള്ളതുമായ അന്താരാഷ്ട്ര നാണയ നിധിയില്‍ ഞങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ ആനുപാതിക നിര്‍വഹണത്തിന് എക്‌സിക്യൂട്ടിവ് ബോര്‍ഡുമായും 2010 ല്‍ സമ്മതിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭരണ പരിഷ്‌കാരങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിബദ്ധരാണ് എന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. 2019 വാര്‍ഷിക സമ്മേളനത്തിനു മുമ്പായി ക്വോട്ടകളുടെ 15-ാമത് പൊതു വിശകലനം പൂര്‍ത്തിയാക്കുന്നതിന് ഞങ്ങള്‍ പ്രതിജഞാബദ്ധമാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുസ്ഥിര വികസനത്തിനും ന്യൂ ഡവലപ്‌മെന്റ് ബാങ്ക് നല്കുന്ന ധനസഹായത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. പദ്ധതികളുടെ ശക്തവും സന്തുലിതവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ വിഭാഗത്തിന്റെ ആവശ്യകതയും അത് രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. അംഗരാജ്യങ്ങളിലെ നിര്‍ണായകവും പൂര്‍ത്തിയാകാത്തതുമായ അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ അടിവരയിടുന്നു. പ്രാദേശിക കാര്യാലയങ്ങള്‍ സ്ഥാപിതമാകുന്നതോടെ ന്യു ഡവലപ്‌മെന്റ് ബാങ്ക് ശക്തമാകും. എല്ലാ അംഗരാജ്യങ്ങളിലും അതതു രാജ്യത്തെ നാണയത്തില്‍ പണം സംഭരിക്കാനുള്ള ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെ സമര്‍പ്പണബോധത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഈ പദ്ധതിക്ക് ചൈനയില്‍ തുടക്കമിട്ടു കഴിഞ്ഞു. ഇനി ദക്ഷിണാഫ്രിക്കയിലും റഷ്യയിലും ഉടന്‍ നടപ്പാക്കാന്‍ പോകുന്നു.ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെ പദ്ധതി സജ്ജീകരണ നിധി എത്രയും വേഗം നടപ്പാക്കുന്നതിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. പദ്ധതികള്‍ തയാറാക്കാനും ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെ അംഗരാജ്യങ്ങളില്‍ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കാനും ഫലപ്രദമായ ഉപകരണമായി ഇതു മാറും എന്നാണ ഞങ്ങളുടെ പ്രതീക്ഷ.
അംഗരാജ്യങ്ങളില്‍ നിന്ന് ഹ്രസ്വകാല കുടിശികയ്ക്കു സമ്മര്‍ദം വരാതിരിക്കാനുള്ള സംവിധാനമായി ബ്രിക്‌സിന്റെ കണ്ടിന്‍ജന്റ് റിസര്‍വ് അറേഞ്ചമെന്റ് തുടരുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ എടുത്തു പറയുന്നു. 2018 ലെ വിജയകരമായ പരീക്ഷണ പ്രവര്‍ത്തനത്തിന്റെ ബാക്കിയായി ആവശ്യമെങ്കില്‍ ഇത്തരത്തിലുള്ള കൂടുതല്‍ സങ്കീര്‍ണമായ നടപടികള്‍ക്ക് ഞങ്ങള്‍ തയാറാണ്. സെന്‍ട്രല്‍ റെക്കോഡ് കീപ്പിംങ് ഏജന്‍സി സംവിധാനത്തില്‍ ബൃഹദ് സാമ്പത്തിക വിവര ശേഖരം കൈമാറ്റം ചെയ്യുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ലോക്കല്‍ കറന്‍സി ബോണ്ട് ഫണ്ട് സ്ഥാപിക്കാനുള്ള ബ്രിക്‌സിന്‍െ തുടര്‍ പരിശ്രമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഞങ്ങള്‍ കാത്തിരിക്കുന്നു. അന്താരാഷ്ട്ര നാണയ നിധിയും സെന്‍ട്രല്‍ റെക്കോഡ് കീപ്പിംങ് ഏജന്‍സിയും തമ്മിലുള്ള സഹകരണത്തിന് ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു.
ബ്രിക്‌സ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്ന ഭീകരാക്രമണങ്ങളെയും അതിന്റെ എല്ലാ വകഭേദങ്ങളെയും അതിനു പിന്നില്‍ ആരായും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ശക്തമായ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യ രാഷ്ട്ര സഭയുടെ സഹായത്തോടെ ഭീകരതയ്ക്ക് എതിരെ സമഗ്ര സമീപനവും അതിനുള്ള സംഘടിത ശ്രമങ്ങളും നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്വന്തം അതിര്‍ത്തികള്‍ക്കുള്ളില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ തടയണം, അവര്‍ക്കു സാമ്പത്തിക സഹായം നല്കുന്നതും അവസാനിപ്പിക്കണം. ഇത് ഓരോ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണ് എന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ചൂഷണം ചെയ്യുന്നതിനെതിരെ പോരാടനുള്ള ഞങ്ങളുടെ സമര്‍പ്പണം ആവര്‍ത്തിക്കുന്നു. വിവര ആശയവിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വം അതത് രാജ്യങ്ങള്‍ക്കാണ് എന്ന് തിരിച്ചറിയുമ്പോഴും, നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും, ഗവണ്‍മെന്റുകളുമായി സഹകരിക്കാനും, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഭീകര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും, ആളുകളെ നിയമിക്കുന്നതും, സ്‌ഫോടനങ്ങളും മറ്റും ആസൂത്രണം ചെയ്യുന്നതും ഇല്ലാതാക്കാന്‍ എല്ലാ സാങ്കേതിക വിദ്യാ നിര്‍മ്മാണ കമ്പനികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
അഴിമതിക്ക് എതിരെ പോരാടാനും സ്വകാര്യ പൊതു മേഖലകളില്‍ സത്യസന്ധത പോഷിപ്പിക്കുന്നതു തുടരാനും ഞങ്ങള്‍ അചഞ്ചലരായി നിലകൊള്ളും. അതിനാല്‍ അന്താരാഷ്ട്ര അഴിമതി വിരുദ്ധ സഹകരണം പ്രോത്സാഹിപ്പിക്കാനും നിയമ ക്രമങ്ങള്‍ ശക്തിപ്പെടുത്താനും സന്ദര്‍ഭോചിതമായി അഴിമതിയെ പ്രത്യേകിച്ച് ആസ്തി വീണ്ടെടുപ്പ് ഫലപ്രദമായി നേരിടാനും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. അഴിമതിയില്‍ പിടിക്കപ്പെടുന്ന വ്യക്തികളെ ശിക്ഷിക്കാന്‍ സഹകരിച്ചുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും. സ്വകാര്യ പൊതു മേഖലകളില്‍ അഴിമതി നിയന്ത്രിക്കാനും അതിനെതിരെ പോരാടാനും അഴിമതിസംബന്ധമായ രഹസ്യ വിവരം നല്കുന്നവര്‍ അനുഷ്ഠിക്കുന്ന പങ്കും, അവരെ സംരക്ഷിക്കുന്നതനുള്ള നടപടികള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ തിരിച്ചറിയുന്നു.
കള്ളപ്പണവും തെറ്റായ വഴിക്ക് സമ്പാദിക്കുന്ന ധനം വിദേശ രാജ്യങ്ങളില്‍ സൂക്ഷിക്കുന്നതതും ഉള്‍പ്പെടെയുള്ള അഴിമതി ആഗോള വെല്ലിവിളിയാണ്. അത് സാമ്പത്തിക വളര്‍ച്ചയെയും സുസ്ഥിര വികസനത്തെയും പ്രതികൂലമായി ബാധിക്കും. ഇക്കാര്യത്തില്‍ ശക്തമായ ആഗോള ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കാനും സമീപനം ഏകോപിപ്പിക്കാനും ഞങ്ങള്‍ കൂട്ടായി പരിശ്രമിക്കും. അഴിമതി വിരുദ്ധ നിയമം നിര്‍വഹണം, അഭയാര്‍ത്ഥികള്‍, സാമ്പത്തിക അഴിമതി കുറ്റവാളികള്‍ എന്നിവരുടെ കൈമാറ്റം, കവര്‍ച്ച വസ്തുക്കളുടെ വീണ്ടെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ ഓരോ രാജ്യത്തെയും നിയമമനുസരിച്ച് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നു.
നിയമവിരുദ്ധമായ പണമൊഴുക്കിനെതിരെ പോരാടാന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍സ് ടാസ്‌ക് ഫോഴ്‌സ്, വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള ബഹുമുഖ സംവിധാനങ്ങളെ സഹായിച്ചുകൊണ്ട് അന്താരാഷ്ട്ര സഹകരണത്തിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറയ്ക്കുന്നതിന് ഊര്‍ജ്ജ സുരക്ഷ, ഊര്‍ജ്ജ ലഭ്യത, സുസ്ഥിരത, പ്രാപ്തി എന്നിവ ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ ശുദ്ധവും ഊര്‍ജ്ജ ക്ഷമവുമായ സംവിധാനങ്ങളിലേയ്ക്കു മാറുവാന്‍ ഞങ്ങളുടെ സഹകരണത്തിന് വലിയ പങ്കുണ്ട് എന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. ഭാവിയില്‍ ഗതാഗതത്തിന് പ്രകൃതി വാതകം ഉള്‍പ്പെടെ സുസ്ഥിര ജൈവോര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയ ലഘു ബഹിര്‍ഗമന ഭാവി നേടുന്നതിനായി സാങ്കേതിക മുന്നേറ്റവും വിവിധ ഊര്‍ജ്ജ സ്രോതസുകളുടെ പ്രാധാന്യവും ഞങ്ങള്‍ അംഗീകരിക്കുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ ബ്രിക്‌സിന്റെ പരിശ്രമങ്ങളെ അംഗീകരിക്കുന്നു. സുസ്ഥിര ഊര്‍ജ്ജസംബന്ധിയായ പഠനങ്ങള്‍ നടത്തുക ആധുനിക ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ പങ്കു വയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ, ബ്രിക്‌സ് എനര്‍ജി റിസേര്‍ച്ച് കോ ഓപ്പറേഷന്‍ പ്ലാറ്റ് ഫോം ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു.
വ്യത്യസ്തമായ ദേശ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ പ്രത്യേകമായ ഉത്തരവാദിത്വങ്ങളും സ്വന്തം കഴിവുകളും ഉള്‍പ്പെടെ യുണൈറ്റഡ് നേഷന്‍സ് ഫ്രെയിം വര്‍ക്ക്‌സ് ഓണ്‍ ക്ലൈമാറ്റിക് ചേയ്ഞ്ചിന്റെ തത്വപ്രകാരം പാരീസ് ഉടമ്പടി പൂര്‍ണമായും നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ലഘൂകരണത്തിനും അനുരൂപണത്തിനുമായി വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ സാമ്പത്തികമായും സാങ്കേതികമായും കാര്യക്ഷമതാ നിര്‍മ്മാണത്തിനു സഹായിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.ഈ സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന യുഎന്‍ ക്ലൈമാറ്റിക് ആക്ഷന്‍ സമ്മിറ്റ് അനുകൂലമായ തീരുമാനങ്ങള്‍ സ്വീകരിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
സുസ്ഥിര വികസനം 2030 നുള്ള ചര്‍ച്ചാവിഷയം ഓര്‍മ്മിച്ചുകൊണ്ട് സുസ്ഥിര വികസനത്തിനുള്ള ശക്തമായ പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ആഡീസ് അബാബ ആക്ഷന്‍ അജണ്ട പ്രകാരം ഔദ്യോഗികമായി വികസന സഹായങ്ങളും വികസന വിഭവ സാമഗ്രികളും പൂര്‍ണമായി വാഗ്ദാനം ചെയ്തതിന്റെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറയുന്നു. അജണ്ട 2030 ന്റെ ജി 20 കര്‍മ്മ പദ്ധതി, ആഫ്രിക്കയിലെയും അല്പ വികസിത രാജ്യങ്ങളിലെയും വ്യവസായവത്ക്കരണത്തെ സഹായിക്കാനുള്ള ജി 20 സംരംഭം, ആഫ്രിക്കയുമായി ചേരുക ഉള്‍പ്പെടെയുള്ള ജി 20 ആഫ്രിക്ക പങ്കാളിത്തം എന്നിവയെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും.
പുതിയ ഭാവിയ്ക്കായി സാമ്പത്തിക വളര്‍ച്ച എന്ന വിഷയം 2019 ലെ അധ്യക്ഷ പദവി പ്രമേയമായി കണ്ടെത്തിയ ബ്രസീലിനെ ഞങ്ങള്‍ അനുമോദിക്കുന്നു.
പുതുമയാണ് വികസനത്തിനു പിന്നിലെ പ്രാധാന ചാലക ശക്തി എന്നു തിരിച്ചറിഞ്ഞ് ഡിജിറ്റല്‍വത്കരണം, ഗ്രാമീണ വിദൂരസ്ഥ മേഖലകളിലെ ജനങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രയോജനകരമായ പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത ദാരിദ്ര്യ ലഘൂകരണത്തിലെയും വ്യവസായ മേഖലയുടെ ഡിജിറ്റല്‍ രൂപാന്തരീകരണത്തിലെയും നല്ല പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുവാനുള്ള സംയുക്ത ശ്രമങ്ങള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ബ്രിക് സിന്റെ പുത്തന്‍ വ്യവസായിക വിപ്ലവം ഐ ബ്രിക്‌സ് നെറ്റ് വര്‍ക്ക്, ബ്രിക്‌സ് ഇന്‍സ്‌റഅറിറ്റിയൂട്ട് ഓഫ് ഫ്യൂച്ചര്‍ നെറ്റ് വര്‍ക്ക്, യുവ ശാസ്ത്രജ്ഞ ഫോറം എന്നിവ ഉള്‍പ്പെടെയുള്ള ബ്രിക്‌സിന്റെ ശാസ്ത്ര സാങ്കേതിക, നൂതന സംരംഭകത്വ സഹകരണങ്ങള്‍ തുടരുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ അടിവരയിടുന്നു.
2019 ലെ ബ്രസീല്‍ ബ്രിക്‌സ് അധ്യക്ഷപദവിക്ക് ഞങ്ങള്‍ എല്ലാ പിന്തുണയും അറിയിക്കുന്നു. നവംബറില്‍ ബ്രസീലില്‍ നടക്കുന്ന 11-ാമത് ബ്രിക്‌സ് ഉച്ചകോടിയ്ക്ക് എല്ലാ വിജയങ്ങളും പ്രതീക്ഷിക്കുന്നു.
Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi
PM @narendramodi embarks on a historic visit to Kuwait 🇮🇳🇰🇼, marking the first by an Indian PM in 43 years. This visit seeks to enhance economic, cultural, and strategic ties, further deepening the bond between our two nations.#ModiInKuwait pic.twitter.com/juQRjd8NJF
— Prerna Sharma (@PrernaS99946384) December 21, 2024
India's mutual fund industry is soaring, thanks to PM Shri @narendramodi’s leadership! 📈 With a 135% rise in inflows and AUM reaching Rs 68.08 trillion, India’s economic growth is catching global attention.https://t.co/65x9DwFaoQ
— Happy Samal (@Samal_Happy) December 21, 2024
From cultural heritage to digital innovation, Prime Minister @narendramodi's leadership has positioned India as a hub for transformative global events, driving growth in jobs, tourism, and trade.
— दिनेश चावला (@iDineshChawlaa) December 21, 2024
Kudos team Modi for #TransformingIndia at this brisk pace.
👏👏 pic.twitter.com/U0kqORLx82
Big thanks to PM @narendramodi for supporting farmers and coconut growers! With the increase in MSP to ₹11,582 for milling copra and ₹12,100 for ball copra in 2025, the decision reflects a 121% rise, ensuring better returns for farmers and boosting production pic.twitter.com/4zjtwKqZCK
— JeeT (@SubhojeetD999) December 21, 2024
Thank you PM @narendramodi for your visionary leadership that transformed Ayodhya into a top tourist destination. With the historic inauguration of the Ram Mandir, Ayodhya attracted 476.1 million visitors in 2024 surpassing the Taj Mahal. This will drive tourism and growth. pic.twitter.com/n7KpDCWf3Z
— Niharika Mehta (@NiharikaMe66357) December 21, 2024
Grateful to PM @narendramodi for transforming India’s infrastructure under PM Gati Shakti. Connecting Jharkhand & Odisha with new railway lines will boost logistics, trade and economic growth.https://t.co/Rc3TTn56oh
— Vimal Mishra (@VimalMishr29) December 21, 2024
India is seeing a remarkable rise in women leadership in corporate sectors, thanks to the visionary leadership of PM @narendramodi Over 11.6 Lakhs women directors are now leading in companies across all sectors, marking a significant leap towards gender equality in the workforce. pic.twitter.com/5nBP4FdKhJ
— Amit prajapati (@amitwork9999) December 21, 2024
PM Modi's vision & efforts to provide quality health & medical assistance to, esp economically bottom 40% of India's population, #ABPMJAY is gaining strength & results. It's a scheme that provides health cover of ₹5Lakh, per family, per year to 55 crore beneficiaries.! pic.twitter.com/D5KcBs0qfG
— Rukmani Varma 🇮🇳 (@pointponder) December 21, 2024
The Defence Ministry has inked a ₹7,629 crore deal with L&T for 100 more K-9 Vajra-T self-propelled guns, enhancing our military readiness along the China border. A major step toward securing our nation's future. Kudos to PM @narendramodi for bolstering India's defense strength pic.twitter.com/Pxcxa1HbQx
— Rishabh_Jha (@d_atticus_) December 21, 2024
Kudos to PM Modi for the launch of the single-window system, granting ₹4.81 lakh approvals! This initiative is simplifying business processes and driving India’s growth as an investment destination. https://t.co/tkznjlr2Ps
— Vamika (@Vamika379789) December 21, 2024