ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കോവിഡ് മഹാമാരി വരെ ശരാശരി 4 ശതമാനത്തിൽ നിലനിന്ന ആഗോള വളർച്ച ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയായ വെറും 3 ശതമാനത്തിലധികം മാത്രമാണ്. അതേസമയം ഉയർന്ന ഗതി വേഗത്തിൽ നീങ്ങുന്ന സാങ്കേതികവിദ്യ തുല്യമായി വിന്യസിച്ചാൽ, വളർച്ച ഉയർത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) നേടുന്നതിലെ വിടവ് നികത്താനുതകുന്ന വൻ ചുവടുവെയ്‌പ്പ് നടത്തുന്നതിനുള്ള ചരിത്രപരമായ അവസരം നമുക്ക് നൽകുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിന്, എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ പരിവർത്തനം ആവശ്യമാണ്. നിർമ്മിതബുദ്ധി (എഐ) യിലധിഷ്ഠിതമായി രൂപകല്പന ചെയ്ത ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം (ഡിപിഐ) ഡാറ്റയുടെ ഉപയോഗത്തെ വികസനത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മികച്ച ആരോഗ്യ-വിദ്യാഭ്യാസ ഫലങ്ങൾ ലഭ്യമാക്കുന്നതിനും   പ്രാപ്തമാക്കുമെന്ന് നിരവധി ജി20 രാജ്യങ്ങളുടെ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. ജി20 രാജ്യങ്ങൾ അവ  കൂടുതൽ വ്യാപകമായി സ്വീകരിക്കുന്നത് പൗരന്മാരുടെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി ഊർജസ്വലമായ ജനാധിപത്യ തത്വങ്ങളിലുള്ള വിശ്വാസം പുതുക്കുന്നതിനും സഹായിക്കും. ഐക്യരാഷ്ട്ര സഭ ഭാവിയുടെ ഉച്ചകോടിയിൽ ഗ്ലോബൽ ഡിജിറ്റൽ കോംപാക്റ്റ് അംഗീകരിച്ച കാര്യം ഈ പശ്ചാത്തലത്തിൽ ഞങ്ങൾ ഓർക്കുന്നു. ഈ വർഷം (2024-ൽ)  ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന ആഗോള ഡിപിഐ ഉച്ചകോടിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 

സാങ്കേതിക സംവിധാനങ്ങൾ ഓരോ പൗരനെയും കേന്ദ്രീകരിക്കുമ്പോൾ മാത്രമേ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയുള്ള വളർച്ചയുടെ നേട്ടങ്ങൾ സ്വായത്തമാക്കാനും കുടുംബങ്ങളുടെയും അയൽക്കാരുടെയും ഉപജീവനമാർഗം മെച്ചപ്പെടുത്തുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ അവരുമായി ബന്ധിപ്പിക്കാനും കഴിയുകയുളൂ. ഇത്തരം സംവിധാനങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാവുന്നതും വികസനത്തെ അടിസ്ഥാനമാക്കിയുള്ളതും സുരക്ഷിതവും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നവിധത്തിൽ രൂപകൽപ്പന ചെയ്തതും ആകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കമ്പോളത്തിൽ,  ഓപ്പൺ, മോഡുലാർ, ഇൻ്റർ ഓപ്പറബിൾ, സ്കേലബിൾ എന്നിവ പോലെ പൊതുവായ ഡിസൈൻ തത്വങ്ങൾ പിന്തുടരുന്ന സംവിധാനങ്ങൾ - ഇ-കൊമേഴ്‌സ്, ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സ്വകാര്യ മേഖലയെ സാങ്കേതിക സംവിധാനത്തിലേക്കും പരസ്പരം ബന്ധിപ്പിക്കാനും പ്രാപ്തമാക്കുന്നു. കാലക്രമേണ, ജനസംഖ്യ വർദ്ധിക്കുകയും ദേശീയ ആവശ്യങ്ങൾ മാറുകയും ചെയ്യുമ്പോൾ, സംവിധാനങ്ങളും തടസ്സമില്ലാതെ പൊരുത്തപ്പെടും. 

കാലക്രമേണ സാങ്കേതികവിദ്യയുടെ തടസ്സങ്ങളില്ലാത്ത പരിവർത്തനത്തിന്, കമ്പോള പങ്കാളികൾക്കായി ഒരു ലെവൽ-പ്ലേയിംഗ് ഫീൽഡ് സൃഷ്ടിക്കുന്നതിനും വികസനത്തിനായി ഡി പി ഐ, എ ഐ, ഡാറ്റ എന്നിവയുടെ വിന്യാസത്തിനും വ്യാപനത്തിനും ഒരു സാങ്കേതിക നിഷ്പക്ഷ സമീപനം പിന്തുടരേണ്ടതുണ്ട്. ഈ സമീപനം കൂടുതൽ മത്സരവും നവീകരണവും പിന്തുണയ്ക്കുന്നതിനും, സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ അസമത്വങ്ങൾ കുറയ്ക്കുന്നതിനും സഹായകമാണ്. 

പങ്കാളികൾക്ക് ബൗദ്ധിക സ്വത്തവകാശത്തിൻ്റെയും അവരുടെ രഹസ്യ വിവരങ്ങളുടെയും സംരക്ഷണം നൽകുമ്പോൾ ഡാറ്റ സംരക്ഷണവും മാനേജ്‌മെൻ്റും സ്വകാര്യതയും സുരക്ഷയും കൈകാര്യം ചെയ്യുന്നതിനുവേണ്ട ഡാറ്റാ ഗവേണൻസിനായി ന്യായാധിഷ്ഠിതവും നീതിയുക്തവുമായ തത്വങ്ങൾ സ്ഥാപിക്കുന്നതാണ് ഈ വിന്യാസത്തിൻ്റെ പ്രാധാന്യം.

അഭിവൃദ്ധിപ്രാപിക്കുന്ന പല ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാനശില വിശ്വാസമാണ്, സാങ്കേതിക സംവിധാനങ്ങൾ സംബന്ധിച്ചും ഇത് വ്യത്യസ്തമല്ല. ഈ സംവിധാനങ്ങളിൽ പൊതുജനവിശ്വാസം വളർത്തിയെടുക്കുന്നതിന് പ്രവർത്തനത്തിൽ സുതാര്യതയും പൗരന്മാരുടെ അവകാശങ്ങൾ മാനിക്കുന്നതിന് ഉചിതമായ സംരക്ഷണവും അവയുടെ നിയന്ത്രണത്തിൽ നീതിയും ആവശ്യമാണ്. ഇക്കാരണത്താൽ, ഭാഷയുടെയും സംസ്‌കാരത്തിൻ്റെയും വൈവിധ്യം അറിയുന്നതും വൈവിധ്യമാർന്നതും ശരിയായ പ്രാതിനിധ്യമുള്ളതുമായ ഡാറ്റാ സെറ്റുകളിൽ പരിശീലിച്ചിട്ടുള്ളതും ലോകമെമ്പാടുമുള്ള വിവിധ സമൂഹങ്ങൾക്ക് പ്രയോജനം ലഭിക്കാൻ  ഉതകുന്നതുമായ, അടിസ്ഥാനവും അതിരുകളുമുള്ള എ ഐ മാതൃകകൾ അത്യന്താപേക്ഷിതമാണ്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption

Media Coverage

In Mann Ki Baat, PM Stresses On Obesity, Urges People To Cut Oil Consumption
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 24
February 24, 2025

6 Years of PM Kisan Empowering Annadatas for Success

Citizens Appreciate PM Modi’s Effort to Ensure Viksit Bharat Driven by Technology, Innovation and Research