ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികവേളയിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ദേശീയ ദിനത്തിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിൽ നടത്തിയ ചരിത്രപരമായ സന്ദർശനം അവസാനിപ്പിച്ചു. മാറ്റത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ലോകത്ത്, 1998 ജനുവരിയിൽ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും പ്രസിഡന്റ് ഷാക് ഷിറാക്കുമാണ് ഈ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്. ഇത്തരത്തിൽ ഏതെങ്കിലുമൊരു രാജ്യവുമായി ഇന്ത്യക്കുള്ള ആദ്യത്തെ ബന്ധമായിരുന്നു അത്.

1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം മുതലുള്ള അസാധാരണമായ പരിശ്രമങ്ങളുടെ ശക്തവും സുസ്ഥിരവുമായ പങ്കാളിത്തത്തിന്റെ അഞ്ചു ദശകങ്ങളിൽ പ്രതിഫലിച്ച ആഴത്തിലുള്ള പരസ്പരവിശ്വാസത്തിന്റെ സ്ഥിരീകരണമായിരുന്നു ആ നിർണായക പ്രതിബദ്ധത.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുപ്പമേറിയ സാഹചര്യങ്ങളെ അതിജീവിക്കുന്നതും അവസരങ്ങളുടെ ഉയർന്ന തിരമാലകളിൽ ദൃഢമായും വികസനത്വരയോടെയും നിലകൊള്ളുന്നതുമാണെന്നും ഇരുനേതാക്കളും കൂടിക്കാഴ്ചയി‌ൽ വ്യക്തമാക്കി. സമാനമൂല്യങ്ങൾ, പരമാധികാരത്തിലും തന്ത്രപരമായ സ്വയംഭരണത്തിലുമുള്ള വിശ്വാസം, അന്തർദേശീയ നിയമങ്ങളോടും യുഎൻ ചാർട്ടറിനോടുമുള്ള അചഞ്ചലമായ പ്രതിബദ്ധത, ബഹുമുഖത്വത്തിലുള്ള സ്ഥിരമായ വിശ്വാസം, സുസ്ഥിരമായ ബഹുധ്രുവലോകത്തിനായുള്ള പൊതുവായ അന്വേഷണം എന്നിവയിൽ ഇതു കാണാം.

ഉഭയകക്ഷി സഹകരണത്തിന്റെ എല്ലാ മേഖലകളിലും കഴിഞ്ഞ 25 വർഷത്തിനിടെ ബന്ധത്തിന്റെ പരിവർത്തനവും വിപുലീകരണവും പ്രധാനമന്ത്രി ശ്രീ മോദിയും പ്രസിഡന്റ് മാക്രോണും വിലയിരുത്തി. പ്രാദേശിക ഉത്തരവാദിത്വങ്ങളുടെയും ആഗോള പ്രാധാന്യത്തിന്റെയും പങ്കാളിത്തത്തിലേക്കുള്ള അതിന്റെ പരിണാമം വ്യക്തമാക്കുകയും ചെയ്തു.

നമ്മുടെ രാഷ്ട്രീയവും നയതന്ത്രപരവുമായ ഇടപെടലുകൾ  ഏറ്റവും അടുത്തുനിൽക്കുന്നതും ഏറ്റവും വിശ്വസനീയവുമാണ്. നമ്മുടെ പ്രതിരോധ-സുരക്ഷാ പങ്കാളിത്തം ശക്തവും കടലാഴങ്ങളിൽനിന്ന് ബഹിരാകാശംവരെ വ്യാപിക്കുന്നതുമാണ്. നമ്മുടെ സാമ്പത്തിക ബന്ധങ്ങൾ നമ്മുടെ അഭിവൃദ്ധിയും പരമാധികാരവും ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ള വിതരണശൃംഖലയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. സംശുദ്ധവും കാർബൺ കുറഞ്ഞതുമായ ഊർജം പ്രോത്സാഹിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, സമുദ്രം സംരക്ഷിക്കുക, മലിനീകരണം തടയുക എന്നിവ സഹകരണത്തിന്റെ പ്രധാന സ്തംഭമാണെന്നും ഡിജിറ്റൽ, നൂതനാശയങ്ങൾ, സ്റ്റാർട്ടപ്പ് പങ്കാളിത്തം എന്നിവ വളർച്ചയുടെ പുതിയ മേഖലയാണെന്നും ഇരു നേതാക്കളും സമ്മതിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സംയോജനം ഉറപ്പാക്കുന്നതിനൊപ്പം പരസ്പരപൂരകമാകുമെന്നും ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. 

വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്കാരം, വളർന്നുവരുന്ന യുവജനവിനിമയം, വളർന്നുവരുന്ന പ്രവാസിസമൂഹം എന്നീ മേഖലകളിലെ നമ്മുടെ ആഴമേറിയ ബന്ധങ്ങൾ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുകയും ഭാവി പങ്കാളിത്തത്തിന് വിത്തുപാകുകയും ചെയ്യുന്നു.

നമ്മുടെ കാലത്തെ പ്രതിസന്ധികളിലും വെല്ലുവിളികളിലും, ഈ പങ്കാളിത്തം എന്നത്തേക്കാളും കൂടുതൽ അർഥമാക്കുന്നത് അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കൽ; ശിഥിലമാകുന്ന ലോകത്ത് ഐക്യം മുന്നോട്ട് കൊണ്ടുപോകൽ; ബഹുമുഖ വ്യവസ്ഥയെ നവീകരിക്കലും പുനരുജ്ജീവിപ്പിക്കലും; സുരക്ഷിതവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖല കെട്ടിപ്പടുക്കൽ; കാലാവസ്ഥാ വ്യതിയാനം, സംശുദ്ധ ഊർജം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ദാരിദ്ര്യം, വികസനം തുടങ്ങിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കൽ എന്നിവയിലാണ്. 

ഇന്ന്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി, നമ്മുടെ നയതന്ത്ര ബന്ധങ്ങളുടെ നൂറാം വാർഷികം, തന്ത്രപരമായ പങ്കാളിത്തതിന്റെ അരനൂറ്റാണ്ട് എന്നിവ ആഘോഷിക്കുന്നതിലേക്ക് ഉറ്റുനോക്കുമ്പോൾ, ധീരമായ കാഴ്ചപ്പാടോടെയും വികസനമോഹങ്ങളോടെയും 2047-ലേയ്ക്കും അതിനുശേഷമുള്ളതുമായ നമ്മുടെ യാത്രയ്ക്കായി അടുത്ത 25 വർഷത്തിനായി നാം കാത്തിരിക്കുകയാണ്.

നമ്മുടെ ജനങ്ങൾക്കും നമ്മുടെ ഈ ഭൂമി പങ്കിടുന്നവർക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്ന കാര്യത്തിൽ അടുത്ത 25 വർഷം നമ്മുടെ രണ്ട് രാജ്യങ്ങൾക്കും നമ്മുടെ പങ്കാളിത്തത്തിനും നിർണായക കാലമാണ്.  ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഈ ഘട്ടത്തിനായുള്ള തങ്ങളുടെ സമാനകാഴ്ചപ്പാടു രൂപപ്പെടുത്തുന്നതിനായി, ഇരുനേതാക്കളും "ഇന്തോ-ഫ്രഞ്ച് തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികത്തിൽ ഫ്രഞ്ച്-ഇന്ത്യൻ ബന്ധത്തിന്റെ ഒരു നൂറ്റാണ്ടിലേക്കുള്ള ഹൊറൈസൺ 2047 മാർഗരേഖ" സ്വീകരിച്ചു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government