നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക്അഭിമാനകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവിന്റെ ട്വീറ്റുകളുടെ പരമ്പരയ്ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:
''നാല് ഇന്ത്യന്‍ സൈറ്റുകള്‍ക്ക് റാംസര്‍ അംഗീകാരം ലഭിക്കുന്നത് നമുക്ക് അഭിമാനകരമാണ്. പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുക, സസ്യ -ജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക, കൂടുതൽ പച്ചപ്പുള്ള ഒരു ഭൂമിയെ നിർമ്മിക്കുക തുടങ്ങിയ ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മ്മികത ഇത് ഒരിക്കല്‍ കൂടി പ്രകടമാക്കുന്നു''.
It is a matter of pride for us that four Indian sites get Ramsar recognition. This once again manifests India's centuries old ethos of preserving natural habitats, working towards flora and fauna protection, and building a greener planet. https://t.co/ARKemkU4rj pic.twitter.com/Ibyni7X9vB
— Narendra Modi (@narendramodi) August 14, 2021