മൻ കി ബാത്ത്, ഇരുദിശകളിലുമുള്ള ആശയവിനിമയത്തിന്റെ മാദ്ധ്യമമായി മാറിയിരിക്കുന്നുവെന്നും അതിന് വൻ ജനപ്രീതി ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനുശേഷം ലോക്സഭാ സ്പീക്കർ ശ്രീമതി. സുമിത്രാ മഹാജൻ പറഞ്ഞു.
"മൻ കി ബാത്തിലൂടെ ഉയർത്തിയ പ്രശ്നങ്ങൾ വളരെ പ്രസക്തവും അത് ഏറെപ്പേരെ ബാധിക്കുന്നതുമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ സൗകര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യവും അഭിനന്ദനാർഹമാണ്" എന്ന്, പുസ്തകങ്ങളുടെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ലോക്സഭാ സ്പീക്കർ പറഞ്ഞു