2014 വേനൽക്കാലത്ത് ജനങ്ങൾ നിർണായകമായി വോട്ട് ചെയ്തു:
കുടുംബാധിപത്യത്തിന് പകരം സത്യസന്ധത.
അപചയത്തിന് പകരം വികസനം.
സ്തംഭനത്തിന് പകരം സുരക്ഷ.
തടസങ്ങൾക്ക് പകരം അവസരങ്ങൾ.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം വികസനം.
ഗുണപരമായ എന്തെങ്കിലും ഒന്നിന് പകരം അഴിമതിയും സ്വജനപക്ഷപാതവും തലക്കെട്ടുകളിലിടം പിടിച്ചിരുന്ന തകരുന്ന അഞ്ച് എന്ന നിലയിലേക്ക് നമ്മുടെ രാജ്യം പതിക്കാതിരിക്കാൻ ഇന്ത്യക്കാർ ശ്രമിച്ചു
പഴയ കാലത്തിൻ്റെ വിഴുപ്പ് ഒഴിവാക്കി മികച്ച ഭാവിക്ക് വേണ്ടിയാണ് ഇന്ത്യ വോട്ട് ചെയ്തത്
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കുടുംബാധിപത്യമില്ലാത്ത ഒരു പാർട്ടിക്ക് പൂർണഭൂരിപക്ഷം ലഭിച്ചത് കണക്കിലെടുത്താൽ 2014ലെ തെരഞ്ഞെടുപ്പ് ഫലം ചരിത്രപരമായിരുന്നു
കുടുംബത്തിന് പകരം ഇന്ത്യക്ക് പ്രഥമപരിഗണന എന്ന ആദർശത്തിൽ ഒരു ഗവൺമെൻ്റ് ചരിക്കുന്നത് അതിൻ്റെ പ്രവർത്തനത്തിൽ നിന്ന് വ്യക്തമാണെ്
കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിൻ്റെ കണ്ണുകളിൽ ഒരു ആകർഷണകേന്ദ്രമായിരുന്നു
ശുചിത്വവ്യാപനം (2014ലെ 38%ത്തിൽ നിന്ന് ഇപ്പോൾ 98%), ബാങ്കിങ് സൗകര്യം, വായ്പാസൗകര്യം, ഭാവിയിലേക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കൽ, വീടില്ലാത്തവർക്കുള്ള വീടുകൾ, പാവങ്ങൾക്ക് വിദ്യാഭ്യാസം, യുവജനങ്ങൾക്ക് വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്ത്യ എടുത്തു പറയത്തക്ക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വലിയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഇപ്പോൾ ഭരണഘടനാസ്ഥാപനങ്ങളെ എല്ലാത്തിലും ഉപരിയായി കണക്കാക്കുന്ന ഗവൺമെൻ്റാണുള്ളത്
എന്നൊക്കെ കുടുംബാധിപത്യ രാഷ്ട്രീയം ശക്തമായിട്ടുണ്ടോ അപ്പോഴൊല്ലാം ഭരണഘടനാസ്ഥാപനങ്ങൾ ഇകഴ്ത്തപ്പെട്ടിട്ടുണ്ട്
പാർലമെന്റ്:
16ാം ലോക്സഭയുടെ മൊത്തത്തിലുള്ള കാര്യക്ഷമത ഭീമമായ 85% ആണ്, ഇത് 15ാം ലോക്സഭയേക്കാൾ വളരെ ഉയർന്നതാണ്.
2014-2019 കാലയളവിൽ രാജ്യസഭയുടെ കാര്യക്ഷമത 68% ആയിരുന്നു
ഇടക്കാല ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിൽ 89 ശതമാനം കാര്യക്ഷമത ഉണ്ടായിരുന്നപ്പോൾ രാജ്യസഭയിൽ അത് വെറും 8 ശതമാനമായിരുന്നു.
ഇന്ത്യ ചോദിക്കണം- ലോക്സഭയെ പോലെ എന്തുകൊണ്ട് രാജ്യസഭ കാര്യക്ഷമത കാഴ്ച്ചവെച്ചില്ല?ഏത് ശക്തികളാണ് സഭയെ തടസപ്പെടുത്തുന്നത്, എന്തുകൊണ്ടാണത്?
മാദ്ധ്യമങ്ങളും പത്രസ്വാതന്ത്ര്യവും
സ്വതന്ത്രമായ മാദ്ധ്യമങ്ങൾ, കുടുംബാധിപത്യ പാർട്ടികൾക്ക് ഒരിക്കലും സുഖപ്രദമായിരുന്നില്ല. കോൺഗ്രസ് ഗവൺമെൻ്റ് കൊണ്ടുവന്ന ആദ്യത്തെ ഭരണഘടനാഭേദഗതി, സ്വതന്ത്രമായ ആശയപ്രകടനത്തെ തടയിടാനായിരുന്നു എന്ന കാര്യത്തിൽ യാതൊരു അത്ഭുതവുമില്ല. ശക്തിക്കായി സത്യം പറയുക എന്ന സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിൻ്റെ അടയാളത്തെ സംസ്കാരശൂന്യവും അനുചിതവുമായാണ് കണക്കാക്കിയിരുന്നത്.
അനിഷ്ടകരമായ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്താൽ നിങ്ങളെ ജയിലിലടക്കാനുള്ള ഒരു നിയമം യുപിഎ കാലഘട്ടത്തിൽ കൊണ്ടുവന്നത് കണ്ടുവല്ലോ.
ശക്തനായ ഒരു യുപിഎ മന്ത്രിയുടെ മകനെതിരെയുള്ള ഒരു ട്വീറ്റ് നിരപരാധികളായ പൗരൻമാരെ ജയിലിലാക്കും
കോൺഗ്രസ് ഭരണം പങ്കിടുന്ന കർണാടകയിലെ ഒരു പരിപാടിയിൽ ചില യുവാക്കൾ അവരുടെ യഥാർത്ഥ അഭിപ്രായം പങ്കിട്ടതിന് അറസ്റ്റ് ചെയ്യപ്പെട്ട ഭീകരത കുറച്ച് ദിവസം മുമ്പ് രാജ്യം കണ്ടതാണ്.
ഒരു തരത്തിലുള്ള വിരട്ടലുകൾക്കും യാഥാർത്ഥ്യങ്ങളെ മാറ്റാനാവില്ല എന്ന് കോൺഗ്രസിനോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിലൂടെ ആ പാർട്ടിയോടുള്ള ജനങ്ങളുടെ മോശം ധാരണകൾ മാറ്റാനാവില്ല.
ഭരണഘടനയും കോടതികളും
1975 ജൂൺ 25 ന് വൈകുന്നേരം സൂര്യൻ അസ്തമിച്ചപ്പോൾ അത് ഇന്ത്യയുടെ ജനാധിപത്യ മനസ്ഥിതി കൂടിയാണ് കൂടെക്കൊണ്ടുപോയത്.
അന്നത്തെ പ്രധാനമന്ത്രിയുടെ തിടുക്കം പിടിച്ച ഒരു റേഡിയോ പ്രഭാഷണം, ഒരു കുടുംബത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഏതറ്റം വരെ പോകുമെന്ന് മനസിലാക്കാനാവും
അടിയന്തിരാവസ്ഥ രാജ്യത്തെ ഒറ്റ രാത്രികൊണ്ട് ജയിലാക്കി മാറ്റി. എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നത് തന്നെ കുറ്റമായി മാറി.
42ാം ഭേദഗതി കോടതികളുടെ അധികാരം വെട്ടിക്കുറക്കുകയും പാർലമെൻ്റിന് മറയിടുകയും മറ്റും ചെയ്തു
അടിയന്തിരാവസ്ഥ അവസാനിപ്പിക്കുക എന്നത് ഒരു പൊതുജനാഭിപ്രായമായിരുന്നു, പക്ഷേ അത് നടപ്പിലാക്കിയവരുടെ ഭരണഘടനാവിരുദ്ധ മനോഭാവം അങ്ങനെത്തന്നെ തുടർന്നു. 356ാം വകുപ്പ് കോൺഗ്രസ് ഏതാണ്ട് നൂറോളം തവണ നടപ്പാക്കി, ഇന്ദിര ഗാന്ധി തന്നെ അമ്പതോളം തവണ അത് ചെയ്തു. ഒരു സംസ്ഥാന ഗവൺമെൻ്റിനെയോ നേതാവിനേയോ അവർക്കിഷ്ടമല്ലെന്ന് കണ്ടാൽ അതിനെ പിരിച്ചുവിട്ടിരുന്നു.
കോൺഗ്രസിൻ്റെ കോടതിവിരുദ്ധനടപടികൾ ചരിത്രപരമാണ്. കോടതികളെ ഭരണഘടനക്ക് പകരം ഒരു കുടുബത്തോട് കൂടുതൽ വിധേയമാക്കുന്നതിനായുള്ള വിധേയജ്യുഡീഷ്യറിക്ക് വേണ്ടി വാദിച്ചത് ഇന്ദിര ഗാന്ധി തന്നെയാണ്.
ഈ വിധേയ ജ്യൂഡീഷ്യറിക്കായുള്ള കോൺഗ്രസിൻ്റെ ശ്രമത്തിൽ, ചീഫ് ജസ്റ്റിസിനെ നിയോഗിക്കുന്നതിൽ, നിരവധി ബഹുമാനിതരായ ജഡ്ജിമാരെ മറികടന്നു.
കോൺഗ്രസിൻ്റെ പ്രവർത്തന രീതി ലളിതമാണ് - തിരസ്കരിക്കൽ, നിന്ദിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയാണത്. ഒരു കോടതിവിധി അവർക്കെതിരാണെങ്കിൽ അവരതിനെ അവഗണിക്കും, പിന്നെയവർ ആ ജഡ്ജിയെ നിന്ദിക്കും, പിന്നെ ആ ജഡ്ജിക്കെതിരെ പുറത്താക്കൽ നടപടിയെക്കുറിച്ച് വാചാലമാകും.
ഗവൺമെൻ്റ് സ്ഥാപനങ്ങൾ:
ഒരു അഭിപ്രായത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഡോ. മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള പ്ലാനിങ് കമ്മീഷനെ, ‘ഒരു കൂട്ടം കോമാളികൾ’ എന്നാണ് വിളിച്ചത്.
കോൺഗ്രസ്, ഗവൺമെൻ്റ് സ്ഥാപനങ്ങളെ എങ്ങനെയാണ് ഇടപെടുന്നത് എന്നത് ഈ അഭിപ്രായത്തിൽ നിന്ന് മനസിലാക്കാം
യുപിഎ കാലഘട്ടത്തിൽ, അവരുടെ 2ജി, കൽക്കരി തുടങ്ങിയ അഴിമതികൾ തുറന്ന് കാണിച്ചതിൻ്റെ പേരിൽ കോൺഗ്രസ് സിഎജിയെ ചോദ്യം ചെയ്തു
സിബിഐ, കോൺഗ്രസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആയി മാറി - പാർലമെൻ്റ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അതിനെ രാഷ്ട്രീയകക്ഷികൾ ഉപയോഗിച്ചുകൊണ്ടിരുന്നു
ഐബി, റോ പോലുള്ള സ്ഥാപനങ്ങളുടെ പേരിലും സംഘർഷങ്ങൾ മനപൂർവം സൃഷ്ടിച്ചിരുന്നു
കേന്ദ്ര മന്ത്രിസഭയെടുത്ത നയതീരുമാനത്തെ, ഏതെങ്കിലും മന്ത്രാലയത്തിലോ മറ്റോ ഇല്ലാത്ത ഒരാൾ, ഒരു പത്രസമ്മേളനത്തിൽ വലിച്ചു കീറി
പ്രധാനമന്ത്രി കാര്യാലയത്തിന് സമാന്തരമായി എൻഎസി എന്ന ഒരു സ്ഥാപനം രൂപീകരിച്ചു. എന്നിട്ടും കോൺഗ്രസ് സ്ഥാപനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.
1990ൽ കേരളത്തിലെ കോൺഗ്രസ് ഗവൺമെൻ്റിലെ വിഭാഗീയതയുടെ പേരിൽ ഒരു വ്യാജ ചാരക്കേസ്, ഇന്ത്യയുടെ സമുന്നത ബഹിരാകാശ ഏജൻസിയായ ഇസ്രോക്ക് നേരെ കെട്ടിച്ചമച്ചു. ഇത് മൂലം ഒരു മിടുക്കനായ ശാസ്ത്രജ്ഞന് ദോഷമുണ്ടാകുമെന്നത് അവർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.
സൈന്യം:
പ്രതിരോധ മേഖലയെ ഒരു വരുമാന സ്രോതസായാണ് കോൺഗ്രസ് എപ്പോഴും കണ്ടിരുന്നത്, അതുകൊണ്ട് കോൺഗ്രസിൽ നിന്നും സൈന്യത്തിന് അർഹിക്കുന്ന യാതൊരു ബഹുമാനവും ലഭിച്ചിരുന്നില്ല.
1947ന് ശേഷമുള്ള എല്ലാ കോൺഗ്രസ് ഗവൺമെൻ്റുകളുടെ കാലത്തും നിരവധി പ്രതിരോധ കുംഭകോണങ്ങൾ ഉണ്ടായിട്ടുണ്ട്. ജീപ്പിൽ നിന്ന് തുടങ്ങി, തോക്കുകളിലേക്കും, അന്തർവാഹിനികളിലേക്കും ഹെലികോപ്റ്ററുകളിലേക്കും അത് സംക്രമിച്ചു.
എല്ലാ ഇടനിലക്കാരും ഒരു കുടുംബവുമായാണ് ബന്ധപ്പെട്ടിരുന്നത്
മുതിർന്ന കോൺഗ്രസ് നേതാവ്, കരസേനാമേധാവിയെ ഒരു ഗുണ്ട എന്ന വിളിക്കുകയും തുടർന്ന് പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് മുന്നേറുകയും ചെയ്യുന്നത് സൈന്യത്തോടുള്ള അവരുടെ മനോഭാവം വ്യക്തമാകും
നമ്മുടെ സൈന്യം ഭീകരരെ അമർച്ച ചെയ്യുമ്പോൾ, രാഷ്ട്രീയനേതാക്കൾ ചോരയുടെ ദല്ലാൾപ്പണി ചെയ്യുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്
നമ്മുടെ സൈനികർ, ഭീകരർക്കെതിരെ ആഞ്ഞടിക്കുമ്പോൾ, കോൺഗ്രസ് അതിനെയും ചോദ്യം ചെയ്യുകയാണ്
കോൺഗ്രസിൻ്റെ ആഭ്യന്തര ജനാധിപത്യമില്ലായ്മയും അധികാരബോധവും
രാഷ്ട്രീയകക്ഷികൾ വൈവിദ്ധ്യമാർന്ന പൊതു ജനാഭിപ്രായം രൂപീകരിക്കുന്ന ഊർജ്ജസ്വലമായ സംഘടനകളാണ്. കോൺഗ്രസ് ആഭ്യന്തരജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല എന്നത് ദുഃഖകരമാണ്.
ഏതെങ്കിലും നേതാവ് ആ പാർട്ടിയുടെ നേതൃത്വത്തിലെത്താൻ ധൈര്യം കാണിച്ചാൽ അവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും.
അവരുടെ അധികാരബോധം, നിയമപ്രക്രിയകളോടുള്ള അവരുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കം. നിലവിൽ അവരുടെ സമുന്നതനേതൃത്വം, ഒരു വലിയ അഴിമതിക്കേസിൽ ജാമ്യത്തിലാണ്. അധികാരികൾ അവരുടെ ഇടപാടുകളെ ചോദ്യം ചെയ്താൽ അവർ മറുപടി നൽകാൻ പോലും കൂട്ടാക്കുന്നില്ല.
അവർ ഉത്തരവാദിത്വബോധത്തെ പേടിക്കുകയാണോ, അതോ അവരതിൽ വിശ്വസിക്കുന്നില്ലേ?
ബുദ്ധിപൂർവം ചിന്തിക്കുക:
മാദ്ധ്യമങ്ങൾ മുതൽ പാർലമെന്റ്റ് വരെ.
സൈന്യം മുതൽ അഭിപ്രായസ്വാതന്ത്യം വരെ.
ഭരണഘടന മുതൽ കോടതികൾ വരെ.
സ്ഥാപനങ്ങളെ അപമാനിക്കൽ കോൺഗ്രസിന്റെ രീതിയാണ്.
എല്ലാവരും തെറ്റാണ്, കോൺഗ്രസ് മാത്രമാണ് ശരി
നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ - ഭൂതകാലം ഓർക്കുക, ഒരു കുടുംബത്തിൻ്റെ അധികാരമോഹം രാഷ്ട്രത്തിനെ എങ്ങനെ ദ്രോഹമായി എന്നതും.
അന്നവർക്ക് അത് ചെയ്യാനായെങ്കിൽ അതവർ ഇപ്പോഴും ചെയ്യും
നിതാന്തജാഗ്രത സ്വാതന്ത്ര്യത്തിൻ്റെ വിലയായിരിക്കും
നമ്മുടെ ഭരണഘടനയുടെ സ്രഷ്ടാക്കൾ നമുക്ക് തന്ന സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ ശക്തമായി പ്രവർത്തിക്കാം ജാഗരൂഗരായിരിക്കാം.