അടിസ്ഥാനസൗകര്യവും കണക്ടിവിറ്റിയും ഏതു രാജ്യത്തിന്റെയും വികസനത്തിന്റെയും വളർച്ചയുടെയും ധമനികളായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ എൻ.ഡി.എ സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിന് മുൻഗണന നൽകിയിട്ടുള്ള കാര്യം വളരെ വ്യക്തമാണ്. ന്യൂ ഇന്ത്യ എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന്, എൻഡിഎ സർക്കാർ റെയിൽവേ, റോഡുകൾ, ജലാശയങ്ങൾ, വ്യോമ ഗതാഗതം, താങ്ങാവുന്ന ഭവനം എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകുകയാണ്.
റെയിൽവേ
ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ നെറ്റ്വർക്കുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽ ശൃംഖല. ട്രാക്ക് പുതുക്കലിന്റെ വേഗത, ആളില്ലാത്ത ലെവൽ ക്രോസ്സിംഗുകൾ ഒഴിവാക്കൽ, ബ്രോഡ് ഗേജ് ലൈനുകൾ കമ്മീഷൻ ചെയ്യൽ തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ എൻഡിഎ സർക്കാരിന്റെ കാലത്ത് ഗണ്യമായി മെച്ചപ്പെട്ടു.
ഒരു വർഷത്തിൽ 100 ൽ താഴെ അപകടങ്ങൾ രേഖപ്പെടുത്തികൊണ്ട് 2017-18 കാലഘട്ടത്തിൽ റെയിൽവേ ഇതുവരെയുള്ള ഏറ്റവും നല്ല സുരക്ഷ റെക്കോഡ് കൈവരിച്ചു. 2013-14 ൽ റെയിൽവേ 118 അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് 2017-18ൽ 73 ആയി കുറഞ്ഞുവെന്ന് വിവരങ്ങൾ വെളിപ്പടുത്തുന്നു. 2009-14 കാലയളവിനെ അപേക്ഷിച്ച് 20% അധികം വേഗതയിൽ 5,469 ആളില്ലാ ലെവൽ ക്രോസ്സിംഗുകൾ ഇല്ലാതാക്കി. മെച്ചപ്പെട്ട സുരക്ഷയ്ക്കായി 2020 ഓടെ ബ്രോഡ് ഗെയ്ജ് റൂട്ടുകളിൽ ആളില്ലാത്ത എല്ലാ ലെവൽ ക്രോസ്സിങ്ങുകളും ഒഴിവാക്കും.
2013-14 ലെ 2,926 കിലോമീറ്ററിനെ അപേക്ഷിച്ച് 2017-18 ൽ 4,405 കിലോമീറ്റർ ട്രാക്കുകൾ പുതിക്കികൊണ്ട്, ട്രാക്ക് നവീകരണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവിലൂടെ റെയിൽവേയെ വികസനത്തിൻ്റെ ട്രാക്കിലേക്ക് കൊണ്ടുവന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിൽ എൻ.ഡി.എ സർക്കാരിന്റെ 4 വർഷത്തെ കാലയളവിൽ 9,528 കിലോമീറ്റർ ബ്രോഡ് ഗേജ് ട്രാക്കുകൾ കമ്മിഷൻ ചെയ്തു, ഇത് 2009-14 കാലയളവിൽ കമ്മീഷൻ ചെയ്തിട്ടുള്ള 7,600 കിലോമീറ്ററിനേക്കാൾ ഏറെ കൂടുതലാണ്.
മുഴുവൻ ശൃംഖലയെയും ബ്രോഡ് ഗേജ് ആക്കിമാറ്റിയതോടെ, ആദ്യമായി വടക്കുകിഴക്കൻമേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന് 70 വർഷത്തിന് ശേഷം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങൾ റെയിൽവേയുടെ ഭൂപടത്തിൽ സ്ഥാനം പിടിച്ചു.
ന്യൂ ഇന്ത്യ വികസനത്തിന്, നമുക്ക് നൂതന സാങ്കേതികവിദ്യയും ആവശ്യമാണ്. നിർദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ, യാത്രാസമയം 8 മണിക്കൂറിൽ നിന്ന് 2 മണിക്കൂർ ആക്കി കുറയ്ക്കും.
വ്യോമയാനം
വ്യോമയാന മേഖലയും വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യത്തിനും 2014-നും ഇടയിൽ 75 വിമാനത്താവളങ്ങൾ ആരംഭിച്ചെങ്കിൽ, ഉഡാൻ പദ്ധതിയുടെ (ഉഡേ ദേശ് കാ ആം നാഗരിക്) കീഴിൽ നാല് വർഷത്തിനുള്ളിൽ 24 എയർപോർട്ടുകൾ പ്രവർത്തനമാരംഭിച്ചു. മണിക്കൂറിന് 2,500 രൂപ എന്ന സബ്സിഡി നിരക്കിൽ, പ്രവർത്തനം കുറഞ്ഞതും പ്രവർത്തിക്കാത്തതുമായ വിമാനത്താവളങ്ങളിലേക്ക് തുടങ്ങിയ വ്യോമയാന ബന്ധം നിരവധി ഇന്ത്യക്കാരുടെ സ്വപ്നം നിറവേറ്റാൻ സഹായിച്ചു. അങ്ങനെ, ആദ്യമായി എസി ട്രെയിനുകളിലേതിനേക്കാൾ കൂടുതൽ ആളുകൾ വിമാനങ്ങളിൽ യാത്ര ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷത്തിൽ, 18 മുതൽ 20 ശതമാനം നിരക്കിൽ ഉണ്ടായിട്ടൂള്ള യാത്രക്കാരുടെ വർദ്ധനവ്, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോമയാന വിപണിയാക്കി മാറ്റി.
ഷിപ്പിംഗ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഷിപ്പിംഗ് മേഖലയിലും ഇന്ത്യ അതിവേഗ ചുവടുകളോടെ മുന്നേറുകയാണ്. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനം ത്വരിതപ്പെടുത്തികൊണ്ട്, പ്രധാന തുറമുഖങ്ങളിലെ ‘ടേൺ എറൗണ്ട് ടൈം’ മൂന്നിൽ ഒന്നായി കുറഞ്ഞു. 2013-14 ലെ 94 മണിക്കൂറിനെ അപേക്ഷിച്ച്, 2017-18 ൽ ഇത് 64 മണീക്കൂറായി കുറഞ്ഞു.
പ്രധാന തുറമുഖങ്ങളിലെ കാർഗോ ട്രാഫിക്ക് നോക്കിയാൽ, അത് 2010-11 ലെ 570.32 മില്ല്യൻ ടണ്ണിൽ നിന്ന് 2012-13 ൽ 545.79 മില്യൻ ടൺ ആയി കുറഞ്ഞിരുന്നു. എന്നാൽ, എൻഡിഎ സർക്കാരിന്റെ കാലത്ത്, 2017-18 ൽ ഇത് 679.367 മില്യൻ ടൺ ആയി ഉയർന്നു, അങ്ങനെ 100 മില്യൻ ടണ്ണിനേക്കാൾ കൂടുതൽ വർദ്ധന കൈവരിച്ചു!
ഉൾനാടൻ ജലഗതാഗതമാർഗ്ഗം, കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് പുറമേ ഗതാഗതച്ചെലവുകൾ ഗണ്യമായി കുറക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ 30 വർഷത്തിൽ 5 ദേശീയ ജലപാതകൾ ആരംഭിച്ചതിൻ്റെ സ്ഥാനത്ത്, കഴിഞ്ഞ വെറും നാല് വർഷത്തിനുള്ളിൽ 106 ജലപാതകൾ കൂട്ടിച്ചേർത്തു.
റോഡ് വികസനം
വിപ്ലവകരമായ ഭാരത് മാല പദ്ധതിക്ക് കീഴിൽ ബഹുമുഖ സംയോജനത്തോടെ ദേശീയപാതകൾ വികസിപ്പിച്ചു. ദേശീയപാത ശൃംഖല 2013-14ലെ 92,851 കിലോമീറ്ററിൽ നിന്ന് 2017-18 ൽ 1,20,543 കിലോമീറ്ററായി വിപുലീകരിച്ചു.
ദേശിയപാതകളിലെ എല്ലാ റെയിൽവേ ലെവൽ ക്രോസിങ്ങുകളും ഇല്ലാതാക്കാൻ മൊത്തം 20,800 കോടി രൂപ ചെലവിൽ, സുരക്ഷിതമായ റോഡുകൾക്കായുള്ള സേതു ഭാരതം പദ്ധതിയിലൂടെ റെയിൽവേ മേൽപ്പാലങ്ങളും അടിപ്പാതകളും നിർമ്മിക്കും.
റോഡ് നിർമ്മാണത്തിന്റെ വേഗത ഏതാണ്ട് ഇരട്ടിയായി. 2013-14 കാലയളവിൽ ദേശീയപാത നിർമാണത്തിന്റെ പ്രതിദിന വേഗത 12 കിലോമീറ്റർ ആയിരുന്നത്, 2017-18 കാലയളവിൽ 27 കിലോമീറ്ററായി ഉയർന്നു.
ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ തുരങ്ക നിർമ്മാണം, ജമ്മുവിലെ ചെനാനി-നഷ്റി, അരുണാചൽ പ്രദേശിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം മുതലായവ ഇതുവരെ എത്താത്ത മേഖലകളിലേക്ക് വികസനം എത്തിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. ഭറൂച്ചിൽ നർമ്മദക്ക് കുറുകെയും, കോട്ടയിൽ ചമ്പലിന് കുറുകെയും നിർമ്മിച്ച പാലങ്ങൾ ഈ പ്രദേശങ്ങളിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമീണ വികസനത്തിന് റോഡുകൾ പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട്, 4 വർഷത്തിനുള്ളിൽ ഗ്രാമീണ പ്രദേശങ്ങളിൽ ഏകദേശം 1.69 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിച്ചു. റോഡ് നിർമ്മാണത്തിൻ്റെ ശരാശരി വേഗത 2013-14 ലെ ദിവസേന 69 കിലോമീറ്ററിൽ നിന്ന് 2017-18 കാലയളവിൽ 134 കിലോമീറ്റർ ആയി മെച്ചപ്പെട്ടു. ഗ്രാമങ്ങളെ ഇന്ത്യയുടെ വികസനയാത്രയുടെ ഭാഗമാക്കിയതിനെ തുടർന്ന്, ഇപ്പോൾ ഗ്രാമീണ റോഡ് കണക്ടിവിറ്റി 82 ശതമാനത്തേക്കാൾ കൂടുതലാണ്. 2014 ൽ ഇത് 56 ശതമാനമായിരുന്നു.
വിനോദസഞ്ചാരത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ധാരാളം സാദ്ധ്യതയുണ്ട്. വിനോദസഞ്ചാര മേഖലയിലെ പുരോഗതിക്കൊപ്പം തീര്‍ത്ഥാടന യാത്രകൾ വികസിപ്പിക്കുവാൻ ചർ ധാം മഹാമാർഗ് വികാസ് പരിയോജന ആരംഭിച്ചു. ഇത് യാത്രയെ കൂടുതൽ സുരക്ഷിതവും, വേഗത്തിലും, സൗകര്യപ്രദവുമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിലൂടെ ഏകദേശം 12,000 കോടി രൂപയുടെ ചെലവിൽ ഇത് ഏകദേശം 900 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും
അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം മൂലം ചരക്കുഗതാഗതം വർദ്ധിച്ചു, ഇത് സമ്പദ്‌വ്യവസ്ഥക്ക് ശക്തി പകരുകയും ചെയ്തു. എൻഡിഎ ഗവൺമെന്റിന്റെ പരിശ്രമങ്ങൾ മൂലം (1,160 മില്യൻ ടണ്ണിന്റെ) ഏറ്റവും കൂടുതൽ ചരക്കുഗതാഗതം 2017-18 വർഷത്തിൽ രേഖപ്പെടുത്തി.
നഗര പരിവർത്തനം
സ്മാർട്ട് സിറ്റികളിലൂടെയുള്ള നഗര പരിവർത്തനത്തിനായി, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനും സ്ഥായിയായ നഗരാസൂത്രണത്തിനും വികസനത്തിനുമായി നൂറോളം നഗര കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ നഗരങ്ങളിലെ വിവിധ വികസന പദ്ധതികൾ ഏകദേശം 10 കോടി ഇന്ത്യക്കാർക്ക് ഗുണകരമാകും. 2,01,979 കോടി രൂപയാണ് ഈ പദ്ധതികളുടെ ചെലവ്.
പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ, ഗ്രാമീണ-നഗര പ്രദേശങ്ങളിൽ താങ്ങാവുന്ന 1 കോടി വീടുകൾ നിർമ്മിച്ചു. മദ്ധ്യവർഗ്ഗത്തിനും നവമദ്ധ്യവർഗ്ഗത്തിനുമായി 9 ലക്ഷം വരെയും 12 ലക്ഷം വരെയുമുള്ള ഭവനവായ്പകൾക്ക് 4%ത്തിൻ്റെയും 3%ത്തിൻ്റെയും പലിശയിളവ് നൽകുന്നു.