ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്നുള്ള 39 ഓഫീസര്‍ ട്രെയിനിമാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ന്യൂ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവില്‍ പരിശീലനം നേടുന്നവരാണ് ഇവര്‍.
ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്യവേ, രാജ്യത്തിന്റെ സമ്പന്നമായ ചരിത്രം, സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ വിദേശരാജ്യങ്ങളില്‍ പ്രതിനിധീകരിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. രാഷ്ട്രത്തിന്റെ ഇപ്പോഴുള്ള മുന്‍ഗണനകള്‍ക്ക് മാത്രമല്ല ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ പ്രധാന്യം കൊടുക്കേണ്ടതെന്നും ദേശീയ വികസനത്തിന് ഭാവിയിലെ ആവശ്യങ്ങളും പരിഗണിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയില്‍ കൂടുതല്‍ പരിജ്ഞാനമാര്‍ജ്ജിക്കാനും വിദേശ ബന്ധങ്ങളിലെ സുപ്രധാന പങ്കാളികളായ അവിടത്തെ ഗവണ്‍മെന്റുകളുമായും ഇന്ത്യന്‍ സമൂഹവുമായും പൂര്‍ണ്ണമായി ഇടപഴകാനും പ്രധാനമന്ത്രി ഓഫീസര്‍ ട്രെയിനിമാരെ ആഹ്വാനം ചെയ്തു.
ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നേടുന്ന, ഭൂട്ടാനില്‍ നിന്നുള്ള രണ്ടു നയതന്ത്രജ്ഞരും സംഘത്തോടൊപ്പമുണ്ടായിരുന്നു.