ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്ന സഹജാവബോധം, പ്രവർത്തനം, പ്രതികരണം എന്നിവയുടെ മേഖലയിലാണ് ആത്‌മിർഭർ ഭാരതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരിവർത്തനം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ അസമിലെ തേജ്പൂർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്‌മിർഭർ ഭാരത് അഭിയാൻ എന്ന ആശയം പ്രധാനമന്ത്രി വിശദീകരിച്ചു. ഈ പ്രസ്ഥാനം വിഭവങ്ങൾ, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, സാമ്പത്തിക, തന്ത്രപരമായ ശക്തി എന്നിവയിലെ മാറ്റത്തെക്കുറിച്ചാണെങ്കിലും, ഏറ്റവും വലിയ പരിവർത്തനം ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്ന സഹജാവബോധം, പ്രവർത്തനം, പ്രതികരണം എന്നിവയുടെ മേഖലയിലാണ്.
ഇന്നത്തെ യുവ ഇന്ത്യയ്ക്ക് വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് സവിശേഷമായ ഒരു മാർഗമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയയിലെ യുവ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി . ഇന്ത്യൻ ക്രിക്കറ്റ് ടീം നിരവധി വെല്ലുവിളികൾ നേരിട്ടു. ആദ്യം വൻപരാജയം ഏറ്റുവാങ്ങിയെങ്കിലും തുല്യ വേഗത്തിൽ തിരിച്ചുവന്ന് അടുത്ത മത്സരത്തിൽ വിജയിക്കുകയും ചെയ്തു. പരിക്കുകൾക്കിടയിലും കളിക്കാർ ദൃഢനിശ്ചയം പ്രകടമാക്കി. അവർ വെല്ലുവിളി നേരിടുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിരാശരാകുന്നതിന് പകരം പുതിയ പരിഹാരങ്ങൾ തേടുകയും ചെയ്തു. അനുഭവപരിചയമില്ലാത്ത കളിക്കാരുണ്ടായിരുന്നുവെങ്കിലും അവരുടെ മനോവീര്യം ഉയർന്നതിനാൽ അവർക്ക് ലഭിച്ച അവസരം അവർ പ്രയോജനപ്പെടുത്തി. അവരുടെ കഴിവും സ്വഭാവവും കൊണ്ട് മികച്ച ടീമിനെ അവർ കീഴടക്കി.
കായിക മേഖലയുടെ കാഴ്ചപ്പാടിൽ നിന്ന് മാത്രമല്ല നമ്മുടെ കളിക്കാരുടെ ഈ മികച്ച പ്രകടനം പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി ഊന്നിന്നിപ്പറഞ്ഞു. പ്രകടനത്തിൽ നിന്നുള്ള പ്രധാന ജീവിത പാഠങ്ങൾ ശ്രീ മോദി എടുത്ത് കാട്ടി . ആദ്യം, നമ്മുടെ കഴിവിൽ വിശ്വാസവും ആത്മധൈര്യവും ഉണ്ടായിരിക്കണം; രണ്ടാമതായി, സകാരാത്മകമായ ഒരു മാനസികാവസ്ഥ അത്തരംഫലങ്ങൾ ജനിപ്പിക്കുന്നു. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പാഠം - ഒന്ന് രണ്ട് സാധ്യതകൾ അഭിമുഖീകരിക്കുന്നുവെങ്കിൽ, ഒന്ന് സുരക്ഷിതവും മറ്റൊന്ന് ബുദ്ധിമുട്ടുള്ള വിജയത്തിന്റെ സാധ്യതയുമാണെങ്കിൽ, ഒരാൾ തീർച്ചയായും വിജയത്തിന്റെ സാധ്യത പര്യവേക്ഷണം ചെയ്യണം. വല്ലപ്പോഴുമുള്ള പരാജയത്തിൽ ഒരു ദോഷവും ഇല്ല, അപകടസാധ്യതകൾ ഏറ്റെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്. നാം സജീവവും നിർഭയരുമായിരിക്കണം. പരാജയഭയം, അനാവശ്യ സമ്മർദ്ദം എന്നിവ മറികടന്നാൽ നാം നിർഭയരായി ഉയർന്നുവരും. ആത്മവിശ്വാസവും ലക്ഷ്യങ്ങൾക്കായി സമർപ്പിതവുമായ ഈ പുതിയ ഇന്ത്യ ക്രിക്കറ്റ് രംഗത്ത് മാത്രമല്ല പ്രകടമാകുന്നതെന്നും, നിങ്ങൾ എല്ലാവരും ഈ ചിത്രത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു.