സ്വാശ്രയത്വത്തിനായുള്ള ഊന്നൽ നൽകുന്നതിൽ സഹകരിക്കാനും, പങ്കാളിയാകാനും ,രാജ്യത്തെ അക്കാദമിക്ക് , ശാസ്ത്ര , വ്യവസായ രംഗങ്ങളെ ഇന്ത്യൻ വ്യോമസേന ക്ഷണിച്ചു. എയ്‌റോ ഇന്ത്യ 2023-ന്റെ തലേന്ന് താൽപ്പര്യം പ്രകടിപ്പിക്കുന്നതിനുള്ള 31 ക്ഷണപത്രങ്ങൾ പുറത്തുവന്നു.
സ്വാശ്രയത്വത്തിനായുള്ള ദൗത്യത്തിൽ സുപ്രധാന പങ്കാളികളാകാനുള്ള ഇന്ത്യയുടെ മൂർച്ചയുള്ള മനസ്സിനും ചലനാത്മക സംരംഭകർക്കും ഇതൊരു മികച്ച അവസരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യയുടെ മൂർച്ചയുള്ള മനസ്സിനും ചലനാത്മക സംരംഭകർക്കും സ്വാശ്രയത്വത്തിനായുള്ള ദൗത്യത്തിൽ സുപ്രധാന പങ്കാളികളാകാനുള്ള മികച്ച അവസരം, അതും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയിട്ടുള്ള പ്രതിരോധ മേഖലയിൽ ."
A great opportunity for India’s sharpest minds and dynamic entrepreneurs to be vital partners in the mission towards self-reliance and that too in the defence sector, which has always made our nation proud. https://t.co/NC1pmnqs30
— Narendra Modi (@narendramodi) February 13, 2023