ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ അതിൻ്റെ വിജയങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും എല്ലാവർക്കും ശോഭനമായ ഭാവി ഉറപ്പാക്കാൻ നമ്മുടെ കൂട്ടായ ശക്തിയും വിഭവങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീമതി ഗീതാ ഗോപിനാഥിൻ്റെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“ഭക്ഷ്യ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ വിജയങ്ങൾ നാം പടുത്തുയർത്തുകയും എല്ലാവർക്കും ശോഭനമായ ഭാവി ഉറപ്പാക്കാൻ നമ്മുടെ കൂട്ടായ ശക്തിയും വിഭവങ്ങളും ഉപയോഗിക്കുകയും ചെയ്യും."
India stands committed to promote food security and eliminate poverty. We will build on our successes and harness our collective strength and resources to ensure brighter future for all. https://t.co/nABWJvBQZR
— Narendra Modi (@narendramodi) November 18, 2024