1. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സയും ഇന്ന് ഒരു വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തുകയും അതില്‍ അവര്‍ ഉഭയക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
2. 2020 ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത മഹിന്ദ രജപക്സയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
3. പ്രസിഡന്റ് ഗോട്ടബായ രജപക്സയും പ്രധാനമന്ത്രി മഹീന്ദ രജപക്സയും യഥാക്രമം 2019 നവംബറിലും 2020 ഫെബ്രുവരിയിലും നടത്തിയ വിജയകരമായ രാജ്യസന്ദര്‍ശം ഇരുനേതാക്കളും അനുസ്മരിച്ചു.
4. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി മോദി കാട്ടിയ ശക്തമായ നേതൃപാടവത്തെ പ്രധാനമന്ത്രി മഹീന്ദ രജപക്സ പ്രശംസിച്ചു.
5. ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി താഴെ പറയുന്ന കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് ധാരണയായി
i) ഭീകരവാദത്തിനും മയക്കുമരുന്ന് കടത്തിനുമെതിരായ പോരാട്ടത്തിലെ സഹകരണം വര്‍ദ്ധിപ്പിക്കുക.
ii) ശ്രീലങ്കയിലെ ഗവണ്‍മെന്റും ജനങ്ങളും കണ്ടെത്തുന്ന മുന്‍ഗണനമേഖലകളുടെ അടിസ്ഥാനത്തില്‍ ഫലവത്തായതും കാര്യക്ഷമമായതുമായ വികസനപങ്കാളിത്തം തുടരുക.
III) പ്രധാനമന്ത്രി മോദിയുടെ 2017 മേയിലെ ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ 10,000 വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി യോജിച്ച് പ്രവര്‍ത്തിക്കുക.
iv) ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും നിക്ഷേപത്തിനും വേണ്ട പരിസ്ഥിതി സാദ്ധ്യമാക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുക.
v) തുറമുഖം, ഊര്‍ജ്ജം എന്നീ മേഖലകളിലുള്‍പ്പെടെയുള്ള പശ്ചാത്തലസൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികളുടെ പ്രവര്‍ത്തികള്‍ വേഗത്തില്‍ സാക്ഷാത്കരിക്കുക.
vi) പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള 100 മില്യണ്‍ യു.എസ്. ഡോളറിന്റെ വായ്പയ്ക്ക് കീഴിലുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് സഹകരണം ആഴത്തിലാക്കുക.
vii) കാര്‍ഷിക, മൃഗസംരക്ഷണ, ശാസ്ത്ര-സാങ്കേതിക, ആരോഗ്യ പരിരക്ഷാ, ആയുഷ് എന്നിവയ്‌ക്കൊപ്പം നൈപുണ്യവികസനമേഖലകളിലെ സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുക.
viii) സാംസ്‌ക്കാരിക ബന്ധങ്ങളും ബുദ്ധമതം, ആയുര്‍വേദം, യോഗ പോലുള്ള പൊതുപൈതൃകങ്ങളിലും സമഗ്രപഠനം നടത്തി ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക.
ix) ഇരു രാജ്യങ്ങളും തമ്മില്‍ എത്രയൂം വേഗം ഒരു എയര്‍ ബബിള്‍ സ്ഥാപിച്ച് വിനോദസഞ്ചാര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
x) മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരന്തരമായ കൂടിക്കാഴ്ചയിലൂടെ പരിഹരിക്കുക.
xi) ഇരു രാജ്യങ്ങളിലേയും സായുധസേനകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക.
6) ഇരു രാജ്യങ്ങളും തമ്മിലുള്ള ബുദ്ധമത ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ സഹായമായി 15 മില്യണ്‍ യു.എസ്. ഡോളര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദിയുടെ നടപടിയെ പ്രധാനമന്ത്രി മഹീന്ദ രജപക്സ സ്വാഗതംചെയ്തു.
7) സമത്വം, നീതി, സമാധാനം ഐക്യ ശ്രീലങ്കയ്ക്കുള്ളിലെ ആദരവ് എന്നിവയില്‍ തമിഴ് ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റാൻ ശ്രീലങ്കന്‍ ഭരണഘടനയിലെ പതിമൂന്നാമത് ഭേദഗതി നടപ്പാക്കുവാൻ പ്രധാനമന്ത്രി മോദി ശ്രീലങ്കന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
9) ശ്രീലങ്കയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ബിംസ്‌റ്റെക്ക് ഉച്ചകോടിയുടെ വിജയകരമായി നടത്തുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുനേതാക്കളും സമ്മതിച്ചു.
10) ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിൽ അംഗമായി 2021-22 കാലത്തേയ്ക്ക് ഇന്ത്യയെ തെരഞ്ഞെടുത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി മഹീന്ദ രജപക്സ അഭിനന്ദിച്ചു.