”വിശ്വാസത്തിലൂടെയും പങ്കാളിത്തത്തിലൂടെയും

സഹകരണത്തിന്റെ പുതിയ ഉയരങ്ങളില്‍”.

റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്‌ളാദ്മീര്‍ പുടിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്ര മോദി 2019 സെപ്റ്റംബര്‍ 4-5 തീയതികളില്‍ റഷ്യന്‍ ഫെഡറേഷന്‍ സന്ദര്‍ശിച്ചു. വ്‌ളാഡിവോസ്‌റ്റോക്കില്‍ 20-ാംമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയും നടന്നു. ആദരണീയനായ ശ്രീ. നരേന്ദ്ര മോദി, കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ (ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറം) മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.

20-ാമത് വാര്‍ഷിക ഉച്ചകോടിയില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗമനപരമായ വികസനത്തെ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഈ ബന്ധങ്ങള്‍ സാധ്യമായ എല്ലാ മേഖലകളിലെയും സഹകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സവിശേഷവും, പരസ്പരവിശ്വാസത്തോടെയുള്ളതും പരസ്പരം നേട്ടമുണ്ടാകുന്ന തരത്തിലുള്ളതുമാണ്. ഒരേ തരത്തിലുള്ള സാംസ്‌ക്കാരിക മൂല്യങ്ങള്‍, കാലത്തെ അതിജീവിച്ച സൗഹൃദം, പരസ്പരം മനസിലാക്കല്‍, വിശ്വാസം, പൊതു താല്‍പര്യങ്ങള്‍, അടിസ്ഥാനവിഷയങ്ങളായ വികസനത്തിലും സാമ്പത്തിക പുരോഗതിയിലുമുള്ള സമീപനത്തിന്റെ സാമിപ്യം എന്നിവയിലധിഷ്ഠിതമാണ് ഇത്. വിവിധ അന്താരാഷ്ട്ര വേദികള്‍ക്കിയിലുള്‍പ്പെടെ രാജ്യങ്ങളിലെ നേതാക്കളുടെ നിരന്തരമുള്ള കൂടിക്കാഴ്ചകള്‍, എല്ലാ തലത്തിലുമുള്ള ഉഭയകക്ഷി ബന്ധത്തിലെ വളരുന്ന ചലനാത്മകതയെല്ലാം ഈ പങ്കാളത്തിത്തിന്റെ വളരെ വ്യക്തമായ തെളിവുകളാണ്.

സമകാലിക ലോകത്തെ അത്യന്തം പ്രക്ഷുബ്ധമായ വസ്തുതകള്‍ക്കിടയിലും ഇന്ത്യാ-റഷ്യ ബന്ധം വളരെ വിജയകരമായി നിലകൊണ്ടു. അവര്‍ ഒരിക്കലും ബാഹ്യസ്വാധീനങ്ങള്‍ക്ക് വഴങ്ങിയിട്ടില്ല. ഇന്ത്യാ-റഷ്യന്‍ ബന്ധത്തിന്റെ വികസനത്തിന്റെ പൂര്‍ണ്ണവ്യാപ്തി ഇരു രാജ്യങ്ങളും വിദേശനയത്തിന് നല്‍കുന്ന മുന്‍ഗണനയിലാണ്. നമ്മുടെ തന്ത്രപരമായ പങ്കാളിത്തം പൂര്‍ണമാക്കാന്‍ സാധ്യമായ എല്ലാ വഴികളിലും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇരുനേതാക്കളും സമ്മതിച്ചു. സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര സാഹചര്യത്തില്‍ സ്ഥിരതയുടെ ഒരു നങ്കുരമായി ഉദയം ചെയ്തിട്ടുള്ള അതിന്റെ പ്രത്യേകവും സവിശേഷവുമായ സ്വഭാവം പ്രകടമാക്കുന്നതിനാണ് ഇത്.

രണ്ടു രാജ്യങ്ങളും തങ്ങളുടെ പാര്‍ലമെന്റുകള്‍ തമ്മിലുള്ള തീവ്രമായ സഹകരണത്തെ സ്വാഗതം ചെയ്യുകയും, പാര്‍ലമെന്റുകള്‍ തമ്മിലുള്ള സംവാദമാണ് ഉഭയകക്ഷി ബന്ധത്തിലെ ഏറ്റവും മൂല്യവത്തായ ഘടകം എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. 2018 ഡിസംബറില്‍ ഡ്യൂമയുടെ ചെയര്‍മാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത് ചൂണ്ടിക്കാട്ടിയ അവര്‍, 2019 അവസാനം ലോക്‌സഭാ സ്പീക്കറുടെ റഷ്യാ സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നതായി വ്യക്തമാക്കി.

ഇന്ത്യാ-റഷ്യാ ബന്ധത്തിന്റെ പരിധി കൂടുതല്‍ വിപുലമാക്കുന്നതിന് ശക്തവും, ബഹുമുഖവുമായ വ്യാപാര സാമ്പത്തിക സഹകരണം അടിത്തറയാക്കണമെന്നതിന് രണ്ടു രാജ്യങ്ങളും മുന്‍ഗണന നല്‍കി.

വ്യാപാരം, സാമ്പത്തികം, ശാസ്ത്രീയം, സാങ്കേതികം, സാംസ്‌ക്കാരിക സഹകരണം എന്നിവയ്ക്കുള്ള ഇന്ത്യാ-റഷ്യന്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള കമ്മിഷന്റെ പ്രവര്‍ത്തനത്തെ രണ്ടുനേതാക്കളും വളരെയധികം പ്രശംസിക്കുകയും പല മേഖലകളിലും ഉഭയകക്ഷി ബന്ധത്തില്‍ പുരോഗമനപരമായ വികസനം ഉറപ്പാക്കുന്നതിന് സഹായിച്ചുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

വ്യാപാര വിറ്റുവരവിലെ സ്ഥായിയായ പരസ്പര വളര്‍ച്ചയില്‍ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. ഇത് 2025 ഓടെ 30 ബില്യണ്‍ യു.എസ്. ഡോളറില്‍ എത്തിക്കാനായി ഇന്ത്യയിലേയും റഷ്യയിലേയും ശ്രദ്ധേയമായ വിഭവങ്ങളുടെയും മാനുഷിക വിഭവങ്ങളുടെയും ശേഷിയെ ഇടപെടുവിക്കാനും, വ്യാവസായിക സഹകരണം വര്‍ദ്ധിപ്പിക്കാനും, പുതിയ സാങ്കേതികവിദ്യ, നിക്ഷേപ പങ്കാളിത്തം സൃഷ്ടിക്കല്‍, പ്രത്യേകിച്ച് ഉയര്‍ന്ന സാങ്കേതികവിദ്യമേഖലകളില്‍ ഒപ്പം സഹകരണത്തിന്റെ പുതിയ പ്രവേശനപഥങ്ങളും വേദികളും കണ്ടെത്തുന്നതിനും അവര്‍ സമ്മതിച്ചു

”മേക്ക് ഇന്‍ ഇന്ത്യ”പരിപാടിയില്‍ റഷ്യന്‍ പങ്കാളിത്തം വിപുലമാക്കുന്നതിനും റഷ്യയിലെ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും രണ്ടു രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പരം സംരക്ഷണം നല്‍കുന്നതിനുമായി ഗവണ്‍മെന്റുകള്‍ തമ്മില്‍ ഇന്ത്യാ-റഷ്യാ കരാര്‍ ഒപ്പുവയ്ക്കുന്നത് വേഗത്തിലാക്കാനും അവര്‍ തീരുമാനിച്ചു.

സംരക്ഷണ നടപടികളും കസ്റ്റംസ്, ഭരണപരമായ തടസങ്ങള്‍ ഉള്‍പ്പെടെ പരസ്പര വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ സജീവമാക്കാന്‍ രണ്ടു രാജ്യങ്ങളും തീരുമാനിച്ചു. തടസ്സങ്ങള്‍ ഉഭയകക്ഷിചര്‍ച്ചകളിലൂടെ കുറച്ചുകൊണ്ടുവരുന്നതും പരിഗണിക്കും. ഇത് ഇന്ത്യാ റിപ്പബ്ലിക്കും യൂറേഷ്യന്‍ സാമ്പത്തിക യൂണിയനും തമ്മിലുള്ള നിര്‍ദ്ദിഷ്ട വ്യാപാര ഉടമ്പടിയ്ക്കും മറ്റുപലതിനോടൊപ്പം സൗകര്യമൊരുക്കും.

ചരക്കുകളുടെയും സേവനത്തിന്റെയും വ്യാപാര ഘടനയും, നിക്ഷേപത്തിനും സംരഭകത്വത്തിനുമുള്ള പരിസ്ഥിതിയും, മെച്ചപ്പെടുത്തുന്നതിനും നിലവിലെ ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനും

ഏകോപിപ്പിക്കുന്നതിനും, സാങ്കേതിക, ആരോഗ്യകരമായ, സസ്യാരോഗ്യകരമായ ആവശ്യങ്ങളെ ക്രമവല്‍ക്കരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും അവര്‍ സമ്മതിച്ചു.
ദേശീയ കറന്‍സികള്‍ ഉപയോഗിച്ചുള്ള പരസ്പര ഒത്തുതീര്‍പ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.

ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയും റഷ്യന്‍ എക്‌പോര്‍ട്ട് സെന്ററും സംയുക്തമായി മുംബൈയില്‍ റഷ്യന്‍ വ്യാപാര ദൗത്യത്തിന്റെ വേദിയില്‍ സ്ഥാപിച്ച റഷ്യന്‍ കയറ്റുമതി സഹായക ഗ്രൂപ്പിന്റെ ഓഫീസ് സ്വാഗതാര്‍ഹമാണ്. റഷ്യന്‍ പ്ലസ് ഡസ്‌ക് ഓഫ് ഇന്‍വെസ്റ്റ് ഇന്ത്യയിലൂടെ ലഭ്യമാകുന്ന ഇന്ത്യയിലേക്കുള്ള റഷ്യന്‍ നിക്ഷേപങ്ങള്‍ക്ക് വീണ്ടും സൗകര്യങ്ങള്‍ ഒരുക്കുമെന്ന് രണ്ടു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറവും- വ്യാപാര, സാമ്പത്തിക നിക്ഷേപക സഹകരണത്തിന് അതിന്റെ ഇടയില്‍ ഇക്കൊല്ലം നടന്ന ഇന്ത്യാ-റഷ്യാ വ്യാപാര ചര്‍ച്ചകളും നല്‍കിയ സംഭാവനകളും ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.

2019 ജൂലൈ 10ന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യാ-റഷ്യാ തന്ത്രപരമായ സാമ്പത്തിക ചര്‍ച്ചയുടെ രണ്ടാം പതിപ്പിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഈ തന്ത്രപരമായ സാമ്പത്തിക ചര്‍ച്ച പ്രധാനപ്പെട്ട മേഖലകളില്‍ വളരെ ഗാഢമായതും പരസ്പരം ഗുണമുള്ള സാമ്പത്തിക സഹകരണം ഒരുതരത്തില്‍ ഘടനാപരമായ നിരന്തരമായ ആശയസംവാദത്തിലൂടെ ഉറപ്പാക്കുന്നതിനുള്ള പ്രത്യാശാപരമായ ഒരു സംവിധാനമാണ്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക, നിക്ഷേപക സഹകരണം മെച്ചപ്പെടുത്തുന്നതിനുമായി 2018-19ല്‍ ഒരു സമഗ്രമായ കര്‍മ്മ തന്ത്രം വികസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു.
റഷ്യന്‍ ഫാര്‍ ഈസ്റ്റിന്റെ വികസന രംഗത്ത് ന്യൂഡല്‍ഹിയും മോസ്‌കോയും തമ്മിലുള്ള സഹകരണത്തില്‍ ഇരു നേതാക്കളൂം സംതൃപ്തി പ്രകടിപ്പിച്ചു. വ്‌ളാഡിവോസ്‌കില്‍ വജ്രകട്ടിംഗില്‍ കെ.ജി.കെ, കുട്‌ട്രോഗ്രാവോവിലെ കംച്ടകാ കല്‍ക്കരിഖനിയില്‍ ടാറ്റാ പവര്‍ പോലെ നിരവധി ഇന്ത്യന്‍ കമ്പനികള്‍ പൂര്‍വേഷ്യയില്‍ അവരുടെ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ ഫാര്‍ ഈസ്റ്റിലും സൈബീരിയയിലും സാമ്പത്തിക-നിക്ഷേപക സാന്നിദ്ധ്യം വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള താല്‍പര്യത്തെ റഷ്യ സ്വാഗതം ചെയ്തു.

റഷ്യന്‍ ഫാര്‍ ഈസ്റ്റുമായു്‌ളള സഹകരണം മെച്ചപ്പെടുത്താനുള്ള പ്രയത്‌നങ്ങള്‍ ഇന്ത്യ കൈകൊള്ളുകയാണ്. ലക്ഷ്യം വച്ചിട്ടുള്ള മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിലൂടെ പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനായി വാണിജ്യ വ്യാവസായിക മന്ത്രിയുടെ നേതൃത്വത്തില്‍ നാലു മുഖ്യമന്ത്രിമാരടങ്ങുന്ന സംഘടം 2019 ഓഗസ്റ്റ് 12-13 തീയതികളില്‍ വ്‌ളാഡിവോസ്‌റ്റോക്ക് സന്ദര്‍ശിച്ചത് ഇതില്‍ ആദ്യ നടപടിയാണ്. റഷ്യന്‍ ഫാര്‍ ഈസ്റ്റ് ഭാഗത്ത് വൈഗ്ദധ്യമുള്ള മാനുഷികശേഷിയെ നിയമിക്കുന്നതിന് വേണ്ട സഹകരണത്തിനുള്ള സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനായി ഇരു രാജ്യങ്ങളും ഉറ്റുനോക്കുകയാണ്.

ആര്‍ട്ടിക്കില്‍ റഷ്യയുമായുള്ള സഹകരണത്തിന് ഇന്ത്യയും ഉറ്റുനോക്കുകയാണ്. ആര്‍ട്ടിക്ക് മേഖലയിലെ വികസനങ്ങളെ ഇന്ത്യ വളരെ താല്‍പര്യത്തോടെ പിന്തുടരുകയും ആര്‍ട്ടിക്ക് കൗണ്‍സിലില്‍ പ്രത്യേക പങ്ക് വഹിക്കാന്‍ തയ്യാറുമാണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട പശ്ചാത്തലസൗകര്യ പദ്ധതികളിലും മറ്റു പദ്ധതികളിലും പങ്കുകൊള്ളുന്നതിനുള്ള താല്‍പര്യം റഷ്യയുടെ ഭാഗത്തുനിന്നുണ്ടായി. രണ്ടു രാജ്യങ്ങളും മുംബൈയില്‍ അടുത്തിടെ ഫാര്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് എക്‌സ്‌പോര്‍ട്ട് ഏജന്‍സി ഓഫീസ് തുറക്കുന്നതിനെ സ്വാഗതം ചെയ്യുകയും റഷ്യയിലെ പൂര്‍വ്വ ഏഷ്യന്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക ബന്ധത്തിലും അതിന്റെ സംഭാവനയിലേക്ക് ഉറ്റുനോക്കുകയുമാണ്.

ഊര്‍ജ്ജ വ്യവസായമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള പരസ്പരവ്യവഹാരത്തിന്റെ ഏറ്റവും സുപ്രധാനമായ മേഖല-ഈ മേഖലയിലാണ് ഇന്ത്യയുടെയൂം റഷ്യയുടെയും സമ്പദ്ഘടനകള്‍ പരസ്പരം ഗുണപരമായി സംഭാവനചെയ്യുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ മറ്റൊരു പ്രധാനഘടകം സിവില്‍ ന്യൂക്ലിയര്‍ സഹകരണമാണ്. കൂടംകുളത്ത് മൊത്തമുള്ള ആറില്‍ ബാക്കിയുള്ള നാലു ആണവനിലയങ്ങളുടെ നിര്‍മ്മാണത്തിന്റെ വേഗതയും പുരോഗതിയും ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി. രണ്ടു രാജ്യങ്ങളും രണ്ടാമത്തെ സ്ഥലത്തെക്കുറിച്ചും റഷ്യന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വോഡാ വോഡാ എനര്‍ജോ റിയാക്ടറുകള്‍ (വി.വി.ഇ.ആര്‍) 1200 ഉപകരണങ്ങളും ഇന്ധനവും സംയുക്തമായി ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു.

ബംഗ്ലാദേശിലെ റൂണ്‍പൂറിലെ അണുശക്തി നിലയത്തിന്റെ നിര്‍മ്മാണത്തിലെ സഹകരണം ഇരു രാഷ്ട്രങ്ങളും ഉയര്‍ത്തിക്കാട്ടുകയും മൂന്നാം രാജ്യങ്ങളിലേക്ക് അത്തരം സഹകരണം വ്യാപിപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
ആണവേതര ഇന്ധനങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും മേഖലയിലെ സഹകരണത്തിന് വലിയ സാദ്ധ്യതകള്‍ ഉള്ളതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. വാന്‍ക്രോനെഫ്റ്റും ടാസ്-യുറിങ്ക് നെഫറേഗസോഡോബൈച്ച് പദ്ധതികള്‍ നടപ്പാക്കുന്നതും, നയാറാ എനര്‍ജി ലിമിറ്റഡ് ഓയില്‍ റിഫൈനറിയുടെ പ്രവര്‍ത്തനവും കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഹൈഡ്രോകാര്‍ബണ്‍ വിഭവശേഷി വേര്‍തിരിച്ചെടുക്കുന്നതിനുള്ള സഹകരണവും, ഗസ്‌പ്രോമോയും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍)യും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ദ്രവീകരിച്ച പ്രകൃതിവാതകത്തിന്റെ സമയബന്ധിതമായ വിതരണവും സംബന്ധിച്ച് ജെ.എസ്.സി റൂസെനെഫ്റ്റ് ഓയില്‍ കമ്പനിയും പൊതുമേഖലയിലുള്ള എണ്ണ പ്രകൃതിവാതക കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായി നടന്ന ചര്‍ച്ചയെ ഇന്ത്യയും റഷ്യയും സ്വാഗതം ചെയ്തു. റഷ്യയിലെ പൂര്‍വ്വ ഏഷ്യന്‍ പ്രദേശത്തുനിന്നും ഇന്ത്യയിലേക്ക് പാചകത്തിനുള്ള കല്‍ക്കരി നല്‍കുന്നതിന് സഹകരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.

ഭൗമപര്യവേഷണത്തിനും തീരത്തിനകലെയുള്ളതുള്‍പ്പെടെയുള്ള ഇന്ത്യയിലേയും റഷ്യയിലേയും എണ്ണ-പ്രകൃതിവാതക പാടങ്ങളുടെ സംയുക്ത വികസനത്തിനുമുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും തീരുമാനിച്ചു. റഷ്യയില്‍ നിന്നും റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ദീര്‍ഘകാല സ്രോതസാകുന്നതിനുള്ള ദീര്‍ഘകാല കരാര്‍ ഉള്‍പ്പെടെ ഇന്ത്യയിലേക്ക് ഊര്‍ജ്ജവിഭവങ്ങള്‍ വടക്കന്‍ കടല്‍മാര്‍ഗ്ഗത്തിന്റെ സാദ്ധ്യമായ ഉപയോഗവും പൈപ്പുലൈനും ഉപയോഗിച്ച് വിതരണം ചെയ്യുന്നതിനുള്ള വഴികള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം അവര്‍ തുടരും.

ഹൈഡ്രോ കാര്‍ബണുകളിലെ 2019-24 വരെ സഹകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഉച്ചകോടിയില്‍ ഒപ്പിട്ടതിലൂടെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഉഭയകക്ഷി സഹകരത്തിലൂടെ ഈ മേഖലയില്‍ പുതിയ ഉയരങ്ങള്‍ കൈപ്പിടിക്കാന്‍ കഴിയുമെന്ന് രണ്ടു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര സാമ്പത്തിക ബന്ധം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ഗതാഗത പശ്ചാത്തല സൗകര്യങ്ങളുടെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടും. അന്താരാഷ്ട്ര വടക്ക്-കിഴക്കന്‍ ഗതാഗത ഇടനാഴി (ഐ.എന്‍.എസ്.ടിസി) വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യം അവര്‍ നല്‍കി. ചരക്കിന്റെ അളവ് ഉറപ്പാക്കുക, ഗതാഗത ചരക്ക് സേവനങ്ങള്‍ ഉയര്‍ത്തുകയൂം മെച്ചപ്പെടുത്തുകയും ചെയ്യുക, രേഖയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുക, ഇലക്‌ട്രോണിക് രേഖകളുടെ പ്രവര്‍ത്തനത്തിലേക്ക് മാറുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഉപഗ്രഹതിരയലും ഗതാഗത പ്രക്രിയയില്‍ നടപ്പാക്കുക എന്നിവയ്ക്കാണ് അന്താരാഷ്ട്ര വടക്ക്-കിഴക്കന്‍ ഗതാഗത ഇടനാഴി (ഐ.ന്‍.എസ്.ടിസി)ല്‍ പ്രധാന ഊന്നല്‍ നല്‍കുക.

റെയില്‍വേ മേഖലയില്‍ സഹകരണം സ്ഥാപിക്കുന്നതിനുള്ള നല്ല കാര്യശേഷിയുള്ളതായി രണ്ടു രാജ്യങ്ങളും ദീര്‍ഘവീക്ഷണം ചെയ്തു. നാഗ്പൂര്‍-സെക്കന്തരാബാദ് മേഖലയിലെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ ഫീസിബിലിറ്റി പഠനത്തിന്റെ പുരോഗതിയില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ആ വികസനപദ്ധതി നടപ്പാക്കുന്നതില്‍ പങ്കാളിയാകാനുള്ള റഷ്യന്‍ ഗവണ്‍മെന്റിന്റെ താല്‍പര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സജീവമായി ഇടപെടും.

രണ്ടു രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ നിന്നുള്‍പ്പെടെ നേരിട്ട് യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും വേണ്ടിയുള്ള വിമാന സേവനങ്ങള്‍ വിപുലമാക്കുന്നതിനുള്ള സാദ്ധ്യതളെക്കുറിച്ച് അവലോകനം ചെയ്യുന്നതിന് രണ്ടു രാജ്യങ്ങളും സമ്മതിച്ചു.
ഗതാഗത വിദ്യാഭ്യാസം, പ്രൊഫഷണല്‍ പരിശീലനം, ഗതാഗതത്തിനുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ശാസ്ത്രിയ പിന്തുണ എന്നിവയില്‍ കുടുതല്‍ സഹകരണത്തിനുള്ള താല്‍പര്യം അവര്‍ പ്രകടിപ്പിച്ചു.

ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ സംയുക്ത ഗവേഷണത്തിനുള്ള പ്രാധാന്യത്തിന് ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കി. ടെലികമ്മ്യൂണിക്കേഷന്‍, റോബോട്ടിക്‌സ്, നിര്‍മ്മിത ബുദ്ധി, നാനോടെക്‌നോളജികള്‍, ഫാര്‍മസി എന്നീ മേഖലകളിലെ ഉന്നത സാങ്കേതിക വിദ്യ ഉല്‍പ്പന്നങ്ങളുടെ വികസനം കൂടുതല്‍ ശക്തമാക്കുന്നതിന് അവര്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ലക്ഷ്യത്തിനായി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും റഷ്യന്‍ ഫെഡറേഷന്റെ സാമ്പത്തിക വികസന മന്ത്രാലയവുമായി നൂതനാശങ്ങള്‍ക്ക് വേണ്ട സഹകരണത്തിനായി ഒരു ധാരണാപത്രവും ഒപ്പുവച്ചു.

2018ലെ അഖിലേന്ത്യാ കടുവാ നിര്‍ണ്ണയത്തിന്റെ ഫലത്തിനെ റഷ്യ പ്രശംസിച്ചു, ആഗോളതലത്തിലെ കടുവകളുടെ സംഖ്യയുടെ 75% ത്തിന്റെ അതായത് 2967 കടുവകളുടെ വാസഗൃഹം ഇന്ത്യയാണെന്ന് സ്ഥാപിച്ചു. രണ്ടാമത്തെ കടുവാ സംരക്ഷണ ഫോറം (രണ്ടാം കടുവാ ഉച്ചകോടിയെന്നും അറിയപ്പെടും, ആദ്യ ഉച്ചകോടി 2010ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് നടന്നത്.) 2020ല്‍ സംഘടിപ്പിക്കാനുള്ള റഷ്യയുടെ ഭാഗത്തുനിന്നുള്ളീ മുന്‍കൈയെ ഇന്ത്യ സ്വാഗതം ചെയ്തു. കടുവ സംരക്ഷണത്തിന് കൈക്കൊള്ളുന്ന നേതൃപരമായ പ്രയത്‌നങ്ങളെ അംഗീകരിച്ചുകൊണ്ട്, 2020ല്‍ ഇന്ത്യയില്‍ വച്ച് കടുവാ പരിധിയില്‍ വരുന്ന രാജ്യങ്ങളെയും സംരക്ഷണ പങ്കാളികളേയും മറ്റ് ഓഹരിപങ്കാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഉന്നതതല കടുവാ ഫോറം സംഘടിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും സമ്മതിച്ചു.

വ്യോമയാന, ബഹിരാകാശ മേഖലകള്‍ സഹകരണത്തിന് വളരെ സാദ്ധ്യതയുള്ള മേഖലകളാണ്. സിവില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഇന്ത്യയില്‍ ഒരു സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ച് പരിശോധിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതും ഉപഗ്രഹ ഗതിനിയന്ത്രണവും ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ സ്‌റ്റേറ്റ് സ്‌പെയ്‌സ് കോര്‍പ്പറേഷന്‍ ”റോസ്‌കോമോസും” ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവും തമ്മിലുള്ള വര്‍ദ്ധിച്ച സഹകരണത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഉപഗ്രഹവാഹിനി വികസനം, വിവിധാവശ്യങ്ങള്‍ക്കുള്ള ബഹിരാകാശ വാഹനങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും, ഗ്രഹങ്ങളുടെ പര്യവേഷണം ഉള്‍പ്പെടെ ബഹിരാകാശാത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനുള്ള ഗവേഷണം എന്നീ മേഖലകളില്‍ ഇന്ത്യയുടെയും റഷ്യയുടെയും കാര്യശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും സമ്മതിച്ചു.

ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ”ഗഗന്‍യാനി”ന് ധാരണാപത്രത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ട് റഷ്യയുടെ ഭാഗത്തുനിന്നുള്ള വളരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.

ബഹിരാകാശത്തെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കമ്മിറ്റികളിലെ (യു.എന്‍. കോപ്പസ്) സഹകരണം ശക്തമാക്കാനുളള താല്‍പര്യം ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചു. ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാല സുസ്ഥിരതയും ബഹിരാകാശം- 2030 പദ്ധതിയുടെ അജണ്ടയും നടപ്പാക്കല്‍ പദ്ധതിയും വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ.
വജ്രവ്യവസായത്തിലെ സഹകരണത്തിന് അവര്‍ വളരെയധികം പ്രാധാന്യം നല്‍കി. പി.ജെ.എസ്.സി ആല്‍സോറയുടെ ഇന്ത്യയിലെ ഓഫീസിന്റെ വിജയകരമായ പ്രവര്‍ത്തനത്തെ രണ്ടു രാജ്യങ്ങളും ചൂണ്ടിക്കാട്ടി. പോളിഷ് ചെയ്യാത്ത വജ്രത്തിന്റെ വ്യാപാര സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് പരിശോധിക്കുന്നതിനും പ്രകൃതിദത്ത വജ്രങ്ങളുടെ വിഹിതം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയിലെ നിയമപരമായ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമുള്ള താല്‍പര്യം അവര്‍ പ്രഖ്യാപിച്ചു.

കാര്‍ഷികമേഖലയിലെ ഉഭയക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളെ രണ്ടു രാജ്യങ്ങളും അംഗീകരിച്ചു. നിയമപരമായ ചട്ടക്കൂടുകള്‍ മെച്ചമാക്കുന്നതിനും, സസ്യാരോഗ്യനിലവാരം സമഗ്രമാക്കുന്നതിനും ചരക്ക് നീക്കം വികസിപ്പിക്കുന്നതിനും നമ്മുടെ രാജ്യങ്ങളിലെ വിപണികളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ വഴികള്‍ കണ്ടെത്തുന്നതിനും കാര്യശേഷിയെക്കുറിച്ചും പരസ്പരമുള്ള ആവശ്യകതകളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുന്നതിനും വേണ്ട പ്രത്യേക നടപടികള്‍ക്കുള്ള താല്‍പര്യം അവര്‍ പ്രകടിപ്പിച്ചു. രണ്ടു കസ്റ്റംസ് ഭരണസംവിധാനങ്ങള്‍ തമ്മില്‍ എത്തുന്നതിന് മുമ്പുതന്നെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമായാണ് ”ഹരിത ഇടനാഴി സംവിധാന’ത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇത് വര്‍ദ്ധിപ്പിച്ച പ്രതിസന്ധി പരിഹാരത്തിലൂടെ ചരക്കുകളുടെ അതിവേഗത്തിലുള്ള തടസംനീക്കലിന് സഹായിക്കും. അതിലൂടെ ഇത് വ്യാപാര സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും.

സൈനിക-സൈനികേതര സാങ്കേതികവിദ്യമേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള വളരെ അടുത്ത സഹകരണം അവരുടെ പ്രത്യേകവും സവിശേഷവും തന്ത്രപരവുമായ ഉഭയകക്ഷി പങ്കാളിത്തത്തിലെ നെടുംതൂണാണ്. നിരന്തരമുള്ള സൈനിക ബന്ധപ്പെടലിനും രണ്ടു രാജ്യങ്ങളിലെ സായുധസേനകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത ശെസനീകാഭ്യാസത്തിലും രണ്ടു രാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി., 2011-2020 വരെയുള്ള ദീര്‍ഘകാലത്തേയ്ക്ക് സൈനിക സാങ്കേതിക സഹകരണത്തിനുള്ള പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെ അവര്‍ സ്വാഗതം ചെയ്തു. ഈ മേഖലയിലെ ആശയവിനിമയത്തിനായി ഒരു ദീര്‍ഘകാല പദ്ധതിയുടെ വിപുലീകരണം വേഗത്തിലാക്കാനും അവര്‍ സമ്മതിച്ചു.

സൈനിക ഉപകരണങ്ങള്‍, ഘടകങ്ങള്‍, സ്‌പെയര്‍പാര്‍ട്ടുകള്‍ എന്നിവയുടെ വികസനവും ഉല്‍പ്പാദനവും വേഗത്തിലാക്കുക, വില്‍പ്പാനാന്തര സേവന സംവിധാനം മെച്ചപ്പെടുത്തുക, രണ്ടു രാജ്യങ്ങളുടെയും സായുധസേനയുടെ സംയുക്ത അഭ്യാസം തുടര്‍ന്നും നിരന്തരമായി സംഘടിപ്പിക്കുക എന്നിവ ഉള്‍പ്പെടെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു രാഷ്ട്രങ്ങളും പ്രകടിപ്പിച്ചു.
സ്‌പെയര്‍പാര്‍ട്ടുകള്‍, ഘടകങ്ങള്‍, സമാഹരണം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിലൂടെയും പുതിയ സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ചും റഷ്യന്‍ സൃഷ്ടികളായ മറ്റ് ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും പരിപാലനം എന്നിവയ്ക്കായി നടന്നുകൊണ്ടിരിക്കുന്ന സംയുക്ത സംരംഭങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു.

സൈനിക ശക്തികള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ വികസിപ്പിക്കുന്നതിനും സായുധസേനകളുടെ അന്യോന്യമുള്ള ചരക്ക് നീക്ക സഹായത്തിനും പിന്തുണയ്ക്കുമായും ഒരു സ്ഥാപനവല്‍കൃത ഉടമ്പടിയ്ക്കും അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള അഭിലാഷം ഇരു രാഷ്ട്രങ്ങളും പ്രകടിപ്പിച്ചു. അന്യോന്യമുള്ള ചരക്ക് നീക്കത്തിനുള്ള സഹകരണത്തിനായി ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിന് സമ്മതിച്ചു.

സൈനിക രാഷ്ട്രീയ ചര്‍ച്ചകള്‍, സംയുക്ത സൈനിക അഭ്യാസങ്ങള്‍, ഉദ്യോഗസ്ഥചര്‍ച്ചകള്‍, ഇരു രാജ്യങ്ങളിലേയും സൈനിക സ്ഥാപനങ്ങളിലെ പരിശീലനം, പരസ്പരം സമ്മതിച്ചിട്ടുള്ള മേഖലകളിലെ സഹകരണം എന്നിവയിലൂടെ സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കി. ഇക്കൊല്ലം ത്രികക്ഷി സേവന അഭ്യാസം ഇന്ദ്രാ-2019 ഇന്ത്യയില്‍ നടക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ നേരിട്ട് ഒന്നിപ്പിക്കുന്ന ഉഭയകക്ഷി സാംസ്‌ക്കാരിക വിനിമയപരിപാടി നടപ്പാക്കുന്നതിനെ ഇരു രാജ്യങ്ങളും പ്രശംസിച്ചു. ഇന്ത്യയില്‍ റഷ്യന്‍ സാംസ്‌ക്കാരികോത്സവവും, റഷ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരികോത്സവവും അതോടൊപ്പം ഇന്ത്യയില്‍ റഷ്യന്‍ ഫിലിം ഫെസ്റ്റിവെലുകളും റഷ്യയില്‍ ഇന്ത്യന്‍ ഫിലിം ഫെസിറ്റിവെലുകളും അന്യോന്യം നടപ്പാക്കുന്ന വിജയകരമായ പരിപാടി തുടരുന്നതിന് ഇരു രാജ്യങ്ങളും സമ്മതിച്ചു. 2019 നവംബര്‍ 20-28വരെ ഗോവയില്‍ നടക്കുന്ന 50-ാമത് ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവെലിന്റെ പങ്കാളിത്ത രാജ്യമായി റഷ്യയെ നിശ്ചയിച്ചതിനെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. സാംസ്‌ക്കാരികവിനിമയത്തില്‍ ഭൂമിശാസ്ത്രപരമായ ഒരു വികസനവും യുവാക്കളുടെയും നാടോടി കലാ സംഘങ്ങളുടെയും വലിയ പങ്കാളിത്തവും അനിവാര്യമാണെന്നും ബന്ധപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളുമായുള്ള ബന്ധപ്പെടല്‍ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ റഷ്യന്‍ ഭാഷ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും റഷ്യയില്‍ ഹിന്ദിയേയും സമഗ്രമായി പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണെന്നും അവര്‍ സമ്മതിച്ചു.

വിദ്യാഭ്യാസമേഖലയിലെ സഹകരണം കൂടുതല്‍ ഗാഢമാക്കുന്നതിനെ രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു. സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളുമായുള്ളനരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതിനെ അവര്‍ തുടര്‍ന്നും പ്രോത്സാഹിപ്പിക്കും. അക്കാദമിക യോഗ്യതകള്‍ക്ക് പരസ്പരം അംഗീകാരം നല്‍കാമെന്നുള്ള ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കും. കരാര്‍ തയാറാക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കാനും അവര്‍ തീരുമാനിച്ചു.

ഇന്ത്യയിലെ സംസ്ഥാനങ്ങളും/കേന്ദ്ര ഭരണപ്രദേശങ്ങളും റഷ്യന്‍ ഫെഡറേഷനിലെ സ്ഥാപനങ്ങളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കേണ്ടതിന് രണ്ടു രാഷ്ട്രങ്ങളും ഊന്നല്‍ നല്‍കുകയും ബന്ധപ്പെട്ട മന്ത്രിമാരുമായി ചേര്‍ന്ന് ഒരു വേദി രൂപീകരിക്കുന്നതിനുള്ള താല്‍പര്യവും അവര്‍ പ്രകടിപ്പിച്ചു. സാംസ്‌ക്കാരികവും വ്യാപാരപരവുമായ ദൗത്യങ്ങളുടെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും റഷ്യയിലെ മേഖലകളിലേക്കുമുള്ള വിനിമയം സ്ഥാപിക്കുന്നതിന് ഇരു രാഷ്ട്രങ്ങളും സമ്മതിച്ചു. നിലവിലുള്ള ബന്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനും പുതിയ രൂപീകരിക്കുന്നതിനുമായി അവര്‍ വീണ്ടും ഇരട്ടനഗര സംവിധാനം വികസിപ്പിക്കുന്നതിന് സമ്മതിച്ചു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വിനോദസഞ്ചാര ബന്ധങ്ങള്‍ വളരെ സജീവമായി വികസിക്കുകയും പ്രത്യേകവും സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തത്തിനും പരസ്പര മനസിലാക്കലിന്റെയൂം ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്നു. ഈ മേഖലയിലെ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഇരു രാഷ്ട്രങ്ങളും സമ്മതിച്ചു.

വിസ ഔപചാരികതകളെ പുരോഗമനപരമായി ലളിതവല്‍ക്കരിക്കുന്നതിനെ ഇരു രാഷ്ട്രങ്ങളും സ്വാഗതം ചെയ്തു. പ്രത്യേകിച്ചും വ്യാപാര, വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കുള്ള ഇ-വിസ സൗകര്യത്തിന്റെ കാലാവധി റഷ്യന്‍ പൗരന്മാര്‍ക്ക് ഉള്‍പ്പെടെ ഒരു വര്‍ഷത്തേയ്ക്ക് കൂടുതല്‍ നീട്ടുന്നതിനെയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് കാലിന്‍ഗാര്‍ഡ് മേഖലയിലും വ്‌ളാഡിവോസ്‌റ്റോക്കിലും സന്ദര്‍ശിക്കുന്നതിന് സൗജന്യ ഇലക്‌ട്രോണിക് വിസ ആരംഭിക്കുന്നതിനെയും ഇരു രാഷ്ട്രങ്ങളും സ്വാഗതം ചെയ്തു. ഭാവിയില്‍ വിസ ഭരണസംവിധാനം കൂടുതല്‍ ലളിതവല്‍ക്കരിക്കുന്നിതനായി പ്രവര്‍ത്തിക്കുമെന്നും അവര്‍ സമ്മതിച്ചു.

ഐക്യരാഷ്ട്രസഭയിലൂള്‍പ്പെടെ ഉന്നതതല രാഷ്ട്രീയ ചര്‍ച്ചകളും സഹകരണവും രണ്ടുരാജ്യങ്ങളും ചൂണ്ടിക്കാട്ടുകയും അത് കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ സമ്മതിക്കുകയും ചെയ്തു.

ലോകകാര്യങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ കേന്ദ്രീകരണ ഏകോപനമുള്‍പ്പെടെയുള്ള ബഹുമുഖത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നതില്‍ രണ്ടു രാജ്യങ്ങളും ഊന്നല്‍ നല്‍കി. അന്താരാഷ്ട്ര നിയമത്തിന്റെ പ്രമുഖ്യത്തിന് അടിവരയിട്ടുകൊണ്ട് അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ അംഗരാജ്യങ്ങളുടെ ഇടപെടല്‍ അനുവദിക്കാത്തത് ഉള്‍പ്പെടെയുള്ള യു.എന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളിലും ഉദ്ദേശ്യത്തിനും അവര്‍ ഊന്നല്‍ നല്‍കി.

ആഗോളമായി അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര നിയമത്തിലെ തത്വങ്ങളും ചട്ടങ്ങളും സദുദ്ദേശ്യത്തോടെ നടപ്പാക്കുന്നതിലുള്ള വീക്ഷണം രണ്ടു രാജ്യങ്ങളും പങ്കുവച്ചു. എന്നാല്‍ ഇരട്ടനിലപാട് ഒഴിവാക്കികൊണ്ട് അല്ലെങ്കില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ചില രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ക്കാധാരമല്ലാതെ ഏകപക്ഷീയമായി സമ്മര്‍ദ്ദ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇത്തരം നിലപാടുകളുടെ ചില ഉദാഹരണങ്ങളാണ്.

നിലവിലെ ആഗോള വസ്തുതകള്‍ പ്രതിഫലിക്കുന്ന തരത്തിലും കൂടുതല്‍ പ്രാതിനിധ്യസ്വഭാവവും, അന്താരാഷ്ട്ര സമാധാനരും സുരക്ഷയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാര്യക്ഷമവും, കാര്യമാത്രപ്രസക്തവുംമായി കൈകാര്യം ചെയ്യുന്നതിനും ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലിന്റെ പരിഷ്‌ക്കരണത്തിന് രണ്ടു രാഷ്ട്രങ്ങളും ആഹ്വാനം ചെയ്തു.

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങളെ റഷ്യ തുടര്‍ന്നും പിന്തുണയ്ക്കും.

ബ്രിക്‌സ് അംഗത്വ പരിധിയില്‍ നിന്നുകൊണ്ട് വിവിധ പ്രവര്‍ത്തന മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. 2019 നവംബറില്‍ ബ്രസീലില്‍ ചേരുന്ന 11-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ വിജയത്തിനായി പരിപൂര്‍ണ പിന്തുണ നല്‍കാന്‍ ഇരുകൂട്ടരും സമ്മതിക്കുകയും ചെയ്തു.

ഷാംങ്ഹായ് സഹകരണ സംഘടനയുടെ അനന്ത സാധ്യതയും പ്രയോജനവും ഇന്ത്യയും റഷ്യയും ഏകകണ്ഠമായി അംഗീകരിച്ചു. തുല്യവും അവിഭാജ്യവുമായ സുരക്ഷയില്‍ അധിഷ്ഠിതമായി ഉയര്‍ന്നു വരുന്ന ബഹുധ്രുവ ലോകക്രമത്തിന്റെ സുപ്രധാന സ്തൂപമായ ഈ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍, 2019 -20 ല്‍ ഷാംങ്ഹായ് സഹകരണ സംഘടനയുടെ അധ്യക്ഷസ്ഥാനത്തു വരുന്ന റഷ്യന്‍ ചട്ടക്കൂട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയും റഷ്യയും ഇടപെടലുകള്‍ വര്‍ധിപ്പിക്കും.
ഷാംങ്ഹായ് സഹകരണ സംഘടനയുടെ പ്രാദേശികമായ ഭീകരവിരുദ്ധ ഘടനാനിര്‍വഹണം മെച്ചപ്പെടുത്തിക്കൊണ്ട് ഭീകര പ്രവര്‍ത്തനം, തീവ്രവാദം, മയക്കു മരുന്ന്കള്ളക്കടത്ത്, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും സുരക്ഷാ ഭീഷണി സംബന്ധിച്ചുള്ള വിവരങ്ങളുടെ കൈമാറ്റം മെച്ചപ്പെടുത്തുന്നിനും ഇരു രാജ്യങ്ങളും ഉദ്ദേശിക്കുന്നു.
ഷാംങ്ഹായ് സഹകരണ സംഘടനയുടെ ഉള്ളില്‍ നിന്നുകൊണ്ട് ഇരു വിഭാഗങ്ങളും സാമ്പത്തിക വികസന സഹകരണം പ്രത്യേകിച്ച് യൂറേഷ്യന്‍ മേഖലയില്‍ കൂടുതല്‍ മഹനീയവും നിഷ്പക്ഷവും തുറന്നതും പരസ്പര പ്രയോജനകരവുമായ സഹകരണം ഗതാഗതം, ചരക്കു നീക്കം, അടിസ്ഥാന സൗകര്യങ്ങള്‍, ശാസ്ത്രം, നൂതന സാങ്കേതിക വിദ്യ തുടങ്ങിയവ വഴി പ്രോത്സാഹിപ്പിക്കും. ഷാംങ്ഹായ് സഹകരണ സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് സാംസ്‌കാരികവും മാനുഷീകവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഇരുവരും നിശ്ചയിച്ചു.

ഷാംങ്ഹായ് സഹകരണ സംഘടനയ്ക്ക് അന്താരാഷ്ട്ര വിഷയങ്ങളിലും, ഐക്യരാഷ്ട്രസഭയും അതിന്റെ പ്രത്യേക പ്രതിനിധി സംഘടനകളായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി, ആസിയാന്‍, ഇതര ബഹുമുഖ സംഘടനകള്‍ സമിതികള്‍ തുടങ്ങിയവയുമായുള്ള ബന്ധങ്ങളിലും വന്നിരിക്കുന്ന വര്‍ധിച്ച പങ്കാളിത്തത്തെ ഇരു വിഭാഗങ്ങളും പിന്തുണച്ചു. ഈ പശ്ചാത്തലത്തില്‍ ഷാംങ്ഹായ് സഹകരണ സംഘടനയും യൂറേഷ്യന്‍ സാമ്പത്തിക യൂണിയനുമായി ഔദ്യോഗിക കൂട്ടുകെട്ട് സ്ഥാപിക്കുന്നതിനെ ഇരു വിഭാഗങ്ങളും പിന്താങ്ങി.

അന്തര്‍ദേശീയവും പ്രാദേശീയവുമായ സമ്മര്‍ദ്ദവിഷയങ്ങളില്‍ അഭിപ്രായ സമന്വയത്തിനായി റഷ്യ ഇന്ത്യ ചൈന ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സഹകരണം ശക്തിപ്പെടുത്തുവാന്‍ ഇരു വിഭാഗങ്ങളും ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായും സംരക്ഷണവാദം, ഏകപക്ഷീയമായ ഉപരോധം, ഭീകരപ്രവര്‍ത്തനം പോലുള്ള പുതിയ ഭീഷണികള്‍ക്കും വെല്ലവിളികള്‍ക്കും എതിരെയുള്ള പോരാട്ടം തുടങ്ങിയവയില്‍ ഊന്നിയായിരിക്കും ഇത്. ഈ ഘടനയില്‍ രാഷ്ട്രത്തലവ•ാര്‍, വിദേശ മന്ത്രിമാര്‍ ആവശ്യമെങ്കില്‍ ഇതര സംഘടനകളുടെ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പതിവു ചര്‍ച്ചകള്‍ തുടരും.

സുപ്രധാന അന്താരാഷ്ട്ര വിഷയങ്ങളില്‍ വേഗത്തിലുള്ള പരിഹാരത്തിനായി ജി.20, മറ്റ് അന്താരാഷ്ട്ര സംഘടനകള്‍, സമിതികള്‍ എന്നിവുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇരുവരും യോജിപ്പിലെത്തി. ജി 20, മറ്റ് അന്താരാഷ്ട്ര സമിതികള്‍ എന്നിവയിലെ പരസ്പര താല്പര്യവും ആഗോള വിഷയങ്ങളില്‍ സഹകരണവും ആഴപ്പെടുത്തുവാനുള്ള തീരുമാനം ഇരുവിഭാഗങ്ങളും ആവര്‍ത്തിച്ചു.
എല്ലാ വിധത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും അതിന്റെ ആവിഷ്‌കാരങ്ങളെയും നേതാക്കള്‍ ശക്തമായി അപലപിച്ചു. ഈ തി•യ്ക്ക് എതിരെ ഒന്നിച്ചു നിന്നു പോരാടാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനവും ചെയ്തു. ഭീകരപ്രവര്‍ത്തനത്തെ തയാനും തോല്പിക്കുവാനും എല്ലാ നടപടികളും സ്വീകരിക്കാനുള്ള തീരുമാനം അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഷാംങ്ഹായ് സഹകരണ സംഘടനാ രാഷ്ട്ര തലവ•ാര്‍ ബിഷ്‌കെക്ക് സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്തു. തീവ്രവാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും രണ്ടു മാനദണ്ഡങ്ങള്‍ കൊണ്ട് അളക്കുന്നതും ഭീകര സംഘടനകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും അനുവദിക്കാനാവില്ല എന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരെയുള്ള അന്താരാഷ്ട്ര സഹകരണ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് അവരവരുടെ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളും സഹകരണവും, വിവര സാങ്കേതിക വിദ്യകളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടവും കൂടുതല്‍ ശക്തമാക്കാന്‍ ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ദ്വിമുഖവും ബഹുമുഖവുമായ ഘടനകളിലൂടെ ഭീകരപ്രവര്‍ത്തനത്തെ തോല്പിക്കാനുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഇരു വിഭാഗങ്ങളും സമ്മതിച്ചു. ഒപ്പം അന്താരാഷ്ട്ര ഭീകര പ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതിനുള്ള സമഗ്ര സമ്മേളനം എത്രയും വേഗം തീരുമാനിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മൂന്ന് സമ്മേളനങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള അന്താരാഷ്ട്ര മയക്കു മരുന്നു നിയന്ത്രണ നിയമം ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര തീരുമാനം ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഇന്ന് ഒരു രാജ്യവും ഭീകര പ്രവര്‍ത്തനത്തിന്റെ നിഴലില്‍ നിന്നു മുക്തമല്ല. ഇന്ത്യയും റഷ്യയും അവരുടെ ഭീകര വിരുദ്ധ നടപടികളില്‍ ഒന്നിക്കേണ്ടിയിരിക്കുന്നു. ആഗോള ഭീകരവിരുദ്ധ സമ്മേളനം നടത്തുന്നതിനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തെ റഷ്യ ഉറ്റു നോക്കുകയാണ്.

വിവരസാങ്കേതിക വിദ്യയുടെ സുരക്ഷിതമായ ഉപയോഗത്തില്‍ പ്രധാനമായും ഐക്യരാഷ്ട്ര സഭയുടെ ബഹുമുഖ ആലോചനാ വേദികളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള സഹകരണ ഇടപെടല്‍ തലത്തെ ഇരു വിഭാഗങ്ങളും അംഗീകരിച്ചു. ഐക്യരാഷ്ട്ര സഭയുടെ 73-ാമതു പൊതു സമ്മേളനത്തിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ 2018 ഡിസംബറില്‍ ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനം രാജ്യങ്ങളുടെ ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കുറെ അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും തത്വങ്ങളും സ്വീകരിക്കുകയുണ്ടായി. ഇതില്‍ വിവര സാങ്കേതിക വിദ്യയുടെ സുരക്ഷിതത്വം സംബന്ധിച്ചും അവയെ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടയുന്നതു സംബന്ധിച്ചുമുള്ള വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
വിവരസാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലെ സുരക്ഷിത മണ്ഡലം സംബന്ധിച്ച് ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍, അംഗരാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ ഉള്‍പ്പെടെ സഹകരണ ചട്ടക്കൂട് രൂപീകരിക്കുന്നതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു.
വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലെ സുരക്ഷിത വ്യവസ്ഥയോടുള്ള പൊതുവായ സമീപനത്തെ ഇരു നേതാക്കളും അംഗീകരിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലുള്ള സുരക്ഷിത സഹകരണം സംബന്ധിച്ച് ഇന്ത്യാ റഷ്യാ ഉഭയകക്ഷി കരാര്‍ യാഥാര്‍ത്ഥ്യമാക്കി പ്രായോഗിക സഹകരണം ശക്തിപ്പെടുത്താനുള്ള സന്നദ്ധതയും ഇവര്‍ ആവര്‍ത്തിച്ചു.

വിവര സാങ്കേതിക വിദ്യയുടെ സുരക്ഷിതമായ ഉപയോഗത്തിനായി ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള പരിപാടി പ്രകാരം ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇരുവരും തീരുമാനിച്ചു. എല്ലാ രാജ്യങ്ങലുടെയും താല്പര്യങ്ങളെ ബഹുമാനിച്ചു കൊണ്ട്, അന്താരാഷ്ട്ര സുരക്ഷാ പരിസരം മെച്ചപ്പെടുത്തുന്നതിനും രാജ്യങ്ങള്‍ക്കു പരസ്പരമുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും, എല്ലാവര്‍ക്കും തുല്യവും അവിഭാജ്യവുമായ സുരക്ഷിതത്വം എന്ന തത്വത്തില്‍, ശാശ്വത സമാധാനം ഉറപ്പാക്കി രാജ്യാന്തര തലത്തിലും എല്ലാ മേഖലയിലുമുള്ള സുസ്ഥിരത ശക്തിപ്പെടുത്തിന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു.

ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് , റഷ്യന്‍ ഫെഡറേഷന്റെ സുരക്ഷാ കൗണ്‍സില്‍ എന്നിവ വഴി മൊത്തം സുരക്ഷാ വിഷയങ്ങളുമായി നിരന്തര സമ്പര്‍ക്കം നിലനിര്‍ത്താന്‍ ഇരുവരും തീരുമാനിച്ചു.

ബഹിരാകാശത്ത് ആയുധ മത്സരത്തിന്റെ സാധ്യത കാണുന്നതിലും, ബഹിരാകാശം സൈനിക ഏറ്റുമുട്ടലിന്റെ മേഖലയായി മാറുന്നതിലും ഇരുവരും ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. ബഹിരാകാശത്തെ ആയുധ മത്സരം തടയുന്നതിലൂടെ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷിതത്വത്തിനും എതിരെയുള്ള വലിയ അപകടമാണ് വഴിമാറ്റിവിടുന്നത് എന്ന് അവര്‍ ആവര്‍ത്തിച്ചു. ഇതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്ന് അവര്‍ പറഞ്ഞു. നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ബഹിരാകാശത്തെ സമാധനപരമായി ഉപയോഗിക്കുക വഴി ആഗോള ശാന്തിക്കും സ്ഥിരതയ്ക്കും പിന്തുണ നല്കുന്നതിന്റെയും അന്താരാഷ്ട്ര സഹകരണവും പരസ്പര ധാരണയും വളര്‍ത്തുന്നതിന്റെയും പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.

ഭൂമിയുടെ ഭ്രമണപഥത്തില്‍ ആയുധങ്ങള്‍ സ്ഥാപിക്കാതിരിക്കാനും, അതിന് വിശ്വസനീയമായ ഉറപ്പു നല്കാനുമുള്ള ചര്‍ച്ചകളില്‍ ഭാഗഭാക്കാകാന്‍ ഇരു വിഭാഗവും സമ്മതിച്ചു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കുമുള്ള ഏക സംവിധാനം ആണവനിരായുധീകരണ ഉച്ചകോടി മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്ന് ഇരുവരും ആവര്‍ത്തിച്ചു.

സാര്‍വത്രികവും പക്ഷപാതരഹിതവും സുതാര്യവും ആത്മവിശ്വാസം ജനിപ്പിക്കുന്നതുമായ നടപടിക്കു മാത്രമെ ഇത്തരം ഒരു സമാധാന സംവിധാനത്തില്‍ ഉപകരണമാകാന്‍ സാധിക്കുകയുള്ളു എന്ന് ഇരുവരും നിരീക്ഷിച്ചു.

ജൈവ രാസ ആയുധ ഉച്ചകോടിയുടെ ഔദ്യോഗിക രേഖയെ ഇരുവരും അംഗീകരിക്കുകയും തീരുമാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. യുഎന്‍ രക്ഷാസമിതിയുടെ ഉത്ക്കണ്‍ഠകളെ മറ്റ് സംവിധാനങ്ങള്‍ വഴി വഞ്ചിക്കരുത് എന്നും അവര്‍ പറഞ്ഞു.

രാസായുധ ഉച്ചകോടിയുടെ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് സംഭാവനകള്‍ നല്കിയ രാസായുധ നിരോധന സംഘടനയ്ക്ക് ഇരുവരും പിന്തുണ ആവര്‍ത്തിച്ചു. സംഘടനയെ രാഷ്ട്രീയവത്ക്കരിക്കുന്നതു തടയാനും സംഘടനയുടെ പങ്ക് നിലനിര്‍ത്തുന്നതിന് എല്ലാ പിന്തുണയും നല്കാനും അവര്‍ തീരുമാനിച്ചു. സംഘടനിയില്‍ ഉറച്ചു നില്ക്കാനും സൃഷ്ടിപരമായ സംവാദങ്ങള്‍ നടത്താനും സംഘടനയുടെ ചൈതന്യം കാത്തു സൂക്ഷിക്കാനും അതിന്റെ വിശ്വാസ്യതയും വിശുദ്ധിയും കാത്തു സൂക്ഷിക്കാനും ഇരുവരും രാജ്യങ്ങളെ ആഹ്വാനം ചെയ്തു.
ഭീകര്‍ നടത്തുന്ന രാസ ജൈവ ആയുധ ഭീഷണി നേരിടാന്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താനും നിരായുധീരണ ഉച്ചകോടിയിലൂടെ ഇത്തരം ആയുധങ്ങള്‍ നിരോധിക്കാനുള്ള നിയമങ്ങള്‍ കൊണ്ടുവരാനും ഇരു വിഭാഗങ്ങളും നിര്‍ദ്ദേശിച്ചു.

ആഗോള അണ്വായുധ നിര്‍വ്യാപനം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ തുടരാന്‍ ഇരുവരും തീരുമാനിച്ചു. ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കള്‍ക്ക് റഷ്യ ശക്തമായ പിന്തുണ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യയും റഷ്യയും പിന്തുണ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനില്‍ എത്രയും വേഗം സമാധാനം സംജാതമാകട്ടെ എന്ന് ഇരു രാജ്യങ്ങളും ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനായി 2019 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഇരുവരും പിന്തുണ നല്കി. അഫഗാനിസ്ഥാനുമായി ഇരു രാജ്യങ്ങളും ചര്‍ച്ച തുടരും. അഫ്ഗാനിസ്ഥാന്റെ സമാധാന ചര്‍ച്ചകളില്‍ താല്പര്യമുള്ള എല്ലാ രാജ്യങ്ങളെയും ഇരു രാജ്യങ്ങളും പ്രോത്സാഹിപ്പിച്ചു. ആ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തു.

സിറിയയില്‍ രാഷ്ട്രിയ സുസ്ഥിരത കൈവന്നതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. രാഷ്ട്രിയ നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ വഴി സിറിയയിലെ പ്രതിസന്ധിക്കു ശാശ്വ പരിഹാരം ഉണ്ടാകട്ടെ എന്ന് ഇരുവരും നിര്‍ദ്ദേശിച്ചു.

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം സിറിയിലെ ഭീകര സംഘടനകളെ നിയന്ത്രിക്കാന്‍ സാധിച്ചതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും എടുത്തു പറഞ്ഞു. ഭീകരര്‍ തകര്‍ത്ത മേഖലകളുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ സിറിയയെ സഹായിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പു നല്കി. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇരു രാജ്യങ്ങളും അഭ്യര്‍ത്ഥിച്ചു.

പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനം കണത്തിലെടുത്ത് ഇറാന്‍ ആണവായുധ പരിപാടിയില്‍ ഫലപ്രദമായ ഇടപെടലിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും അംഗീകരിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2231 നോടുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിക്കുകയും ചെയ്തു. പ്രശ്‌നങ്ങ്ള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ഇറാനുമായുള്ള സാമ്പത്തിക വാണിജ്യ സഹകരണം തുടരുമെന്നും ഇരുവരും അറിയിച്ചു.

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സുസ്ഥിര ശാന്തിയും സമാധാനവും കൈവരിക്കുന്നതിനന് നടത്തുന്ന ശ്രമങ്ങള്‍ തുടരുന്നതിന്റെ പ്രാധാന്യം ഇരുവരും ആവര്‍ത്തിച്ചു.

മൂന്നാം രാജ്യങ്ങളില്‍ പ്രത്യേകിച്ച് മധ്യേഷ്യ, ദക്ഷിണ പൂര്‍വ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി സ്വീകാര്യവും പ്രയോജനകരവുമായ മേഖലകളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും സമ്മതിച്ചു.

ലോക വാണിജ്യ സംഘടനയെ സുതാര്യവും പക്ഷപാതരഹിതവും ബഹുമുഖ സംവിധാനവുമായി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും അംഗീകരിച്ചു.

ഐക്യരാഷ്ട്രസഭയുടെ ഏഷ്യന്‍ പസഫിക്ക് സാമ്പത്തിക സാമൂഹിക കമ്മിഷന്‍ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സുസ്ഥിര സമൂഹിക സാമ്പത്തിക വികസന അജണ്ട 2030 നടപ്പാക്കുന്നതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും അംഗീകരിച്ചു.

ഏഷ്യ പസഫിക് മേഖലയില്‍ സുരക്ഷിതത്വത്തിനായി പ്രവര്‍ത്തിക്കാന്‍ ഇരുവരും പ്രതിജ്ഞാബദ്ധമായി. ഇതിന്റെ പ്രധാന പ്രായോജകര്‍ എന്ന നിലയില്‍ ഇന്ത്യയും ഏഷ്യയും പൂര്‍വേഷ്യ ഉച്ചകോടി പോലുള്ള വേദികളില്‍ ഇതിനായി നടത്തുന്ന ചര്‍ച്ചകളെ പിന്തുണക്കുമെന്ന് ഇരുവരും അറിയിച്ചു.

നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ അടിസ്ഥാനത്തിലും പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിഷയങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യ – റഷ്യ സ്‌പെഷല്‍ ആന്‍ഡ് പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് വികസനത്തിനായി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടും.

വ്‌ളാഡിവോസ്‌റ്റോക്കില്‍ തനിക്കും പ്രതിനിധി സംഘത്തിനും നല്കിയ ഊഷ്മള വരവേല്പിന് പ്രധാനമന്ത്രി നേരന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് നന്ദി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന 21-ാം ഇന്ത്യ – റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം പുടിനെ ഇന്ത്യയിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.