ഇന്ത്യാ-റഷ്യ: മാറുന്ന ലോകത്ത് ശാശ്വതമായ പങ്കാളിത്തം

1. ഇന്ത്യന്‍ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദിയും റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്‌ളാദ്മീര്‍ വി. പുടിനും 19-ാമത്തെ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായി 2018 ഒക്‌ടോബര്‍ നാലിനും അഞ്ചിനും ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യു.എസ്.എസ്.ആറും തമ്മില്‍ 1971ല്‍ ഒപ്പുവച്ച സമാധാന-സൗഹൃദ-സഹകരണ കരാര്‍, 1993ല്‍ ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും തമ്മില്‍ ഏര്‍പ്പെട്ട സൗഹൃദ കരാര്‍, ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും ചേര്‍ന്ന് 2000ല്‍ നടത്തിയ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനം, പങ്കാളിത്തത്തെ സവിശേഷവും തന്ത്രപരവും ആയ പങ്കാളിത്തമാക്കിയ 2010ലെ സംയുക്ത പ്രഖ്യാപനം എന്നിവയുടെ ശക്തമായ അടിത്തറയിലാണ് ഇന്ത്യ-റഷ്യ സഹകരണം നിലകൊള്ളുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം സര്‍വമേഖലയിലും വ്യാപിച്ചുകിടക്കുകയും രാഷ്ട്രീയവും തന്ത്രപരമായ സഹകരണവും സൈനിക-സുരക്ഷാ സഹകരണവും ഉള്‍പ്പെടുന്നതും സാമ്പത്തികം, ഊര്‍ജം, വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, സാംസ്‌കാരികം, മാനവസഹകരണം എന്നീ അടിസ്ഥാന സ്തൂപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതുമാണ്.
2. ഇന്ത്യയും റഷ്യയും 2018 മേയ് 21ന് സോച്ചിയില്‍ നടന്ന അനൗചാരിക ഉച്ചകോടിയുടെ സമകാലിക പ്രസക്തിയെയും സവിശേഷതയെയും കുറിച്ച് ഗൗരവമായിത്തന്നെ വിലയിരുത്തി. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും തമ്മിലുള്ള അഗാധമായ വിശ്വാസവും ആത്മവിശ്വാസവും പ്രതിഫലിച്ച അന്താരാഷ്ട്ര നയന്ത്രത്തിലുളള സവിശേഷമായ ഒരു യോഗമായിരുന്നു അത്. പരസ്പരം താല്‍പര്യമുള്ള വിഷയങ്ങളില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ക്കും പ്രധാനപ്പെട്ട വിഷയങ്ങളിലെ വീക്ഷണങ്ങള്‍ സംഗ്രഹിക്കുന്നതും പരസ്പരം സഹകരിക്കുന്നതും വര്‍ധിപ്പിക്കുന്നതിനുമുള്ള ആഗ്രഹത്തിന് അടിവരയിടുന്നതുമായിരുന്നു ഉച്ചകോടി. ബഹുധ്രുവ ലോക ക്രമം സൃഷ്ടിക്കുന്നതിന് ഇന്ത്യയും റഷ്യയും തമ്മിലുള്ള ചര്‍ച്ചകളും സഹകരണവും വെളിപ്പെടുത്തിയതാണ് സോച്ചി ഉച്ചകോടി. അത്തരത്തിലുള്ള അനൗപചാരിക ചര്‍ച്ചകള്‍ തുടരുന്നതിനും എല്ലാതലത്തിലും നിരന്തരമായി തന്ത്രപരമായ വാര്‍ത്താവിനിമയം നിലനിര്‍ത്തുന്നതിനും ഇരുകക്ഷികളും തീരുമാനിച്ചു.
3. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള പ്രതിജ്ഞാബദ്ധത രണ്ടു കക്ഷികളും ഊന്നിപ്പറഞ്ഞു.  ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഈ ബന്ധം വളരെ പ്രധാനമാണെ് അവര്‍ പ്രഖ്യാപിച്ചു. ആഗോള സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് പ്രധാനശക്തികളെന്ന നിലയില്‍ പൊതു ഉത്തരവാദിത്തത്തോടെയുള്ള ഇരുകക്ഷികളുടെയും പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
4. വിശ്വാസം, പരസ്പര ബഹുമാനം, പരസ്പരമുള്ള അവസ്ഥ ശരിയായി മനസിലാക്കല്‍ എന്നിവ  ഉള്‍പ്പെടെ എല്ലാ മേഖലകളിലും ബന്ധപ്പെട്ടു കിടക്കുന്ന തങ്ങളുടെ ബന്ധം വികാസം പ്രാപിച്ചതും ദൃഢവുമാണെന്ന് ഇരുകക്ഷികളും സമ്മതിച്ചു. ബഹുസംസ്‌ക്കാരവും, ബഹുഭാഷയും ബഹുമതവുമുള്ള സമൂഹങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും റഷ്യയും സാംസ്‌കാരിക വിവേകം ആധുനികകാല വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു. കൂടുതല്‍ പരസ്പരബന്ധിതവും ബഹുസ്വരവുമായ ലോകം സൃഷ്ടിക്കുന്നതിന് യോജിച്ച സംഭാവന ചെയ്യും.
5. ആഗോള സംഘര്‍ഷം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കാനും സഹിഷ്ണുത, സഹകരണം, സുതാര്യത, ആര്‍ജവം എന്നിവ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും രണ്ടു കക്ഷികളും മറ്റ് രാജ്യങ്ങളോട് ആഹ്വാനംചെയ്തു. ലോകത്തിന്റെ വലിയ ഭാഗത്ത് ഇന്നും നിലനില്‍ക്കുന്ന പ്രധാന വെല്ലുവിളി അതിവേഗത്തിലുള്ള പാരിസ്ഥിതിക സുസ്ഥിര സാമ്പത്തിക വികസനവും ദാരിദ്ര്യനിര്‍മ്മാര്‍ജനവും രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം ലഘൂകരിക്കലും അടിസ്ഥാനപരമായ ആരോഗ്യ സുരക്ഷ നല്‍കുന്നതും ആണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇന്ത്യയും റഷ്യയും പരസ്പരം സഹകരിക്കുന്നതിന് പ്രതിജ്ഞയെടുത്തു.
6. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ അഗാധമായത് ഇരുകക്ഷികളും ചൂണ്ടിക്കാട്ടി. അന്‍പതിലേറെ മന്ത്രിതല ബന്ധപ്പെടലുകള്‍ ഉണ്ടായിട്ടുണ്ട്, അത് അവരുടെ ബന്ധത്തില്‍ പുതിയ ഊര്‍ജം കുത്തിവെച്ചിട്ടുണ്ട്. 2017-18ലെ വിദേശ കാര്യ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയ്ക്കുള്ള പ്രോട്ടോക്കോള്‍ വിജയകരമായി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കക്ഷികളും  കൂടിക്കാഴ്ച പ്രോ'ോകോള്‍ അഞ്ചുവര്‍ഷത്തേക്കുകൂടി (2019-2023) വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതിനുവേണ്ടി ഒരു പ്രോട്ടോക്കോള്‍ ഒപ്പുവെക്കുകയുംചെയ്തു. എക്‌തെറിന്‍ബര്‍ഗ്, അസ്ട്രാഖാന്‍ എന്നിവിടങ്ങളില്‍ ബഹുമാന്യരായ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യയെ നിയമിച്ചതിനെ റഷ്യ സ്വാഗതംചെയ്തു. ഇത് ഈ മേഖലയും ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതിന് ഇരുകക്ഷികള്‍ക്കും സൗകര്യമൊരുക്കും.
7. 2017 നവംബറില്‍ ബന്ധപ്പെട്ട അധികാരികള്‍ തമ്മിലുണ്ടായ കരാറിനെ അവര്‍ സ്വാഗതം ചെയ്തു. 2018-2020 കാലത്തേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും റഷ്യന്‍ ഫെഡറേഷനിലെ ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ദുരന്തനിവാരണത്തിനുള്ള കര്‍മപദ്ധതി ഉള്‍പ്പെടെ ആഭ്യന്തരസുരക്ഷ, മയക്കുമരുന്നു കടത്ത് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സഹകരണം. ദുരന്തനിവാരണരംഗത്ത് റഷ്യക്കുളള സാങ്കേതിക വൈദഗ്ധ്യത്തെ ഇന്ത്യ അംഗീകരിക്കുകയും പരിശീലകരെ പരിശീലിപ്പിക്കുന്നതും അടിയന്തിര പ്രതിരോധ ഘടകങ്ങള്‍ വികസിപ്പിക്കുന്നതും ഉള്‍പ്പെടെ അതിലുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ ആരായാന്‍ സമ്മതിക്കുകയും ചെയ്തു.
8. ഇന്ത്യയും റഷ്യയും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ വിജയകരമായ സമാപനം ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ അത്യുത്സാഹപരമായ പ്രതികരണമുണ്ടാക്കുകയും അത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയും ചെയ്തതായി ഇരു കക്ഷികളും വിലയിരുത്തി. 2017ല്‍ ഒപ്പിട്ട 2017-2019 വര്‍ഷത്തെ സാംസ്‌കാരികവിനിമയ പരിപാടിയുടെ നടത്തിപ്പില്‍ ഇരുകക്ഷികളും സംതൃപ്തി പ്രകടിപ്പിച്ചു. അവര്‍ വാര്‍ഷിക റഷ്യന്‍ ഉത്സവത്തെ ഇന്ത്യയിലേക്കും ഇന്ത്യന്‍ ഉത്സവങ്ങളെ റഷ്യയിലേക്കും സ്വാഗതം ചെയ്തു. അതോടൊപ്പം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുവജന വിനിമയപരിപാടി, എഴുത്തുകാരുടെ വിനിമയം, ദേശീയ ചലച്ചിത്രോത്സവങ്ങള്‍ക്കുള്ള പരസ്പര പിന്തുണ എന്നിവയെ അവര്‍ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി പരസ്പരമുള്ള വിനോദസഞ്ചാര ഒഴുക്കിനെ ഇരുകക്ഷികളും സ്വാഗതം ചെയ്യുകയും ഈ ഗുണപരമായ പ്രവണതയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ സമ്മതിക്കുകയും ചെയ്തു. 2018ലെ ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് റഷ്യയെ ഇന്ത്യ അഭിനന്ദിച്ചു. പല ദശാബ്ദങ്ങളായി ഇന്ത്യ-റഷ്യ ബന്ധം പ്രോത്സാഹിപ്പിക്കാനായി റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് നല്‍കിയിട്ടുള്ള അഗാധമായ സംഭാവനകളെ ഇരുകക്ഷികളും അംഗീകരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരംഭം കുറിച്ചിട്ട് 200 വര്‍ഷമാകുന്ന ആഘോഷത്തിന് ഇന്ത്യ വേണ്ട സംഭാവനകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു വ്യക്തമാക്കി.

സമ്പദ്ഘടന
9. റഷ്യന്‍ ഫെഡറേഷന്റെ ഉപ പ്രധാനമന്ത്രി യൂറി ഐ. ബോറിസോവും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജും സംയുക്തമായി അധ്യക്ഷത വഹിച്ച, 2018 സെപ്റ്റംബര്‍ 14ന് മോസ്‌കോയില്‍ വച്ച് നടന്ന വ്യാപാരം, സമ്പദ്ഘടന, ശാസ്ത്രം, സാങ്കേതികവിദ്യ, സാംസ്‌ക്കാരിക സഹകരണം എന്നിവയ്ക്കുള്ള ഇന്ത്യ-റഷ്യ ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മിഷന്റെ 23-മാത് യോഗത്തിന്റെ തീരുമാനങ്ങളെ ഇരുകക്ഷികളും സ്വാഗതം ചെയ്തു.
10.  പരസ്പരമുള്ള നിക്ഷേപം 2025 ഓടെ 30 ബില്യണ്‍ യു.എസ്. ഡോളറില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് കക്ഷികള്‍ അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളും ഈ നേട്ടം കൈവരിക്കുന്നതിനുള്ള പാതയിലാണെന്നും സംതൃപ്തിയോടെ വിലയിരുത്തുകയും ചെയ്തു. 2017ല്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 20% ലേറെ വര്‍ധന ഉണ്ടായെന്നു വിലയിരുത്തുകയും അത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തു. ദേശീയ കറന്‍സികളില്‍ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട സഹായം നല്‍കുന്നതിനുള്ള താല്‍പര്യവും ഇരുകക്ഷികളും പ്രകടിപ്പിച്ചു.
11. ഇന്ത്യയുടെ നിതി ആയോഗും റഷ്യന്‍ ഫെഡറേഷന്റെ സാമ്പത്തികവികസന മന്ത്രാലയവും തമ്മിലുള്ള ആദ്യയോഗം 2018 ഒടുക്കത്തോടെ റഷ്യയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു.
12. യൂറേഷ്യന്‍ സാമ്പത്തിക യൂണിയനും അതിലെ അംഗരാജ്യങ്ങളും ഒരുവശത്തും ഇന്ത്യ മറുവശത്തുമായി സ്വതന്ത്രവ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനുള്ള കൂടിയാലോചനകളെ സ്വാഗതം ചെയ്യുകയും ഈ പ്രക്രിയ വേഗത്തിലാക്കണമെന്ന ആശയത്തെ പിന്തുണയ്ക്കുകയും ചെയ്തു.
13. വ്യാപാരം, സാമ്പത്തിക ബന്ധങ്ങള്‍, നിക്ഷേപ സഹകരണം എന്നിവ വികസിപ്പിക്കുന്നതിനായി സംയുക്ത പ്രവര്‍ത്തന തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള സംയുക്ത പഠനത്തെ കക്ഷികള്‍ അഭിനന്ദിച്ചു. ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിനായി യഥാക്രമം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡിനെയും ഓള്‍-റഷ്യന്‍ അക്കാദമി ഓഫ് ഫോറിന്‍ ട്രേഡിനെയൂം നാമനിര്‍ദേശം ചെയ്തതായും ചൂണ്ടിക്കാട്ടി.
14. റഷ്യന്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'നിക്ഷേപക ഇന്ത്യ(ഇന്‍വെസ്റ്റ് ഇന്ത്യ)'യെയും ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യയില്‍ പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടി റഷ്യന്‍ ഫെഡറേഷന്റെ സാമ്പത്തിക വികസന മന്ത്രാലയം ഒരുക്കാന്‍ തയാറെടുക്കുന്ന 'ഏകജാലക സേവനങ്ങളെ'യും ഇരുകക്ഷികളും അഭിനന്ദിച്ചു.
15. ന്യൂഡല്‍ഹിയില്‍ 2018 ഒക്‌ടോബര്‍ നാലിനും അഞ്ചിനും നടക്കുന്ന 19-ാമത് വാര്‍ഷിക ഉച്ചകോടിക്കു സമാന്തരമായി ഇന്ത്യ-റഷ്യ വ്യാപാര ഉച്ചകോടി സംഘടിപ്പിക്കുന്നതിനെ കക്ഷികള്‍ സ്വാഗതം ചെയ്തു. ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാനപ്പെട്ട മേഖലകളെ പ്രതിനിധാനം ചെയ്യുന്ന, സാമ്പത്തിക, വ്യാപാര, നിക്ഷേപ പങ്കാളിത്തങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താമെന്നുള്ള ശക്തമായ താല്‍പര്യത്തിന്റെയും വ്യാപാരസമൂഹത്തിന്റെ ശേഷിയുടെയൂം ശക്തമായ സൂചനകള്‍ നല്‍കുന്ന ഇരു ഭാഗത്തുനിന്നും വന്‍ പ്രതിനിധി സംഘം ഇതില്‍ പങ്കെടുക്കുന്നുണ്ട്. 
16. ഖനനം, ലോഹസംസ്‌കരണം, ഊര്‍ജം, എണ്ണയും വാതകവും, റെയില്‍വേ, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിവരസാങ്കേതികവിദ്യ, കെമിക്കല്‍സ്, അടിസ്ഥാനസൗകര്യം, ഓട്ടൊമൊബൈല്‍, ഏവിയേഷന്‍, ബഹിരാകാശം, കപ്പല്‍ നിര്‍മാണം, വിവിധ ഉപകരണങ്ങളുടെ ഉല്‍പ്പാദനം എന്നീ മേഖലകളിലെ മുന്‍ഗണനാ നിക്ഷേപ പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി ഇരുകക്ഷികളും അവലോകനം ചെയ്തു. അഡ്വാന്‍സ് ഫാര്‍മാ കമ്പനി റഷ്യയില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റ് (മരുന്നു നിര്‍മാണശാല) ആരംഭിച്ചതിനെ കക്ഷികള്‍ സ്വാഗതം ചെയ്തു. റഷ്യയില്‍നിന്നും വളം ഇറക്കുമതി ചെയ്യുന്നതു വര്‍ധിപ്പിക്കുന്നതിനുള്ള താല്‍പര്യം ഇന്ത്യയുടെ ഭാഗത്തുനിന്നും അറിയിച്ചു. അലുമിനിയം മേഖലകയിലെ സഹകരണം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കക്ഷികള്‍ ചൂണ്ടിക്കാട്ടി.
17. ഇന്ത്യയിലെ ദേശീയ ചെറുകിട വ്യാപാര കോര്‍പ്പറേഷനും റഷ്യന്‍ ചെറുകിട ഇടത്തരം വ്യാപാര കോര്‍പ്പറേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചതിനെ അവര്‍ സ്വാഗതം ചെയ്തു.
18. രണ്ടു രാജ്യങ്ങളുടെയൂം ഏറ്റവും പ്രധാനപ്പെട്ട ദേശീയ മുന്‍ഗണന അടിസ്ഥാന സൗകര്യവികസനത്തിലാണെന്ന് തറപ്പിച്ചുപറഞ്ഞ ഇരുപക്ഷവും, പരസ്പരസഹകരണത്തിനുള്ള അതിബൃഹത്തായ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. റോഡ്, റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, വാഗണ്‍ നിര്‍മാണം, സംയുക്ത ചരക്ക് നീക്ക ഗതാഗത കമ്പനി സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയുടെ വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്നതില്‍ പങ്കാളികളാകാന്‍ റഷ്യന്‍ കമ്പനികളെ ഇന്ത്യ ക്ഷണിച്ചു.
മുകളില്‍ പ്രതിപാദിച്ച വ്യവസായ ഇടനാഴികള്‍ ഉള്‍പ്പെടെ ഉപഗ്രഹ ദിശാനിര്‍ണയ സാങ്കേതികവിദ്യയിലൂടെ സംയുക്ത പദ്ധതികള്‍ സാക്ഷാത്കരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നികുതിപരിവില്‍ തങ്ങള്‍ക്കുള്ള വൈദഗ്ധ്യം പങ്കുവെക്കാനും റഷ്യ സഹായം വാഗ്ദാനം ചെയ്തു.
റെയില്‍വേയുടെ വേഗ വര്‍ധന പദ്ധതികള്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിക്കുമ്പോള്‍ രാജ്യാന്തര മത്സര ദര്‍ഘാസില്‍ പങ്കെടുക്കുന്നതിനുള്ള താല്‍പര്യം റഷ്യ പ്രകടിപ്പിച്ചു.
ഗതാഗതം, വിദ്യാഭ്യാസം, രാജ്യാന്തര ഗതാഗത ഇടനാഴികള്‍ എന്നിവ നടപ്പാക്കുമ്പോള്‍ ആവശ്യമായ വ്യക്തിപരമായ പരിശീലനം, ശാസ്ത്രീയ പിന്തുണ എന്നീ മേഖലകളിലുള്ള സഹകരണത്തിന്റെ പ്രധാന്യം ഇരുകക്ഷികളും നിരീക്ഷിച്ചു. ഈ ആവശ്യത്തിനായി ഇന്ത്യയിലെ ദേശീയ റെയില്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (വഡോദര) റഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷ(എം.ഐ.ഐ.ടി)നും തമ്മില്‍ സഹകരണം നിലനിര്‍ത്തും.
19. പരസ്പരമുള്ള ബന്ധിപ്പിക്കല്‍ വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഇരുകക്ഷികളും അടിയവരയിട്ടു. പരിഹരിക്കപ്പെടേണ്ട, കസ്റ്റംസ് അധികാരികളുമായും റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസിപ്പിക്കുന്നതുമായും സാമ്പത്തിക സൗകര്യം ഒരുക്കുന്നതുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും, അതുപോലെ മറ്റു പങ്കാളിത്ത രാജ്യങ്ങളുമായും എത്രയും വേഗം ചര്‍ച്ചചെയ്തു രാജ്യാന്തര വടക്കുകിഴക്ക് ഗതാഗത ഇടനാഴി (ഐ.എന്‍.എസ്.ടി.സി) വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. ഇറാനിലൂടെ ഇന്ത്യന്‍ ചരക്കു റഷ്യയിലേക്ക് എത്തിക്കുന്ന പ്രശ്‌നത്തില്‍ മോസ്‌കോയിലെ '2018 ഗതാഗത വാര'ത്തിനിടയില്‍ ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ത്രികക്ഷി യോഗത്തെ ഇരുകക്ഷികളും സ്വാഗതം ചെയ്തു. ചരക്കു കൊണ്ടുപോകുന്നതിനുള്ള കസ്റ്റം കണ്‍വെന്‍ഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ഗുഡ്‌സ് അണ്ടര്‍ കവര്‍ ടി.ഐ.ആര്‍. കാര്‍നെറ്റ്‌സ് സമ്മതിച്ചതായി റഷ്യയെ ഇന്ത്യ അറിയിച്ചു. ഐ.എന്‍.എസ്.ടി.സി മന്ത്രിതല ഏകോപന യോഗം മുന്‍ഗണന നല്‍കി വിളിക്കുന്നതിനുള്ള പ്രയത്‌നങ്ങള്‍ നടത്താമെന്ന് ഇരുകക്ഷികളും സമ്മതിച്ചു.
20. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി  ഏതൊരു വസ്തുവും ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ പരിശോധന/നിയന്ത്രണങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കുതിന് അടിസ്ഥാനമായ മികച്ച പ്രയത്‌നങ്ങള്‍ പരസ്പരം പങ്കുവക്കൊനും ഇരുകക്ഷികളും സമ്മതിച്ചു. ഇതിലൂടെ പരിശോധനയിലൂടെ ഉണ്ടാകുന്ന ഏതൊരു കാലതാമസവും കുറയ്ക്കാം.
21. ഇരുവശത്തുമുള്ള ഇറക്കുമതി, കയറ്റുമതി വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനും ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്നതിനുമായി ഇവയുടെ വിവരങ്ങള്‍ ലഭിക്കുന്ന അവരുടെ വ്യാപാര പ്രദര്‍ശനങ്ങളുടെയും മേളകളുടെയും ഒരു പട്ടികയും ഒപ്പം സ്ഥാപനങ്ങള്‍/കയറ്റുമതിപ്രോത്സാഹന കൗണ്‍സിലുകള്‍, കയറ്റുമതിയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ പട്ടികകള്‍ പങ്കുവക്കൊന്‍ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
22. ഇന്ത്യക്കും റഷ്യക്കുമിടയ്ക്ക് കൊണ്ടുപോകുന്ന ചരക്കുകളുടെ കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കുന്നതിനായി ഹരിത ഇടനാഴി പദ്ധതി വേഗത്തില്‍ ആരംഭിക്കുന്നതിനെ ഇരു കക്ഷികളും പിന്തുണയ്ക്കും. പരസ്പരവ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയായി അവര്‍ ഇതിനെ വിലയിരുത്തി. പദ്ധതി നടപ്പാക്കിയശേഷം ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതര്‍ക്കായിരിക്കും ഇതിന്റെ വിപുലീകരണത്തിന്റെ ഉത്തരവാദിത്തം.
23. ഇന്ത്യന്‍ സംസ്ഥാനങ്ങളും റഷ്യന്‍ മേഖലയും തമ്മിലുള്ള സഹകരണം കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കാനും രൂഢമൂലമാക്കാനുമുള്ള പ്രയത്‌നങ്ങളെ ഇരുകക്ഷികളും അഭിനന്ദിച്ചു. ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും റഷ്യന്‍ ഫെഡഷറേഷനിലുള്ളവയും തമ്മിലുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുതിനായി ഇരുവശത്തുമുള്ള വ്യാവസായിക, സംരംഭകത്വ, ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ നേരിട്ടുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ഇരുകക്ഷികളും നിര്‍ദ്ദേശം നല്‍കി. അസമും സഖാലിനും, ഹരിയാനയും ബാഷ്‌കോറേദാസ്ഥാനും, ഗോവയും കാലിനിന്‍ഗാര്‍ഡും, ഒഡീഷയും റികുത്സതും, വിശാഖപട്ടണവും വ്‌ളാഡിവോസ്‌റ്റോക്കും തമ്മില്‍ കരാറുകള്‍ ഒപ്പിടുന്നതിനെ ഇരുകക്ഷികളും സ്വാഗതംചെയ്തു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറവും ഇസ്‌റ്റേണ്‍ ഇക്കണോമിക് ഫോറവും പങ്കാളിത്ത/ നിക്ഷേപ ഉച്ചകോടികളും പോലുള്ള പ്രധാനപ്പെട്ട സംഭവങ്ങളില്‍ പ്രാദേശിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാമെന്ന് ഇരുകക്ഷികളും സമ്മതിച്ചു. ഇന്ത്യ-റഷ്യാ ഇന്റര്‍റീജീയണല്‍ ഫോറം സംഘടിപ്പിക്കാനുള്ള ഉദ്ദേശത്തെ സ്വാഗതം ചെയ്തു.
24. പ്രകൃതി വിഭവങ്ങളുടെ ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ വിനിയോഗം ഉറപ്പാക്കിക്കൊണ്ട് ശരിയായ സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ ഇരുരാജ്യങ്ങളിലെയും പ്രകൃതിവിഭവങ്ങളുടെ ഉല്‍പ്പാദനപരവും കാര്യക്ഷമവും സാമ്പത്തികബാധ്യത കുറഞ്ഞ ഉപയോഗപരവുമായ സംയുക്ത പദ്ധതികള്‍ കണ്ടെത്തുന്നതിന് ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

കാര്‍ഷിക മേഖല സഹകരണത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖലയാണെന്ന് ഇരുപക്ഷവും സമ്മതിക്കുകയും വ്യവസായ തടസ്സങ്ങള്‍ നക്കാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനും വിപണനത്തിനും സ്വന്തം നിലയില്‍ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

25. ഇന്ത്യന്‍ വിപണിയില്‍ ഉള്‍പ്പെടെ വൈരക്കല്ലുകളുടെ പൊതുവിപണനം വികസിപ്പിക്കുന്ന പരിപാടികളില്‍ അന്താരാഷ്ട്ര വജ്ര ഉല്‍പ്പാദകരുടെ സഹകരണം സംബന്ധിച്ച ഇന്ത്യയുടെ രത്ന-ആഭരണ കയറ്റുമതി കൗണ്‍സിലിന്റെയും പിജെഎസ്സി അല്‍റോസയുടെയും സംയുക്ത സാമ്പത്തിക മുതല്‍മുടക്കും അല്‍റോസ പ്രതിനിധിയുടെ മുംബൈ ഓഫീസ് തുറക്കലും ഇന്ത്യന്‍ കമ്പനികള്‍ക്ക് അല്‍റോസ മുഖേന അസംസ്‌കൃത വജ്രത്തിന്റെ വിതരണവും സംബന്ധിച്ച പുതിയ ദീര്‍ഘകാല കരാറുകളുടെ ഒപ്പുവയ്ക്കല്‍ ഉള്‍പ്പെടെ വജ്രമേഖലയില്‍ കൈവരിച്ച സഹകരണത്തിന്റെ തലം രണ്ടു പക്ഷവും പ്രകീര്‍ത്തിച്ചു. റഷ്യയുടെ കീഴക്കന്‍ മേഖലയില്‍ വജ്ര ഉല്‍പ്പാദനത്തിന് ഇന്ത്യന്‍ കമ്പനികള്‍ സമീപകാലത്ത് നടത്തിയ നിക്ഷേപങ്ങളക്കുറിച്ച് ഇരുപക്ഷവും പരാമര്‍ശിച്ചു.

അമൂല്യ ലോഹങ്ങള്‍, ധാതുക്കള്‍, പ്രകൃതി വിഭവങ്ങളും തടി ഉള്‍പ്പെടെയുള്ള വനോല്‍പ്പന്നങ്ങളും എന്നീ മേഖലകളില്‍ സംയുക്ത നിക്ഷേപത്തിലൂടെയും ഉല്‍പ്പാദനത്തിലൂടെയും സംസ്‌കരണത്തിലൂടെയും നൈപുണ്യമുള്ള തൊഴിലാളികളിലൂടെയും സംയുക്ത സഖ്യത്തിനുള്ള അവസരം തേടാന്‍ ഇരുപക്ഷവും സമ്മതിച്ചു.

26. റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയില്‍ നിക്ഷേപത്തിന് ഇന്ത്യയെ റഷ്യന്‍ പക്ഷം ക്ഷണിച്ചു. വിദൂര കിഴക്കന്‍ ഏജന്‍സിയുടെ ഓഫീസ് മുംബൈയില്‍ തുടങ്ങാനുള്ള തീരുമാനത്തെ ഇന്ത്യന്‍പക്ഷം സ്വാഗതം ചെയ്തു. വാണിജ്യ, വ്യവസായ, വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം 2018 സെപ്റ്റംബറില്‍ വ്ളാദിവോസ്റ്റോക്കില്‍ നടന്ന പൂര്‍വ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിക്ഷേപ റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നതിനും വിദൂര കിഴക്കന്‍ മേഖലയിലെ ഇന്ത്യന്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും ഉന്നതതല റഷ്യന്‍ പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കും. 

27. റെയില്‍വേ, ഊര്‍ജം എന്നീ മേഖലകളിലും മറ്റു മേഖലകളിലും സാങ്കേതികവിദ്യയും വിഭവങ്ങളും പരസ്പരം സൗജന്യമായി കൈമാറിക്കൊണ്ട് മൂന്നാം രാജ്യങ്ങളില്‍ സംയുക്ത പദ്ധതികള്‍ സജീവമായി പ്രോല്‍സാഹിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു.

ശാസ്ത്രവവും സാങ്കേതികവിദ്യയും

28. ശാസ്ത്ര, സാങ്കേതിക മേഖലയില്‍ കൂടുതലായി സഹകരണം നടപ്പാക്കേണ്ടതിന്റെ അനിവാര്യത ഇരുപക്ഷവും ചൂണ്ടിക്കാട്ടുകയും ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക വകുപ്പും റഷ്യന്‍ ഫെഡറേഷന്റെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി മേല്‍നോട്ടം വഹിച്ച് 2018 ഫെബ്രുവരിയില്‍ വിജയകരമായി സംഘടിപ്പിച്ച പത്താം ഇന്ത്യ-റഷ്യ ശാസ്ത്ര, സാങ്കേതിക പ്രവൃത്തി ഗ്രൂപ്പിനെ സ്വാഗതം ചെയ്യുകയും ചെയ്തു. 

29. 2017 ജൂണില്‍ അടിസ്ഥാന ശാസ്ത്ര-വിനിയോഗ ശാസ്ത്ര മേഖലയിലെ സംയുക്ത ഗവേഷണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച അടിസ്ഥാന ഗവേഷണത്തിനു വേണ്ടിയുള്ള ഇന്ത്യയുടെയും റഷ്യന്‍ ഫെഡറേഷന്റെയും ശാസ്ത്ര, സാങ്കേതിക വകുപ്പുകള്‍ തമ്മിലുള്ള വിജയകരമായ സഖ്യം ഇരുപക്ഷവും ചൂണ്ടിക്കാണിച്ചു. ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക വകുപ്പും റഷ്യയുടെ ശാസ്ത്ര ഫൗണ്ടേഷനും തമ്മിലുള്ള സഖ്യത്തെ ഇരുപക്ഷവും സംതൃപ്തിയോടെ അംഗീകരിച്ചു. അന്യോന്യമുള്ള മുന്‍ഗണനയോടെ വ്യത്യസ്ത ലബോറട്ടറികള്‍, അക്കാദമിക രംഗം, സര്‍വകലാശാലകള്‍, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ സ്ഥാപനങ്ങളും സംഘടനകളും എന്നിവയ്ക്കിടയില്‍ കൂടുതല്‍ സഹകരണത്തിനുള്ള റോഡ് മാപ്പ് വരച്ചുകൊണ്ട് പരമാധികാര ഇന്ത്യയുടെ ഗവണ്‍മെന്റും റഷ്യന്‍ ഫെഡറേഷന്റെ ഗവണ്‍മെന്റും തമ്മില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങള്‍ എന്നീ മേഖലകളിലെ സഹകരണത്തിന് സംയോജിത ദീര്‍ഘകാല പരിപാടികള്‍ക്കു കീഴില്‍ സഹകരണം പുനരുജ്ജീവിപ്പിക്കാന്‍ രണ്ടു പക്ഷവും സമ്മതിച്ചു. 

30. വിവര, ആശയ വിനിമയ സാങ്കേതിക വിദ്യയുടെ മേഖലയില്‍, പ്രത്യേകിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപകല്‍പനയും നിര്‍മാണവും, സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കല്‍, സൂപ്പര്‍ കമ്പ്യൂട്ടിങ്, ഇ-ഗവണ്‍മെന്റ്, പൊതുസേവന വിതരണം, നെറ്റ്‌വര്‍ക്ക് സുരക്ഷ, വിവര-ആശയവിനിമയ സാങ്കേതികവിദ്യകളുടെ വിനിയോഗത്തിലെ സുരക്ഷ, ഫിന്‍ടെക്, ഇന്റര്‍നെറ്റ്, പൊതുനിലവാരവല്‍ക്കരണം, റേഡിയോ ഫ്രീക്വന്‍സി സ്പെക്ട്രത്തിന്റെ റേഡിയോ നിയന്ത്രണവും വ്യവസ്ഥാപനവും എന്നവയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തി. ബ്രിക്സ്, ഐടിയു (ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍) എന്നിവയില്‍ ഉള്‍പ്പെടെ വിവിധ വേദികളില്‍ പരസ്പര പിന്തുണയും കൂട്ടായ പ്രവര്‍ത്തനങ്ങളും തുടരാനുള്ള ദൃഢനിശ്ചയം ഇരുപക്ഷവും എടുത്തു. 

31. ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവും റഷ്യന്‍ ഫെഡറേഷന്റെ സാമ്പത്തിക വികസന മന്ത്രി മാക്സിം ഒറേഷ്‌കിനും 2018 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന – 'ഇന്ത്യ- റഷ്യ സാമ്പത്തിക സഹകരണം: മുന്നേറുന്നു' – ഇരുപക്ഷവും സ്വാഗതം ചെയ്തു. കോണ്‍ഫെഡറേഷന്‍  ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സ്‌കോള്‍കോവോ ഫൗണ്ടേഷനും ചേര്‍ന്ന് 2018 ഡിസംബറില്‍ ആദ്യ ഇന്ത്യ-റഷ്യ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി നടത്താനുള്ള തീരുമാനത്തെ അവര്‍ ഹാര്‍ദ്ദമായി അഭിനന്ദിച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ ആഗോളവല്‍ക്കരണം വികസിപ്പിക്കാനും സാധ്യമാക്കാനും പ്രസക്തമായ വിഭവങ്ങള്‍ കൈമാറുന്നതിനും ലഭ്യമാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, ഇന്‍കുബേറ്ററുകള്‍, പ്രചോദനാത്മകമായ സംരംഭകര്‍ എന്നിവരെ പ്രാപ്തരാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങാനുള്ള ആശയം അവര്‍ സ്വാഗതം ചെയ്തു. 

32. സുദീര്‍ഘവും പരസ്പരം മെച്ചമുള്ളതുമായ ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണത്തിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറയുകയും റഷ്യന്‍ ഫെഡറേഷന്റെയും പരമാധികാര ഇന്ത്യയുടെയും ഭൂമികളില്‍ പരസ്പരം ഇന്ത്യന്‍ മേഖലാ നാവിക ഉപഗ്രഹ സംവിധാന(navic)ത്തിന്റെയും റഷ്യന്‍ നാവിക ഉപഗ്രഹ സംവിധാന( glonass)ത്തിന്റെയും അളവു വിവര ശേഖരണ ഭൂതല കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു. പര്യവേക്ഷണ മേഖലയിലും മനുഷ്യനെ വഹിക്കുന്ന ബഹിരാകാശ വിമാന പരിപാടി, ശാസ്ത്ര പദ്ധതികള്‍, ബ്രിക്സ് റിമോട്ട് സെന്‍സിംഗ് ഉപഗ്രഹ നക്ഷത്രസമൂഹത്തിലെ വികസ്വര സഹകരണം എന്നിവ ഉള്‍പ്പെടെ ബഹിരാകാശത്തിന്റെ സമാധാനപരമായ വിനിയോഗത്തില്‍ കൂടുതല്‍ സഹകരണം നടപ്പാക്കാന്‍ രണ്ടു പക്ഷവും തീരുമാനിച്ചു. 

33. ഉത്തരധ്രുവ സംബന്ധമായ സംയുക്ത ശാസ്ത്ര ഗവേഷണത്തിന്റെ പരസ്പരം നേട്ടമുള്ള സഹകരണം വികസിപ്പിക്കാനുള്ള താല്‍പര്യം ഇരുപക്ഷവും പ്രകടിപ്പിച്ചു. അന്റാര്‍ട്ടിക്കിലെ ഇന്ത്യയുടെയും റഷ്യയുടെയും ശാസ്ത്രജ്ഞരുടെ സുദീര്‍ഘ സഹകരണത്തില്‍ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. 

34. ആകെ അംഗങ്ങളുടെ എണ്ണം ഇപ്പോള്‍ 42ല്‍ എത്തിയിരിക്കുന്നതും 2015ല്‍ അതിന്റെ രൂപീകരണം മുതല്‍ മാസത്തില്‍ മൂന്നുവട്ടം യോഗം ചേരുന്നതുമായ ഇന്ത്യ- റഷ്യ സര്‍വകലാശാലകളുടെ ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍, ഇരുരാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്പര ബന്ധം വ്യാപിപ്പിക്കുന്നതു സാധ്യമാക്കിയതായി ഇരുപക്ഷവും ചൂണ്ടിക്കാട്ടി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിനിമയത്തിലും ശാസ്ത്ര, വിദ്യാഭ്യാസ പദ്ധതികളിലെ സംയുക്ത പ്രവര്‍ത്തനങ്ങളിലുമുള്ള വന്‍തോതിലെ താല്‍പര്യം ഇരുപക്ഷവും പരാമര്‍ശിച്ചു.

ഊര്‍ജം

35. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊര്‍ജസഹകരണം കൂടുതല്‍ വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ചൂണ്ടിക്കാട്ടുകയും പ്രകൃതിവാതകവും നവീകരിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുടെ സംയുക്ത പദ്ധതികള്‍ നടപ്പാക്കലും ഉള്‍പ്പെടെ റഷ്യയുടെ ഊര്‍ജ സമ്പത്തുകളില്‍ ഇന്ത്യയുടെ താല്‍പര്യം റഷ്യ കണക്കിലെടുക്കുകയും ചെയ്യുന്നു. 

36. ഊര്‍ജ മേഖലയില്‍ പരസ്പരം നേട്ടമുള്ള സഹകരണത്തിന്റെ പ്രസക്തി ഇരുപക്ഷവും സമ്മതിക്കുകയും മൂന്നാം രാജ്യങ്ങളിലെ സാധ്യമായ സഹകരണം ഉള്‍പ്പെടെ രണ്ടു രാജ്യങ്ങളിലെയും ഊര്‍ജ സമ്പത്തുകളുടെ സംയുക്ത സംരംഭങ്ങളും ഏറ്റെടുക്കലുകളും ദീര്‍ഘകാല കരാറുകളും ഉള്‍പ്പെടെ വിശാല സഹകരണത്തിനുള്ള അവസരങ്ങള്‍ പരിഗണിക്കുന്നതിന് തങ്ങളുടെ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

37. റഷ്യയിലെ വാന്‍കോര്‍നെഫ്റ്റിലെയും ഗസോബോബൈച്ചയിലെ ടാസ് യുര്യാഖ് നെസ്റ്റിലെയും ഇന്ത്യന്‍ കണ്‍സോര്‍ഷ്യങ്ങളുടെ നിക്ഷേപവും എസ്സാര്‍ എണ്ണ തലസ്ഥാനത്തെ പിജെഎസ്സി റോസ്നെഫ്റ്റിലെ പങ്കാളിത്തവും ഉള്‍പ്പെടെ റഷ്യന്‍- ഇന്ത്യന്‍ ഊര്‍ജ കമ്പനികള്‍ തമ്മിലുള്ള നിലവിലെ സഹകരണത്തെ ഇരു പക്ഷവും സ്വാഗതം ചെയ്തു. സമഗ്ര സഹകരണം വികസിപ്പിക്കുന്നതില്‍ കമ്പനികള്‍ നടപ്പാക്കിയ പുരോഗതിയില്‍ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തുകയും വാന്‍കോര്‍ ക്ലസ്റ്ററിലെ ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനാകും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

38. എല്‍എന്‍ജിയില്‍ റഷ്യയിലെയും ഇന്ത്യയിലെയും കമ്പനികളുടെ സഹകരണ താല്‍പര്യം ഇരുപക്ഷവും കണക്കിലെടുക്കുകയും ഗസ്ര്പോം ഗ്രൂപ്പും ഗെയില്‍ ഇന്ത്യാ ലിമിറ്റഡും തമ്മിലുള്ള ദീര്‍ഘകാല കരാറിനു കീഴില്‍ എല്‍എന്‍ജി വിതരണം തുടങ്ങിയിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

39. പിജെഎസ്സി നൊവാടെക്കും ഇന്ത്യയിലെ ഊര്‍ജ കമ്പനികളും തമ്മിലുള്ള സംഭാഷണം വികസിപ്പിക്കുന്നത് തുടരുന്നതിനുള്ള തങ്ങളുടെ പിന്തുണ ഇരു പക്ഷവും പ്രകടമാക്കുകയും എല്‍എന്‍ജി മേഖലയില്‍ സഹകരണം വികസിപ്പിക്കാനുള്ള സംയുക്ത താല്‍പര്യത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

40. റഷ്യയുടെ ഉത്തരധ്രുവത്തിലെയും പെചോറ, ഓഖോട്സെക് സമുദ്രങ്ങളുടെ തീരങ്ങളിലെയും സംയുക്ത വികസന പദ്ധതികള്‍ ഉള്‍പ്പെടെ റഷ്യന്‍ ഭൂപ്രദേശത്തെ എണ്ണപ്പാടങ്ങളുടെ സംയുക്ത വികസനത്തിനു സഹകരണം വികസിപ്പിക്കാനും അവസരങ്ങള്‍ തേടാനും രണ്ടു പക്ഷത്തുമുള്ള കമ്പനികള്‍ക്കുള്ള പിന്തുണ ഇരുപക്ഷവും പ്രകടമാക്കി.

41. റഷ്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വാതക പൈപ്പ് ലൈന്‍ സംബന്ധിച്ച് 2017ല്‍ നടത്തിയ സംയുക്ത പഠനത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയിലേക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മിക്കാനുള്ള സാധ്യകള്‍ കണ്ടെത്തുന്നതിന് ഇന്ത്യന്‍, റഷ്യന്‍ കമ്പനികള്‍ തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഇരുപക്ഷവും രേഖപ്പെടുത്തുകയും രണ്ട് മന്ത്രാലയങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ എത്തിച്ചേരാനുള്ള സാധ്യതയ്ക്കുവേണ്ടി ഇരുപക്ഷവും കൂടിയാലോചന തുടരണമെന്ന് അംഗീകരിക്കുകയും ചെയ്തു. 

42. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി പ്രകാരം ഇന്ത്യയുടെ ഊര്‍ജസുരക്ഷയും അതിന്റെ പ്രതിബദ്ധതകളും സംരക്ഷിക്കാനുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഇന്ത്യയും റഷ്യയും തമ്മിലുള്ള സിവില്‍ ആണവ സഹകരണം പ്രധാനമാണ്. കൂടംങ്കുളം ആണവ നിലയത്തിലെ ആറ് ഊര്‍ജ യൂണിറ്റുകളുടെ നിര്‍മാണ പുരോഗതി സംബന്ധിച്ച നേട്ടവും നിര്‍മാണോപകരണങ്ങളുടെ പ്രാദേശികവല്‍ക്കരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളും ഇരുപക്ഷവും രേഖപ്പെടുത്തി. പുതുതായി റഷ്യയില്‍ രൂപകല്‍പ്പന ചെയ്ത ആണവ നിലയങ്ങളുടെ കാര്യത്തിലും അതുപോലെതന്നെ ആണവ നിലയത്തിന് ആവശ്യമായ ഉപകരണങ്ങളുടെ സംയുക്ത നിര്‍മാണത്തിനും മൂന്നാം രാജ്യങ്ങളില്‍ സഹകരിക്കന്നതു സംബന്ധിച്ച ചര്‍ച്ചയെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
ബംഗ്ലാദേശിലെ റൂപ്പുര്‍ ആണവ നിലയത്തിന്റെ നടപ്പാക്കലിലെ ത്രികക്ഷി സഹകരണം സംബന്ധിച്ച ധാരണാ പത്രത്തിലെ ധാരണകള്‍ രൂപപ്പെടുത്തുന്നതു പൂര്‍ത്തിയാക്കുന്നതില്‍ ഉണ്ടായ പുരോഗതി ഇരുപക്ഷവും എടുത്തുകാട്ടി. സംയുക്തമായി ആണവ രംഗത്തെ സഹകരണ മേഖലകള്‍ കണ്ടെത്തി മുന്‍ഗണന നല്‍കാനും നടപ്പാക്കാനുമുള്ള കര്‍മപദ്ധതി ഒപ്പുവച്ചതിലെ സംതൃപ്തി ഇരുപക്ഷവും പ്രകടിപ്പിച്ചു.

43. കാലാവസ്ഥാ വ്യതിയാനത്തിന്റെ നിഷേധാത്മക ഫലങ്ങള്‍ കുറയ്ക്കുന്നതുള്‍പ്പെടെ താപ, നവീകരിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലെ വളരെ അടുത്ത സഹകരണ സാധ്യതകള്‍ കൂടുതലായി കണ്ടെത്താനും രണ്ടു പക്ഷവും തീരുമാനിച്ചു.

സൈനിക- സാമ്പത്തിക സഹകരണം

44. തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക സഹകരണം പ്രധാനപ്പെട്ട ഒരു തൂണാണെന്ന് ഇരുപക്ഷവും ചൂണ്ടിക്കാട്ടി. 2018 ഡിസംബറില്‍ നടക്കാനിരിക്കുന്ന സൈനിക-സാങ്കേതിക സഹകരണം സംബന്ധിച്ച ഇന്ത്യ- റഷ്യ ഗവണ്‍മെന്റ് തല യോഗത്തെ അവര്‍ സ്വാഗതം ചെയ്തു. പരിശീലനം, സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൈമാറ്റം, സംഭാഷണങ്ങളും അഭ്യാസങ്ങളും ഉള്‍പ്പെടെ രണ്ടു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ വന്‍തോതിലുള്ള ആശയവിനിമയത്തിനുള്ള തടസം സൈനിക സഹകരണത്തിന്റെ റോഡ് മാപ്പ് നീക്കിക്കഴിഞ്ഞു. ആര്‍മി ഗെയിംസ് 2018, ആര്‍മി 2018, രണ്ടു പക്ഷത്തെയും അന്താരാഷ്ട്ര സുരക്ഷ സംബന്ധിച്ച മോസ്‌കോ സമ്മേളനം എന്നിവയിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ റഷ്യന്‍ പക്ഷം ഭാവാത്മകമായി മൂല്യനിര്‍ണയം ചെയ്തു. ഇതാദ്യമായി നടന്ന ഇന്ദ്ര 2017 ത്രികക്ഷി അഭ്യാസത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തെ ഇരുപക്ഷവും പരാമര്‍ശിക്കുകയും 2018ല്‍ ഇന്ദ്ര നേവി, ഇന്ദ്ര ആര്‍മി, അവിയ ഇന്ദ്ര എന്നീ സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്താനുള്ള പ്രതിജ്ഞാബദ്ധത തുടരുകയും ചെയ്യും.

45. വ്യോമ മിസൈല്‍ സംവിധാനത്തിനു വേണ്ടി ഇന്ത്യക്ക് എസ് – 400 വിദൂര പരിധി ഉപരിതലം വിതരണം ചെയ്യാനുള്ള കരാറിന്റെ പൂര്‍ത്തീകരണത്തെ ഇരു പക്ഷവും സ്വാഗതം ചെയ്തു. 
പരസ്പര വിശ്വാസത്തിന്റെയും പരസ്പര നേട്ടത്തിന്റെയും ദീര്‍ഘ ചരിത്രമുള്ള ഇന്ത്യയും റഷ്യയും തമ്മില്‍ സൈനിക സാങ്കേതിക സഹകരണം വര്‍ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു. സൈനിക സാങ്കേതിക സഹകരണത്തിന്റെ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ സുപ്രധാന പുരോഗതിയില്‍ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക സാങ്കേതിക ഉപകരണങ്ങളുടെ സംയുക്ത ഗവേഷണത്തിലേക്കും സംയുക്ത ഉല്‍പ്പാദനത്തിലേക്കുമുള്ള അനുകൂല മാറ്റത്തെ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' നയം പ്രോല്‍സാഹിപ്പിക്കുന്നതിന് സൈനിക വ്യാവസായിക പ്രക്രിയ അതിപ്രധാനമാണെന്ന് അവര്‍ ഗൗരവത്തില്‍ വിലയിരുത്തി.
സംയുക്ത ഗവേഷണത്തിനും വികസനത്തിനും പരസ്പരം താല്‍പര്യമുള്ള മേഖലകളില്‍ ഉറച്ച പദ്ധതികള്‍ കണ്ടെത്തുന്നതിന് 2017 നവംബറില്‍ രൂപീകരിച്ച ഉന്നത സാങ്കേതികവിദ്യാ സഹകരണത്തിനുള്ള ഉന്നതതല സമിതിയെ ഇരുപക്ഷവും ഗുണപരമായി വിലയിരുത്തി. 

അന്താരാഷ്ട്ര പ്രശ്നങ്ങള്‍

46. 'തുല്യത, പരസ്പര ബഹുമാനം, ഇടപെടാതിരിക്കല്‍ എന്നിവ ഐക്യരാഷ്ട്ര സഭാ പ്രമാണത്തിലും യുഎന്‍ പ്രമാണമനുസരിച്ച് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിനും സഹകരണത്തിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ തത്വം സംബന്ധിച്ച 1970ലെ പ്രഖ്യാപനത്തിലും പ്രതിഫലിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട തത്വങ്ങളാണെ'ന്ന് ഇരുപക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു. 

47. 2018 ജൂലൈയില്‍ ദക്ഷിണാഫ്രിക്കയില്‍ ചേര്‍ന്ന പത്താമത് ബ്രിക്സ് ഉച്ചകോടിയുടെ വിജയം ഇരുപക്ഷവും പരാമര്‍ശിക്കുകയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭാ പ്രമാണങ്ങളുടെയും ഉറച്ച അടിത്തറയിലുള്ള സുതാര്യവും നീതിയുക്തവും ബഹുസ്വരവുമായ ലോകക്രമം കെട്ടിപ്പടുക്കാനുള്ള മുന്‍ഗണനയ്ക്ക് സംഘടനയ്ക്കുള്ളില്‍ ഉല്‍പ്പാദനപരമായ ആശയവിനിമയവും തന്ത്രപരമായ പങ്കാളിത്തവും തുടരാനുള്ള ഇന്ത്യയുടെയും റഷ്യയുടെയും ലക്ഷ്യം അംഗീകരിക്കുകയും ചെയ്തു. 

48. അഫ്ഗാന്റെ നേതൃത്വത്തിലും അഫ്ഗാന്റെ സ്വന്തം നിലയിലും അഫ്ഗാന്‍ ഗവണ്‍മെന്റ് നടത്തുന്ന ദേശീയ സമാധാന അനുരഞ്ജന ശ്രമങ്ങള്‍ക്ക് ഇരു പക്ഷവും പിന്തുണ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനിലെ നിലയ്ക്കാത്ത അക്രമങ്ങളും ഗുരുതരമായ സുരക്ഷാ സ്ഥിതിയും മേഖലയില്‍ അതിന്റെ മോശം പ്രതിഫലനവും കണക്കിലെടുത്ത് മോസ്‌കോ ഫോര്‍മാറ്റിന്റെയും അഫ്ഗാനിസ്ഥാന്‍ സംബന്ധിച്ച ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ബന്ധപ്പെടല്‍ ഗ്രൂപ്പിന്റെയും അഫ്ഗാനിസ്ഥാനിലെ ദീര്‍ഘകാലമായുള്ള സംഘര്‍ഷങ്ങള്‍ക്ക് കഴിയുന്നത്ര വേഗം പരിഹാരമുണ്ടാക്കാന്‍ ഉതകുന്ന മറ്റെല്ലാ അംഗീകൃത ക്രമങ്ങളുടെയും അടിസ്ഥാനത്തില്‍ ഭീകരപ്രവര്‍ത്തന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ഭീകരരുടെ ബാഹ്യ സുരക്ഷിത താവളങ്ങളും മയക്കുമരുന്ന് കടത്തും ഇല്ലാതാക്കാനും പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഇരുപക്ഷവും വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ഏതുതരത്തിലുള്ള ബാഹ്യ ഇടപെടലും എതിര്‍ക്കാനും അഫ്ഗാനിസ്ഥാന്റെ സമ്പദ്ഘടന പുനഃസ്ഥാപിക്കാനും സുസ്ഥിര സമാധാനവും സുരക്ഷയും സ്ഥിരതയും ഉള്ളതും സുരക്ഷിതവും ഐക്യത്തോടെയുള്ളതും ഐശ്വര്യപൂര്‍ണവും സ്വതന്ത്രവുമായ അഫ്ഗാനിസ്ഥാനു വേണ്ടിയുള്ള സാമ്പത്തിക, രാഷ്ട്രീയ വികസനം സമ്മാനിക്കാനും കൂട്ടായ ശ്രമങ്ങളില്‍ ഏര്‍പ്പെടാനും അന്താരാഷ്ട്ര സമൂഹത്തോട് ഇരുപക്ഷവും ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാന്റെ വികസനത്തിനും ശേഷി കെട്ടിപ്പടുക്കാനുമുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ രണ്ടു പക്ഷവും തങ്ങളുടേതായ ശ്രമങ്ങള്‍ നടത്തും. 

Part 3
    

49. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പാസാക്കിയ 2254-ാം പ്രമേയ(2015)ത്തിന്റെ വെളിച്ചത്തില്‍ സിറിയയിലെ പരമാധികാരവും സ്വാതന്ത്ര്യവും പ്രാദേശിക ഏകീകരണവും സിറിയയുടെ മാത്രമായ രാഷ്ട്രിയ പ്രക്രിയ ആണെങ്കിലും സിറിയ നയിക്കുന്ന രാജ്യത്തെ സംഘര്‍ഷത്തെക്കുറിച്ച് ഒരു രാഷ്ട്രിയ പ്രമേയത്തിനുള്ള ഇന്ത്യയുടെയും റഷ്യയുടെയും പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ജനീവ, അസ്തന നടപടികള്‍ക്കും ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച മധ്യസ്ഥ ചര്‍ച്ചകള്‍ക്കുമുള്ള പിന്തുണ ആവര്‍ത്തിക്കുകയും രണ്ടു നടപടികളും തമ്മിലുള്ള പരസ്പര പൂരകത്വം ഊന്നിപ്പറയുകയും ചെയ്തു.  സമാധാനപൂര്‍ണവും സുസ്ഥിരവുമായ സിറിയന്‍ പരമാധികാര രാഷ്ട്രത്തിന്റെ നിര്‍മിതിക്കായി കര്‍മോത്സുകരാകാനും മുന്‍ഉപാധികളോ ബാഹ്യ ഇടപെടലുകളോ ഇല്ലാതെ ആഭ്യന്തര ചര്‍ച്ചകളെ പിന്തുണയ്ക്കാനും ഇരുരാജ്യങ്ങളും മുഴുവന്‍ ഗുണഭോക്താക്കളോടും ആഹ്വാനം ചെയ്തു. ദീര്‍ഘനാളായി യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ അടിയന്തിരമായ പുനര്‍നിര്‍മാണ ആവശ്യങ്ങള്‍, അഭയാര്‍ഥികളുടെയും രാജ്യത്തിനകത്തു തന്നെ ചിതറിപ്പോയവരുടെയും മടക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസില്‍ കണ്ടുകൊണ്ട് മനുഷ്യത്വപരമായ സഹായങ്ങള്‍ കൂടുതലായി നല്‍കാന്‍ ഇരുകൂട്ടരും ആഹ്വാനം ചെയ്തു. 
50. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനും ആണവനിരായുധീകരണം ശക്തിപ്പെടുത്തുന്നതിനും ഇറാനുമായി സാധാരണഗതിയിലുള്ള സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനും ഇറാന്‍ ആണവ പരിപാടിയിന്മേലുള്ള സംയുക്ത സമഗ്ര കര്‍മ്മ പദ്ധതി(ജോയിന്റ് കോംപ്രഹെന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍)യുടെ പൂര്‍ണവും ഫലപ്രദവുമായ നിര്‍വഹണത്തിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും അടിവരയിട്ടു പ്രഖ്യാപിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലൂടെയും സമാധാനപരമായും ഇറാന്‍ ആണവ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
51. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ അനുകൂല സംഭവവികാസങ്ങളെ ഇരുവിഭാഗവും സ്വാഗതം ചെയ്യുകയും നയതന്ത്രത്തിലൂടെയും പരസ്പര ചര്‍ച്ചയിലൂടെയും ആ മേഖലയില്‍ ശാശ്വത സമാധാനവും സുസ്ഥിരതയും നിലനില്ക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍,  അതിന്റെ ആണവനിരായുധീകരണ ബന്ധം കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ ഇരു കൂട്ടരും യോജിച്ചു.
52. ബഹിരാകാശ ആയുധ മത്സരത്തിന്റെയും സൈനിക സംഘട്ടനത്തിന്റെയും വേദിയായി മാറാനുള്ള സാധ്യതയില്‍ ഇരു രാജ്യങ്ങളും ഉത്ക്കണ്ഠ രേഖപ്പെടുത്തി.  അന്താരാഷ്ട്ര സുരക്ഷിതത്വത്തിനും സമാധാനത്തിനും എതിരായുള്ള വന്‍ഭീഷണി ഒഴിവാക്കാന്‍ ബഹിരാകാശ ആയുധ മത്സര നിരോധനം വേണമെന്ന് അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ബഹിരാകാശത്തില്‍ ആയുധങ്ങള്‍ സ്ഥാപിക്കുന്നത് നിയമപരമായി തടയുന്നതിനുള്ള സാധ്യതകള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭരണവിദഗ്ധര്‍ നടത്തുന്ന പ്രാഥമിക ചര്‍ച്ചകളെ ഇരു സംഘങ്ങളും സ്വാഗതം ചെയ്തു. പ്രായോഗിക സുതാര്യതയും ആത്മവിശ്വാസം ജനിപ്പിക്കുന്ന നടപടികളും ഇതിനെ സഹായിക്കുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
53. രാസായുധ വികസന, നിര്‍മാണ, സംഭരണ, ഉപയോഗ, സംഹാര നിരോധന ഉടമ്പടിയുടെ പ്രവര്‍ത്തനം തുടരാനുള്ള പരിശ്രമങ്ങളെയും പ്രാഥമിക പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിന് ഇരുവിഭാഗവും വീണ്ടും തീരുമാനിച്ചു. അവയുടെ നിരോധനത്തിനുള്ള സംഘടനയുടെ രാഷ്ട്രീയവത്ക്കരണ നിയന്ത്രണവും ഇരു വിഭാഗവും ശരിവച്ചു. റഷ്യന്‍ ഫെഡറേഷന്‍ മുന്‍പു തന്നെ അവരുടെ രാസായുധശേഖരം നശിപ്പിച്ചതിനെ ഇന്ത്യന്‍ സംഘം സ്വാഗതം ചെയ്തു. രാസായുധ സ്വതന്ത്രമായ നവലോക സൃഷ്ടി എന്ന ലക്ഷ്യം നേടാനുള്ള സുപ്രധാന സംഭാവനയാണ് അതെന്ന് ഇന്ത്യ വിലയിരുത്തി.
54. ഭീകരപ്രവര്‍ത്തനങ്ങളെയും അതിന്റെ എല്ലാ രൂപങ്ങളെയും ആവിഷ്‌കാരങ്ങളെയും ഇരു കൂട്ടരും അപലപിക്കുകയും അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരട്ടത്താപ്പു കൂടാതെ ശക്തവും സംഘടിതവുമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരപ്രവര്‍ത്തകരുടെ കണ്ണികള്‍, അവര്‍ക്കുള്ള സാമ്പത്തിക സ്രോതസുകള്‍, ആയുധങ്ങളും ഒപ്പം പോരാളികളെയും ലഭിക്കുന്ന മാര്‍ഗങ്ങള്‍ തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമങ്ങള്‍ ഏകോപിപ്പിക്കനും ഭീകരവാദത്തെയും അതിന്റെ ആശയപ്രചാരണങ്ങളെയും പരിശീലനങ്ങളെയും ഒന്നിച്ചു നിന്നു തടയാനും  ഇരു വിഭാഗവും സമ്മതിച്ചു. ഭീകരര്‍ക്ക് ചിലര്‍ രാജ്യത്തിനകത്തുനിന്നു നല്കുന്ന എല്ലാ സഹായങ്ങളെയും ഭീകരര്‍ക്കും അവരുടെ കണ്ണികള്‍ക്കും സുരക്ഷിത താവളങ്ങള്‍ നല്കുന്നതിനെയും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും ഇരു രാജ്യങ്ങളും അപലപിച്ചു. ഐക്യരാഷ്ട്ര സഭ ഇപ്പോഴും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തന വിരുദ്ധ ഉടമ്പടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കഴിയന്നുത്ര വേഗത്തില്‍ അതു പൂര്‍ത്തീകരിക്കാനും അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാക്കാനും എല്ലാ അന്താരാഷ്ട്ര സമൂഹങ്ങളും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്ന് ഇരു കൂട്ടരും ആഹ്വാനം ചെയ്തു. നിരായുധീകരണ സമിതിയുടെ അന്താരാഷ്ട്ര സമ്മേളനം ചേരുമ്പോള്‍ രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും ഭീഷണി സംബന്ധിച്ചും ഇവ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതു സംബന്ധിച്ചും ബഹുരാഷ്ട്ര കൂടിയാലോചനകള്‍ നടക്കേണ്ടതിന്റെ ആവശ്യകതയെ ഇരു രാജ്യങ്ങളും ഊന്നിപ്പറയുകയും പിന്തുണയ്ക്കുകയും ചെയ്തു.
55. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ കേന്ദ്രീകരണത്തെയും അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങളോടുള്ള പ്രതിബദ്ധതയെയും ഇരു സംഘങ്ങളും വീണ്ടും സ്ഥിരീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ പൊതുവില്‍ അംഗീകരിക്കപ്പെട്ട തത്വങ്ങളും ചട്ടങ്ങളും നല്ല വിശ്വാസത്തില്‍ നടപ്പാക്കിയാല്‍ അത് ഇരട്ടത്താപ്പും ചില രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളുടെ മേല്‍ നിയമങ്ങള്‍ അടിച്ചേല്‍്പ്പിക്കുന്ന കീഴ്‌വഴക്കവും ഒഴിവാക്കുമെന്ന നിരീക്ഷണം ഇരുരാജ്യങ്ങളും പങ്കുവച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ബലംപ്രയോഗിച്ചും ഏകപക്ഷീയമായും അടിച്ചേല്‍പ്പിക്കുന്ന നടപടി ഇത്തരം കീഴ്‌വഴക്കങ്ങളുടെ ഉദാഹരണമാണ് എന്ന് ഇരു വിഭാഗങ്ങളും അനുമാനിക്കുകയും ചെയ്തു. ആഗോളതലത്തില്‍ പങ്കാളിത്ത താല്‍്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ജനാധിപത്യ ലോക ക്രമം നടപ്പില്‍ വരുന്നതിനായി ഇരു രാജ്യങ്ങളും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.
56. ആഗോള തലത്തില്‍ ഉയരുന്ന വെല്ലുവിളികള്‍ കൂടുതല്‍ കാര്യക്ഷമമായി നേരിടുന്നതിനും വര്‍ത്തമാനകാല ലോകക്രമത്തെ മെച്ചപ്പെട്ട രീതിയില്‍ പ്രതിഫലിപ്പിക്കുന്നതിനുമായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി നവീകരിക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും എടുത്തുപറഞ്ഞു. വിപുലീകരിക്കപ്പെടുന്ന സുരക്ഷാ സമിതിയില്‍ സ്ഥിരാഗംത്വം നേടാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് റഷ്യ പരിപൂര്‍ണ പിന്തുണ ആവര്‍ത്തിച്ചു. പ്രാദേശികമായും ലോകവ്യാപകമായും സമാധാനവും സുരക്ഷയും തുല്യ വികസനവും ഉറപ്പാക്കുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാനും ലോക ക്രമത്തിന്റെ സുസ്ഥിരതയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളികളെ നേരിടാനുള്ള പരിശ്രമങ്ങള്‍ ഏകോപിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
57. സുസ്ഥിര വികസന പരിപാടി – 2030 പൂര്‍ണമായി നടപ്പിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു രാജ്യങ്ങളും ആവര്‍ത്തിച്ചു. സന്തുലിതവും സമഗ്രവുമായ രീതിയില്‍ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ ഉചിതവും തുറന്നതും സാര്‍വത്രികവും നവീകരണനിയന്ത്രിതവും സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായി ഇരുരാജ്യങ്ങളും പ്രയത്‌നിക്കും. പരിപാടി – 2030 ന്റെ ആഗോളതല നിര്‍വഹണം അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിനായുള്ള ഉന്നതതല രാഷ്ട്രിയ കാര്യ സമിതിയുടെ ഉള്‍പ്പടെയുള്ള ഐക്യരാഷ്ട്ര സഭയുടെ സുപ്രധാന പങ്കിനെ അവര്‍ ആവര്‍ത്തിച്ചു. അംഗരാജ്യങ്ങള്‍ക്ക് കാര്യപരിപാടി – 2030 നടപ്പാക്കുന്നതിന് കഴിവനുസരിച്ച് സഹായം വര്‍ധിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ വികസന സംവിധാനം നവീകരിക്കേണ്ടതിന്റെ ആവശ്യകതയോട് ഇരുകൂട്ടരും യോജിച്ചു. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ വികസന വിഭവങ്ങള്‍ കൃത്യ സമയത്തും പൂര്‍ണമായും ലഭ്യമാക്കുന്നതിന് ഔദ്യോഗിക വികസന സഹായ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നു വികസിത രാജ്യങ്ങളെ ഇരുരാജ്യവും ഉദ്‌ബോധിപ്പിച്ചു. 
58. സുസ്ഥിര വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്നിവയുടെ സാഹചര്യത്തില്‍ താഴ്ന്ന കാര്‍ബണ്‍ സമ്പദ് വ്യവസ്ഥയും ഹരിത വികസനവും പ്രോത്സാഹിപ്പിക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞയെടുത്തു. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ നിര്‍ദേശ പ്രകാരം, സ്വന്തം ശേഷി അനുസരിച്ച് പൊതു തത്വങ്ങളും വ്യത്യസ്ത ഉത്തരവാദിത്തങ്ങളും ഉള്‍പ്പെടെയുള്ള പാരീസ് ഉടമ്പടി പൂര്‍ണമായും നടപ്പാക്കണമെന്ന് അവര്‍ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. ഈ മേഖലയില്‍ വികസ്വര രാജ്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് സാമ്പത്തികവും സാങ്കേതികവും നൈപുണ്യ വികസനപരവുമായ സഹായങ്ങള്‍ വികസിത രാജ്യങ്ങള്‍ ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
59. ആഗോളതലത്തില്‍ ആണവ നിരായുധീകരണത്തിനുള്ള തങ്ങളുടെ പ്രതിജ്ഞ ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചു. ആണവോര്‍ജ വിതരണ സംഘടനയിലെ ഇന്ത്യയുടെ അംഗത്വത്തിന് റഷ്യ പിന്തുണ പ്രകടിപ്പിച്ചു. 
60. വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ എത്രയും വേഗം ആ മേഖലയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറുന്നതിനുള്ള  നിയമങ്ങളും ചട്ടങ്ങളും തത്വങ്ങളും നടപ്പിലാക്കണമെന്ന് ഇരു വിഭാഗങ്ങളും പ്രസ്താവിച്ചു. മാത്രവുമല്ല  കുറ്റവാളികള്‍ വിവര വിനിമയ സാങ്കേതിക വിദ്യ ദുരുപയോഗിക്കുന്നതു തടയാന്‍ ഈ മേഖലയില്‍ അന്താരാഷ്ട്ര നിയമ സംവിധാനം വികസിപ്പിക്കുന്നതിന് രാജ്യാന്തര സഹകരണം വര്‍ധിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. യുഎന്‍ അസംബ്ലിയുടെ 73-ാമത് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് പാസാക്കിയ പ്രമേയങ്ങളുടെ പ്രാധാന്യം  ഇരു രാജ്യങ്ങളും അടിവരയിട്ടു. ബ്രിക്‌സ് രാജ്യങ്ങളുടെ സഹകരണ ചട്ടക്കൂട് സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും വിവര വിനിമയ സാങ്കേതിക വിദ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇക്കാര്യത്തില്‍ ബ്രിക്‌സ് ഭരണകൂടങ്ങളുടെ രാജ്യാന്തര ഉടമ്പടി വിപുലീകരണത്തിനായി പ്രവര്‍ത്തിക്കാനുള്ള സ്ഥിരതാല്പര്യവും ഇരുരാജ്യങ്ങളും അംഗീകരിച്ചു.
61. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനുള്ള പൊതു സമീപനത്തിനും ഈ സാങ്കേതിക വിദ്യ സുരക്ഷിതമായി  ഉപയോഗിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ സഹകരണ കരാറിനുള്ള പ്രായോഗിക ചര്‍ച്ച ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും സദ്ധതയ്ക്ക് ഇരുവരും അടിവരയിട്ടു.
62. ഇന്ത്യന്‍ സമുദ്രത്തിലെയും പസഫിക് മേഖലയിലെയും ഏഷ്യയിലെയും എല്ലാ രാജ്യങ്ങള്‍ക്കും തുല്യവും അവിഭാജ്യവുമായ സരുക്ഷ  ലഭ്യമാക്കുന്നതിന് പ്രാദേശിക സുരക്ഷാ സംവിധാനം സ്ഥാപിക്കാനുള്ള ആശയത്തെ ഇരു രാജ്യങ്ങളും പിന്താങ്ങി. ഈ വിഷയത്തെ സംബന്ധിച്ച് ഒരു പൂര്‍വേഷ്യന്‍ ഉച്ചകോടിയുടെ ചട്ടക്കൂടില്‍ ബഹുരാജ്യ ചര്‍ച്ചകള്‍ തുടരുന്നതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞു. പുതിയ സംരംഭം ഒരു രാജ്യത്തിനും വിരുദ്ധമാകാന്‍ പാടില്ലെന്നും മറിച്ച് ബഹുമുഖവും സുതാര്യവും സമഗ്രവും പരസ്പര ബഹുമാനത്തോടു കൂടിയതും, ഐക്യത്തിനും പുരോഗതിക്കും ക്ഷേമത്തിനുമുള്ള പൊതു താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും പ്രാദേശിക ശാക്തീകരണം ലക്ഷ്യമാക്കിയുള്ളതും ആയിരിക്കണം എന്നും ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് 2018 ഓഗസ്റ്റ് 24 ന് മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി ഐഗോര്‍ മോര്‍ഗ്ലോവും ഇന്ത്യയുടെ വിദേശകര്യ സെക്രട്ടറി വിജയ് ഗോഖലേയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു.
63. ബ്രിക്‌സ്, ജി-20, സ്‌കോ, റിക് പൂര്‍വേഷ്യന്‍ ഉച്ചകോടി തുടങ്ങി പ്രാദേശിക ബഹുമുഖ വേദികളിലൂടെ നടക്കുന്ന ഏകോപന വ്യവഹാര പരിശ്രമങ്ങളെ ശക്തിപ്പെടുത്താനുള്ള തീരുമാനം ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. യൂറേഷ്യന്‍ സാമ്പത്തിക യൂണിയനുമായി സഹകരണം വിശാലമാക്കാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചു.
64. കിംങ്ഡാവോയില്‍ 2018 ജൂണില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓഗര്‍ഗനൈസേഷനിലെ രാഷ്ട്രത്തലവന്മാരുടെ യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴുവന്‍ സമയവും പങ്കെടുത്തത് സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ വിജയകരമായ ഇടപെടലായി ഇരുരാജ്യങ്ങളും നിരീക്ഷിച്ചു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രമാണരേഖ, മാനദണ്ഡങ്ങള്‍ അന്താരാഷ്ട്ര നിയമതത്വങ്ങള്‍ എന്നിവയിലുള്ള വിശ്വാസം ഇരു വിഭാഗവും ആവര്‍ത്തിച്ചു. സംഘടനയുടെ എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങളുടെയും മുമ്പോട്ടുള്ള സാധ്യതകള്‍ സാക്ഷാത്ക്കരിക്കാന്‍ ഏകോപിച്ചുള്ള പരിശ്രമങ്ങള്‍ തുടരുമെന്ന ഉറപ്പും നല്കി.
സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനും,  ഭീകരപ്രവര്‍ത്തനങ്ങള്‍, മയക്കു മരുന്നു കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താനും അങ്ങനെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മേഖലയില്‍ ഭീകര വിരുദ്ധ സംവിധാനത്തിന്റെ സഹകരണം ഫലപ്രദമായി വര്‍ധിപ്പിക്കാനും പ്രത്യേക ശ്രദ്ധ നല്‍കും.
സമാധാന ദൗത്യം -2018 എന്ന പേരില്‍ നടത്തിയ ഭീകര വിരുദ്ധ സൈനിക അഭ്യാസത്തിലെ ഇന്ത്യയുടെ പങ്കാളിത്തം റഷ്യ സ്വാഗതം ചെയ്തു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനുള്ളില്‍ ആഭ്യന്തര ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും സാധ്യമാക്കുന്നത് ഉള്‍പ്പെടെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓഗര്‍ഗനൈസേഷന്റെ ഒരു സാമ്പത്തിക ഘടകം രൂപീകരിക്കുന്നത് പ്രധാന കാര്യമാണ് എന്ന് ഇരു രാജ്യങ്ങളും കരുതുന്നു. ഇതില്‍ പങ്കാളിത്ത രാജ്യങ്ങള്‍ കൂടാതെ നിരീക്ഷകര്‍ക്കും താല്പര്യമുള്ള ഇതര രാജ്യങ്ങള്‍ക്കും ചേരാവുന്നതാണ്. ഐക്യരാഷ്ട്ര സഭയും അതിന്റെ ഘടകങ്ങളും ഇതര അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായി സഹകരണം വിപുലമാക്കുന്നതിനും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓഗര്‍ഗനൈസേഷന്റെ ഭാഗഭാഗിത്വം വര്‍ധിപ്പിക്കുന്നതിനുമായി ഇരുരാജ്യങ്ങളും നിലകൊള്ളുന്നു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓഗര്‍ഗനൈസേഷന്റെ മാനുഷിക സാസംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ അഗാധമാക്കുന്നതിനും രണ്ടു രാജ്യങ്ങളും യോജിച്ചു.
65. നിയമാധിഷ്ഠിത വാണിജ്യ സംവിധാനത്തിനും വിവേചനരാഹിത്യത്തിനും സുതാര്യതയ്ക്കും സമഗ്രതയ്ക്കും തുറവിക്കും അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളുടെ ശിഥിലീകരണം തടയുന്നതിനും എല്ലാവിധ വാണിജ്യ സംരക്ഷണത്തിനും വേണ്ടി  ഇരു രാജ്യങ്ങളും നിലകൊള്ളും. 
66. ദേശീയ വികസന നയങ്ങളുടെ സംയോജനത്തെ വ്യവസ്ഥപ്പെടുത്തുന്ന വിശാല യൂറേഷ്യന്‍ പങ്കാളിത്തം സൃഷ്ടിക്കുന്നതിനുള്ള റഷ്യയുടെ നീക്കത്തെയും ക്രിയാത്മക സഹകരണത്തിന്റെ അടിസ്ഥാനത്തിലും അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചും സമത്വ സിദ്ധാന്തവും പരസ്പര ആദരവും ഓരോരുത്തരുടെയും ദേശീയ കാഴ്ച്ചപ്പാടുകളും കണക്കിലെടുത്തും ഫലപ്രദമായ വേദികള്‍ സൃഷ്ടിക്കുക എന്ന താല്പര്യത്തോടെയുള്ള ബഹുരാഷ്ട്ര  ഏകോപന പദ്ധതികളെയും ഇന്ത്യ സ്വാഗതം ചെയ്തു. 
67. ഇന്ത്യ – റഷ്യ ബന്ധങ്ങളുടെ പുരോഗതിയിലും പങ്കാളിത്ത താല്പര്യങ്ങളിലും അന്താരാഷ്ട്ര പ്രാധാന്യമുള്ള ഉഭയകക്ഷി വിഷയങ്ങളിലും സമാന നിലപാടുകളിലും  ഇരു രാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി. ഈ മേഖലകളില്‍ കൂടുതല്‍ സഹകരണവും ഏകോപനവും നേട്ടങ്ങളുടെ സംയോജനവും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേകവും സവിശേഷ അവകാശവുമുള്ള ഇന്ത്യ – റഷ്യ നയതന്ത്ര പങ്കാളിത്തവും തുടരുന്നതിനും രണ്ടു വിഭാഗവും തീരുമാനിച്ചു.
68. തനിക്കു നല്കിയ അതിഥിസത്ക്കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നന്ദി പറയുകയും 2019ലെ വാര്‍ഷിക ഉച്ചകോടിക്കായി അദ്ദേഹത്തെ റഷ്യയിലേക്കു ക്ഷണിക്കുകയും ചെയ്തു. ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സസന്തോഷം സ്വീകരിച്ചു.

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”