ഇന്ത്യ- മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അഭിലാഷങ്ങൾ പങ്കിടുന്നതിന്റെയും സ്വപ്‌നങ്ങളുടെയും യാത്ര അടയാളപ്പെടുത്തിക്കൊണ്ട് സഹകരണത്തിന്റെയും നവീകരണത്തിന്റെയും പുരോഗതി പങ്കിടലിന്റെയും ദീപസ്തംഭമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തതിങ്ങനെ:
“അഭിലാഷങ്ങൾ പങ്കിടുന്നതിന്റെയും സ്വപ്‌നങ്ങളുടെയും യാത്ര അടയാളപ്പെടുത്തിക്കൊണ്ട് സഹകരണത്തിന്റെയും നവീകരണത്തിന്റെയും പുരോഗതി പങ്കിടലിന്റെയും ദീപസ്തംഭമായി ഇത് മാറും. ചരിത്രം വികസിക്കുമ്പോൾ, ഈ ഇടനാഴി മനുഷ്യ പ്രയത്നത്തിന്റെയും ഭൂഖണ്ഡങ്ങളിലുടനീളമുള്ള ഐക്യത്തിന്റെയും സാക്ഷ്യമായി മാറട്ടെ.”
Charting a journey of shared aspirations and dreams, the India-Middle East-Europe Economic Corridor promises to be a beacon of cooperation, innovation, and shared progress. As history unfolds, may this corridor be a testament to human endeavour and unity across continents. pic.twitter.com/vYBNo2oa5W
— Narendra Modi (@narendramodi) September 9, 2023