- പരമാധികാര ഇന്ത്യയുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം പരമാധികാര ഇന്തോനേഷ്യയുടെ ആദരണീയനായ പ്രസിഡന്റ് ശ്രീ. ജോകോ വിദോദോ 2016 ഡിസംബര്‍ 11 മുതല്‍ 13 വരെ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രസിഡന്റ് ജോകോ വിദോദോ ഇന്ത്യയില്‍നടത്തിയ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണ് ഇത്.
- 2016 ഡിസംബര്‍ 12ന് രാഷ്ട്രപതി ഭവനില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തിനു തുടര്‍ച്ചയായി പരമാധികാര ഇന്ത്യയുടെ ആദരണീയനായ രാഷ്ട്രപതി ശ്രീ.പ്രണബ് മുഖര്‍ജിയുമായി ആദരണീയമായ പ്രസിഡന്റ് ജോകോ വിദോദോ കൂടിക്കാഴ്ച നടത്തി. പരസ്പര താല്‍പര്യമുള്ള ഉഭയകക്ഷി, മേഖലാ,ആഗോള വിഷയങ്ങളേക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പ്രസിഡന്റ് ജോകോ വിദോദോയും സമഗ്ര ചര്‍ച്ച നടത്തി. 2015 നവംബറില്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ച ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ. ഹാമിദ് അന്‍സാരി ഇന്തോനോഷ്യന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ചിരുന്നു.
- രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പൊതുവായ ഹൈന്ദവ, ബുദ്ധ, ഇസ്‌ലാമിക പൈതൃകം ഉള്‍പ്പെടെ ഗഹനമായ സാംസ്‌കാരിക ബന്ധത്തോടുകൂടിയ സമുദ്രാതിര്‍ത്തി സൗഹൃദമുള്ള അയല്‍ക്കാരാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് വിദോദോയും സ്മരിച്ചു. സമാധാനപരമായ സഹ അസ്തിത്വം നേടുന്നതിന് ബഹുസ്വരത, ജനാധിപത്യം, നിയമവാഴ്ച എന്നിവ മുഖ്യ മൂല്യങ്ങള്‍ ആകുന്നതിന്റെ പ്രാധാന്യം അവര്‍ അടിവരയിട്ടു പറഞ്ഞു. രണ്ടു രാജ്യങ്ങള്‍ക്കും പരസ്പരം താങ്ങാകുന്ന വിധത്തിലുള്ള ദീര്‍ഘകാല തന്ത്രപ്രധാന പങ്കാളിത്തം നല്‍കുന്ന രാഷ്ട്രീയ, സാമ്പത്തിക, തന്ത്രപ്രധാന താല്‍പര്യങ്ങളിലെ ഐക്യത്തെ അവര്‍ സ്വാഗതം ചെയ്തു.
- 2005 നവംബറില്‍ തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പിച്ചതിനു തുടര്‍ച്ചയായി ബന്ധം പുതിയ കരുത്താര്‍ജ്ജിച്ചതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2011 ജനുവരിയില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 'അടുത്ത ദശാബ്ദത്തിനു ശേഷം ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിനുള്ള ദര്‍ശനം' നിര്‍ണയിക്കുന്ന സംയുക്ത പ്രസ്താവന നടത്തുകയും 2013 ഒക്ടോബറില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നടത്തിയ ഇന്തോനേഷ്യാ സന്ദര്‍ശനത്തില്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അഞ്ചിന പരിപാടി അംഗീകരിക്കുകയും ചെയ്തതോടെ അത് കുറേക്കൂടി അഭിവൃദ്ധി കൈവരിച്ചു. 2014 നവംബര്‍ 13ലെ നേ പേയ് തോ ആസിയാന്‍ ഉച്ചകോടിക്കിടയില്‍ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണത്തിന്റെ ഉറച്ച മേഖലകളേക്കുറിച്ചു ചര്‍ച്ച ചെയ്ത ആദ്യ കൂടിക്കാഴ്ച രണ്ടു നേതാക്കളും അനുസ്മരിച്ചു.
തന്ത്രപ്രധാനമായ ഇടപാട്
- ബഹുതല സമ്മേളനങ്ങളുടെ പ്രാന്തങ്ങളിലുള്‍പ്പെടെ വാര്‍ഷിക ഉച്ചകോടി സമ്മേളനങ്ങള്‍ നടത്താന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സമ്മതിച്ചു. മന്ത്രിതല,പ്രവര്‍ത്തക ഗ്രൂപ്പ് സംവിധാനം ഉള്‍പ്പെടെ സംഭാഷണ രൂപഘടന ശക്തിപ്പെടുത്തുന്നതിലൂടെ സ്ഥിരം ഉഭയകക്ഷി കൂടിയാലോചനകള്‍ തുടരുന്നതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.
- 2014 നവംബറില്‍ നേ പേയ് തോയില്‍ രണ്ടു നേതാക്കളും നടത്തിയ കഴിഞ്ഞ കൂടിക്കാഴ്ചയ്ക്കു ശേഷം കല്‍ക്കരി, കൃഷി, ഭീകര പ്രവര്‍ത്തനം തടയല്‍,ആരോഗ്യം, നിയമവിരുദ്ധ മയക്കുമരുന്ന്- മാനസികവിഭ്രാന്തി ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍,അവയുടെ പൂര്‍വഗാമികള്‍ എന്നിവയ്‌ക്കെതിരേയുള്ള പോരാട്ടം തുടങ്ങിയവയില്‍ മേഖലാപരമായ സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പുകളില്‍ ഉണ്ടായ പുരോഗതിയെ അവര്‍ സ്വാഗതം ചെയ്തു. കൂടൂക്കാഴ്ചകളില്‍ ഏകാഭിപ്രായമുണ്ടായ അനന്തര ഫലങ്ങളുടെ നടപ്പാക്കല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
- രണ്ടു ജനാധിപത്യങ്ങളും തമ്മിലുള്ള പാര്‍ലമെന്ററി കൈമാറ്റങ്ങളുടെ പ്രാധാന്യം നേതാക്കള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയും ഇരു പാര്‍ലമെന്റുകള്‍ക്കും ഇടയില്‍ പതിവായി പ്രതിനിധി സന്ദര്‍ശനങ്ങള്‍ നടക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 2016 ഏപ്രിലില്‍ ഇന്ത്യയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് പാര്‍ലമെന്റ് പ്രതിനിധികള്‍ സൗഹൃദ സന്ദര്‍ശനം നടത്തിയതിനെയും 2015 ഡിസംബറില്‍ ഇന്തോനേഷ്യയിലെ ജനപ്രതിനിധി സഭാ പ്രതിനിധികളും പരമാധികാര ഇന്തോനേഷ്യയിലെ മേഖലകളുടെ പ്രതിനിധിസഭാംഗങ്ങളും ഇന്ത്യ സന്ദര്‍ശിച്ചതിനെയും അവര്‍ അഭിനന്ദിക്കുകയും ചെയ്തു.
- ഈ വര്‍ഷമാദ്യം പ്രവര്‍ത്തനം ആരംഭിച്ച ഇന്തോനേഷ്യയിലെ പ്രമുഖ വ്യക്തികളുടെ സംഘം(ഇ പി ജി) തയ്യാറാക്കിയ വിഷന്‍ 2025 രേഖയുടെ സമര്‍പ്പണത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. 2025 വരെയും അതിനപ്പുറവുമുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ഭാവി മുന്നോട്ടുപോക്കിനേക്കുറിച്ച് ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയതാണ് രേഖ.
- ഐഎസ്ആര്‍ഒ 2015 സെപ്റ്റംബറില്‍ വിക്ഷേപിച്ച ലാപാന്‍ - എ2, 2016 ജൂണില്‍ വിക്ഷേപിച്ച ലാപാന്‍ എ3 എന്നീ ഉപഗ്രങ്ങളുടെ വിജയകരമായ ദൗത്യത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു. പര്യവേക്ഷണത്തിലെ സഹകരണം, സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ബഹിരാകാശ വിനിയോഗങ്ങള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാരുകള്‍ തമ്മിലുള്ള പദ്ധതി കരാര്‍, ഹൈഡ്രോഗ്രഫി, കാലാവസ്ഥാ പ്രവചനം, ദുരന്ത നിവാരണം, വിളവെടുപ്പു പ്രവചനം, വിഭവങ്ങളുടെ അടയാളപ്പെടുത്തല്‍, പരിശീലന പരിപാടികള്‍ എന്നിവയുടെ പ്രയോഗത്തിനുള്ള മറ്റ് അനുബന്ധ കരാറുകള്‍ എന്നിവയില്‍ ഉടന്‍തന്നെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ലാപാനും ഐസ്ആര്‍ഒയും ബഹിരാകാശം സംബന്ധിച്ച നാലാമത് സംയുക്ത സമിതി യോഗം ചേരാന്‍ അവര്‍ നിര്‍ദേശിച്ചു.
പ്രതിരോധവും സുരക്ഷാ സഹകരണവും
- തന്ത്രപ്രധാന പങ്കാളികളും സമുദ്രതീര അയല്‍ക്കാരും എന്ന നിലയില്‍ രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ സുരക്ഷയിലും പ്രതിരോധത്തിലും സഹകരണം കുറേക്കൂടി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രണ്ടു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, ഉറച്ച ഒരു പ്രതിരോധ സഹകരണ കരാറിനു വേണ്ടി നിലവിലുള്ള '' പ്രതിരോധ മേഖലയിലെ സഹകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കരാര്‍'' അവലോകനം ചെയ്യാനും പുതുക്കാനും പ്രതിരോധ മന്ത്രിതല ചര്‍ച്ചകളും സംയുക്ത പ്രതിരോധ സഹകരണ സമിതി (ജെഡിസിസി)യും വേഗത്തില്‍ വിളിച്ചുകൂട്ടുന്നതിന് അവര്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
- രണ്ട് സായുധ സേനകള്‍ക്കും ഇടയില്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയ കരസേനകള്‍ തമ്മിലുള്ള ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ( ആഗസ്റ്റ് 2016), നാവിക സേനാ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ ( 2015 ജൂണ്‍) എന്നിവയുടെ വിജയകരമായ പൂര്‍ത്തീകരണത്തെക്കുറിച്ച് നേതാക്കള്‍ അനുസ്മരിക്കുകുയും വ്യോമസേനാ ഉദ്യോഗസ്ഥ തല ചര്‍ച്ച ഉടന്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. പ്രതിരോധ കൈമാറ്റങ്ങള്‍, പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട പരിശീലന-സംയുക്ത അഭ്യാസങ്ങള്‍ എന്നിവ വര്‍ധിപ്പിക്കാമെന്ന് ഇരു പക്ഷങ്ങളും സമ്മതിച്ചു. സാങ്കേതികവിദ്യാ കൈമാറ്റം, സാങ്കേതിക സഹായം, ശേഷി കെട്ടിപ്പടുക്കല്‍ സഹകരണം എന്നിവയോടുകൂടിയ സംയുക്ത ഉല്‍പ്പാദനത്തിന് പ്രതിരോധ വ്യവസായങ്ങള്‍ക്കിടയില്‍ സഹപ്രവര്‍ത്തനം നടത്തുന്നതിന് രണ്ടു പ്രതിരോധ മന്ത്രിമാരെയും അവര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
- ആഗോള ഭീകരവാദ ഭീഷണി, രാജ്യങ്ങള്‍ കടന്നുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയേക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയും ഭീകരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായവും കള്ളപ്പണം വെളുപ്പിക്കലും ആയുധ കള്ളക്കടത്തും മനുഷ്യക്കടത്തും സൈബര്‍ കുറ്റകൃത്യങ്ങളും അമര്‍ച്ച ചെയ്യുന്നതിന് സുപ്രധാനമായി ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ ദൃഢ നിശ്ചയമെടുക്കുകയും ചെയ്തു. തുടര്‍ച്ചയായി സമ്മേളിക്കുന്ന ഭീകരപ്രവര്‍ത്തനത്തിനെതിരായ സംയുക്ത പ്രവര്‍ത്തക വിഭാഗത്തെ അവര്‍ അഭിനന്ദിക്കുകയും സൈബര്‍ സുരക്ഷ ഉള്‍പ്പെടെ പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത 2015 ഒക്ടോബറിലെ അവസാനത്തെ യോഗത്തിന്റെ അനന്തരഫലങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു. മയക്കുമരുന്ന്, മനോവിഭ്രാന്തിയുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍, അവയുടെ പൂര്‍വഗാമികള്‍ എന്നിവയുടെ നിയമവിരുദ്ധ കടത്ത് തടയുന്നതിനുള്ള സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ 2016 ആഗസ്റ്റില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തെ അവര്‍ സ്വാഗതം ചെയ്തു. ഈ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇരു പക്ഷങ്ങളും പ്രതിജ്ഞയെടുത്തു.
- ന്യൂഡല്‍ഹിയില്‍ നടന്ന 2016 ലെ ''ദുരന്ത അപായം ലഘൂകരിക്കല്‍ സംബന്ധിച്ച ഏഷ്യന്‍ മന്ത്രിതല സമ്മേളനത്തിന്റെ '' വിജയത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്യുകയും ഈ മേഖലയിലെ സഹകരണത്തിന്റെ സാധ്യത അംഗീകരിച്ച്, പ്രകൃതി ദുരന്തങ്ങളോടു പ്രതികരിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുന്ന വിധത്തില്‍ സ്ഥിരമായ സംയുക്താഭ്യാസവും പരിശീലനവും സഹകരണവും സ്ഥാപനവല്‍ക്കരിച്ചുകൊണ്ട് ദുരന്ത നിവാരണത്തിലെ സഹകരണം പുനരാവിഷ്‌കരിക്കാന്‍ അതാത് വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
- തങ്ങളുടെ രാജ്യങ്ങളിലെയും സമീപ മേഖലകളിലെയും ലോകത്തിലെയും സമുദ്രതീര മേഖലയുടെ പ്രാധാന്യം നേതാക്കള്‍ എടുത്തുകാട്ടി. സമുദ്രതീര സഹകരണം വിശാലമാക്കാന്‍ അവര്‍ പ്രതിജ്ഞ ചെയ്യുകയും അതിന്റെ ഭാഗമായി ഈ സന്ദര്‍ശന വേളയില്‍ ''സമുദ്രതീര സഹകരണത്തേക്കുറിച്ചുള്ള പ്രസ്താവന'' വെവ്വേറെ പുറപ്പെടുവിക്കുകയും ചെയ്തു. സമുദ്രതീര ഭദ്രത, സമുദ്രതീര വ്യവസായം, സമുദ്രതീര സുരക്ഷ, നാവികവിദ്യ, രണ്ടു രാജ്യങ്ങളും അംഗീകരിച്ച മറ്റ് ഉഭയകക്ഷി സഹകരണം എന്നിവ ഉള്‍പ്പെടെ വിശാല മേഖലകളെ സ്പര്‍ശിക്കുന്നതാണ് പ്രസ്താവന.
- നിയമവിരുദ്ധവും അനിയന്ത്രിതവും അറിയിപ്പില്ലാത്തതുമായ (ഐയുയു) മീന്‍പിടുത്തം അമര്‍ച്ച ചെയ്യുകയും അവസാനിപ്പിക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യം ഇരു നേതാക്കളും ഉറപ്പിക്കുകയും ഐയുയു മീന്‍പിടുത്തത്തേക്കുറിച്ചും ഇന്തോനേഷ്യയ്ക്കും ഇന്ത്യക്കും ഇടയില്‍ സുസ്ഥിര മല്‍സ്യബന്ധന ഭരണം പ്രോല്‍സാഹിപ്പിക്കാനും സംയുക്ത വിജ്ഞാപനം ഒപ്പുവച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ലോകത്തിന് വളരുന്ന ഭീഷണിയായിക്കൊണ്ടിരിക്കുന്ന, രാജ്യങ്ങള്‍ കടന്നുള്ള സംഘടിത മല്‍സ്യബന്ധന കുറ്റകൃത്യങ്ങള്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഒന്നാണെന്ന് രണ്ടു നേതാക്കളും അംഗീകരിച്ചു.
സമഗ്ര സാമ്പത്തിക പങ്കാളിത്തം
- ഇന്ത്യക്കും ഇന്തോനേഷ്യക്കും ഇടയിലുള്ള വ്യാപാര വളര്‍ച്ചയിലും നിക്ഷേപ സഹകരണത്തിലും നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിക്കുകയും രണ്ടിടത്തേക്കുമുള്ള വ്യാപാരവും നിക്ഷേപവും വന്‍തോതില്‍ സുഗമമാക്കാനും സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള സമ്പദ്ഘടനാ വളര്‍ച്ച പ്രോല്‍സാഹിപ്പിക്കാനും പ്രവചിക്കാവുന്നതും തുറന്നതും സുതാര്യവുമായ സാമ്പത്തിക നയ രൂപരേഖയുടെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്തു.
- വ്യാപാര മന്ത്രിമാരുടെ ദ്വൈവാര്‍ഷിക ചര്‍ച്ചാവേദി ( ബിറ്റിഎംഎഫ്) ഉടനെ വിളിച്ചു ചേര്‍ക്കാനുള്ള സന്നദ്ധത നേതാക്കള്‍ അറിയിച്ചു. വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള തടസങ്ങള്‍ നീക്കുന്നതടക്കമുള്ള സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള അനിവാര്യ സംഭാഷണങ്ങള്‍ക്ക് ചര്‍ച്ചാ വേദി വഴിതുറക്കും.
- ''ഇന്ത്യയില്‍ നിര്‍മിക്കൂ'', ''ഡിജിറ്റല്‍ ഇന്ത്യ'', ''സ്‌കില്‍ ഇന്ത്യ'', ''സമാര്‍ട് സിറ്റി'', '',സ്വഛ്ഭാരത്'', ''സ്റ്റാര്‍ട്ടപ് ഇന്ത്യ'' എന്നീ നവീന സംരംഭങ്ങളിലൂടെ ഇന്ത്യയെ പരിവര്‍ത്തിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളേക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡന്റ് വിദോദോയ്ക്ക് ലഘുവിവരണം നല്‍കുകയും ഈ അവസരങ്ങള്‍ വിനിയോഗിക്കാന്‍ ഇന്തോനേഷ്യന്‍ വ്യവസായങ്ങളെ ക്ഷണിക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ സമീപകാല പരിഷ്‌കരണങ്ങളെക്കുറിച്ചും ഇന്തോനേഷ്യയില്‍ വ്യവസായങ്ങള്‍ അനായാസമാക്കുന്നത് വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രസിഡന്റ് വിദോദോ പ്രധാനമന്ത്രി മോദിക്ക് ലഘുവിവരണം നല്‍കുകയും ഔഷധനിര്‍മാണം അടിസ്ഥാന സൗകര്യം, ഐറ്റി, ഊര്‍ജ്ജം, വ്യവസായ നിര്‍മാണം എന്നിവയില്‍ നിക്ഷേപത്തിന് ഇന്ത്യന്‍ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.
- പ്രമുഖ വ്യവസായ മേധാവികള്‍ പങ്കെടുത്ത, 2016 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്തോനേഷ്യ- ഇന്ത്യ സിഇഒമാരുടെ ചര്‍ച്ചാവേദിയെ രണ്ടു നേതാക്കളും സ്വാഗതം ചെയ്യുകയും ഉഭയകക്ഷി വ്യവസായവും നിക്ഷേപ സഹകരണവും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിലേയ്ക്ക് നിര്‍മാണപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സിഇഒമാരുടെ ചര്‍ച്ചാവേദി സ്ഥിരമായി വാര്‍ഷിക സമ്മേളനം ചേരുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. 2016 ഡിസംബര്‍ 13ന് ചേര്‍ന്ന ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും തെരഞ്ഞെടുക്കപ്പെട്ട സിഇഒമാരുടെ യോഗത്തില്‍, 2013 ഡിസംബര്‍ 12ന് ചേര്‍ന്ന സിഇഒ ചര്‍ച്ചാവേദിയുടെ സഹാധ്യക്ഷന്മാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രസിഡന്റ് വിദോദോ അവതരിപ്പിച്ചു.
- വിശ്വസിക്കാവുന്നതും ശുദ്ധവും താങ്ങാവുന്ന വിലയ്ക്കു ലഭിക്കുന്നതുമായ ഊര്‍ജ്ജം രണ്ട് രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് നേതാക്കള്‍ അംഗീകരിക്കുകയും അതുമായി ബന്ധപ്പെട്ട് 2015 നവംബറില്‍ നവ പുനരുപയോഗ ഊര്‍ജ്ജം സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത് അവര്‍ സ്വാഗതം ചെയ്യുകയും ഇത് നടപ്പാക്കുന്നതിന് സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് സ്ഥാപിക്കുന്നതിനെയും സുശക്തമായ ഉഭയകക്ഷി പ്രവര്‍ത്തന പദ്ധതി അവലംബിക്കുന്നതിന് സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ ആദ്യയോഗം ഉടനേ വിളിച്ചുചേര്‍ക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
- പുനരുപയോഗ ഊര്‍ജ്ജത്തിന്റെ മേഖലയില്‍ പ്രധാനമന്ത്രി മോദിയുടെ യത്‌നങ്ങളെ, പ്രത്യേകിച്ച് ഒരു അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ രൂപീകരണത്തെ പ്രസിഡന്റ് വിദോദോ സ്വാഗതം ചെയ്തു.
- 2015 നവംബറില്‍ ചേര്‍ന്ന കല്‍ക്കരി സംബന്ധിച്ച സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ മൂന്നാമത് യോഗത്തിന്റെ അനന്തര ഫലങ്ങള്‍ നേതാക്കള്‍ അനുസ്മരിച്ചു. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും അതാത് രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങള്‍ നേടുന്നതിനും ഉല്‍ക്കര്‍ഷ പങ്കുവച്ചുകൊണ്ട് പുതിയതും പുതുക്കാവുന്നതുമായ ഊര്‍ജ്ജ സാങ്കേതികവിദ്യകളും ഊര്‍ജ്ജക്ഷമതാ സാങ്കേതികവിദ്യകളും പ്രചരിപ്പിക്കുന്നതില്‍ സഹകരിക്കാന്‍ രണ്ടു നേതാക്കളും തീരുമാനിച്ചു.
- ഭാവിയില്‍ ഊര്‍ജ്ജ മിശ്രിത ആവശ്യം നേരിടുന്നതിന് എണ്ണയുടെയും വാതകത്തിന്റെയും മേഖലയിലെ ധാരണാപത്രം പുതുക്കുന്നതും വേഗത്തില്‍ സൗകര്യമനുസരിച്ച് സഹകരണത്തിന്റെ വിശാലസാധ്യതകള്‍ വ്യാപിപ്പിക്കുന്നതിന് സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് രൂപീകരിക്കുന്നതും ഇരു നേതാക്കളും പ്രോല്‍സാഹിപ്പിച്ചു.
- പൊതു ആരോഗ്യ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനുളള ഉറ്റ സഹകരണത്തിലെ തടസങ്ങള്‍ നീക്കുന്ന ആരോഗ്യ സഹകരണ ധാരണാപത്രം പുതുക്കുന്നതിന് നേതാക്കള്‍ തീരുമാനിച്ചു. ഔഷധ മേഖലയില്‍ പരസ്പര നേട്ടമുണ്ടാക്കുന്ന സഹകരണം വ്യാപിപ്പിക്കുന്നതിന് രണ്ടു പക്ഷത്തിനും അവര്‍ ഉത്തേജനം നല്‍കി.
- രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം നേതാക്കള്‍ എടുത്തുപറയുകയും ഈ മേഖലയില്‍ ഉറച്ച നടപടികള്‍ക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്തോനേഷ്യയുടെ ആവശ്യങ്ങള്‍ നേരിടുന്നതിന് അരി, പഞ്ചസാര, സോയാബീന്‍ എന്നിവ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചു.
- വിവര, ആശയവിനിമയ സാങ്കേതിക വിദ്യ മുന്നോട്ട് വയ്ക്കുന്ന അവസരങ്ങളും വെല്ലുവിളികളും അംഗീകരിച്ചുകൊണ്ട്, നവീനാശയങ്ങളുടെയും ഡിജിറ്റല്‍ സമ്പദ്ഘടനയുടെയും പിന്തുണയോടെ വിവര,ആശയവിനിമയ സാങ്കേതികവിദ്യയുടെ മേഖലകളില്‍ സഹകരണം വികസിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത രണ്ടു നേതാക്കളും ഉറപ്പു നല്‍കി.
- വ്യാപാരം വിേേനാദ സഞ്ചാരം, രണ്ടിടത്തെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള കണക്റ്റിവിറ്റിയുടെ പ്രാധാന്യം മനസിലാക്കി ജക്കര്‍ത്തായ്ക്കും മുംബൈയ്ക്കും ഇടയില്‍ ഗരുഡ ഇന്തോനേഷ്യയുടെ വിമാനങ്ങള്‍ 2016 ഡിസംബര്‍ മുതല്‍ തുടങ്ങുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യയുടെ എയര്‍ലൈനുകള്‍ വഴി ഇന്ത്യയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ അവര്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പൊതു -സ്വകാര്യ പങ്കാളിത്തത്തിലൂടെയും മറ്റ് സൗജന്യ പദ്ധതികളിലൂടെയും ഉള്‍പ്പെടെ തുറമുഖ, വിമാനത്താവള വികസന പദ്ധതികളില്‍ സ്വകാര്യമേഖലാ നിക്ഷേപത്തിനും നേരിട്ടുള്ള കപ്പല്‍ ബന്ധങ്ങള്‍ക്കും രണ്ടു രാജ്യങ്ങളും പ്രചോദനവും പ്രോല്‍സാഹനവും നല്‍കും.
- രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ വ്യാപാരം സുഗമമാക്കാന്‍ മാനദണ്ഡങ്ങളിലെ ഉഭയകക്ഷി സഹകരണം പ്രധാനമാണെന്നും രണ്ടു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, മാനദണ്ഡ സഹകരണത്തില്‍ ഇന്തോനേഷ്യന്‍ നാഷണല്‍ സ്റ്റാന്റേര്‍ഡൈസേഷന്‍ ഏജന്‍സി( ബിഎസ്എന്‍), ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ്( ബിഐഎസ്) എന്നിവ തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്തു.
സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുമുള്ള ബന്ധവും
-2015-2018ലെ സാംസ്‌കാരിക വിനിമയ പരിപാടിക്കു കീഴില്‍ കല, സാഹിത്യം, നൃത്തം, പുരാവസ്തുശാസ്ത്രം എന്നിവയിലൂടെ രണ്ടു ജനതകള്‍ക്കുമിടയില്‍ അടുപ്പമുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം സ്ഥാപിക്കാന്‍ നേതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്.ജനസംഖ്യയും യുവജനങ്ങള്‍ക്കിടയിലും വിനോദ സഞ്ചാര പ്രചാരണത്തിലും സിനിമകള്‍ക്കുള്ള ഫലപ്രാപ്തിയും അംഗീകരിച്ച് സിനിമാ വ്യവസായത്തില്‍ സഹകരണത്തിനുള്ള ഒരു കരാര്‍ രൂപപ്പെടുത്താന്‍ രണ്ടു പക്ഷങ്ങളും തീരുമാനിച്ചു.
- ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും യുവതലമുറയെ ശാക്തീകരിക്കുന്നതിന് വിദ്യാഭ്യാസത്തിലും മാനവശേഷി വികസനത്തിലും നിക്ഷേപം നടത്തുന്നതിന്റെ പ്രാധാന്യത്തിന് നേതാക്കള്‍ അടിവരയിട്ടു. വൈജ്ഞാനിക വിനിമയം എളുപ്പമാക്കുന്നതിനും അധ്യാപക പരിശീലനത്തിനും ദ്വി ബിരുദ പദ്ധതിയ്ക്കും സര്‍വകലാശാലകള്‍ തമ്മിലുള്ള ബന്ധം സ്ഥാപനവല്‍ക്കരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ ഇപ്പോഴുള്ള സഹകരണം രണ്ടു പക്ഷങ്ങളും അനുസ്മരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സഹകരണത്തിനുള്ള ഒരു കരാര്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറയുകയും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
- ഇന്തോനേഷ്യയിലെ വിവിധ സര്‍വകലാശാലകളില്‍ ഇന്ത്യാ പഠന വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്യുകയും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ അതുപോലെതന്നെ ഇന്തോനേഷ്യാ പഠന വിഭാഗങ്ങള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായുമെന്ന് സമ്മതിക്കുകയും ചെയ്തു.
- യുവജനകാര്യങ്ങളിലും കായിക രംഗത്തും സഹകരണം വര്‍ധിപ്പിക്കാന്‍ രണ്ടു പക്ഷവും തീരുമാനിക്കുകയും ഇതുമായി ബന്ധപ്പെട്ട്, യുവജനകാര്യങ്ങളിലും കായിക രംഗത്തും സഹകരണം സംബന്ധിച്ച ഒരു ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനെ സ്വാഗതം ചെയ്തു.
പൊതുവായ വെല്ലുവിളികളോടു പ്രതികരിക്കുന്നതിലെ സഹകരണം
- ഭീകരതയുടെ എല്ലാ രൂപങ്ങളെയും പ്രകടനങ്ങളെയും രണ്ടു നേതാക്കളും ശക്തമായ ഭാഷയില്‍ അപലപിക്കുകയും ഭീകരപ്രവര്‍ത്തനങ്ങളോട് 'ശൂന്യ സഹഷ്ണുത' ഊന്നിപ്പറയുകയും ചെയ്തു. ഭീകരവാദത്തിന്റെ വളരുന്ന ഭീഷണിയെയും അക്രമോല്‍സുക തീവ്രവാദത്തെയും അവയുടെ ആഗോള വ്യാപ്തിയെയും അതീവ ഉത്കണ്ഠയോടെ അവര്‍ അനുസ്മരിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ 1267-ാം പ്രമേയവും മറ്റ് പ്രസക്തമായ പ്രമേയങ്ങളും നടപ്പാക്കാന്‍ എല്ലാ രാജ്യങ്ങളോടും അവര്‍ ആഹ്വാനം ചെയ്തു. ഭീകര ശൃംഖലകളും സാമ്പത്തിക സ്രോതസുകളും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും, തടഞ്ഞും ഭീകരതയുടെ സുരക്ഷിത അഭയസ്ഥാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതാക്കാനും അവര്‍ ആഹ്വാനം ചെയ്തു. ഫലപ്രദമായ കുറ്റകൃത്യ പരിഹാര നടപടികളിലൂടെ അതാതു ഭൂപ്രദേശങ്ങളിലെ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പുറന്തള്ളാന്‍ എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അവര്‍ അടിവരയിട്ടു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പക്ഷങ്ങള്‍ക്കും ഇടയില്‍ വിവരങ്ങളുടെയും രഹസ്യ വിവരങ്ങളുടെയും വന്‍തോതിലുള്ള വിനിമയം ഉള്‍പ്പെടെയുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് രണ്ടു നേതാക്കളും ആഹ്വാനം ചെയ്തു.
- സമുദ്രത്തിന്റെ നിയമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര കണ്‍വന്‍ഷനില്‍ (യുഎന്‍സിഎല്‍ഒഎസ്) ശ്രദ്ധേയമായ വിധത്തില്‍ പ്രതിഫലിച്ചതുപോലെ, അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കപ്പല്‍യാത്രയ്ക്കുള്ള സ്വാതന്ത്യം, വിമാന യാത്ര, തടസ്സമില്ലാത്ത നിയമവിധേയ വാണിജ്യം എന്നിവ മാനിക്കാനുള്ള പ്രതിബന്ധത രണ്ടു നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞു. ഈ പശ്ചാത്തലത്തില്‍, ഭീഷണിയും ശക്തിയും ഉപയോഗിച്ചല്ലാതെ സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും പ്രവര്‍ത്തനരീതികളില്‍ സ്വയം നിയന്ത്രണം അഭ്യസിക്കാനും സംഘര്‍ഷമുണ്ടാക്കുന്ന ഏകപക്ഷീയ നടപടികള്‍ ഒഴിവാക്കാനും എല്ലാ കക്ഷികളോടും അവര്‍ ആവശ്യപ്പെട്ടു. സമുദ്രത്തില്‍ അന്താരാഷ്ട്ര നിയമക്രമം സ്ഥാപിക്കുന്നതിന് എല്ലാ കക്ഷികളും യുഎന്‍സിഎല്‍ഒഎസിനോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്ന് യുഎന്‍സിഎല്‍ഒഎസിലെ രാഷ്ട്ര കക്ഷികളായ നേതാക്കള്‍ എന്ന നിലയില്‍ അവര്‍ ഊന്നിപ്പറഞ്ഞു. ദക്ഷിണ ചൈനാ സമുദ്രത്തിന്റെ കാര്യത്തില്‍, ആഗോളതതലത്തില്‍ അംഗീകരിക്കപ്പെട്ട യുഎന്‍സിഎല്‍ഒഎസ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ നിയമങ്ങളുടെ തത്വങ്ങള്‍ അംഗീകരിച്ച് സമാധാപരമായ വിധത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം രണ്ടു പക്ഷങ്ങളും ഊന്നിപ്പറഞ്ഞു.
- മേഖലാപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത ക്രയവിക്രയങ്ങള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് മുന്‍കൂര്‍ ചര്‍ച്ചകളുടെ പ്രാധാന്യം ഇരു പക്ഷങ്ങളും ആവര്‍ത്തിച്ചു പറഞ്ഞു.
- ഇന്നത്തെ ലോകത്തിന്റെ അസംഖ്യം വെല്ലുവിളികള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഐക്യരാഷ്ട്ര സഭയെ കൂടുതല്‍ ജനാധിപത്യപരവും സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റുക എന്ന വീക്ഷണത്തോടെ ഐക്യരാഷ്ട്ര സഭയുടെയും സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള അതിന്റെ പ്രമുഖ ഘടകങ്ങളുടെയും നിലവിലെ പരിഷ്‌കരണത്തിന് രണ്ടു നേതാക്കളും ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സിലിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയ കൂടുതല്‍ ജനാധിപത്യപരവും സുതാര്യവും ഇന്നത്തെ ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരണാത്മകവുമാക്കുന്നതിന് ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സിലിനെ വേഗത്തില്‍ പുന:സ്സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. കൗണ്‍സിലിന്റെ അത്തരമൊരു പുന സംഘടനയിലൂടെ വികസിത രാജ്യങ്ങള്‍ക്ക് കൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ എന്ന നിലയില്‍ മതിയായ പ്രാതിനിധ്യം നല്‍കണം. ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അടുത്തുനിന്ന് ഇടപെടുന്നത് തുടരാനും അവര്‍ തീരുമാനിച്ചു.
- അന്താരാഷ്ട്ര സമൂഹം അഭിമുഖീകരിക്കുന്ന ആഗോള സാമ്പത്തിക പുന:പ്രാപ്തിയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വര്‍ധിത ഗതിയുടെ പൊതുവായ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട്,അന്താരാഷ്ട്ര സമൂഹത്തിലെ പ്രധാന അംഗങ്ങളെന്ന നിലയില്‍ ഇന്ത്യയും ഇന്തോനേഷ്യയും ബഹുതല വേദികളില്‍ നിര്‍ബന്ധമായും ഫലപ്രദമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ രണ്ടു പക്ഷങ്ങളും സമ്മതിച്ചു.
- ആസിയാന്‍- ഇന്ത്യാ സംഭാഷണ ബന്ധങ്ങളില്‍ കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷത്തോളമായി ഉണ്ടാക്കിയ ദൃഢ പുരോഗതിയില്‍ രണ്ടു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും നമ്മുടെ ജനങ്ങളില്‍ ആസിയാന്‍-ഇന്ത്യാ പങ്കാളിത്തം സൃഷ്ടിക്കാന്‍ ആസിയാന്‍- ഇന്ത്യാ സംഭാഷണ ബന്ധങ്ങളുടെ 25-ാം വാര്‍ഷികവും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അഞ്ചാം വാര്‍ഷികവും ഇന്ത്യയിലും ആസിയാന്‍ അംഗ രാജ്യങ്ങളിലും 2017ല്‍ ഉടനീളം, സ്മരണോല്‍സവ ഉച്ചകോടി ഇന്ത്യയില്‍ സംഘടിപ്പിച്ചും മന്ത്രിതല യോഗങ്ങള്‍, വ്യവസായ സമ്മേളനങ്ങള്‍, സാംസ്‌കാരികോല്‍സവങ്ങള്‍ മറ്റു പരിപാടികള്‍ എന്നിവയിലൂടെയും ആഘോഷിക്കാനുള്ള പദ്ധതിയെ സ്വാഗതം ചെയ്യുകയും ചെയ്തു. കിഴക്കനേഷ്യാ ഉച്ചകോടി ( ഇഎഎസ്), ആസിയാന്‍ മേഖലാ ഫോറം( എആര്‍എഫ്), ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ കൂടിച്ചേരല്‍ പ്ലസ് ( എഡിഎംഎ+) എന്നീ ആസിയാന്‍ അനുബന്ധ സംവിധാനങ്ങളില്‍ വളരെയടുത്ത ഏകോപനം തുടരാന്‍ രണ്ടു പക്ഷങ്ങളും തീരുമാനിച്ചു.
- ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ ( ഐഒആര്‍എ) കാര്യപ്രാപ്തി ഉറപ്പിക്കുന്നതിലും സംഘടന നിശ്ചയിച്ച രംഗങ്ങളില്‍ മേഖലാപരമായ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിലും ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിംപോസിയത്തിലും (ഐഒഎന്‍എസ്) വലിയ പങ്കുള്ള, ഇന്ത്യന്‍ മഹാസമുദ്രം കവച്ചുവയ്ക്കുന്ന രണ്ട് വലിയ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയെയും ഇന്തോനോഷ്യയെയും നേതാക്കള്‍ രേഖപ്പെടുത്തി. ഐഒആര്‍എയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഇന്തോനേഷ്യയുടെ കാര്യശേഷിയുള്ള നേതൃത്വത്തിനും അടുത്ത വര്‍ഷം ഐഒആര്‍എയുടെ ആദ്യ സമ്മേളനം സംഘടിപ്പിക്കുന്നതിനും പ്രസിഡന്റ് വിദോദോയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
- അവര്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ക്കും 2017ലെ ആദ്യ പകുതിക്കുള്ളില്‍ താഴെപ്പറയുന്ന സംവിധാനങ്ങളുടെ കൂടിച്ചേരലുകള്‍ നടത്തി ഉഭയകക്ഷി ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും രണ്ടു നേതാക്കളും തീരുമാനിച്ചു.
1) മന്ത്രിതല സംയുക്ത കമ്മീഷന്‍.
2) പ്രതിരോധ മന്ത്രിമാരുടെ സംഭാഷണവും സംയുക്ത പ്രതിരോധ സഹകരണ സമിതി (ജെഡിസിസി).
3) ദ്വൈവാര്‍ഷിക വ്യാപാര മന്ത്രിതല ഫോറം (ബിറ്റിഎംഎഫ്)
4) ഊര്‍ജ്ജ സഹകരണത്തിന്റെ റോഡ് മാപ്പ് വികസിപ്പിക്കാനുള്ള ഊര്‍ജ്ജ ചര്‍ച്ചാ വേദിയുടെ സമ്മേളനം വിളിച്ചുകൂട്ടല്‍.
5) സുരക്ഷാ സഹകരണത്തില്‍ സമഗ്ര കര്‍മ പദ്ധതി വികസിപ്പിച്ചുകൊണ്ട് ഒരു സുരക്ഷാ സംഭാഷണം ആരംഭിക്കല്‍.
അടുത്തുതന്നെ ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് വിദോദോ പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി അത് അപ്പോള്‍ത്തന്നെ സ്വീകരിക്കുകയും ചെയ്തു.
PM Narendra Modi meets the President of Indonesia, Mr. Joko Widodo
PM Modi & Prez Widodo hold extensive talks on bilateral, regional & global issues of mutual interest
India & Indonesia agree to hold annual Summit meetings, including on the margins of multilateral events
India & Indonesia welcome submission of a Vision Document 2025 by India-Indonesia Eminent Persons Group
Emphasis to further consolidate the security and defence cooperation between the India & Indonesia
India & Indonesia resolve to significantly enhance bilateral cooperation in combating terrorism
Login or Register to add your comment
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India
Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.
Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.
This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.
Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.