ജനങ്ങളുടെ 'ജീവിതം സുഗമമാകുന്നതിൽ 'സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എയിംസ് ഋഷികേശിൽ നിന്ന് 40 കിലോമീറ്റർ വ്യോമ ദൂരത്തിൽ (ഒരു ദിശയിൽ ) തെഹ്‌രി ഗഡ്‌വാളിലെ ജില്ലാ ആശുപത്രിയിലേക്ക് 2 കിലോഗ്രാം ടിബി മരുന്നുകൾ 30 മിനിറ്റ്. കൊണ്ട് എത്തിക്കാൻ ഉപയോഗിച്ച ഡ്രോണുകളുടെ ട്രയൽ റൺ എയിംസ് ഋഷികേശ് നടത്തുന്നതിനെക്കുറിച്ചുള്ള ആരോഗ്യ മന്ത്രാലയ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ജനങ്ങളുടെ 'ജീവിതം സുഗമമാകുന്നതിൽ '' സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു."
India attaches great importance to leveraging technology to further ‘Ease of Living’ for people. https://t.co/AxYBj2TW1M
— Narendra Modi (@narendramodi) February 17, 2023