1. ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണത്തെതുടര്‍ന്ന് ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ. ഇമ്മാനുവല്‍ മാക്രോ 2018 മാര്‍ച്ച് 10 മുതല്‍ 12 വരെ ഇന്ത്യാ സന്ദര്‍ശനം നടത്തി. 2018 മാര്‍ച്ച് 11ന് ന്യൂഡല്‍ഹിയില്‍ നടന്ന രാജ്യാന്താര സൗരോര്‍ജ കൂട്ടായ്മയുടെ സ്ഥാപക ഉച്ചകോടിക്ക് രണ്ടുനേതാക്കളും സംയുക്ത ആതിഥേയത്വം വഹിച്ചു. ഇരു നേതാക്കളും വിശാലവും സൃഷ്ടിപരവുമായ ചര്‍ച്ചകള്‍ നടത്തി. രണ്ടു രാജ്യങ്ങളും തമ്മില്‍ പ്രാദേശിക, രാജ്യാന്തര പ്രശ്‌നങ്ങളിലുള്ള യോജിപ്പില്‍ അടിവരയിട്ടുകൊണ്ടായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്.
2. ഇന്ത്യ ആദ്യമായി സ്ഥാപിച്ചതായ, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ വേളയില്‍ രണ്ടുനേതാക്കളും ബന്ധം മെച്ചപ്പെടുത്തുന്നതിനും അതിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയൂം ഫ്രഞ്ച് പ്രസിഡന്റും തമ്മില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഉച്ചകോടി നടത്തുന്നതിനും തീരുമാനിച്ചു. ജനാധിപത്യത്തിന്റെ പങ്കാളിത്ത തത്വങ്ങള്‍, ജനാധിപത്യത്തിന്റെ മൂല്യങ്ങളും സ്വാതന്ത്ര്യവും, നിയമവാഴ്ച, മനുഷ്യാവകാശങ്ങളിലുള്ള ബഹുമാനം എന്നിവയിലധിഷ്ഠിതമാക്കികൊണ്ട് ബന്ധങ്ങള്‍ കൂടുതല്‍ ആഴവും ശക്തവുമാക്കുന്നതിനും രണ്ടു നേതാക്കളും സമ്മതിച്ചു.
3. ഒന്നാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയിലേയും ഫ്രാന്‍സിലേയും സൈനീകരുടെ ധീരമായ ത്യാഗത്തെ സ്മരിച്ചുകൊണ്ട് 2018 നവംബര്‍ 11ന് പാരിസില്‍ നടക്കു ഒന്നാം ലോകമഹായുദ്ധത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനുള്ള താല്‍പര്യം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു. ഈ അവസരത്തില്‍ അദ്ദേഹം പാരീസ് പീസ് ഫോറത്തിന്റെ സംഘാടനത്തെയും സ്വാഗതം ചെയ്തു. ഈ മുന്‍കൈയ്ക്ക് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് മോദിയോട് പ്രസിഡന്റ് മാക്രോ നന്ദിപ്രകടിപ്പിച്ചു.
എ. തന്ത്രപരമായ പങ്കാളിത്തം
4. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ വിശ്വാസം പ്രകടമാകുന്ന തരത്തില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തരംതിരിച്ചിട്ടുള്ളതും സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റും ഫ്രഞ്ച് ഗവണ്‍മെന്റും തമ്മില്‍ ഏര്‍പ്പെട്ട കരാറുകളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. എല്ലാ വര്‍ഷവും മന്ത്രിതലപ്രതിരോധ ചര്‍ച്ച നടത്തുന്നതിനും രണ്ടു രാജ്യങ്ങളും സമ്മതിച്ചു.
5. ഇന്ത്യന്‍ മഹാസമൂദ്ര മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന് സമുദ്രമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ചര്‍ച്ചകളെ നേതാക്കള്‍ അഭിനന്ദിച്ചു. ഇതുമായി ബന്ധപ്പെട്ട ‘ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സംയുക്ത തന്ത്രപരമായ വീക്ഷണ”ത്തെ ഇത്തരം പങ്കാളിത്തത്തിന്റെ മാര്‍ഗ്ഗ ദീപസ്തംഭം എന്ന നിലയില്‍ അവര്‍ സ്വാഗതം ചെയ്തു. അന്തര്‍ദ്ദേശീയ സമുദ്ര പാതകളില്‍ അന്തരാഷ്ട്ര നിയമപ്രകാരം തടസമില്ലാത്ത വാണിജ്യത്തിനും ആശയവിനിമയത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് ഈ സഹകരണം തീര്‍ത്തും അനിവാര്യമാണെന്ന് ഇരു നേതാക്കളും ആവര്‍ത്തിച്ചു. സമുദ്രതലത്തിലുള്ള തീവ്രവാദം, കടല്‍ക്കൊള്ള എന്നിവയെ പ്രതിരോധിക്കുന്നതിനും സമുദ്രമേഖലയെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്നതിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ മേഖലയിലെ പ്രാദേശികവും അന്തര്‍ദ്ദേശീയ വേദികളില്‍ മികച്ച സഹകരണം ഉണ്ടാക്കുന്നതിനും ഇത് അനിവാര്യമാണ്.
6. തങ്ങളുടെ സൈന്യങ്ങള്‍ തമ്മില്‍ പരസ്പരപൂരകമായ ചരക്ക് നീക്കത്തിനായി ഇന്ത്യാ ഗവണ്‍മെന്റും ഫ്രഞ്ച് ഗവണ്‍മെന്റും തമ്മില്‍ ഒപ്പിട്ട കരാര്‍ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇതിലൂടെ ഇന്ത്യയിലെയും ഫ്രാന്‍സിലെയൂം സൈന്യങ്ങള്‍ക്ക് അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് ചരക്ക് നീക്കത്തിന് പരസ്പരപൂരകങ്ങളായ സഹായങ്ങള്‍ ലഭിക്കും. ഇന്ത്യാ-ഫ്രാന്‍സ് ബന്ധത്തിലുണ്ടായിട്ടുള്ള തന്ത്രപരമായ ആഴത്തിന്റെയും വളര്‍ച്ചയുടെയൂം പ്രതീകമാണ് ഈ കരാര്‍.
7. നിരന്തരമുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. 2017 ഏപ്രിലില്‍ ഫ്രാന്‍സില്‍ വിജയകരമായി നടത്തിയ വരുണാ നാവിക അഭ്യാസത്തെയും 2018 ജനുവരിയില്‍ നടത്തിയ ശക്തി ആര്‍മി അഭ്യാസത്തെയും അവര്‍ സ്വാഗതം ചെയ്തു. ഉടന്‍ തന്നെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വരുണാ നാവിക അഭ്യാസത്തേയും അതുപോലെ 2019ല്‍ ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന അടുത്ത ഗരുഡ വ്യോമ അഭ്യാസത്തെയൂം രണ്ടു രാജ്യങ്ങളും ഉറ്റുനോക്കുകയാണ്. ഈ സംയുക്ത സൈനിക അഭ്യാസത്തെ കൂടുതല്‍ ശക്തമാക്കുന്നതിനെയും അവയുടെ ഭാവിയിലെ സംഘാടന ഗുണനിലവാരതലത്തെയും കുറിച്ച് ഇരു രാജ്യങ്ങളും ഉറപ്പിച്ചുപറഞ്ഞു.
8. 2016ല്‍ ഒപ്പിട്ട റാഫേല്‍ വിമാന കരാര്‍ ഉള്‍പ്പെടെയുള്ള ആര്‍ജിത ബന്ധ കരാറുകളില്‍ പദ്ധതിപ്രകാരമുള്ള പുരോഗതിയില്‍ രണ്ടു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഫ്രഞ്ച് കപ്പല്‍ നിര്‍മ്മാണക്കാരായ നേവല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് മസഗാവ് ഡോക്ക് കപ്പല്‍ നിര്‍മാണശാല ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സ്‌കോപീന്‍ അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. കല്‍വാരിയുടെ കമ്മിഷനിങ്ങിനെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.
9. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിരോധ നിര്‍മാണ പങ്കാളിത്തത്തെ വികസിപ്പിക്കുന്നതിനും കൂടുതല്‍ ആഴത്തിലുള്ളതിലാക്കുന്നതിനുമുള്ള തുടര്‍ചര്‍ച്ചകളില്‍ അവര്‍ ഉറ്റുനോക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യ സംരംഭം ഇന്ത്യയിലെയും ഫ്രാന്‍സിലെയും പ്രതിരോധ സംരംഭകര്‍ക്ക് പ്രതിരോധ ഉപകരണങ്ങളുടെ പരസ്പര-വികസനത്തിനും പരസ്പര-ഉല്‍പ്പാദനത്തിനുമുള്ള സൗകര്യത്തിലേര്‍പ്പെടാന്‍ അവസരം നല്‍കി. എല്ലാ കക്ഷികളുടെയും പരസ്പരഗുണത്തിനായി സാങ്കേതികജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റം ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുനേതാക്കളും ഇന്ത്യയിലെയും ഫ്രാന്‍സിലെയും കമ്പനികള്‍ ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങളെ സ്വാഗതം ചെയ്യുകയും പുതുതായി വരുന്ന സംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുകയും ചെയ്തു.
10. ഡി.ആര്‍.ഡി.ഒയും സാഫ്രാനും തമ്മില്‍ യുദ്ധവിമാന യന്ത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച സംബന്ധിച്ചും ആവശ്യമായ നടപടികള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള സമീപനത്തെക്കുറിച്ച് ആലോചിക്കേണ്ടതും നേതാക്കള്‍ ഉറ്റുനോക്കുന്നു.
11. എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും അതിന്റെ ആവിഷ്‌ക്കാരത്തെയും ഫ്രാന്‍സിലൂം ഇന്ത്യയിലും നടന്ന തീവ്രവാദവ്രുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളെയും അതിര്‍ത്തികടന്നുള്ള തീവ്രവാദത്തെയും ഇരു നേതാക്കളും ആവര്‍ത്തിച്ച് അപലപിച്ചു. ഒരു തരത്തിലുള്ള തീവ്രാദവും അത് മതവുമായോ മറ്റേതെങ്കിലും തത്വസംഹിതയുമായോ ദേശീയതയുമായോ വംശീയതയുമാാേയ ബന്ധപ്പെട്ടതോ അല്ലാത്തതോ ആയാലും അത് നീതികരിക്കാനാവില്ലെന്നും ഇരു നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കി. 2016 ജനവുരിയില്‍ ഇരു രാജ്യങ്ങളും അംഗീകരിച്ച സംയുക്തപ്രസ്താവനയെ അനുസ്മരിച്ചുകൊണ്ട്, തീവ്രവാദം എവിടെ കണ്ടാലും അതിനെ ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നിശ്ചയദാര്‍ഢ്യം ഇരുനേതാക്കളും വീണ്ടും തറപ്പിച്ച് വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനായി അന്താരാഷ്ട്ര സമൂഹം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് അവര്‍ സമ്മതിച്ചു. തീവ്രവാദ സാമ്പത്തികസഹായത്തിനെതിരെ പോരാടുന്നതിന് 2018ല്‍ പാരീസില്‍ ഫ്രഞ്ച് ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തെ അവര്‍ സ്വാഗതം ചെയ്യുകയുംചെയ്തു.
12. തീവ്രവാദികളുടെ സുരക്ഷിത സ്വര്‍ഗങ്ങളുടെയു അടിസ്ഥാനസൗകര്യങ്ങളുടെയും വേരറുക്കുന്നതിനും തീവ്രവാദ ശൃംഖലകളെയും അവര്‍ക്ക് സാമ്പത്തികസഹായം വരുന്ന വഴികളെയും തകര്‍ക്കുന്നതിനും അല്‍-ഖയ്ദ, ദഹേഷ്/ഐ.എസ്.ഐ.എസ്, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌ക്കര്‍-ഇ-തോയിബ, അവരുമായി ബന്ധപ്പെട്ട മറ്റ് സംഘടനകള്‍, തെക്കന്‍ ഏഷ്യയിലെയും സഹേല്‍ മേഖലയിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായിട്ടുള്ള തീവ്രവാദഗ്രൂപ്പുകളുടെയും അതിര്‍ത്തികടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.
13. ഇതിന് പുറമെ രണ്ടു രാജ്യങ്ങളിലെയും ഇടപെടല്‍ സേനകളും (എന്‍.എസ്.ജി-ജി.ഗിന്‍) അന്വേഷണ ഏജന്‍സികളും പിന്തുടരുന്ന മികച്ച സഹകരണത്തെ രണ്ടു നേതാക്കളും ഉയര്‍ത്തിക്കാട്ടി. ഒപ്പം സമൂല പരിവര്‍ത്തന പ്രക്രിയകളോട് പോരാടുന്നതിനും പ്രത്യേകിച്ച് ഓണ്‍ലൈനിലൂടെ തടയുന്നതിനായി പുതിയ ഒരു സഹകരണ പ്രവര്‍ത്തനത്തിന് രൂപം നല്‍കാനും ഇന്ത്യയിലെയും ഫ്രാന്‍സിലെയും തീവ്രവാദത്തിനെതിരെ പോരാടുന്ന ഏജന്‍സികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചു. യു.എന്‍, ജി.സി.ടി.എഫ്, എഫ്.എ.ടി.എഫ്, ജി20 തുടങ്ങിയ വിവിധ വേദികളിലൂടെ തീവ്രവാദത്തിനെതിരായ പേരാട്ടം ശക്തമാക്കുന്നതിനും ഇരു നേതാക്കളും തീരുമാനിച്ചു. തീവ്രവാദ സംഘടനകളെക്കുറിച്ച് തയാറാക്കിയ രൂപരേഖകളടങ്ങിയിട്ടുള്ള വിവിധ പ്രമേയങ്ങളും യു.എന്‍. പ്രമേയമായ യു.എന്‍.എസ്.സി. 1267ഉം നടപ്പാക്കാന്‍ യു.എന്‍. അംഗരാജ്യങ്ങളോട് അവര്‍ ആഹ്വാനം ചെയ്തു. കോംപ്രഹെന്‍സീവ് കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ടെററിസം (അന്താരാഷ്ട്ര തീവ്രാദത്തെക്കുറിച്ചുള്ള സമഗ്ര കണ്‍വെന്‍ഷന്‍ -സി.സി.ഐ.ടി) നേരത്തെ അംഗീകരിക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാനും രണ്ടുനേതാക്കളും തീരുമാനിച്ചു.
14. ഇരു രാജ്യങ്ങളിലും മയക്കുമരുന്നുകള്‍, ലഹരിപദാര്‍ത്ഥങ്ങള്‍, മയക്കുമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എന്നിവയുടെ നിയമവിരുദ്ധ ഉപയോഗവും നിയമവിരുദ്ധ കടത്തും തടയുന്നതിന് ഏര്‍പ്പെട്ട കരാറിനെ അവര്‍ സ്വാഗതം ചെയ്തു. കാര്യക്ഷമമായ സ്ഥാപന ആശയവിനിമയവും രാജ്യംകടന്നുള്ള മയക്കുമരുന്ന് കടത്തും തീവ്രാദത്തിനുള്ള സാമ്പത്തിക സഹായവും ഇല്ലാതാക്കുകയും ഉള്‍പ്പെടെയാണ് ഇത് ലക്ഷ്യമാക്കുന്നത്.
15. ആണവോര്‍ജത്തിന്റെ സമാധാനപരമായ വികസനത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഏര്‍പ്പെട്ട 2008ലെ കരാറിനെ അനുവാധനം ചെയ്ത് 2016ല്‍ തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ജയ്താപൂര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് എന്‍.പി.സി.ഐ.എല്ലും ഇ.ഡി.എഫും തമ്മില്‍ ഏര്‍പ്പെട്ട ഇന്‍ഡസ്ട്രിയല്‍ വേ ഫോര്‍വേര്‍ഡ് കരാറിനെ അവര്‍ സ്വാഗതം ചെയ്തു.
16. ജയ്പൂറിലെ പ്രവര്‍ത്തനം 2018 അവസാനത്തോടെ ആരംഭിക്കുന്നതിനും ഇതിനായി കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് എന്‍.പി.സി.എല്ലിനെയും ഇ.ഡി.എഫിനെയൂം പ്രോത്സാഹിപ്പിക്കുന്നതും രണ്ടു നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കി. പൂറത്തിയായി കഴിഞ്ഞാല്‍ 9.6 ജിഗാ വാട്ട് ശേഷിയുള്ള ജയ്പൂര്‍ പ്ലാന്റായിരിക്കും ലോകത്തെ ഏറ്റവും വലുത്. 2030 ഓടെ ഫോസിലുകളില്‍ നിന്നുള്ളതല്ലാത്ത 40% ഊര്‍ജം എന്ന ലക്ഷ്യം നേടുന്നതിന് പുനരുപയോഗ ഊര്‍ജത്തിനോടൊപ്പം ഇതും സംഭാവന നല്‍കും. ഇതിനായി ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് വേണ്ടി, ഫ്രാന്‍സിന്റെ ഭാഗത്ത് നിന്നു മത്സരാധിഷ്ഠിത സാമ്പത്തിക സഹായ പാക്കേജിന്റെയും ജയ്താപൂര്‍ ആണവനിലയത്തിന് വേണ്ടി ആ ജീവനാന്തകാലത്തേക്ക് ആശ്രയിക്കാവുന്നതും, തടസമില്ലാതെ ഇന്ധനത്തിന്റെ വിതരണത്തിന്റെയും ചെലവ് കുറഞ്ഞ രീതിയില്‍ പ്രാദേശികമായ പരിശ്രമത്തിലൂടെ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള സഹകരണത്തിന്റെയൂം ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു.
17. ജയ്താപൂര്‍ പദ്ധതിയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അതിന് പൗരസമൂഹത്തിന് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് നടപ്പാക്കേണ്ട ഇന്ത്യയുടെ നിയമങ്ങളേയും ചട്ടങ്ങളേയും കുറിച്ച് രണ്ടു കക്ഷികള്‍ക്കും തമ്മിലുള്ള അറിവിനെ അവര്‍ സ്വാഗതം ചെയ്തു. സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് നിയമം 2010, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ചട്ടം 2011, ഐ.എ.ഇ.എ. സമ്മതിച്ച് വിജ്ഞാപനം ചെയ്ത കണ്‍വെന്‍ഷന്‍ ഓണ്‍ സപ്ലിമെന്ററി കോമ്പന്‍സേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് അനുസരിച്ചുള്ള നിയമങ്ങളും ചട്ടം എന്നിവയാണ് ഈ പരസ്പര സമ്മതിന്റെ ആധാരം.
18.ഇരു രാജ്യങ്ങളിലെയും ആണവ സംഘടനകള്‍ തമ്മില്‍ ആണവ ഊര്‍ജം സമാധാനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയവും പരിശീലനപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരസ്പര ബന്ധം വളരുന്നതിലും പ്രത്യേകിച്ചും സി.ഇ.എ/ഐ.എന്‍.എസ്.ടി.എിലും ഡി.എ.ഇ/ജി.സി.എന്‍.ഇ.പി എന്നിവയിലുള്ള സഹകരണത്തെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ആണവോര്‍ജവുമായി ബന്ധപ്പെട്ടു വിലപ്പെട്ട പരിചയവും നല്ല പ്രവര്‍ത്തനങ്ങളും ആണവസുരക്ഷ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതും നിയമസംബന്ധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആണവോര്‍ജ ബോര്‍ഡും (എ.ഇ.ആര്‍.ബി) ഫ്രാന്‍സിന്റെ അതോറിറ്റി ഡി സുരിതി ന്യൂക്ലിയറേ(എ.എസ്.എന്‍)യും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധത്തേയും തുടര്‍ന്നുവരുന്ന ആശയവിനിമയത്തേയും ഇരു നേതാക്കളും അഭിനന്ദിച്ചു.
ബഹിരാകാശ സഹകരണം
19. പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുള്ള ചരിത്രപരവും ദുഢവുമായ ബന്ധത്തിന്റെ നിര്‍മ്മാണത്തിനായി ഭാവിയില്‍ ഈ മേഖലയില്‍ ഏതെല്ലാം തരത്തിലുള്ള മൂര്‍ത്തമായ സഹകരണം വേണമെന്നു വ്യക്തമാക്കുന്ന ”ഇന്തോ-ഫ്രാന്‍സ് വിശാല സഹകരണത്തിന് വേണ്ട സംയുക്ത വീക്ഷണ”ത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. പരിസ്ഥിതി സമ്മര്‍ദം, ജല ഉപയോഗ നിരീക്ഷണം എന്നിവയെ ഉദ്ദേശിച്ചുള്ള തൃഷ്ണയും ഇന്ത്യയുടെ ഓഷ്യാന്‍സാറ്റ്-3 ഉപഗ്രഹത്തില്‍ ഫ്രഞ്ച് ഉപകരണം ഉള്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ നിലവില്‍ ഇരു രാജ്യങ്ങളിലേയും ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണത്തെ അവര്‍ അംഗീകരിച്ചു.
ബി. സാമ്പത്തിക, വിദ്യാഭ്യാസ,ശാസ്ത്ര-സാങ്കേതിക,
സാംസ്‌ക്കാരികപരവും ജനങ്ങള്‍ തമ്മിലുള്ളതുമായ സഹകരണം
20 പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ഇരു രാജ്യങ്ങളും തമ്മിലുള്ള, പ്രത്യേകിച്ചും സാമ്പത്തിക, വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക, സാംസ്‌ക്കാരിക, വിനോദസഞ്ചാര മേഖലകളിലെ ബന്ധത്തിന്റെ ആഴത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു.
21. കുടിയേറ്റവും ചലനാത്മകതയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ഉഭയകക്ഷി കരാറിനെ അവര്‍ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളിലേക്ക് പോകുന്നതിനും താമസിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതുമൂലം ഇതിലൂടെ ഇന്ത്യക്കും ഫ്രാന്‍സിനുമിടയിലുള്ള, വിദ്യാര്‍ഥികളുടെയും പ്രൊഫഷണലുകളുടെയും യാത്രകള്‍ വര്‍ധിക്കും. .
22. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ഇരു രാജ്യങ്ങളും തമ്മില്‍ ജനങ്ങളുടെ കൈമാറ്റം തുടരുന്നതിനെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും സംസ്‌ക്കാരം മനസിലാക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ മികച്ച യുവജന കൈമാറ്റ പരിപാടികളുടെ ആവശ്യകതയ്ക്ക് അവര്‍ ഊന്നല്‍ നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലെ ഇന്തോ-ഫ്രഞ്ച് ബന്ധങ്ങളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമായ, ഫ്രഞ്ച് പദ്ധതിയായ ‘ഫ്രാന്‍സ്-ഇന്ത്യ’ പരിപാടിക്കു തുടക്കം കുറിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു.
സാമ്പത്തിക വിനിമയം
23. ഇന്ത്യയിലെ നിലവിലുള്ളതും പുതിയതുമായ പല പദ്ധതികളിലും ഫ്രഞ്ച് കമ്പനികളുടെ പങ്കാളിത്തത്തില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയിലെ ഈ കമ്പനികള്‍ അതിവേഗത്തില്‍ ഗവേഷണ വികസപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലും അവര്‍ സന്തോഷം പ്രകടിപ്പിച്ചു. ഫ്രാന്‍സിനോട് ഇന്ത്യന്‍ നിക്ഷേപകര്‍ക്കുള്ള താല്‍പര്യവും ഇതോടൊപ്പം തുല്യമായി അവര്‍ ഉയര്‍ത്തിക്കാട്ടി.
24. സമീപകാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരത്തിലെ വളര്‍ച്ചയില്‍ രണ്ടുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി. ഇതിന്റെ വേഗത സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും 2022ല്‍ ചരക്കുകളുടെ വാണിജ്യം 1500 കോടി യൂറോയിലെത്തിക്കുന്നതിനുള്ള താല്‍പര്യവും അവര്‍ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ വിനിമയത്തിലെ വളരുന്ന പങ്കാളിത്തം വഹിക്കുന്നതിന് ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ഇടത്തര-മൂലധന കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനവും അവര്‍ കൈക്കൊണ്ടു. ഉഭയകക്ഷി വാണിജ്യവും നിക്ഷേപവും കൂടുതല്‍ ശക്തമാക്കുന്നതിന് അനുയോജ്യമായ പരിസ്ഥതി സൃഷ്ടിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയ അവര്‍ അതിനായി:
എ) ഇന്തോ-ഫ്രഞ്ച് സംയുക്ത കമ്മിറ്റിയുടെ നിരന്തരവും സ്ഥിരവുമായ സാമ്പത്തിക സഹകരണത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടു.
ബി) 2018 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ സി.ഇ.ഒ മാരുടെ കോ-ചെയര്‍ സമര്‍പ്പിച്ച ശിപാര്‍ശകളെ സ്വാഗതം ചെയ്തു.
25. സാമ്പത്തിക ധനകാര്യ മേഖലകളിലെ ആഴത്തിലുള്ള സഹകരണത്തിന് വര്‍ഷാവര്‍ഷമുള്ള മന്ത്രിതല ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് രണ്ടു നേതാക്കളും ഊന്നല്‍ നല്‍കി.
വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക സഹകരണം
26. ഗവണ്‍മെന്റ് ചട്ടക്കൂടിലൂടെയും സര്‍വകലാശാലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും നടക്കുന്ന വളരെ ഊര്‍ജസ്വലമായ വിദ്യാഭ്യാസ സഹകരണത്തില്‍ ഇതുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. 2020 ഓടെ വിദ്യാര്‍ഥികൈമാറ്റം 10,000 വിദ്യാര്‍ഥികളില്‍ എത്തിക്കണം എന്ന ലക്ഷ്യത്തോടെ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനു ധാരണയായി. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിനെയും ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയെയും പിന്തുടരുന്നതിനും ഇരു രാജ്യങ്ങളിലുള്ള തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ലക്ഷ്യമാക്കി ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഒപ്പുവച്ച കരാറിനെ അവര്‍ സ്വാഗതം ചെയ്തു. 2018 മാര്‍ച്ച് 10നും 11നും സംഘടിപ്പിക്കുന്ന ഗവേഷണ, ഉന്നത വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ സമ്മേളനത്തെയും അതുപോലെതന്നെ വിജ്ഞാന ഉച്ചകോടിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.
27. ഇരു രാജ്യങ്ങള്‍ക്കും വേണ്ട നൈപുണ്യവികസനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട്, ഇന്ത്യന്‍ പ്രവര്‍ത്തനശക്തിക്ക് ഇന്ത്യയില്‍ ഈ രംഗത്ത് കൂടുതല്‍ കര്‍മ്മനിരതരാകുവാന്‍ ഫ്രഞ്ച് കമ്പനികള്‍ നല്‍കുന്ന പരിശീലനത്തെയും പ്രോത്സാഹനത്തെയും അവര്‍ സ്വാഗതംചെയ്തു. നൈപുണ്യ വികസനത്തിനായി ഇരു രാജ്യങ്ങളിലെയും ഏജന്‍സികളും സ്ഥാപനങ്ങളുമായി കൂടുതല്‍ ഔപചാരികമായ സംവിധാനങ്ങളുമായുള്ള കൂടുതല്‍ ബന്ധത്തിനാണ് ഇരു നേതാക്കളും ഉറ്റുനോക്കുന്നത്.
28. ഇന്തോ-ഫ്രഞ്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് (സി.ഇ.എഫ്.ഐ.പി.ആര്‍.എ.) വഹിച്ച പങ്ക് ഇരു നേതാക്കളും സംതൃപ്തിയോടെ അംഗീകരിക്കുകയും 2017ല്‍ 30-ാമത് വാര്‍ഷികം ആഘാഷിച്ച സ്ഥാപനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഗവേഷണം, വിപണിയും സാമൂഹികാവശ്യങ്ങളും എന്നിവയിലെ തുടര്‍ ആശയവിനിമയത്തിലൂടെയും ഗവേഷണവും അവരുടെ സാങ്കേതിക പ്രയോഗക്ഷമതകള്‍ ഉള്‍പ്പെടുത്തിയും സി.ഇ.എഫ്.ഐ.പി.ആര്‍.എ. വിപുലീകരിക്കുന്നതിനെയൂം അവര്‍ പ്രോത്സാഹിപ്പിച്ചു. ശാസ്ത്ര-സാങ്കേതിക, നൂതനാശയ രംഗത്തെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനായി 2018ല്‍ സംയുക്ത ശാസ്ത്രസാങ്കേതിക കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുന്നതിന് ഇരു നേതാക്കളും ഊന്നല്‍ നല്‍കി.
സാംസ്‌ക്കാരിക വിനിമയം
29. 2016ല്‍ സംഘടിപ്പിച്ച ‘നമസ്‌തേ ഫ്രാന്‍സ്’ പരിപാടിയുടെ വിജയത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഇന്ത്യയുടെ സംസ്‌ക്കാരത്തെയും പാരമ്പര്യത്തേയും ഫ്രാന്‍സില്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഫ്രാന്‍സിലെ 41 നഗരങ്ങളിലായി 83 പരിപാടികളാണ് സംഘടിപ്പിച്ചത്. അതുപോലെ ഇന്ത്യയിലെ 33 നഗരങ്ങളില്‍ 300 പദ്ധതികള്‍ നടപ്പാക്കിയ ‘ബോജ്യോര്‍ ഇന്ത്യ’യുടെ മൂന്നാം പതിപ്പിന്റെ വിജയത്തെയും അവര്‍ അഭിനന്ദിച്ചു. ഇന്ത്യ അറ്റ് 70 എന്ന പേരില്‍ ഇന്ത്യയിലും ഫ്രാന്‍സിലുമായി സംഘടിപ്പിക്കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് നേതാക്കള്‍ ആശംസകളും അര്‍പ്പിച്ചു.
30. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം വളര്‍ത്തുന്നതിന് സാഹിത്യത്തിനുള്ള പ്രാധാന്യം ചെറുതൊന്നുമല്ലെന്നു വ്യക്തമാക്കികൊണ്ട്, 2020ല്‍ നടക്കുന്ന ‘സാലോ ഡ്യൂ ലിവറേ ഡേ പാരീസിന്റെ( ഫ്രഞ്ച് പുസ്തകോത്സവം) 42-ാം പതിപ്പില്‍ ഇന്ത്യ വിശിഷ്ടാതിഥിായി പങ്കെടുക്കുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. അതുപോലെതന്നെ, 2022ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ലോക പുസ്തകമേളയില്‍ വിശിഷ്ടാതിഥിയായി ഫ്രാന്‍സും പങ്കെടുക്കും.
31.പ്രധാനമന്ത്രി മോദിയും പ്രസഡിന്റ് മാക്രോണും രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരികളുടെ വിനിമയത്തിലുണ്ടായ വലിയ വര്‍ദ്ധനവ് സംതൃപ്തിയോടെ നോക്കിക്കണ്ടു (2014ല്‍ ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ 69 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായി). 2020 ഓടെ ഫ്രാന്‍സിലേക്ക് പത്തു ലക്ഷം വിനോദസഞ്ചാരികളുടെയും ഇന്ത്യയിലേക്ക് 3,35,000 ഫ്രഞ്ച് വിനോദ സഞ്ചാരികളുടെയും സന്ദര്‍ശനം ലക്ഷ്യംവെക്കാന്‍ രണ്ടു രാജ്യങ്ങളും നിശ്ചയിക്കുകയും ചെയ്തു.
സി. ഗ്രഹത്തിന് വേണ്ടിയുള്ള സഹകരണം
32. കാലാവസ്ഥ നീതി, കാലാവസ്ഥ പൂര്‍വസ്ഥിതി പ്രാപിക്കല്‍ വേഗത്തിലാക്കുക, കുറഞ്ഞ ഹരിതഗൃഹവാതക വികിരണ വികസനം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കി. എല്ലാ മനുഷ്യരാശിക്കും വേണ്ടി തിരിച്ചെടുക്കാന്‍ കഴിയാത്ത കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള ആഗോള പോരാട്ടത്തിന്റെ പ്രക്രിയകള്‍ക്കായി സി.ഒ.പി.24 ഉമായി ബന്ധപ്പെട്ട പാരീസ് കരാറും ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാന ചട്ടക്കൂടിലെ (യു.എന്‍.എഫ്.സി.സി.സി.സി) മറ്റ് നടപടികളും സമ്പൂര്‍ണ്ണമായി നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഈ ലക്ഷ്യത്തിനായി 2017 ഡിസംബര്‍ 12ന് പാരീസില്‍ നട2014ല്‍ ഏക ഗ്രഹ ഉച്ചകോടി നല്‍കിയ സംഭാവനകള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കി.
33. പരിസ്ഥിതിക്കായി ആഗോള കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു.
അന്താരാഷ്ട്ര സൗരോര്‍ജ കൂട്ടായ്മ
അന്താരാഷ്ട്ര സൗരോര്‍ജ കൂട്ടായ്മയുടെ(ഐ.എസ്.എ) ചട്ടക്കൂട് കരാര്‍ നിലവില്‍ വ2014ല്‍തിനെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും 2018 മാര്‍ച്ച് 11ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇതിന്റെ സ്ഥാപക ഉച്ചകോടി സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഐ.എസ്.എയുടെ ആഭിമുഖ്യത്തിലുള്ള വന്‍കിട സൗരോര്‍ജ വ്യാപന പദ്ധതികള്‍ക്ക് താങ്ങാവു2014ല്‍ സാമ്പത്തികസഹായം ഉണ്ടാക്കുന്നതിനും മൂര്‍ത്തമായ പദ്ധതകളും പരിപാടികളും കൂടുതല്‍ ശക്തിപ്പെടുത്തുതിനും തങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധതയില്‍ നേതാക്കള്‍ അടിവരയിട്ടു.
പുനരുപയോഗ ഊര്‍്ജം
35. എല്ലാ മേഖലകളിലും നൂതനാശങ്ങള്‍ വ്യാപിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പുനരുപയോഗ ഊര്‍ജത്തില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സാങ്കേതിക സഹകരണം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണൈന്ന് ഇരു നേതാക്കളും ശക്തമായി ആവര്‍ത്തിച്ചു. സൗരോര്‍ജ വികസനത്തെ സഹായിക്കാന്‍ പൊതു-സ്വകാര്യ ഫണ്ടുകള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറഞ്ഞു. ഇതിന്റെ ഭാഗമയി അന്താരാഷ്ട്ര സൗരോര്‍ജ കൂട്ടായ്മയിലെ ചേമ്പര്‍ ഓഫ് ഇന്‍ഡസ്ട്രിയുടെ അന്താരാഷ്ട്ര കമ്മിറ്റി, എം.ഇ.ഡി.ഇ.എഫ്, എസ്.ഇ.ആര്‍. ഫിക്കി, സി.ഐ.ഐ. തുടങ്ങി മറ്റുള്ളവര്‍ ഇതില്‍ ചേരുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതുമായ സംഘടനകളുടെ സംവിധാനത്തെയും അവര്‍ സ്വാഗതം ചെയ്തു.
സുസ്ഥിര ചലനാത്മകത
36. ഇന്ത്യയുടെയൂം ഫ്രാന്‍സിന്റെയും സുസ്ഥിര വികസനത്തിന് കാര്യക്ഷമമായതും ഹരിതഗൃഹവാതക വികിരണം കുറഞ്ഞതുമായ ഗതാഗത സംവിധാനം അനിവാര്യമാണെന്നു നേതാക്കള്‍ വിലയിരുത്തി. ഇലക്‌ട്രോണിക് ചലനാത്മകത വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമുള്ള ശക്തമായ താല്‍പര്യം അവര്‍ അനുസ്മരിച്ചു. ഇതില്‍ ഫ്രഞ്ച് മിനിസ്ട്രി ഓഫ് ഇക്കോളജിക്കല്‍ ആന്റ് ഇന്‍ക്ലൂസീവ് ട്രാന്‍സിഷനും നിതി ആയോഗൂം തമ്മില്‍ ഒപ്പുവച്ച താല്‍പര്യപത്രത്തെ അവര്‍ സ്വാഗതം ചെയ്തു. ഫ്രഞ്ച് വികസന ഏജന്‍സി (എ.എഫ്.ഡി)യിലൂടെ ഫ്രഞ്ച് സാങ്കേതികവിദ്യ നല്‍കുന്നതിന് ഇത് സഹായകരമാകും.
37. ഇരു രാജ്യങ്ങളും അവരുടെ റെയില്‍വേ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ആവര്‍ത്തിച്ച് ഊന്നല്‍ നല്‍കി. ഡല്‍ഹി-ചണ്ടീഗഢ് വിഭാഗത്തെ സെമി-ഹൈസ്പീഡ് ആയി ഉയര്‍ത്തുന്നതിനും അംബാല, ലുധിയാന സ്‌റ്റേഷന്‍ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതാപഠനം പൂര്‍ത്തിയായത് അവര്‍ സംതൃപ്തിയോടെ വിലയിരുത്തുകയും ചെയ്തു. ഭാവിയില്‍ ഡല്‍ഹി-ചണ്ടീഗഢ് മേഖലയിലെ യാത്രക്കാരുടെയും യാത്രാഭാരത്തിന്റെയും സങ്കീര്‍ണ്ണതകളുടെയും അടിസ്ഥാനത്തില്‍ ഈ മേഖലയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക ചര്‍ച്ചയ്ക്കും രണ്ടു രാജ്യങ്ങളും സമ്മതിച്ചു. ഫ്രഞ്ച് മിനിസ്ട്രി ഓഫ് ഇക്കോളജിക്കല്‍ ആന്റ ഇന്‍ക്ലൂസീവ് ട്രാന്‍സിഷനും, എസ്.എന്‍.സി.എഫും (ഫ്രഞ്ച് റെയില്‍വേ) ഒരുഭാഗത്തും ഇന്ത്യയിലെ റെയിവേ മന്ത്രാലയം മറുഭാഗത്തുമായി രൂപീകരിച്ച സ്ഥിരമായ ഇന്തോ-ഫ്രഞ്ച് റെയില്‍വേ ഫോറത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ഇത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക സഹകരണത്തിന് വഴിയൊരുക്കും.
സ്മാര്‍ട്ട് സിറ്റികള്‍
38. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സുസ്ഥിര നഗരങ്ങളിലും സ്മാര്‍ട്ട് സിറ്റികളിലുമുള്ള മികച്ച ഇന്തോ-ഫ്രഞ്ച് സഹകരണത്തെ സംതൃപ്തിയോടെ വിലയിരുത്തി. നുതനാശയ പങ്കുവയ്ക്കലും ഇന്ത്യയിലെയും ഫ്രാന്‍സിലെയും ഓഹരി പങ്കാളികളുമായുള്ള ഫലപ്രദമായ സഹകരണത്തിന്റെയും നിരവധി ഉദാഹരണങ്ങള്‍ അവര്‍ എടുത്തുകാട്ടി. ചണ്ടിഗഢ്, നാഗ്പൂര്‍, പുതുച്ചേരി എന്നീ മൂന്ന് സ്മാര്‍ട്ട് സിറ്റികളിലെ അനുകരണീയമായ പങ്കാളിത്തത്തെയും ഈ ദൗത്യത്തിന്റെ ചട്ടക്കൂടില്‍നിന്നുകൊണ്ടുള്ള എ.എഫ്.ഡിയുടെ സാങ്കേതിക സഹായത്തെയും അവര്‍ സ്വാഗതം ചെയ്തു. സ്മാര്‍ട്ട് സിറ്റി ദൗത്യത്തിനായി എ.എഫ.ഡിയും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ 100 മില്യണ്‍ യൂറോയുടെ വായ്പാ കരാര്‍ ഒപ്പിട്ടതിനേയും അവര്‍ സ്വാഗതം ചെയ്തു.
ഡി. ആഗോള തന്ത്രപരമായ ഒന്നിച്ചുചേരല്‍ വ്യാപനം
39. തന്ത്രപരമായ പങ്കാളികള്‍ എന്ന നിലയില്‍ പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വിഷയങ്ങളില്‍ രണ്ടു രാജ്യങ്ങളും ഒരേതരം വീക്ഷണമാണ് പങ്കവയ്ക്കുന്നത്. പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ പരസ്പരം വളരെ അടുത്തുള്ള സഹകരണവൂം കൂടിക്കാഴ്ചയും തുടരുകയും ചെയ്യും.
40. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഫ്രാന്‍സ് എല്ലാ സഹായവും ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തു. കൂട്ടനാശത്തിനുള്ള ആയുധങ്ങളുടെ നിര്‍വ്യാപന ലക്ഷ്യമേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും സമാനമായ ആശങ്കകള്‍ പങ്കുവച്ചു.
41. ഇന്ത്യക്ക് 2016 ജൂണില്‍ എം.ടി.സി.ആര്‍, 2017ലെ വെസ്ര്‍ അറേജ്‌മെന്റ്, 2018ലെ ഓസ്‌ട്രേലിയ ഗ്രൂപ്പ് എന്നിവയിലെ അംഗത്വത്തിനെ ഫ്രാന്‍സ് സ്വാഗതം ചെയ്തു. വസ്‌നര്‍ അറേജ്‌മെന്റില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിന് ഫ്രാന്‍സിന്റെ നേതൃത്വത്തിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി. ഓസ്‌ട്രേലിയന്‍ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചതിന് ഫ്രാന്‍സില്‍ നിന്നുണ്ടായ പിന്തുണയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. നിര്‍വ്യാപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട ഭരണകൂടുങ്ങളും അംഗരാജ്യങ്ങളുമായി സമവായം ഉണ്ടാക്കുന്നതിന് ഫ്രാന്‍സ് ശ്രമിക്കുമെന്ന ഉറപ്പ് അവര്‍ ആവര്‍ത്തിച്ചു. ഇന്ത്യയെ കൂട്ടിച്ചേര്‍ക്കുന്നതുകൊണ്ട് ഈ ഭരണ സംവിധാനങ്ങളുടെ ലക്ഷ്യങ്ങള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കും കൂടുതല്‍ മുല്യത്തിനുള്ള അംഗീകാരമായിരിക്കും.
42. ആണവ-ബാലിസ്റ്റിക്ക് പരിപാടികള്‍ ഉത്തരകൊറിയ തുടര്‍ന്നുകൊണ്ടിരിക്കുന്നതും അവരുടെ ആണവ ബന്ധങ്ങളും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് നേതാക്കള്‍ അംഗീകരിച്ചു. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്തരകൊറിയ നേതൃത്വം നല്‍കുന്ന പരിശോധിച്ച്, സമ്പൂര്‍ണ്ണമായ, മടക്കികൊണ്ടുവരാനാകാത്ത, ആണവനിര്‍വ്യാപനത്തിന് അവര്‍ ആഹ്വാനം ചെയ്തു. ഉത്തരകൊറിയയുടെ മിസൈല്‍ പരിപാടികളെ പിന്തുണച്ചിരുന്നവരോ, പിന്തുണയ്ക്കുന്നവരോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടു. ഈ വെല്ലുവിളി നേരിടുന്നതിന് രാജ്യാന്തരസമൂഹത്തിന്റെ ഐക്യത്തിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു. സമാധാനപരവും സമഗ്രവുമായ പരിഹാരം ചര്‍ച്ചകളിലൂടെ ലഭിക്കുന്നതിനായി യു.എന്‍.എസ്.സിയുടെ ഉപരോധങ്ങള്‍ രാജ്യാന്തരസമൂഹം പൂര്‍ണമായി നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
43. ഇറാനും ഇ3 പ്ലസ് 3 രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച സംയുക്ത സമഗ്ര കര്‍മ പരിപാടി നടപ്പാക്കുന്നതിന് (ജെ.സി.പി.ഒ.എ)തുടര്‍ന്നുമുള്ള പിന്തുണ ഇന്ത്യയും ഫ്രാന്‍സും ആവര്‍ത്തിച്ചു. ആണവവിഷയങ്ങളുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ. നിബന്ധനകള്‍ ഇറാന്‍ അനുസരിക്കുന്നുവെന്ന് അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ഉറപ്പുവരുത്തുന്നത് അവര്‍ അംഗീകരിച്ചു. ഇടപാടിന്റെ സമ്പൂര്‍ണ്ണവും കാര്യക്ഷമമവുമായ നടപ്പാക്കലിന് ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചതും അന്തരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും പ്രധാനപ്പെട്ട സംഭാവനയായ നിര്‍വ്യാപനചട്ടക്കൂടില്‍ വലിയ പ്രാധാന്യമുള്ളതുമാണ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ 2231 പ്രമേയം സമ്പൂര്‍ണ്ണമായി നടപ്പാക്കാനും അവര്‍ കക്ഷികളോട് ആഹ്വാനം ചെയ്തു.
44. സിറിയയുടെ ജനങ്ങളുടെ നിയമപരമായ അഭിലാഷങ്ങള്‍ കണക്കിലെടുത്തുകൊണ്ട് സിറിയന്‍ സംഘര്‍ഷത്തിനായി യു.എന്നിന്റെ നേതൃത്വത്തില്‍ നടന്ന ജനീവ കോണ്‍ഫറന്‍സില്‍ കൈക്കൊണ്ട സമാധാനപരവും സമഗ്രവുമായ സിറിയയുടെ നേതൃത്വത്തിലുള്ള ഒരു സമ്പൂര്‍ണ്ണ രാഷ്ട്രീയപ്രക്രിയയുടെ പ്രാധാന്യം ഇരു നേതാക്കളും ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടി. സാധാരണജനങ്ങളുടെ സംരക്ഷണവും മനുഷ്യത്വപരമായ സഹായവും ലഭ്യമാക്കേണ്ടത് അടിസ്ഥാനപരമാണെ് സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവരും അവര്‍ക്ക് സഹായം നല്‍കുന്നവരും ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ ഉത്തരവാദിത്തങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. സംഘര്‍ഷത്തിന് സൈനീക നടപടി ഒരു പരിഹാരമല്ലെന്നും സിറിയയുടെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും ഇരു നേതാക്കളും തറപ്പിച്ചുപറഞ്ഞു. ഒ.പി.സി.ഡബ്ല്യുവിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഒരു സാഹചര്യത്തിലും ഒരുതരത്തിലുള്ള രാസായുധങ്ങളും ഉപയോഗിക്കരുതെന്നതിനും അവര്‍ ഊന്നല്‍ നല്‍കി.
45. തത്വങ്ങളുടെ പങ്കാളിത്തമൂല്യങ്ങളുടെയും അന്താരാഷ്ട്ര വ്യവസ്ഥതിയുടെ ഭാഗമായുള്ള ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പിന്തുണ നല്‍കുമെന്ന് ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബഹുതലത്തിലും സുരക്ഷാ പ്രശ്‌നത്തിലുമുള്ള ബന്ധങ്ങള്‍ കൂടാതെ സാമ്പത്തിക, വാണിജ്യ, കാലാവസ്ഥ വ്യതിയാന പ്രശ്‌നങ്ങളിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കണമെന്നത് അവര്‍ അംഗീകരിച്ചു. 2017 ഒക്‌ടോബര്‍ 6ന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച 14-ാമത് ഇന്ത്യ-ഇ.യു. ഉച്ചകോടിയുടെ പരിണിതഫലങ്ങളെ അവര്‍ സ്വാഗതം ചെയ്തു. പരസ്പരം ഗുണം ലഭിക്കുന്ന ഇന്ത്യയും-ഇ.യുവും തമ്മില്‍ വിശാലാടിസ്ഥാനത്തിലുള്ള വാണിജ്യ നിക്ഷേപ കരാറിന്(ബി.ടെി.ഐ.എ) സമയബന്ധിതമായി പുനഃസ്ഥാപിക്കുന്നതിനായി വേണ്ട എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.
46. ഇന്നത്തെ ആഗോളവല്‍കൃത ലോകത്ത് ബന്ധപ്പെടലിന്റെ അനിവാര്യതയുടെ പ്രാധാന്യം ഇന്ത്യയും ഫ്രാന്‍സും അംഗീകരിച്ചു. ബന്ധപ്പെടല്‍ മുന്‍കൈകള്‍ അന്തരാഷ്ട്ര നിയമങ്ങള്‍, മികച്ച ഭരണം, നിയമവാഴ്ച, തുറന്നുകൊടുക്കല്‍, സുതാര്യത, സാമൂഹികവും പാരിസ്ഥിതികവുമായ നിലവാരങ്ങള്‍ പിന്തുടരുക, സാമ്പത്തിക ഉത്തരവാദിത്ത തത്വങ്ങള്‍, വായ്പാ ധനസഹായ ഉത്തരവാദിത്ത രീതികള്‍, എന്നീ പ്രധാനപ്പെട്ട തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. രാജ്യങ്ങളുടെ അതിര്‍ത്തികളെയും പരമാധികാരത്തെയും അംഗീകരിച്ചുകൊണ്ടായിരിക്കണം അത് തുടരേണ്ടതും.
47. ശക്തവും സുസ്ഥിരവും സന്തുലിതവുമായ സംശ്ലേഷിത വളര്‍ച്ചയ്ക്കായി ജി 20 തീരുമാനം നടപ്പാക്കാനും മറ്റ് ജി 20 രാജ്യങ്ങളുമായി ചേര്‍ന്നു് പ്രവര്‍ത്തിക്കാനും ഇന്ത്യയും ഫ്രാന്‍സും പ്രതിജ്ഞാബദ്ധമാണ്.
48. സുസ്ഥിര വളര്‍ച്ചയൂം വികസനവും കൈവരിക്കുന്നതിനായി സ്വതന്ത്രവും ന്യായവും തുറന്നതുമായ വാണിജ്യം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും നിയമത്തിലധിഷ്ഠിതമായ ബഹുതല വാണിജ്യ സമ്പ്രദായത്തിന്റെ പ്രധാന പങ്കും നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. തുറന്നതും സശ്ലേഷിതവുമായ വ്യാപാരത്തിന്റെ പ്രാധാന്യത്തിനായി നിയമത്തിലധിഷ്ഠിതമായ വാണിജ്യ സമ്പ്രദായത്തിന്റെ കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ലോക വ്യാപാര സംഘടനയിലെ അംഗങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധത അവര്‍ വീണ്ടും വ്യക്തമാക്കി.
49. സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമായ ആഗോള സാമ്പത്തിക ധനകര്യ ഭരണ സംവിധാനം മെച്ചമാക്കുന്നതിനും വളര്‍ന്നുവരുന്ന ആഗോള അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനും സംശ്ലേഷിതവും പരസ്പരബന്ധിയായതുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതു ആഗോള വെല്ലുവിളികളായ തീവ്രവാദം, ദാരിദ്ര്യം, വിശപ്പ്, തൊഴില്‍ സൃഷ്ടിക്കല്‍, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജ സുരക്ഷ, ലിംഗ അസമത്വം ഉള്‍പ്പെടെയുള്ള അസമത്വങ്ങള്‍ എന്നിവ ഉള്‍പ്പെടെ തടയുന്നതിനും ഇന്ത്യയും ഫ്രാന്‍സും പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടമാക്കി.
50. ശേഷിവര്‍ദ്ധിപ്പിക്കല്‍ പദ്ധതികളും സംയുക്ത പദ്ധതികളുമുള്‍പ്പെടെ ആഫ്രിക്കയുടെ സ്ഥിരതയ്ക്കും സമ്പല്‍സമൃദ്ധിക്കും വേണ്ടി സഹകരിക്കാനും ബന്ധപ്പെടാനുമുള്ള പൊതുതാല്‍പര്യം ഇന്ത്യയും ഫ്രാന്‍സും പങ്കുവച്ചു. 2017 ജൂണില്‍ പാരീസില്‍ വച്ച് നടന്ന ആഫ്രിക്കയെക്കുറിച്ചുള്ള ആദ്യചര്‍ച്ചയില്‍ തന്നെ രണ്ടു നേതാക്കളും ഇതിന്റെ അടിസ്ഥാനത്തില്‍ പൊതു പദ്ധതികള്‍ നടപ്പാക്കാനുള്ള താല്‍പര്യം വ്യക്തമാക്കിയിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് അവരുടെ സുരക്ഷ സ്വയം ഏറ്റെടുക്കുന്നതിനും അവര്‍ അഭിമുഖീകരിക്കുന്ന തീവ്രവാദത്തിന്റെ ഭീതിയെ അഭിസംബോധനചെയ്യുന്നതിനും ഈ മേഖലയില്‍ നിലനില്‍ക്കുന്ന ദേശങ്ങള്‍ കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തുന്ന അതീവ ഗൗരവമായ സ്ഥിതിവിശേഷം നേരിടുന്നത് സഹായകരമായി ജി5 സഹേല്‍ സംയുക്ത സേന ്ആരംഭിക്കുന്നതിനെ രണ്ടുനേതാക്കളും സ്വാഗതം ചെയ്തു.
51.ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷനെ (ഐ.ഒ.ആര്‍.എ) പിന്തുണയ്ക്കാനും അതിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള പിന്തുണ നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഐ.ഒ.ആര്‍.എയുടെ മുന്‍ഗണകള്‍ക്ക് തങ്ങളുടെ സക്രിയമായ സംഭാവനകള്‍ നല്‍കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അവര്‍ പങ്കുവച്ചു.
52. ഒരേ മനസുള്ളവര്‍ ഒത്തുചേരുന്നതിനുള്ള വേദി വിശാലമാക്കുന്നതിന്റെ ഭാഗമായി പൂര്‍വേഷ്യയിലേയും മദ്ധ്യ പൂര്‍വ്വ ഏഷ്യയിലേയും വിദഗ്ധതല യോഗം നിരന്തരം വിളിക്കുന്നതിന് തീരുമാനിച്ചു. രണ്ടു വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ വാര്‍ഷിക നയ-ആസൂത്രണ ചര്‍ച്ചയും നടപ്പാക്കി.
53. തനിക്കും തന്റെ പ്രതിനിധി സംഘത്തിനും ഇന്ത്യയില്‍ നല്‍കിയ ഊഷ്മളമായ ആതിഥേയത്വത്തിന് പ്രസിഡന്റ് മാക്രോ, പ്രധാനമന്ത്രി മോദിക്കും ഇന്ത്യാ ഗവണ്‍മെന്റിനും നന്ദി രേഖപ്പെടുത്തുകയും പ്രധാനമന്ത്രിയെ ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഉറ്റുനോക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.