ദുബായില്‍ 2023 ഡിസംബര്‍ 1 ന് നടന്ന സി.ഒ.പി 28ല്‍ ഗ്ലോബല്‍ ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവിലെ ഉന്നതതല പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ചേര്‍ന്ന്, സഹ ആതിഥേയത്വം വഹിച്ചു. പരിപാടിയില്‍ സ്വീഡിഷ് പ്രധാനമന്ത്രി മിസ്റ്റര്‍ ഉള്‍ഫ് ക്രിസേ്റ്റഴ്‌സണ്‍, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ എന്നിവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു.
ഈ മുന്‍കൈയില്‍ ചേരാന്‍ പ്രധാനമന്ത്രി എല്ലാ രാജ്യങ്ങളെയും ക്ഷണിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളിയോടുള്ള ഫലപ്രദമായ പ്രതികരണമെന്ന നിലയില്‍, സ്വമേധയാ ഗ്രഹ അനുകൂല പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമായാണ് ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവ് വിഭാവനചെയ്യപ്പെട്ടിരിക്കുന്നത്. പാഴായതും/അധോഗതിയിലായതുമായ ഭൂമികളിലും നദികളുടെ വൃഷ്ടിപ്രദേശങ്ങളിലും പ്രകൃതി പരിസ്ഥിതി വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനും പുനരുദ്ധരിക്കാനും തോട്ടങ്ങള്‍ക്കായി ഗ്രീന്‍ ക്രെഡിറ്റ് (ഹരിതവായ്പ) അനുവദിക്കുന്നത് ഇത് വിഭാവനം ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയങ്ങളുടെയും മികച്ച സമ്പ്രദായങ്ങളുടെയും ഒരു ശേഖരമായി വര്‍ത്തിക്കുന്ന ഒരു വെബ് പ്ലാറ്റ്‌ഫോമിനും പരിപാടിക്കിടയില്‍ സമാരംഭം കുറിച്ചു (https://ggci-world.in/ ).
ഗ്രീന്‍ ക്രെഡിറ്റ് പോലുള്ള പരിപാടികള്‍/സംവിധാനങ്ങളിലൂടെ പരിസ്ഥിതിക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള അറിവ്, അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവയുടെ കൈമാറ്റം വഴി ആഗോള സഹകരണം, യോജിച്ചപ്രവര്‍ത്തനം, പങ്കാളിത്തം എന്നിവ സുഗമമാക്കാന്‍ ഈ ആഗോള മുന്‍കൈ ലക്ഷ്യമിടുന്നു.