ഇന്ത്യന്‍ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദിയും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റ് ആദരണീയനായ ഷി ജിന്‍പിംഗും 2018 ഏപ്രില്‍ 27-28 തീയതികളില്‍ വുഹാനില്‍ തങ്ങളുടെ ആദ്യ അനൗപചാരിക ഉച്ചകോടി നടത്തി. ആഗോളതലത്തിലൂം ഉഭയകക്ഷിതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയവികസനത്തില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വിശാലമാക്കുകയുമായിരുന്നുമായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
ഇന്ത്യയും ചൈനയും ഒരേ സമയത്ത് വലിയ സമ്പദ്ഘടനയായും വന്‍ ശക്തിയായും തങ്ങളുടെ തന്ത്രങ്ങളുടെയും സ്വതന്ത്ര തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നത് പ്രാദേശികമായും ആഗോളതലത്തിലും വളരെ സവിശേഷതകളുണ്ടാക്കുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ സമാധാനപരവും സുസ്ഥിരവും സന്തുലിതവുമായ ബന്ധമുണ്ടാകുന്നത് ഇന്ന് നിലവിലിരിക്കുന്ന ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുസ്ഥിരതയ്ക്കുള്ള ഗുണപരമായ ഘടകമായിരിക്കുമെന്ന വീക്ഷണവും അവര്‍ പങ്കുവച്ചു. ഉഭയകക്ഷി ബന്ധം ശരിയായി പരിപാലിച്ചാല്‍ ഈ മേഖലയുടെ വികസനത്തിനും സമ്പല്‍സമൃദ്ധിക്കും അത് പ്രേരകമായിരിക്കുമെന്നും അവര്‍ യോജിച്ചു. ഇത് ഏഷ്യയുടെ നൂറ്റാണ്ടിനുള്ള സാഹചര്യമുണ്ടാക്കും. ഈ ലക്ഷ്യം നേടുന്നതിനായി പരസ്പരം ഗുണമുള്ള കാര്യങ്ങളില്‍ ജനങ്ങളുടെ കൂടുതല്‍ സമ്പല്‍ സമൃദ്ധിക്ക് വേണ്ട ദേശീയ ആധുനികവല്‍ക്കരണത്തിനായി സുസ്ഥിര രീതിയില്‍ വളരെ അടുത്ത വികസനപങ്കാളിത്തം ശക്തമാക്കുന്നതിനും അവര്‍ തീരുമാനിച്ചു.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷിയും തന്ത്രപരവും ദീര്‍ഘകാല പരിപ്രേക്ഷ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യാ-ചൈന ബന്ധത്തിലുള്ള വികസനങ്ങള്‍ അവലോകനം ചെയ്തു. ഒത്തുചേരലിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലേക്കുള്ള ഏറ്റവും വിശാലമായ ഒരു വേദി സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ശക്തമാക്കുന്നതിനും അവര്‍ സമ്മതിച്ചു. മൊത്തത്തിലുള്ള ബന്ധം, പരസ്പരം മറ്റുള്ളവരുടെ വികാരത്തെ ബഹുമാനിക്കുക, ആശങ്കകളും അഭിലാഷങ്ങളും പരിഗണിച്ചുകൊണ്ട് അഭിപ്രായഭിന്നതകള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള പക്വത എന്നിവ ഇരു കക്ഷികള്‍ക്കുമുണ്ടെന്നും അവര്‍ സമ്മതിച്ചു. ഇന്ത്യാ-ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുനേതാക്കളും തങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും യുക്തിസഹമായതും പരസ്പരം അംഗീകരിക്കാന്‍ കഴിയുന്നതുമായ ഒത്തുതീര്‍പ്പിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും അവര്‍ നിര്‍ദ്ദേശിച്ചു. ഉഭയകക്ഷിബന്ധത്തിന്റെ വിശാല വികസനത്തിന്റെ താല്‍പര്യത്തിനായി ഇന്ത്യാ-ചൈന അതിര്‍ത്തിമേഖലകളിലെല്ലായിടത്തും സമാധാനവും ശാന്തയും നിലനില്‍ക്കേണ്ട ആവശ്യത്തിന് ഇരു നേതാക്കളും അടിവരയിട്ടും. ഈ ലക്ഷ്യത്തിനായി ബന്ധപ്പെട്ട സൈനീകവിഭാഗങ്ങളോട് വിശ്വാസവും പരസ്പരം മനസിലാക്കലും ശക്തിപ്പെടുത്തുന്നതിനും അതിര്‍ത്തി വിഷയങ്ങളിലെ പ്രവചനങ്ങള്‍ ശക്തിപ്പെടുത്താനും പരിപാലനം കാര്യക്ഷമാക്കുന്നതിനും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് ഇരു സേനകള്‍ക്കും തന്ത്രപരമായ മാര്‍ഗ്ഗനിദ്ദേശങ്ങളും അവര്‍ നല്‍കി. പരസ്പര വിശ്വാസം സൃഷ്ടിക്കുന്നതിനായി പാരസ്പര്യവും സുരക്ഷാസമന്വയവും, നിലവിലെ സ്ഥാപന സംവിധാനങ്ങളും അതിര്‍ത്തി മേഖലകളിലെ സംഭവങ്ങള്‍ തടയുന്നതിന് വേണ്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്ന സംവിധാനവും ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ രണ്ടു രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാനും ഇരുനേതാക്കളും സൈന്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇരു രാജ്യങ്ങളുടെയും സമ്പദ്ഘടനകളു ന്യൂനതകള്‍ പരിഹരിച്ച് നേട്ടങ്ങള്‍ ഉണ്ടാകുന്നതരത്തില്‍ സുസ്ഥിരവും സന്തുലിതവുമായ രീതിയില്‍ ഉഭയകക്ഷിവ്യാപാരവും നിക്ഷേപവും മുന്നോട്ടുകൊണ്ടുപോകുന്നതിനും രണ്ടുനേതാക്കളും സമ്മതിച്ചു. മഹത്തായ സാംസ്‌ക്കാരിക, ജനങ്ങള്‍ തമ്മിലുള്ള വിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അവര്‍ സംസാരിച്ചു. ഈ ദിശയിലേക്ക് പുതിയ ഒരു സംവിധാനം കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാനും തീരുമാനിച്ചു.
പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രദേശികവും ആഗോളതാല്‍പര്യവും കവിഞ്ഞുള്ള വിശാലമായ താല്‍പര്യങ്ങളാണുള്ളതെന്ന് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷിയും ആവര്‍ത്തിച്ചു വ്യക്തമാക്കി. പരസ്പരതാല്‍പര്യമുള്ള വിഷയങ്ങളില്‍ കാര്യക്ഷമമായ കൂടിക്കാഴ്ചകളിലൂടെ തന്ത്രപരമായ ആശയവിനിമയം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യവും അവര്‍ അംഗീകരിച്ചു. അത്തരം ആശയവിനിമയങ്ങള്‍ക്ക് പരസ്പരം മനസിലാക്കുന്നത് ശക്തിപ്പെടുത്തുന്നതില്‍ ഗുണപരമായ സ്വാധീനം ചെലുത്താനാകുമെന്നും പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്ക് വലിയ സംഭാവനനല്‍കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു.
തങ്ങളുടെ സാമ്പത്തിക വികസനത്തിലൂടെയും വളര്‍ച്ചയിലൂടെയും ഇന്ത്യയും ചൈനയും വെവ്വേറെ ആഗോള സമാധാനത്തിനും സമ്പല്‍സമൃദ്ധിയ്ക്കും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നത് നേതാക്കള്‍ അംഗീകരിച്ചു. ഭാവിയിലെ ആഗോളവളര്‍ച്ചയ്ക്ക് വേണ്ട യന്ത്രങ്ങളായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സമ്മതിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ മേഖലയിലുള്ള ദാരിദ്ര്യവും,അസന്തുലിതാവസ്ഥയും ഇല്ലാതാക്കുന്നതിന് സംഭാവനചെയ്യുന്നതിനും തങ്ങളുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിനുമായി തുറന്നതും ബഹുതലത്തിലും ബഹുസ്വരമായതുമായും ആഗോള സമ്പദ്ഘടനയുമായി പങ്കാളിത്തമുള്ളതുമായ ഒരു സംവിധാനം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രാദേശികവും ആഗോളവുമായ സാമ്പത്തികവികസനത്തിന് തങ്ങളുടെ ഭാഗത്തുനിന്നുള്ള സംഭാവനകള്‍ നല്‍കുന്നതിനുള്ള പരിശ്രമങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു.
ആഗോള സമ്പല്‍സമൃദ്ധിയും സുസ്ഥിരതയും നേടിയെടുക്കുകയെന്ന വീക്ഷണത്തോടെ തങ്ങളുടെ വിദേശനയത്തിലുള്ള വീക്ഷണങ്ങളും ഇരുനേതാക്കളും പങ്കുവച്ചു. കാലാവസ്ഥ വ്യതിയാനം, സുസ്ഥിരവികസനം, ഭക്ഷ്യസുരക്ഷ തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുസ്ഥിര പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി ഗുണപരവും സൃഷ്ടിപരമായതുമായ സംഭാവനകള്‍ സംയുക്തമായി നല്‍കുന്നതിനും അവര്‍ സമ്മതിച്ചു. വികസ്വരരാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കായി ബഹുതല സാമ്പത്തിക-രാഷ്ട്രീയ സ്ഥാപനങ്ങളെ പ്രാതിനിധ്യവും പ്രത്യുത്മാകതവുമാക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു. മാനവരാശി 21-ാം നൂറ്റാണ്ടില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് നൂതനവും സുസ്ഥിരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കുള്ള നേതൃത്വം നല്‍കുന്നതിനായി രണ്ടു പ്രധാനപ്പെട്ട രാജ്യങ്ങളും വളര്‍ന്നുവരുന്ന സമ്പദ്ഘടനയും എന്ന നിലയില്‍ ഇന്ത്യയും ചൈനയും തങ്ങളുടെ വിശാലമായ വികസന പരിചയങ്ങളും ദേശീയ ശേഷിയും സംഭാവനചെയ്യുന്നതിന് കൈകോര്‍ക്കുന്നതിന് നേതാക്കള്‍ സമ്മതിച്ചു. രോഗങ്ങളോടുള്ള പോരാട്ടം, ദുരന്ത അപകടങ്ങള്‍ കുറയ്ക്കുന്നതിനും ശമിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്യുക, ഡിജിറ്റല്‍ ശാക്തീകരണത്തിലേക്ക് കൊണ്ടുപോകുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മാനവരാശിയുടെ വിശാലമായ ഗുണത്തിന് വേണ്ടി ഈ വെല്ലുവിളികള്‍ക്കായി സമര്‍പ്പിക്കുന്നതിന് ഒരു ആഗോള ശൃംഖല സൃഷ്ടിക്കുന്നതിന് തങ്ങളുടെ വിഭവങ്ങളും പരിചയവും പങ്കുവയ്ക്കുന്നതിനും അവര്‍ സമ്മതിച്ചു.
ഭീകരവാദം പൊതുവായി ഉയര്‍ത്തുന്ന ഭീഷണിയെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷിയും തിരിച്ചറിഞ്ഞു. ഭീകരവാദത്തോടും അതിന്റെ എല്ലാ രൂപങ്ങളോടുമുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവയെ ശക്തമായി അപലപിക്കുകയും ചെയ്തു. ഭീകരവാദത്തെ നേരിടുന്നത് പരസ്പരം സഹകരിക്കുന്നതിന് അവര്‍ പ്രതിജ്ഞാബദ്ധതയും വ്യക്തമാക്കി.
നേരിട്ട്, സ്വതന്ത്രമായി സത്യസന്ധമായി വീക്ഷണങ്ങള്‍ വിലയിരുത്താന്‍ അനൗപചാരിക ഉച്ചകോടിയില്‍ ലഭിച്ച അവസരത്തെ രണ്ടുനേതാക്കളും വിലയിരുത്തുകയും ഭാവിയിലും ഇത്തരത്തിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് സമ്മതിക്കുകയും ചെയ്തു. ബന്ധപ്പെട്ട നയങ്ങളുടെയും ആഭ്യന്തര, പ്രാദേശിക, ആഗോള തെരഞ്ഞെടുക്കലിന് വേണ്ട കാഴ്ചപ്പാടിന്റെയും, മുന്‍ഗണനകളുടെയും വീക്ഷണത്തിന്റേയും അടിസ്ഥാനത്തില്‍ തന്ത്രപരമായ ആശയവിനിയമത്തിലൂന്നിയുള്ള ചര്‍ച്ചകളെയാണ് അവര്‍ ഉറ്റുനോക്കുന്നത്. ഓരോ രാജ്യത്തിന്റേയും വികസന അഭിലാഷങ്ങളുടെയും അഭിപ്രായഭിന്നതകളെ പരസ്പര വികാരത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേകത്തോടെയുള്ള പരിപാലനങ്ങളും ആധാരമാക്കി ഒരു പൊതുധാരണയോടെ ഇന്ത്യാ-ചൈന ബന്ധത്തിന് ഒരു ഭാവി ദിശ സൃഷ്ടിക്കാനും ഇത് സഹായിച്ചു.
Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.
Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.