ദുബായിയില്‍ നടക്കുന്ന സി.ഒ.പി 28ല്‍ വച്ച് 2024-26 കാലയളവിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്റെ (ലീഡ്‌ഐ.ടി 2.0) ഘട്ടം-2ന്റെ സഹസമാരംഭം സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.
ഇരു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകള്‍, വ്യവസായങ്ങള്‍, സാങ്കേതിക ദാതാക്കള്‍, ഗവേഷകര്‍, തിങ്ക് ടാങ്കുകള്‍ എന്നിവരെ ബന്ധിപ്പിക്കുന്ന വ്യവസായ പരിവര്‍ത്തന വേദിക്കും (ഇന്‍ഡസ്ട്രിയല്‍ ട്രാന്‍സിഷന്‍ പ്ലാറ്റ്‌ഫോം) ഇന്ത്യയും സ്വീഡനും സമാരംഭം കുറിച്ചു.
ലീഡ്‌ഐ.ടി 2.0 ഇനിപ്പറയുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പരിപാടിയില്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി:
- ഉള്‍ച്ചേര്‍ക്കുന്നതും നീതിയുക്തവുമായ വ്യവസായ പരിവര്‍ത്തനം, സഹവികസനവും
- കുറഞ്ഞ കാര്‍ബണ്‍ സാങ്കേതികവിദ്യയുടെ കൈമാറ്റം,
- വ്യവസായ പരിവര്‍ത്തനത്തിനായി വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകള്‍ക്ക് സാമ്പത്തിക സഹായം.
2019 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ആക്ഷന്‍ ഉച്ചകോടിയില്‍ ഇന്ത്യയും സ്വീഡനും ലീഡ് ഐ.ടിക്ക് സഹസമാരംഭം കുറിച്ചിരുന്നു.