ഐക്യദാര്‍ഢ്യത്തോടും യോജിച്ചുള്ള ദൃഢപ്രതിജ്ഞയോടുംകൂടി ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് കോവിഡ്- 19നെ എതിരിടുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
അവശ്യമരുന്നുകളായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, പാരാസെറ്റമോള്‍ എന്നിവയും മറ്റിനങ്ങളും ലഭ്യമാക്കിയതിനു നന്ദി അറിയിച്ചുകൊണ്ടുള്ള അഫ്ഗാന്‍ പ്രസിഡന്റ് ഡോ. അഷ്‌റഫ് ഗനിയുടെ ട്വീറ്റിനോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തു: ‘ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും അടിസ്ഥാനമാക്കി ഇന്ത്യയും അഫ്ഗാനിസ്ഥാനും സവിശേഷമായ സൗഹൃദം നിലനിര്‍ത്തിവരുന്നു. ദീര്‍ഘകാലം നാം ഒരുമിച്ചു ഭീകരതയുടെ വിപത്തിനെതിരെ പോരാടിയിട്ടുണ്ട്. അതുപോലെതന്നെ, ഐക്യദാര്‍ഢ്യത്തോടും ദൃഢനിശ്ചയത്തോടുംകൂടി നാം കോവിഡ്- 19നെതിരെയും പൊരുതും.’
India and Afghanistan share a special friendship, based on ties of history, geography, and culture.
— Narendra Modi (@narendramodi) April 20, 2020
For long, we have fought jointly against the scourge of terrorism. We will similarly combat COVID-19 together, with solidarity and shared resolve. @ashrafghani https://t.co/du6Rw0jvPV