ഹൈദരാബാദ് വിമോചന ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഹൈദരാബാദിന്റെ ഏകീകരണത്തിൽ നിർണായക പങ്ക് വഹിച്ച സർദാർ പട്ടേലിനും ശ്രീ മോദി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.
ഹൈദരാബാദ് വിമോചന ദിനാചരണത്തെ കുറിച്ച് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ X ത്രെഡുകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു;
"ഹൈദരാബാദ് വിമോചന ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്. ഇന്ന് നാം രാജ്യത്തിന്റെ ഐക്യത്തിനായി നടത്തിയ ത്യാഗങ്ങളെ അഭിമാനത്തോടെ സ്മരിക്കുന്നു. ഹൈദരാബാദിന്റെ ഏകീകരണത്തിൽ നിർണായക പങ്ക് വഹിച്ച സർദാർ പട്ടേലിന് നമുക്ക് ശ്രദ്ധാഞ്‌ജലി അർപ്പിക്കാം. ഇന്ത്യാ ഗവൺമെന്റ് ഈ ദിനം ഹൈദരാബാദിൽ വളരെ ആവേശത്തോടെ സംഘടിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്."
మన దేశ చరిత్రలో హైదరాబాద్ విమోచన దినోత్సవం ఒక కీలక ఘట్టం. ఈ రోజు మనం హైదరాబాద్లో పరిఢవిల్లుతున్న ఐక్యతా స్ఫూర్తినీ, దేశ సమైక్యత కోసం చేసిన త్యాగాలను సగర్వంగా స్మరించుకుంటున్నాం. హైదరాబాద్ను విలీనం చేయడంలో ఆదర్శవంతమైన పాత్ర పోషించిన సర్దార్ పటేల్కు నివాళులు అర్పిద్దాం.ఈ… https://t.co/IsVDyYKc1E
— Narendra Modi (@narendramodi) September 17, 2023