വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഒരു ചെറിയ, അത്രയൊന്നും വര്‍ണശബളമല്ലാത്ത പട്ടണമായ വട്‌നഗറിലെ തെരുവുകളിലാണ് നരേന്ദ്ര മോദി തന്റെ യാത്ര ആരംഭിക്കുന്നത്. ഇന്ത്യ സ്വതന്ത്ര്യമായിക്കഴിഞ്ഞ് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം, ഒരു പരമാധികാര രാഷ്ട്രമായിക്കഴിഞ്ഞ് മാസങ്ങള്‍ക്കകം 1950 സെപ്റ്റംബര്‍ 17 നാണ് ദാമോദര്‍ദാസ് മോദിയുടേയും ഹിരാബാ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായി നരേന്ദ്ര മോദി ജനിക്കുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു പട്ടണമാണ് വട്‌നഗര്‍. പഠനത്തിന്റെയും ആത്മീയതയുടെയും ഊര്‍ജ്ജസ്വലമായ ഒരു കേന്ദ്രമായിരുന്നു വട്‌നഗറെന്ന് പുരാവസ്തു ഉദ്ഘനനങ്ങള്‍ സൂചിപ്പിക്കുന്നു. ചൈനീസ് സഞ്ചാരി ഹ്യുയന്‍ സാങ് വട്‌നഗര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട് ഏറെ സമ്പന്നമായ ചരിത്രമാണ് വട്‌നഗറിനുള്ളത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ്  പതിനായിരത്തോളം ബുദ്ധസന്യാസിമാര്‍ ഈ നഗരത്തില്‍ താമസിച്ചിരുന്നു.

vad1


Vadnagar station, where Narendra Modi's father owned a tea stall and where Narendra Modi also sold tea

നരേന്ദ്രമോദിയുടെ തുടക്കകാലം ഒരു  യക്ഷിക്കഥയിലെ കുട്ടിക്കാലത്തില്‍ നിന്നും ഭിന്നമായിരുന്നു. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കുടുംബം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. ഒരു നിലയുള്ള ചെറിയ ഒരു വീട്ടിലാണ് ആ കുടുംബം മുഴുവന്‍ കഴിഞ്ഞത്. പ്രദേശത്തെ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ചായക്കടയില്‍ അദ്ദേഹത്തിന്റെ പിതാവ് ചായവിറ്റു. പ്രാരംഭ കാലത്ത് നരേന്ദ്ര മോദിയും ചായക്കടയില്‍ തന്റെ പിതാവിനെ സഹായിച്ചു.

ഈ ആരംഭകാലം അദ്ദേഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. കുട്ടിയെന്ന നിലയില്‍ നരേന്ദ്ര മോദി പഠനവും, പാഠ്യേതര ജീവിതവും കുടുംബം വക ചായക്കടയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും സംതുലിതമായി നിര്‍ത്തി. അധ്വാനശീലനായ, പ്രസംഗത്തോടും വായനയോടും താല്‍പര്യമുള്ള ഒരു വിദ്യാര്‍ത്ഥിയായാണ് അദ്ദേഹത്തിന്റെ സ്‌കൂള്‍ സഹപാഠികള്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നത്. സ്‌കൂള്‍ ലൈബ്രറിയില്‍ വായനയില്‍ മുഴുകി മണിക്കൂറുകള്‍ അദ്ദേഹം ചെലവിടുമായിരുന്നു. കായിക വിനോദങ്ങളുടെ കാര്യത്തിലാണെങ്കില്‍, നീന്തല്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. എല്ലാ സമുദായങ്ങളില്‍നിന്നുള്ളവരുള്‍പ്പെടുന്ന വിപുലമായ സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. കുട്ടിയായിരിക്കെ പലപ്പോഴും ഹിന്ദുക്കളുടേയും മുസ്ലിംങ്ങളുടെയും വിശേഷദിനങ്ങള്‍ അദ്ദേഹം ആഘോഷിച്ചു. അയല്‍പ്പക്കത്ത് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

Humble Beginnings: The Early Years
As a child Narendra Modi dreamt of serving in the Army but destiny had other plans…

ക്ലാസ്‌റൂമില്‍നിന്ന് തുടങ്ങി ഓഫീസ് അന്തരീക്ഷത്തില്‍ അവസാനിക്കുന്ന ഒരു സാധാരണ ജീവിതത്തില്‍നിന്ന് ഏറെ ദൂരം അദ്ദേഹത്തിന്റെ ചിന്തകളും സ്വപ്‌നങ്ങളും സഞ്ചരിച്ചു. സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും മാറ്റമുണ്ടാക്കാനും അദ്ദേഹം ആഗ്രഹിച്ചു. ജനങ്ങളുടെ കണ്ണീരും കഷ്ടപ്പാടും തുടച്ചുമാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചു. ചെറിയ പ്രായത്തില്‍ത്തന്നെ സന്യാസത്തോടും താപസവൃത്തിയോടും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചു. ഉപ്പ്, മുളക്, എണ്ണ, പഞ്ചസാര എന്നിവ കഴിക്കുന്നത് അദ്ദേഹം അവസാനിപ്പിച്ചു.

വിവേകാനന്ദന്റെ കൃതികള്‍ ആദ്യം മുതല്‍ അവസാനം വരെ വായിച്ച നരേന്ദ്ര മോദി ആത്മീയതയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. ജഗത് ഗുരു ഭാരത് എന്ന സ്വാമി വിവേകാനന്ദന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തന്റെ ഉദ്യമങ്ങള്‍ക്ക് അവിടെ തുടക്കം കുറിക്കുകയും ചെയ്തു.

നരേന്ദ്ര മോദിയില്‍ ബാല്യകാലത്തെ നിര്‍വചിക്കുകയും  പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ നിലനില്‍ക്കുകയുംചെയ്ത ഒരു പദമുണ്ടെങ്കില്‍ അത് സേവനമെന്ന പദമാണ്. തപി നദിയില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ച അവസരത്തില്‍, 9 വയസ്സുകാരനായ അദ്ദേഹവും സുഹൃത്തുക്കളും ഒരു ഭക്ഷണശാല ആരംഭിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്തു. പാകിസ്ഥാനുമായുള്ള യുദ്ധം കൊടുംബിരി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അതിര്‍ത്തിയിലേയ്ക്ക് പോവുകയും തിരിച്ചുവരികയും ചെയ്യുന്ന സൈനികര്‍ക്ക് അദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ ചായവിതരണം ചെയ്തു. ഇത് ഒരു ചെറിയ ചുവടുവെപ്പായിരുന്നു. പക്ഷേ ചെറിയ പ്രായത്തില്‍ത്തന്നെ മാതൃഭാരതത്തിന്റെ വിളിക്ക് ഉത്തരം നല്‍കാനുള്ള നിശ്ചയദാര്‍ഡ്യം അദ്ദേഹം പ്രകടിപ്പിച്ചു.

കുട്ടിയായിരിക്കെ നരേന്ദ്ര മോദിയ്ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു- ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കണമെന്ന്. മാതൃഭാരതത്തെ സേവിക്കുന്നതിനുള്ള പരമോന്നത മാര്‍ഗമായി അദ്ദേഹത്തിന്റെ സമയത്തെ മറ്റു ചെറുപ്പക്കാരും കണ്ടിരുന്നത് ഇന്ത്യന്‍ സൈന്യത്തെയായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കുടുംബം ഈ ആശയത്തിനെതിരായിരുന്നു. ജാംനഗറിനു സമീപത്തുള്ള സൈനിക് സ്‌കൂളില്‍ ചേരണമെന്ന് നരേന്ദ്ര മോദിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഫീസ് അടക്കേണ്ട സമയത്ത് അദ്ദേഹത്തിന്റ വീട്ടില്‍ അതിന് പണമുണ്ടായിരുന്നില്ല. നരേന്ദ്ര തീര്‍ച്ചയായും നിരാശനായിരുന്നു. ജവാന്റെ യൂണിഫോം അണിയാന്‍ സാധിക്കാത്തതില്‍ നിരാശനായ ആ കൊച്ചു ആണ്‍കുട്ടിയുടെമേല്‍ വിധിയ്ക്ക് മറ്റ് ചില പദ്ധതികളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മാനവികയെ സേവിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലൂന്നി,  സവിശേഷമായ പാതയിലൂടെ ഇന്ത്യയിലുടനീളം അദ്ദേഹം സഞ്ചരിച്ചു.

vad4


Seeking the blessings of his Mother

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിയുടെ ഹൃദയസ്പർശിയായ കത്ത്
December 03, 2024

ദിവ്യാംഗ് ആർട്ടിസ്റ്റ് ദിയ ഗോസായിക്ക്, സർഗ്ഗാത്മകതയുടെ ഒരു നിമിഷം ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമായി മാറി. ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ വഡോദര റോഡ്ഷോയ്ക്കിടെ അവർ അദ്ദേഹത്തിന്റെയും സ്പെയിൻ ഗവൺമെൻറ്റ് പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസിൻ്റെയും രേഖാചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഹൃദയംഗമമായ സമ്മാനം വ്യക്തിപരമായി സ്വീകരിക്കാൻ ഇരു നേതാക്കളും വണ്ടിയിൽ നിന്ന് ഇറങ്ങിയത് ദിയ്ക്ക് ഏറെ സന്തോഷം നൽകി.

ആഴ്‌ചകൾക്ക് ശേഷം, നവംബർ 6-ന്, ദിയയ്ക്ക് തൻ്റെ കലാസൃഷ്ടിയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽ നിന്ന് ഒരു കത്ത് ലഭിച്ചു. മിസ്റ്റർ സാഞ്ചസും കലയെ അഭിനന്ദിച്ചുവെന്ന് കത്തിൽ എഴുതിയിരുന്നു. "വികസിത ഭാരത്" കെട്ടിപ്പടുക്കുന്നതിൽ യുവാക്കളുടെ പങ്കിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഫൈൻ ആർട്സ് പിന്തുടരാൻ പ്രധാനമന്ത്രി മോദി അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം അവളുടെ കുടുംബത്തിന് ഊഷ്മളമായ ദീപാവലി, പുതുവത്സരാശംസകളും അറിയിച്ചു.

ആഹ്ലാദത്താൽ മതിമറന്ന ദിയ തൻ്റെ മാതാപിതാക്കൾക്ക് മുന്നിൽ കത്ത് വായിച്ചു, കുടുംബത്തിൽ ഇത്രയും വലിയ ബഹുമാനം കൊണ്ടുവന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. "നമ്മുടെ രാജ്യത്തിൻ്റെ ഒരു ചെറിയ പ്രദേശത്തിന്റെ ഭാഗമെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. മോദി ജി, എനിക്ക് നിങ്ങളുടെ സ്നേഹവും, അനുഗ്രഹവും നൽകിയതിന് നന്ദി," പ്രധാനമന്ത്രിയുടെ കത്ത് ജീവിതത്തിൽ ധീരമായ നടപടികളെടുക്കാനും, ശാക്തീകരിക്കാനും തന്നെ പ്രചോദിപ്പിച്ചുവെന്ന് ദിയ പറഞ്ഞു.

ദിവ്യാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി മോദിയുടെ ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്. സുഗമ്യ ഭാരത് അഭിയാൻ പോലുള്ള നിരവധി സംരംഭങ്ങൾ മുതൽ ദിയയെപ്പോലുള്ള വ്യക്തിബന്ധങ്ങൾ വരെ, ശോഭനമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ എല്ലാ ശ്രമങ്ങളും പ്രധാനമാണെന്ന് തെളിയിക്കുന്ന പ്രചോദനവും, ഉന്നമനവും അദ്ദേഹം തുടരുന്നു.