നികുതി ഭാരം ലഘൂകരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ടൈംസ് നൗ ഉച്ചകോടിയിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു. ഇപ്പോള്‍ നാം നടപടിക്രമങ്ങളില്‍ അധിഷ്ഠിതമായ നികുതി സമ്പ്രദായത്തില്‍നിന്നു പൗര കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്കു മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജി.എസ് ടി, ഈ വർഷത്തെ ബജറ്റിൽ അവതരിപ്പിച്ച ഓപ്ഷണൽ ആദായനികുതി സ്ലാബുകൾ, കോർപ്പറേറ്റ് നികുതി കുറയ്ക്കൽ തുടങ്ങിയ പരിഷ്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. 14.4 ശതമാനമായിരുന്ന ശരാശരി ജി.എസ്.ടി നിരക്ക് സർക്കാർ 11.8 ശതമാനമായി കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആദായനികുതി വിലയിരുത്തലുകളും, വിവേചനാധികാരവും പീഡനവും നീക്കം ചെയ്യുന്നതിനായി മുഖാമുഖം അപ്പീൽ നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി.
നികുതി അടയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ഇത് എങ്ങനെ സഹായിക്കുന്നുവെന്നും, പ്രധാനമന്ത്രി മോദി സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിനായി ജനങ്ങളോട് നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു "മൂന്ന് കോടിയിലധികം ആളുകൾ ബിസിനസ്സിനായോ, വിനോദസഞ്ചാരികളായോ വിദേശത്തേക്ക് പോയി. ധാരാളം ആളുകൾ കാറുകൾ വാങ്ങി. എന്നാൽ 130 കോടി ജനസംഖ്യയിൽ 1.5 കോടി ആളുകൾ മാത്രമാണ് ആദായനികുതി അടച്ചിട്ടുള്ളത്." രാജ്യത്ത് 2,200 തൊഴിലാളികൾ മാത്രമാണ് ഒരു കോടി രൂപയുടെ പ്രതിവർഷ വരുമാനം പ്രഖ്യാപിച്ചതെന്നത് അവിശ്വസനീയമാണ് എന്നാൽ ഇതു സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.