ടൈംസ് നൗ ഉച്ചകോടിയിൽ ടയർ -2, ടയർ -3 നഗരങ്ങളുടെ വളർച്ച എടുത്തുകാട്ടിക്കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഉയർന്ന ഡിജിറ്റൽ ഇടപാടുകളുടെയും സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുകളുടെയും പിൻബലത്തിൽ ഈ നഗരങ്ങൾ സാമ്പത്തിക പ്രവർത്തനത്തിന്റെ പുതിയ കേന്ദ്രങ്ങളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യാശാഭരിതമായ ഇന്ത്യയുടെ യുവത്വം ജീവിക്കുന്നത് കൂടുതലായും ചെറുപട്ടണങ്ങളിലാണ്, അതിനാൽ ചെറിയ നഗരങ്ങളുടെയും പട്ടണങ്ങളുടെയും സാമ്പത്തിക വളർച്ചക്കായും, ഈ നഗരങ്ങളിൽ താമസിക്കുന്ന ആളുകളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായും സർക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല എന്ന സർക്കാരിന്റെ തീരുമാനം അത്തരം പട്ടണങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകൾക്കും പ്രയോജനം ചെയ്തു എന്ന പ്രധാനമന്ത്രി എടുത്തു പറഞ്ഞു, കൂടാതെ എക്സ്പ്രസ് ഹൈവേകളും പുതിയ എയർ റൂട്ടുകളും വഴി ടയർ -2, ടയർ -3 നഗരങ്ങൾ അതിവേഗം ബന്ധിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.