മഹാത്മാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കാലഘട്ടത്തിലേതു പോലെ തന്നെ ഇന്നും പ്രസക്തിയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു: ശ്രീ നരേന്ദ്ര മോദി.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ എന്നും ശ്രീ നരേന്ദ്ര മോദി, ഇന്ത്യയ്ക്കകത്തും പുറത്തും തന്റെ പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും  മഹാത്മഗാന്ധിയുടെ ആദര്‍ശങ്ങളും  തത്വങ്ങളും  ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
 ദേശീയ ഉപ്പു സത്യഗ്രഹ സ്മാരകം  2019 ജനുവരി 30 ന് രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി അതിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ  വ്യത്യസ്തമായ ഒരു നിമിഷത്തിന്റെ ഊര്‍ജ്ജവും ശക്തിയും പുനസൃഷ്ടിക്കുകയായിരുന്നു.
മഹാത്മാ ഗാന്ധിയും അനുയായികളായ 80 സത്യാഗ്രഹികളും ദണ്ഡിയിലേയ്ക്കു നടത്തിയ യാത്രയുടെ ചിത്രീകരണമാണ് അത്.  ഒരു നുള്ള് ഉപ്പുകൊണ്ട് രാജ്യത്തെ കോളനിവാഴ്ച്ച ഞെട്ടി വിറച്ചു പോയ സന്ദര്‍ഭമായിരുന്നു അത്. 
മഹാത്മ ഗാന്ധിയുടെ പൈതൃകം തുടര്‍ന്നു കൊണ്ടു പോകുവാന്‍ പ്രധാന മന്ത്രി ആരംഭിച്ച നിരവധി നടപടികളില്‍ ഒന്നു മാത്രമാണ് സത്യഗ്രഹ സ്മാരകം.
മഹാത്മ ഗാന്ധിയുടെ ഉപദേശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട നരേന്ദ്ര മോദിയുടെ ഇഷ്ട പദ്ധതിയായ സ്വഛ് ഭാരത് അഭിയാന്‍,  2014 ഒക്ടോബര്‍ 2 ലെ ഗാന്ധി ജയന്തി ദിനത്തിലാണ്  ആരംഭിച്ചത്.   2019 -ല്‍  മഹാത്മ ഗാന്ധിക്ക് അദ്ദേഹത്തിന്റെ 150-ാമത്തെ ജന്മവാര്‍ഷികത്തില്‍  ഇന്ത്യ നല്കുന്ന ഏറ്റവും നല്ല  ഉപഹാരം ശുചിത്വപൂര്‍ണമായ ഇന്ത്യ ആയിരിക്കും എന്ന് ഈ പദ്ധതിക്കു തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി പറയുകയുണ്ടായി. 

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം ജനകീയ മുന്നേറ്റമായി മാറിയ മഹാത്മാ ഗാന്ധിയുടെ ദിനങ്ങളുടെ യഥാര്‍ത്ഥ സ്മൃതികള്‍ ഉണര്‍ത്തുന്ന മറ്റൊരു  ജനകീയ പ്രസ്ഥാനമായി സ്വഛ്ഭാരത് മാറിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി.  കഴിഞ്ഞ നാലര വര്‍ഷമായി ഈ പ്രസ്ഥാനം ഇന്ത്യയെ സമൂലം പരിവര്‍ത്തന വിധേയമാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതു സമൂഹത്തില്‍ ഉന്നതമായ ഒരു അവബോധമാണ് അതു സൃഷ്ടിച്ചിരിക്കുന്നത്. വെളിയിട വിസര്‍ജ്ജന വിമുക്തമാകാനുള്ള മത്സരത്തില്‍ സംസ്ഥാനങ്ങള്‍ അത്യുത്സാഹത്തോടെ ആദ്യ സ്ഥാനത്തിനായി കുതിക്കുകയാണ്. അങ്ങനെ,  ഗ്രാമീണ ഇന്ത്യ 100 ശതമാനം ശുചിത്വം നേടുകയാണ്.
 https://twitter.com/narendramodi/status/973583560308293632


സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യന്‍ ജനതയുടെ പ്രബുദ്ധതയുടെ സത്തയാക്കി ഗാന്ധിജി മുന്നോട്ട വച്ച വിഷയം ഖാദിയായിരുന്നു. ഖാദിയോടുള്ള താല്പര്യം ആ കാലം മുതല്‍ വളര്‍ന്നെങ്കിലും പെട്ടെന്നു തളര്‍ന്നു. പക്ഷെ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളിലൂടെ അതു വീണ്ടെടുത്തു.  ഖാദി ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിനും അങ്ങനെ ഖാദി ഗ്രാമ വ്യവസായത്തെ ശാക്തീകരിക്കുന്നതിനും അദ്ദേഹം തന്റെ പ്രതിമാസ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തിലൂടെ അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചിരുന്നു. ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ലഭിച്ച വന്‍ പ്രതികരണമാണ് ഖാദി ഉത്പ്പന്നങ്ങള്‍ക്ക് വില്പനയില്‍ ഉണ്ടായിട്ടുള്ള കുതിച്ചു ചാട്ടം.


മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം രണ്ടു വര്‍ഷം നീളുന്ന വിവധ പരിപാടികളോടെ  ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ അനുസ്മരിക്കുന്നതിനായി 2018 ഒക്ടോബര്‍ 2 ന് ന്യൂഡല്‍ഹിയില്‍ ഒരു മഹാത്മ ഗാന്ധി ഇന്റര്‍നാഷണല്‍ സാനിട്ടേഷന്‍ കണ്‍വന്‍ഷന്‍  സംഘടിപ്പിക്കുകയുണ്ടായി.  മന്ത്രിമാരും ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും നാലു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ പങ്കെടുത്ത ് അനുഭവങ്ങളും പരീക്ഷണങ്ങളും പങ്കു വച്ചു.


വിവധ രാജ്യങ്ങളില്‍ നിന്നുള്ള 124 കലാകാരന്മാര്‍ ചേര്‍ന്ന് പാടിയ വൈഷ്ണവ ജന തോ എന്ന മഹാത്മ ഗാന്ധിയുടെ പ്രിയ കീര്‍ത്തനത്തെ  ആഗോളതലത്തില്‍ എത്തിച്ചു കഴിഞ്ഞു. മനോഹരമായ ആ ഇന്ത്യന്‍ ഭജന്‍ ആഗോളതലത്തില്‍ വന്‍ അംഗീകാരമാണ് നേടിയിരിക്കുന്നത്. 

മഹാത്മജി സ്ഥാപിച്ച അലഹബാദിലെ,  സബര്‍മതി ആശ്രമത്തെയും ശ്രീ നരേന്ദ്ര മോദി ഇന്ത്യന്‍ നയതന്ത്രജ്ഞതയുടെ മുന്നില്‍ എത്തിച്ചു.   ചൈനീസ് പ്രസിഡന്റ്  ഷി ജിന്‍പിംങ്, ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെത്‌ന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, തുടങ്ങിയുള്ള ലോക നേതാക്കള്‍ ശ്രീ നരേന്ദ്ര മോദിയോടൊപ്പം   സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിക്കുകയും ചെയ്തു.  തന്റെ ജീവിതത്തിലെ  അവിസ്മരണീയവും അറിവുപകരുന്നതുമായ നിമിഷങ്ങളായിട്ടാണ് ചൈനീസ് പ്രസിഡന്റ് സബര്‍മതി സന്ദര്‍ശനത്തെ പിന്നീട് വിശേഷിപ്പിച്ചത്.പ്രധാനമന്ത്രിയും വിവിധ ലോക നേതാക്കളും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ചിത്രങ്ങള്‍ മഹാത്മജി സ്വാശ്രയ പ്രതീകമായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു.

|
|
|
|

 


ബ്രിസ്‌ബെയിന്‍ മുതല്‍ ഹനോവര്‍ മുതല്‍ അഷ്ഗബത് വരെ പ്രധാനമന്ത്രി ബാപ്പുവിന്റെ പ്രതിമകള്‍ അനാവരണം ചെയ്തുകൊണ്ട് ആ വിദേശ രാജ്യങ്ങളിലെല്ലാം മഹാത്മജിയെ കുറിച്ചു ദീര്‍ഘകാലം നിലനില്ക്കുന്ന അവബോധം സൃഷ്ടിച്ചു. 
 https://twitter.com/narendramodi/status/533948745717526528

 മഹാത്മ ഗാന്ധി 1887 ല്‍ മെട്രിക്കുലേഷന്‍ പാസായ  രാജ്‌ക്കോട്ടിലെ ആല്‍ഫ്രഡ് ഹൈസ്‌കൂളില്‍ 2018 ല്‍  മഹാത്മ ഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്തു.

മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ പ്രധാനമന്ത്രി നമുക്ക് കാണിച്ചു തരുന്നത് എപ്രകാരമാണ് ഈ 21-ാം നൂറ്റാണ്ടിലും  മഹാത്മജിയുടെ ആദര്‍ശങ്ങള്‍ക്ക് പ്രസക്തിയുണ്ട് എന്നതാണ്. ജനങ്ങളെ സംഘടിപ്പിക്കുവാനും പുതിയ ഒരിന്ത്യയെ സൃഷ്ടിക്കാനുള്ള ദൗത്യത്തിനുമായി  അദ്ദേഹം മഹാത്മാ ഗാന്ധിയുടെ ഉപദേശങ്ങള്‍  ഉപയോഗിക്കുന്നു. മഹാത്മജിയുടെ തത്വങ്ങളും മൂല്യങ്ങളും തന്നെയാണ് അദ്ദേഹം പ്രവൃത്തി പഥത്തില്‍ എത്തിക്കുന്നത്.


 ബാപ്പുജിയുടെ പാരമ്പര്യം എങ്ങിനെ പ്രചരിപ്പിക്കണം എന്ന സ്വന്തം കാഴ്ച്ചപ്പാടാണ് ശ്രീ നരേന്ദ്ര മോദി തന്നെ 2018 ഒക്ടോബര്‍ 2ന്  ബ്ലോഗില്‍  കുറിച്ച വാക്കുകള്‍. അദ്ദേഹം ഇപ്രകാരം എഴുതി. ഇന്ത്യ നാനാത്വത്തിന്റെ നാടാണ്. ഇവിടെ എല്ലാവരെയും ഒന്നിച്ചു നയിച്ച , അഭിപ്രായ വ്യത്യാസങ്ങള്‍ക്കുപരി ജനങ്ങളെ ഉയര്‍ത്തിയ, കോളനി വാഴ്ച്ചയ്‌ക്കെതിരെ പോരാടി,  ലോക വേദിയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഒരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ അതു ഗാന്ധിജിയാണ്. അദ്ദേഹം സ്വപ്‌നം കാണുകയും അതിനായി ജീവന്‍ ത്യജിക്കുകയും ചെയ്ത ഒരു ഇന്ത്യയെ സാക്ഷാത്ക്കരിക്കാന്‍ ഇന്ന് നാം,  1.3 ശതലക്ഷം ഇന്ത്യക്കാര്‍  കടപ്പെട്ടവരാണ്.

|
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Railway passengers with e-ticket can avail travel insurance at 45 paisa only

Media Coverage

Railway passengers with e-ticket can avail travel insurance at 45 paisa only
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends best wishes on National Handloom Day
August 07, 2025

The Prime Minister, Shri Narendra Modi today extended best wishes on occasion of National Handloom Day. Shri Modi said that today is a day to celebrate our rich weaving traditions, which showcase the creativity of our people. We are proud of India’s handloom diversity and its role in furthering livelihoods and prosperity, He further added.

Shri Modi in a post on ‘X’ wrote;

“Best wishes on National Handloom Day!

Today is a day to celebrate our rich weaving traditions, which showcase the creativity of our people. We are proud of India’s handloom diversity and its role in furthering livelihoods and prosperity.”