ദേശീയ വിദ്യാഭ്യാസ നയത്തിന്മേലുള്ള (എന്‍.ഇ.പി) ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനസമ്മേളനത്തെ 2020 സെപ്റ്റംബര്‍ 7 രാവിലെ 10.30ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധനചെയ്യും.
”ഉന്നതവിദ്യാഭ്യാസത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ എന്‍.ഇ.പിയുടെ പങ്ക്” എന്ന് നാമകരണം ചെയ്തിട്ടുള്ള കോണ്‍ഫറന്‍സ് ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.
21-ാംനൂറ്റാണ്ടിലെ ആദ്യത്തെ വിദ്യാഭ്യാസ നയമായ എന്‍.ഇ.പി 2020, 1986ല്‍ദേശീയ വിദ്യാഭ്യാസനയത്തിന് രൂപം നല്‍കിയശേഷം 34 വര്‍ഷം കഴിഞ്ഞാണ് പ്രഖ്യാപിക്കുന്നതും. സ്‌കൂള്‍-ഉന്നതവിദ്യാഭ്യാസ തലങ്ങളില്‍ സുപ്രധാനമായ പരിഷ്‌ക്കാരങ്ങളാണ് എന്‍.ഇ.പി 2020 നിര്‍ദ്ദേശിക്കുന്നത്.
ഇന്ത്യയെ സന്തുലിതവും ഊര്‍ജ്ജസ്വലവുമായ ഒരു വിജ്ഞാസമൂഹമായി മാറ്റുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം കഠിനപ്രയത്‌നം ചെയ്യും. ഇന്ത്യയെ ഒരു ആഗോള വന്‍ശക്തി രാഷ്ട്രമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിന് നേരിട്ട് സംഭാവന നല്‍കുന്ന ഇന്ത്യാ കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനമാണ് ഇതില്‍ വിഭാവനം ചെയ്യുന്നത്.
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ നാനാവശങ്ങളെക്കുറിച്ച് വിവിധതരത്തിലുള്ള വെബിനാറുകള്‍, വെര്‍ച്ച്വല്‍ കോണ്‍ഫറന്‍സുകള്‍, കോണ്‍ക്ലേവുകൾ എന്നിവ രാജ്യത്ത് അങ്ങോളമിങ്ങോളം സംഘടിപ്പിക്കും.
സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന ഗവര്‍ണർമാരുടെ കോണ്‍ഫറന്‍സില്‍ എല്ലാ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസ മന്ത്രിമാരും സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
രാഷ്ട്രപതിയുടെയൂം പ്രധാനമന്ത്രിയുടെ അഭിസംബോധന ഡി.ഡി. ന്യൂസില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.