“ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യപദ്ധതികൾ, 50 കോടി ഇന്ത്യക്കാർക്ക് ഗുണഫലങ്ങളുണ്ടാക്കും. ഇന്ത്യയിലെ പാവങ്ങളെ, ആരോഗ്യരക്ഷയിൽ നിന്ന് പിന്തിരിപ്പിക്കുന്ന ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നുള്ള മോചനം ഉറപ്പുവരുത്തേണ്ടതുണ്ട്.”
-പ്രധാനമന്ത്രിമോദി
എല്ലാ ഇന്ത്യക്കാരും പ്രാപ്യമായതും താങ്ങാവുന്നതും ഉയർന്ന നിലവാരവുമുള്ള ആരോഗ്യപരിരക്ഷ അർഹിക്കുന്നു. ആസകലമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാനമായ ഒരു ഘടകമായി ആരോഗ്യ പരിരക്ഷ മേഖലയെ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ ആരോഗ്യമുള്ള ഇന്ത്യക്കായി അനുകൂലമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ സമ്പൂർണവും നിലവാരവുമുള്ള ഗർഭകാല ശുശ്രൂഷ, സൗജന്യമായി എല്ലാ ഗർഭിണികൾക്കും ഓരോ മാസവും 9ാം തിയതി നൽകുന്നു. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിന് 1.3 കോടിയിലധികം ഗർഭകാല ചെക്കപ്പുകൾ 13,078ലധികം ആരോഗ്യകേന്ദ്രങ്ങളിലായി നടത്തി. ഇതിന് പുറമേ 80.63 ലക്ഷം ഗർഭിണികൾക്ക് പ്രതിരോധമരുന്ന് നൽകി. പരിശോധനയിൽ 6.5 ലക്ഷത്തിലധികം അപകടകരമായ ഗർഭാവസ്ഥകൾ കണ്ടെത്തി.
പ്രധാനമന്ത്രി മാതൃവന്ദന യോജന, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാമ്പത്തികസഹായം നൽകുന്നു, ഇത് ആദ്യത്തെ കുട്ടിയെ പ്രസവിച്ചതിന് ശേഷം അവർക്ക് ആവശ്യമായ വിശ്രമം എടുക്കാൻ സഹായിക്കുന്നു. 6,000 രൂപയുടെ ധനസഹായം ഓരോ വർഷവും 50 ലക്ഷത്തിലധികം ഗർഭിണികൾക്ക് ലഭിക്കുന്നുണ്ടെന്ന് കരുതുന്നു.
ഒരാളുടെ ആരോഗ്യത്തിന്റെ അടിത്തറ നിശ്ചയിക്കുന്നത് കുട്ടിക്കാലമാണ്. ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി എന്നിവയടക്കമുള്ള പ്രതിരോധിക്കാവുന്ന രോഗങ്ങൾക്കുള്ള ഏഴ് പ്രതിരോധ മരുന്നുകൾ വാക്സിനേറ്റ് ചെയ്യാത്തതും ഭാഗികമായി വാക്സിനേറ്റ് ചെയ്തതുമായ എല്ലാ കുട്ടികൾക്കും 2020ഓടെ നൽകാനാണ് മിഷൻ ഇന്ദ്രധനുഷ് ലക്ഷ്യമിടുന്നത്.
528 ജില്ലകളിൽ നാല് ഘട്ടങ്ങൾ പൂർത്തിയായ മിഷൻ ഇന്ദ്രധനുഷിലൂടെ 81.78 ലക്ഷം ഗർഭിണികൾക്കും 3.19 കോടി കുട്ടികൾക്കും പ്രതിരോധമരുന്ന് നൽകി. വായിലൂടെ നൽകുന്ന വാക്സിനേക്കാളും ഫലപ്രദമായ ഇനാക്റ്റിവേറ്റെഡ് പോളിയോ വാക്സിൻ (ഐപിവി), 2015 നവംബറിൽ നൽകാനാരംഭിച്ചു. കുട്ടികൾക്ക് ഇതിന്റെ 4 കോടിയോളം ഡോസ് നൽകി. മീസിൽസ് റൂബെല്ല (എംആർ) വാക്സിനേഷൻ പദധതി 2017 ഫെബ്രുവരിയിൽ ആരംഭിച്ചു, ഇത് 8 കോടിയോളം കുട്ടികൾക്ക് നൽകി. ന്യൂമോകോക്കൽ കോൺജ്യുഗേറ്റ് വാക്സിൻ (പിസിവി) 2017 മേയിൽ നൽകാനാരംഭിച്ചു, ഇതിൻ്റെ 15 ലക്ഷം ഡോസ് കുട്ടികൾക്ക് നൽകി.
പ്രതിരോധാത്മക ആരോഗ്യരക്ഷ
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജീവിതശൈലീ-രോഗങ്ങൾ വലിയ ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യോജ ഒരു ജനമുന്നേറ്റമായി മാറി, ഇത് വിവിധ തരത്തിലുള്ള ആരോഗ്യപരമായ ഗുണങ്ങൾ ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് നൽകുന്നു. 2015 മുതൽ ഓരോ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു, ഇതിന് ലോകത്തെമ്പാടും വലിയ പങ്കാളിത്തവും ശ്രദ്ധയും ലഭിക്കുന്നു.
പോഷകാഹാരക്കുറവ് അവസാനിപ്പിക്കാനുള്ള കൂട്ടായ ശ്രമമായ പോഷൺ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഗവൺമെൻ്റ് ആരംഭിച്ചു. വിവിധ തരത്തിലുള്ള ഇടപെടലിലൂടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയുള്ള കൃത്യമായി ലക്ഷ്യമിട്ടുള്ള സമീപനത്തിലൂടെ പോഷകാഹാരക്കുറവ് കുറക്കാൻ ഇതിലൂടെ ശ്രമിക്കുകയാണ്.
താങ്ങാവുന്നതും നിലവാരമുള്ളതുമായ ആരോഗ്യരക്ഷ
താങ്ങാവുന്നതും നിലവാരവുമുള്ളതുമായ ആരോഗ്യരക്ഷ ഉറപ്പാക്കി, ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പടെയുള്ള 1084 അവശ്യമരുന്നുകൾ 2014 മേയ് മാസത്തിന് ശേഷം വില നിയന്ത്രണ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു, ഇതിലൂടെ ഉപഭോക്താക്കൾക്ക് മൊത്തം 10,000 കോടി രൂപയുടെ ലാഭമുണ്ടായി.
പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങളുടെ 3,000ത്തിലധികം ഔട്ട്ലെറ്റുകൾ ഇന്ത്യയിലെമ്പാടുമായി പ്രവർത്തിക്കുന്നു, ഇതിലൂടെ ആരോഗ്യരംഗത്ത് 50%ത്തിലധികം ലാഭം ഉപഭോക്താക്കൾക്ക് നൽകി. അമൃത് (അഫോഡബിൾ മെഡിസിൻസ് ആൻഡ് റിലയബിൾ ഇംപ്ലാന്റ്‌സ് ഫോർ ട്രീറ്റ്‌മെന്റ്) ഫാർമസികൾ ക്യാൻസറിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കും മരുന്നുകൾ നൽകുന്നു, വിപണി വിലയിൽ നിന്ന് 60 മുതൽ 90 ശതമാനം ഇളവിൽ കാർഡിയാക് ഇംപ്ലാന്റുകളും നൽകുന്നുണ്ട്.
പ്രധാനമന്ത്രി മോദിയുടെ ഗവൺമെന്റ്, കാർഡിയാക് സ്റ്റന്റ്റുകളുടെയും നീ ഇംപ്ലാനറ്റുകളുടെയും വില 50-70% വരെ കുറച്ചു. രോഗികൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നു.
പാവങ്ങൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്ന പ്രധാനമന്ത്രി നാഷണൽ ഡയാലിസിസ് പദ്ധതി 2016ൽ ആരംഭിക്കുകയും, നാഷണൽ ഹെൽത്ത് മിഷന് കീഴിൽ എല്ലാ രോഗികൾക്കും സബ്സിഡി നിരക്കിൽ സേവനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ പദ്ധതിയിലൂടെ 2.5 ലക്ഷം രോഗികൾ ഇതിനകം സേവനം നേടുകയും ഏതാണ്ട് 25 ലക്ഷം ഡയാലിസിസ് സെഷനുകൾ ഇതിനകം നടത്തുകയും ചെയ്തു. 497 ഡയാലിസിസ് യൂണിറ്റുകളും മൊത്തം 3330 പ്രവർത്തനനിരതമായ ഡയാലിസിസ് മെഷീനുകളും ഇതിനായുണ്ട്.
ആയുഷ്മാൻ ഭാരത്
ഉയർന്ന ചികിൽസാച്ചെലവ് മൂലം ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ദാരിദ്ര്യത്തിന്റെ പിടിയിൽപ്പെടുന്നു. ആരോഗ്യസേവനങ്ങൾ നൽകാൻ പൊതു-സ്വകാര്യമേഖലകൾക്ക് വലിയ കഴിവുണ്ട്. പൊതു-സ്വകാര്യ ആരോഗ്യമേഖലയുടെ കരുത്തിന്റെ ബലത്തിൽ, സമഗ്രവും താങ്ങാവുന്നതും നിലവരാവുമുള്ളതുമായ ചികിൽസ നൽകാനാണ് ആയുഷ്മാൻ ഭാരത് ലക്ഷ്യമിടുന്നത്. 50 ലക്ഷം പേർക്ക് സഹായകമാകുന്നതും, ഓരോ കുടുംബത്തിനും 5ലക്ഷം രൂപ വരെ വാർഷിക ആരോഗ്യ പരിരക്ഷ നൽകുന്നതുമായ ലോകത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് പദ്ധതിയാകും ഇത്. സമഗ്ര പ്രാഥമികാരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി, ഇന്ത്യയിലെമ്പാടുമായി ഒന്നര ലക്ഷം സബ് കേന്ദ്രങ്ങളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയും ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങളാക്കി (എച്ച്ഡബ്ല്യുസി) ഉയർത്താൻ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.
രാജ്യത്തെമ്പാടുമായി ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ കുതിപ്പ് നൽകുന്നു
എയിംസ് പോലുള്ള 20 പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ആരംഭിക്കുന്നു
കഴിഞ് നാല് വർഷത്തിൽ 92 മെഡിക്കൽ കോളേജുകൾ ആരംഭിച്ചു, ഇതിന്റെ ഫലമായി 15,354 എംബിബിഎസ് സീറ്റുകൾ വർദ്ധിച്ചു
73 ഗവൺമെന്റ് മെഡിക്കൽ കോളേജുകളെ നവീകരിച്ചു
2014 ജൂലൈ മുതൽ 1675 കിടക്കകൾ, ആറ് പ്രവർത്തിക്കുന്ന എയിംസുകളിൽ വർദ്ധിപ്പിച്ചു
2017-18ൽ ഝാർഖണ്ഡിലും ഗുജറാത്തിലും 2 പുതിയ എയിംസുകൾ പ്രഖ്യാപിച്ചു
കഴിഞ്ഞ നാല് വർഷത്തിൽ 12,646 പിജി സീറ്റുകൾ (ബ്രോഡ് & സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സ്) വർദ്ധിപ്പിച്ചു
നയങ്ങളും നിയമങ്ങളും
പതിനഞ്ച് വർഷത്തിന് ശേഷം, ദേശീയ ആരോഗ്യ നയം 2017ൽ രൂപീകരിച്ചു. മാറുന്ന സാമൂഹിക-സാമ്പത്തിക-സാംക്രമിക പരിതസ്ഥിതികളെ അപേക്ഷിച്ച് നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ വെല്ലുവിളികളെ ഇത് അഭിമുഖീകരിക്കുന്നു.
മാനസികാരോഗ്യം, മുൻപ് അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഈ മേഖലക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എൻഡിഎ ഗവൺമെന്റിന് കീഴിൽ പ്രാധാന്യം ലഭിച്ചു. 2017ലെ മാനസികാരോഗ്യ നിയമം, മാനസികാരോഗ്യത്തിന്റെകാര്യത്തിൽ അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമചട്ടക്കൂട് സ്വീകരിക്കുകയും, മാനസിക പ്രശ്നങ്ങളുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മാനസികാരോഗ്യസേവനങ്ങൾ നൽകുന്നതിൽ തുല്യതയും തുല്യനീതിയും ശക്തിപ്പെടുത്തുകയും ചെയ്തു.
രോഗനിവാരണം
ക്ഷയം (റ്റിബി) ഒരു സാംക്രമിക രോഗമാണ്. ലോകത്താകെയുള്ള ക്ഷയരോഗ കേസുകളിൽ നാലിൽ മൂന്നും ഇന്ത്യയിലാണ്. ക്ഷയരോഗത്തിന് 2030-ഓടെ അറുതി വരുത്തുന്നതിന് ലക്ഷ്യം വച്ചുകൊണ്ടുള്ള സ്ഥായിയായ വികസന പരിപാടി നടപ്പിലാക്കി. ആഗോള തലത്തിലുള്ള ക്ഷയനിവാരണ ലക്ഷ്യത്തിന് മുൻപേ തന്നെ ഇന്ത്യയിൽ ക്ഷയരോഗം ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗവൺമെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന നാല് ലക്ഷം ഡോട്ട് സെൻ്ററുകളിലൂടെ ഡ്രഗ് സെൻസിറ്റീവ് റ്റിബിക്കുള്ള ചികിൽസ നൽകുന്നു. ആക്റ്റീവ് കേസ് ഫൈൻഡിങ് പദ്ധതിക്ക് കീഴിൽ 5.5 ലക്ഷം പേർക്ക് വീട് വീടാന്തരമുള്ള പരിശോധനാപരിപാടിയും ഗവൺമെൻ്റ് നടത്തുന്നുണ്ട്. തൊഴിലെടുക്കാനാവത്തതുകൊണ്ട് റ്റിബി, രോഗിയുടെ വരുമാനത്തേയും പോഷകാഹാരത്തേയും പ്രതികൂലമായി ബാധിക്കുന്നു, അതുകൊണ്ട് മാസം തോറും ഡിബിറ്റി വഴി 500 രൂപ പോഷകാഹാര പിന്തുണ രോഗിക്ക് ചികിൽസാസമയത്ത് നൽകുന്നു.
കുഷ്ഠം 2018-ഓടെയും, അഞ്ചാംപനി 2020ഓടെയും, ക്ഷയം 2025ഓടെയും ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ നടക്കുകയാണ്. ഗർഭാവസ്ഥ-നവജാത ടെറ്റനസ് ഇന്ത്യയിൽ നിന്ന് 2015 മേയ് മാസത്തിൽ അതായത് ആഗോള ലക്ഷ്യമായ 2015 ഡിസംബറിന് മുമ്പ തന്നെ ഉന്മൂലനം ചെയ്തു.