ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പശ്ചാത്തലത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഉണ്ടോ? അവ ഇപ്പോൾ പങ്കിടുക!

ആഗോള വികസനത്തിനായി ഇന്ത്യയിലെ വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2020 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ സംഘടിപ്പിച്ച വൈഭവ് ഉച്ചകോടി, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഗവേഷണ-വികസന സംഘടനകളിലെയും ഇന്ത്യൻ വംശജരായ പ്രതിഭകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവന്നു.

ഉച്ചകോടിയിൽ ചർച്ച ചെയ്ത നിരവധി ആശയങ്ങൾക്ക് ഇന്ത്യയുടെ ഭാവിയിൽ വലിയ പ്രാധാന്യമുണ്ട്. ഈ ഫോറത്തിൽ ഗവേഷണമേഖലയിൽ നിന്നുള്ള ആവേശകരമായ സാധ്യതകളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പങ്കിടുന്നത് തുടരാൻ ഗവേഷകരെ ക്ഷണിക്കുകയാണ്.

 

പങ്കിടുക
 
Comments
  • Your Suggestion
Comment 0