ലോകത്തിൽ ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യമാണ് ഇന്ത്യ. ഗുണമേന്മയുള്ള വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവ ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയിലെ യുവജനങ്ങൾ, കൂടുതൽ ശാക്തീകരണം, മെച്ചപ്പെട്ട ജീവിതം എന്നിവക്കായി തീവ്രമായി ആഗ്രഹിക്കുന്നു. കാലം മാറുന്നതനുസരിച്ച്, ആളുകളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായുള്ള സംവിധാങ്ങൾ ഒരുക്കുക എന്നത് സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. ഈ അഭിലാഷങ്ങളെ നിറവേറ്റുന്നതിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ യുവശക്തിയൊരുക്കുവാൻ സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യവികസനം എന്നീ മേഖലകളിൽ നിരവധി പരിവർത്തനാത്മക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മനുഷ്യാവകാശമെന്നത് കേവലം ഒരു മുദ്രാവാക്യം മാത്രമാകരുതെന്നും മറിച്ച്, നമ്മുടെ ധര്‍മ്മചിന്തയുടെ ഒരു ഭാഗമാകണം:പ്രധാനമന്ത്രി മോദി പറഞ്ഞു.
വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തുന്നു, കൂടുതൽ ശക്തിപ്പെടുത്തുന്നു
സ്കൂൾ വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ പുനരുദ്ധരിക്കുവാൻ, ആദ്യമായി, വിദ്യാർത്ഥികൾക്കിടയിൽ പഠനഫലങ്ങൾക്കും ബന്ധപ്പെട്ട മറ്റുളവരിൽ ഉത്തരവാദിത്വബോധത്തിനും ഊന്നൽ നൽകുന്നു.
നൂതനമായ കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനായി , രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ നൂറുകണക്കിന് അടൽ ടിങ്കറിംഗ് ലാബുകൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുവ തലമുറക്ക് 3ഡി പ്രിൻ്റിങ്, റോബോട്ടിക്സ്, ഐഒറ്റി, മൈക്രോപ്രോസസർ തുടങ്ങിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുകയും കൂടാതെ നൂതന ആശയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ കൊണ്ടുവരുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം .
ഇൻഫർമേഷൻ ടെക്നോളജിയിൽ ആഗോളതലത്തിൽ ഇന്ത്യയിലെ യുവജനങ്ങൾ അവരുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്, എങ്കിലും സേവന മേഖലയെ കൂടാതെ ഗവേഷണങ്ങളെയും നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കണം. ശാസ്ത്ര ഗവേഷണത്തിനായി സമയം, വിഭവങ്ങൾ, പ്രോത്സാഹനം എന്നിവ ആവശ്യമുണ്ട്. ഇവ ഇല്ലെങ്കിൽ, ഗവേഷണത്തിൽ താല്പര്യമുള്ള യുവജനങ്ങൾ പോലും, വിപണയിൽ ലഭ്യമാകുന്ന ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിതമാകും.
ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് (പിഎംആർഎഫ്) ഇതിനുദാഹരണമാണ്. ആദ്യമായി, ശാസ്ത്ര സാങ്കേതിക മേഖലയിൽ, ഗവേഷണത്തിനായി, പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് സ്കോളർഷിപ്പുകൾ 5 വർഷത്തേക്ക് പ്രതിമാസം 70,000 മുതൽ 80,000 രൂപവരെയുള്ള വൻ സാമ്പത്തിക സഹായം നൽകുന്നു. കൂടാതെ പി.എച്ച്.ഡി/ഗവേഷണ മേഖലയിലെ അക്കാദമിക് യാദൃച്ഛികച്ചെലവുകൾ, വിദേശ/ദേശീയ യാത്രാ ചെലവുകൾ എന്നിവക്കായി 5 വർഷത്തേക്ക് 2 ലക്ഷത്തിന്റെ വാർഷിക ഗ്രാന്റും നൽകുന്നു.
നിരവധി സർവ്വകലാശാലകൾ, 7 ഐഐടികൾ, 7 ഐഐഎമ്മുകൾ, 14 ഐഐടികൾ, 1 എൻ ഐ റ്റി, 103 കെ.വി. കൾ , 62 നവോദയ വിദ്യാലയങ്ങൾ എന്നിവ സ്ഥാപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം) ബിൽ 2017ന് ഗവൺമെൻ്റ് അംഗീകാരം നൽകി, ഇതനുസരിച്ച് ഐഐഎമ്മുകളെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിക്കും, അങ്ങനെ വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ നൽകാൻ അവ പ്രാപ്തമാകും. ഇത് ഐഐഎമ്മുകളുടെ സ്വയ ഭരണാവകാശവും ഉയർത്തി.
-
ഉന്നത വിദ്യാഭ്യാസത്തിലുള്ള അവസരങ്ങൾ
മേൽപറഞ്ഞ സംരംഭങ്ങൾ ഇതുവരെ അവഗണിക്കപ്പെട്ട മേഖലകളിൽ സർക്കാർ നൽകുന്ന ഊന്നൽ ചൂണ്ടിക്കാട്ടുമ്പോൾ, 4 വർഷത്തിൽ നടത്തിയ മറ്റു നടപടികൾ വിദ്യാഭ്യാസ സമ്പ്രദായത്തെ എങ്ങനെ ശക്തിപ്പെടുത്തിയിരിക്കുന്നുവെന്നും വെളിപ്പെടുത്തുന്നു, ഇതിന്റെ ആനൂകൂല്യങ്ങൾ യുവാക്കൾക്ക് ഗുണകരമാകും. ഇവ പരിഗണിക്കുക:
- വിദ്യാഭ്യാസമേഖലയിൽ ഉദാരവത്ക്കരണ നയങ്ങൾ രൂപവത്കരിക്കാൻ ഗവൺമെന്റ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു കൂടാതെ സ്വയംഭരണാവകാശവും ഗുണനിലവാരവും തമ്മിൽ ബന്ധപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്നു. 2018 മാർച്ചിൽ യു.ജി.സി ചരിത്രപരമായ തീരുമാനത്തിൽ ഉയർന്ന അക്കാദമിക് ഗുണനിലവാരം നിലനിർത്തിയ അറുപത് യൂണിവേഴ്സിറ്റികൾക്ക് സ്വയംഭരണാവകാശം നൽകി.
- അന്തർദ്ദേശീയ നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ പ്രവേശന പരീക്ഷ നടത്താനായി ഒരു സ്വയംഭരണ സ്ഥാപനമായി ദേശീയ ടെസ്റ്റിംഗ് ഏജൻസി ആരംഭിച്ചു.
- വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തീകരിക്കാനായി നിരവധി സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.
- പഠനഫലം അധ്യാപകരുടെ ഗുണനിലവാരത്തിലും ആശ്രയിച്ചാണിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള അധ്യാപകരെ കെട്ടിപ്പടുക്കുന്നതിനായി അധ്യാപക പരിശീലനത്തിന് ഊർജ്ജിതമായ ശ്രദ്ധ നൽകുന്നു .
- 20 സ്ഥാപനങ്ങളെ "ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എമിനൻസ്" ആയി പ്രഖ്യാപിക്കും. തെരഞ്ഞെടുക്കുന്ന ഈ ഇൻസ്റ്റിട്യൂട്ടുകൾ 10 വർഷം കൊണ്ട് ലോക റാങ്കിങ്ങിൽ മികച്ച 500-ന്റെ പട്ടികയിലും, തുടർന്ന്, മികച്ച 100 റാങ്കിനുള്ളിൽ സ്ഥാനം പിടിക്കുമെന്നും പ്രതീക്ഷിക്കുന്നു .
- അടൽ ഇന്നവേഷൻ ഫോർ റിസർച്ച് ആൻഡ് എക്സലൻസ്
- ഗവേഷണത്തെയും നവീകരണത്തെയും ഉൾകൊള്ളുന്ന ഒരു വ്യവസ്ഥ സ്കൂളുകളിൽ നിന്ന് ആരംഭിക്കേണ്ടതാണ്. വിവിധ പരിപാടികളിലൂടെ വിവിധ പദ്ധതികളിലൂടെ നൂതന പരിഷ്കാരങ്ങളുടെ മൊത്തം വശങ്ങളിലും എത്തുന്നതിനായി - രാജ്യത്തിന്റെ നവീകരണ പരിസ്ഥിതിയുടെ മേൽനോട്ടത്തിനും, നവീകരണ പരിസ്ഥിതിയിൽ പരിവർത്തനമുണ്ടാക്കുന്നതിനുമായി ഒരു സമഗ്രപദ്ധതിയായാണ് എ.ഐ.എം വിഭാവനം ചെയ്തിരിക്കുന്നത്.
2017ൽ 2400 വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുകയും യുവജനങ്ങൾക്കിടയിൽ ഗവേഷണവും നവീനതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കുകയും ചെയ്‌തു. ഈ ദൗത്യം മികച്ച വിദ്യാഭ്യാസ, മാർഗ്ഗദർശികൾ സംരംഭകർ, വ്യവസായ സംഘാടകർ, മികച്ച പ്രതിഭകൾ എന്നിവരെ ഒരുമിപ്പിച്ചുകൊണ്ട്, നമ്മുടെ യുവജനങ്ങളെ സംരംഭകർ ആകാൻ സഹായിക്കുന്നു. ഇത് നൂതന ആശയങ്ങൾ വിപണിയിൽ എത്തുന്നുണ്ടെന്നും ഈ ആശയങ്ങളെ കേന്ദ്രികരിച്ചുകൊണ്ടുള്ള സംരംഭം സൃഷ്ടിക്കുവാനും സഹായിക്കുന്നു.
- നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിൽ പുതിയ യുഗം വളർത്തുന്നു
- നൈപുണ്യവികസനത്തിലൂടെ യുവജനങ്ങളെ ശാക്തീകരിക്കാനും, രാജ്യത്തുടനീളം ഔപചാരികമായ ഹ്രസ്വകാല പരിശീലനം നൽകുന്നതിനും, സർട്ടിഫിക്കേഷൻ വഴി കഴിവുകൾ അംഗീകരിക്കാനും യുവജനങ്ങളുടെ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി മോദിയുടെ സർക്കാർ പ്രധാനമന്ത്രി കൗശൽ വികാസ് യോജന ആരംഭിച്ചു. നൈപുണ്യ വികസന - സംരംഭകത്വ മന്ത്രാലയത്തിന്റെ കീഴിൽ ഒരു കോടിയിലേറെ ജനങ്ങൾ ഈ പദ്ധതിയിലൂടെ വിവിധ നൈപുണ്യ വികസന പരിപാടികളിൽ പരിശീലനം കൈവരിക്കും. 375 തൊഴിലുകളിൽ പരിശീലനം നൽകുവാൻ ഇന്ത്യയിലുടനീളം 13,000 ത്തിലധികം പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു. ഇന്ത്യയിലുടനീളം എല്ലാ ജില്ലകളിലും പ്രധാനമന്ത്രി കൗശൽ കേന്ദ്രങ്ങൾ (പി.എം.കെ.കെ.) സ്ഥാപിച്ചു.
- സ്വയം തൊഴിൽ വഴി യുവശക്തിയെ ഒരുക്കുന്നു
- യുവാക്കൾക്കിടയിൽ നൂതന ആശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ജനുവരി 16 ന് സ്റ്റാർട്ടപ്പ് ഇന്ത്യക്ക് തുടക്കംകുറിച്ചു. സ്റ്റാർട്ടപ്പുകൾക്കായി, ഏഴുവർഷത്തിന്റെ ബ്ലോക്കിൽ തുടർച്ചയായ മൂന്നു വർഷത്തേക്ക് നികുതി ഇളവും, മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. തൊഴിലാളികളായി പ്രവർത്തിക്കുന്ന പ്രൊമോട്ടർമാർക്ക് ഇ.എസ്.ഓ.പി.കൾ വിതരണം ചെയ്യാൻ സ്റ്റാർട്ടപ്പുകൾക്ക് അനുമതി നൽകി.
- സംരംഭകർക്ക് ഈടില്ലാത്ത ബാങ്ക് വായ്പ നൽകുന്ന നൽകുന്ന പ്രധാനമന്ത്രി മുദ്ര യോജന, സംരംഭകത്വം വർധിപ്പിക്കുന്നതിന്റെ ഒരു സുപ്രധാന ഉദാഹരണമാണ്. 6.5 ലക്ഷം കോടിരൂപ വ്യവസായ സംരംഭകത്വത്തിനായി നൽകിയതിലൂടെ, 2015 ഏപ്രിൽ മുതൽ 13 കോടിയിലധികം ചെറുകിട ഇടത്തരം സംരംഭകർക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വർധനവ് രേഖപെടുത്തികൊണ്ട്, 2018 ലെ ബജറ്റിൽ വകയിരുത്തിയ തുക മൂന്നു ലക്ഷം കോടി രൂപയായി ഉയർന്നു.
- തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ ത്രിമാന സമീപനം
- കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പൊതുമേഖലക്ക് കൂടുതൽ പ്രാധാന്യം നൽകി. ഇത് കൂടുതൽ തൊഴിൽ അവസരങ്ങളിലേക്ക് വഴിതെളിച്ചു. പൊതുമേഖലയ്ക്ക് അനുയോജ്യമായ വ്യവസ്ഥ സൃഷ്ട്ടിച്ചതോടെ, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് നിരവധി വിവിധ സർവ്വേകൾ ആവർത്തിച്ചു പറയുന്നു.
- കായിക മേഖലക്കും കായികതാരങ്ങൾക്കും ഉത്തേജനം
- നമ്മുടെ ജീവിതത്തിൽ കായികയിനങ്ങൾക്കും ഫിറ്റ്നസ്സിനും വളരെ പ്രാധാന്യമുണ്ട്. സ്പോർട്സിലൂടെ സംഘമനോഭാവം, തന്ത്രപരവും വിശകലനാത്മകവുമായ ചിന്ത, നേതൃത്വ കഴിവുകൾ, ലക്ഷ്യം ഉറപ്പിക്കല്‍, വെല്ലുവിളികൾ സ്വീകരിക്കാനുള്ള കരുത്ത് എന്നിവ വികസിക്കുന്നു.
- കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തോടുള്ള ബഹുമാനം ഉയർത്തുന്നതിനും സർക്കാർ തലത്തിലും പ്രധാനമന്ത്രിയുടെ വ്യക്തിപരമായ തലത്തിലും ഒരു ബോധപൂർവമായ ശ്രമം നടത്തിവരുന്നു.
-
കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള ചില നടപടികൾ :
- മണിപ്പൂരിൽ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിക്ക് തറക്കല്ലിട്ടു. സ്പോർട്സ് സയൻസ്, സ്പോർട്സ് ടെക്നോളജി, സ്പോർട്ട്സ് മാനേജ്മെൻറ്, സ്പോർട്സ് കോച്ചിംഗ് എന്നിവയിൽ സ്പോർട്സ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആദ്യത്തെ യൂണിവേഴ്സിറ്റി ആയിരിക്കും ഇത്. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പരിശീലന കേന്ദ്രങ്ങൾക്ക് ദേശീയ പരിശീലന കേന്ദ്രമായും ഇത് പ്രവർത്തിക്കും. വടക്കുകിഴക്കൻ മേഖല നിരവധി മികച്ച കായികതാരങ്ങളെ സംഭാവന ചെയ്യുന്നതിനാൽ, ഈ മേഖലക്ക് ഇത് കൂടുതൽ കരുത്തു പകരും.
- 2017 ഫെബ്രുവരി 5-ന്, ഗുജറാത്തിലെ ഗാന്ധിനഗറിൽ ലോകോത്തര നിലവാരമുള്ള ആദ്യത്തെ പരിശീലനകേന്ദ്രം പാരാ അത്ലറ്റുകൾക്കായി സമർപ്പിച്ചു
അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത് ഗെയിംസിൽ ഇന്ത്യ ഹൃദയഹാരിയും ചരിത്രപരവുമായ 66 മെഡലുകൾ നേടി
യുവാക്കളിൽ കായിക വിനോദവും ഫിറ്റ്നസും പ്രചരിപ്പിക്കുന്നതിനുള്ള ഒരു ബഹുജന പ്രസ്ഥാനമാണ് ഖേലോ ഇന്ത്യ പരിപാടി. ഇന്ത്യയുടെ താഴ്ന്ന തട്ടിൽ കായിക സംസ്കാരം പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, നമ്മുടെ രാജ്യത്ത് കായികതാരങ്ങൾക്കായി ശക്തമായ ഒരു ചട്ടക്കൂട് കെട്ടിപ്പടുത്ത് ഇന്ത്യയെ ഒരു വലിയ കായിക രാജ്യമാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള ചില നടപടികൾ:
- മുൻഗണനയുള്ള വിവിധ സ്പോർട്സ് മേഖലകളിളെ തിരഞ്ഞെടുത്ത പ്രതിഭശാലികളായ കളിക്കാർക്ക്, 8 വർഷത്തേക്ക് 5 ലക്ഷം രൂപയുടെ വാർഷിക ധനസഹായം. ഇത് അവരുടെ സാമ്പത്തിക അനിശ്ചിതത്വം അവസാനിപ്പിക്കുന്നു.
- 2018 ജനുവരിയിൽ ആരംഭിച്ച ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ 29 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 3507 കളിക്കാർ പങ്കെടുത്തു
- നവീകരിച്ച ഖേലോ ഇന്ത്യാ പരിപാടിക്ക് 2017-18 മുതൽ 2019-20 വരെ 1,756 കോടി രൂപ വകയിരുത്തിയിട്ടുണ്ട്
- കഴിവുള്ള യുവജനങ്ങൾക്ക് തങ്ങളുടെ നേട്ടങ്ങൾ പങ്കുവയ്ക്കുന്നതിനായി ഒരു സുതാര്യമായ ഒരു സ്പോർട്സ് ടാലന്റ് സേർച്ച് പോർട്ടൽ അവതരിപ്പിച്ചു.
കായികരംഗത്തെ കഴിവുകളെ വളർത്തുവാനുള്ള ഒരു വ്യവസ്ഥ നിലനിക്കുമ്പോൾ, ധാരാളം യുവജനങ്ങൾക്ക് കായിക മേഖലയെ ഒരു ബഹുമാന്യമായ ജീവിതോപാധിയാക്കി കൊണ്ടുപോകാനാവും.