അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യ ലബ്ദിയുടെ നൂറാം വാര്‍ഷികമായ ഇന്ന്, തന്റെ വ്യക്തിപരമായ പേരിലും ഇന്ത്യയിലെ 1.3 ബില്ല്യണ്‍ ജനങ്ങളുടെ പേരിലും പ്രധാനമന്ത്രി അഫ്ഗാന് ജനതയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു.
കരുത്തുറ്റതും, സര്‍വ്വതോമുഖവുമായ പിന്തുണയ്ക്ക് ഇന്ത്യയെ നന്ദി അറിയിച്ച മുന്‍ പ്രസിഡന്റ് ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ അസാധാരണമായ സഹകരണത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തി.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, ഒറ്റക്കെട്ടായതും, യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യമുള്ള ജനാധിപത്യ അഫ്ഗാനിസ്ഥാന്റെ സമാധാനത്തിനും , സുരക്ഷയ്ക്കും, ഭദ്രതയ്ക്കും ഇന്ത്യയുടെ നിരന്തര പിന്തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.