ഇതര സേവന ദാതാക്കൾക്കുള്ള (Other Service Providers -OSP) മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൂടുതൽ ഉദാരവൽക്കരിച്ചതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ്-വിവരസാങ്കേതിക മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് ഇന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലും വിദേശത്തും ശബ്ദാധിഷ്ഠിത സേവനങ്ങൾ നൽകുന്ന ബിസിനസ് പ്രോസസ്സ് ഔട്ട്‌സോഴ്‌സിംഗ് (BPO) ഓർഗനൈസേഷനുകളാണ് ഈ സ്ഥാപനങ്ങൾ. ഇതിനോടകം 2020 നവംബറിൽ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത പ്രധാന നടപടികൾക്ക് പുറമേയാണ് ഇതര സേവന ദാതാക്കൾക്കായി ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചത്.

 

ഇന്ത്യയിലെ BPO വ്യവസായം ലോകത്തെ തന്നെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാണെന്ന് ശ്രീ പ്രസാദ് വ്യക്തമമാക്കി. മഹാമാരി സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥയിൽ പോലും BPM വ്യവസായ വരുമാനം 2019-20 ൽ 37.6 ബില്യൺ യുഎസ് ഡോളർ ആയിരുന്നത്, 2020-21ൽ 38.5 ബില്യൺ ഡോളറായി ഉയർന്നു.

 

2020 നവംബറിൽ, OSP മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഇനിപ്പറയുന്ന രീതിയിൽ ഉദാരവൽക്കരിച്ചു:

 

·         ഡാറ്റ അനുബന്ധ OSP-കളുടെ എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു 

 

·         ബാങ്ക് ഗ്യാരന്റി ഒഴിവാക്കി 

 

·         സ്റ്റാറ്റിക് ഐപിയുടെ ആവശ്യമില്ല

 

·         DoT ലേക്ക് റിപ്പോർട്ടുചെയ്യേണ്ട ആവശ്യമില്ല

 

·         നെറ്റ്‌വർക്ക് ഡയഗ്രം പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ല

 

·         ഒരു വിധത്തിലുമുള്ള പിഴകളും ഒടുക്കേണ്ടതില്ല 

 

·         എവിടെ നിന്ന് വേണമെങ്കിലും ജോലി എന്നത് യാഥാർത്ഥ്യമാക്കി

 

ഇന്ന് പ്രഖ്യാപിച്ച ഉദാരവൽക്കരിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രധാന സവിശേഷതകൾ ഇവയാണ്:

 

a. ആഭ്യന്തരവും അന്തർ‌ദ്ദേശീയവുമായ OSP-കൾ തമ്മിലുള്ള വിവേചനം അവസാനിപ്പിച്ചു. പൊതുവായ ടെലികോം വിഭവങ്ങൾ ലഭ്യമായ ഒരു BPO സ്ഥാപനത്തിന് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നല്കാൻ കഴിയും.

 

b. OSP-യുടെ EPABX (EPABX -Electronic Private Automatic Branch Exchange) ലോകത്തെവിടെയും അനുവദിക്കും.

 

c. ആഭ്യന്തര, അന്തർ‌ദ്ദേശീയ OSP കേന്ദ്രങ്ങൾ തമ്മിലുള്ളവിവേ വിവേചനം അവസാനിപ്പിച്ചതോടെ, എല്ലാത്തരം OSP കേന്ദ്രങ്ങളും തമ്മിലുള്ള പരസ്പരബന്ധം ഇപ്പോൾ അനുവദനീയമാണ്.

 

d. OSP യുടെ വിദൂര ഏജന്റുമാർക്ക് ഇപ്പോൾ ബ്രോഡ്ബാൻഡ് ഓവർ വയർലൈൻ/വയർലെസ് ഉൾപ്പെടെയുള്ള ഏത് സാങ്കേതികവിദ്യയും ഉപയോഗിച്ച് കേന്ദ്രീകൃത EPABX/OSP യുടെ EPABX/ ഉപഭോക്താവിന്റെ EPABX എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയും.

 

e. ഒരേ കമ്പനിയുടെയോ ഗ്രൂപ്പ് കമ്പനിയുടെയോ അല്ലെങ്കിൽ ബന്ധമില്ലാത്ത ഏതെങ്കിലും കമ്പനിയുടെയോ OSP കേന്ദ്രങ്ങൾ തമ്മിലുള്ള ഡാറ്റാ പരസ്പര ബന്ധത്തിന് നിയന്ത്രണമില്ല.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
EPFO reports record payroll addition of 2 million members in May 2025

Media Coverage

EPFO reports record payroll addition of 2 million members in May 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 21
July 21, 2025

Green, Connected and Proud PM Modi’s Multifaceted Revolution for a New India