ഓട്ടോമൊബൈൽ പദ്ധതിക്കുള്ള പി.എല്‍.ഐ ഇന്ത്യയിലെ നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ ആധുനിക വിതരണശൃംഘലയുടെ ഉയര്‍ന്നുവരവിനെ പ്രോത്സാഹിപ്പിക്കും
7.6 ലക്ഷത്തിലധികം ആളുകളുടെ അധിക തൊഴില്‍ സൃഷ്ടിക്കാന്‍ സഹായിക്കും
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 26,058 കോടി രൂപയുടെ പ്രോത്സാഹന ആനുകൂല്യങ്ങള്‍ വ്യവസായത്തിന് നല്‍കും
ഓട്ടോമൊബൈൽ മേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ 42,500 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപങ്ങളും 2.3 ലക്ഷം കോടി രൂപയിലധികമുള്ള ഉല്‍പ്പാദന വര്‍ദ്ധനവും കൊണ്ടുവരും
ഡ്രോണുകള്‍ക്കായുള്ള പി.എല്‍.ഐ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ 5,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപങ്ങളും 1,500 കോടിയിലധികം രൂപയുടെ ഉല്‍പാദനവും വര്‍ദ്ധനവും കൊണ്ടുവരും
ഓട്ടോമോട്ടീവ് മേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതിക്കൊപ്പം അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്ലിനായി ഇതിനകം ആരംഭിച്ച പി.എല്‍.ഐ പദ്ധതിയും(, 18,100 കോടി രൂപ) ഇലക്ര്ടിക് വാഹനങ്ങളുടെ നിര്‍മ്മാണം വേഗത്തില്‍ ഏറ്റെടുക്കുന്നതിനുള്ള (ഫെയിംസ്) പദ്ധതിയും ( 10,000 കോടിരൂപ) ചേര്‍ന്ന് ഇലക്ര്ടിക് വാഹന നിര്‍മ്മാണത്തിന് വലിയ ഊര്‍ജ്ജം നല്‍കും.
ഇന്ത്യയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനും വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി.

ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറിക്കൊണ്ട്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഓട്ടോമൊബൈല്‍ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനു 26,058 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള പി.എല്‍.ഐ പദ്ധതിക്ക് അംഗീകാരം നല്‍കി. ഉയര്‍ന്ന മൂല്യമുള്ള നൂതന(അഡ്വാന്‍സ്ഡ്) ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ വാഹനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഓട്ടോമേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതി. ഇത് ഉയര്‍ന്ന സാങ്കേതികവിദ്യയും കൂടുതല്‍ കാര്യക്ഷമതയുമുള്ള ഹരിത ഓട്ടോമോട്ടീവ് നിര്‍മ്മാണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും.


നേരത്തെ മൊത്തം 13 മേഖലകള്‍ക്കായി 2021-22ലെ കേന്ദ്ര ബജറ്റില്‍ നടത്തിയ 1.97 ലക്ഷം കോടി രൂപയുടെ പി.എല്‍.ഐ പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി, ഡ്രോണ്‍ ഇന്‍ഡസ്ട്രി എന്നിവയ്ക്കായുള്ള പി.എല്‍.ഐ പദ്ധതി 13 മേഖലകള്‍ക്ക് പി.എല്‍.ഐ പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ, അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അധിക ഉല്‍പ്പാദനം ചുരുങ്ങിയത് ഏകദേശം 37.5 ലക്ഷം കോടി രൂപയുടേതാകുമെന്നും 5 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഏകദേശം 1 കോടിയുടെ അധിക തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന
ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് (നൂതന) ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി വ്യവസായത്തിനുണ്ടാകുന്ന ചെലവ്‌വൈകല്യങ്ങള്‍ (കോസ്റ്റ് ഡിസ്എബിലിറ്റീസ്) മറികടക്കുകയാണ് ഓട്ടോ മേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതി വിഭാവനം ചെയ്യുന്നത്. ആനുകൂല്യ പ്രോത്സാഹനഘടന നൂതന (അഡ്വാന്‍സ്ഡ്) ഓട്ടോമോട്ടീവ് ടെക്‌നോളജി ഉല്‍പ്പന്നങ്ങളുടെ തദ്ദേശീയ ആഗോള വിതരണ ശൃംഖലയ്ക്കായി പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കും.


ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ ( കമ്പോണന്റ്‌സ് ) വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള പി.എല്‍.ഐ പദ്ധതിയിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 42,500 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപത്തിനും 2.3 ലക്ഷം കോടിയിലധികം രൂപയുടെ ഉല്‍പ്പാദന വര്‍ദ്ധനവിനും 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും നയിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ആഗോള ഓട്ടോമോട്ടീവ് വ്യാപാരത്തില്‍ ഇന്ത്യയുടെ വിഹിതം വര്‍ദ്ധിപ്പിക്കും.


ഓട്ടോമേഖലയ്ക്കായുള്ള പി.എല്‍.ഐ പദ്ധതി നിലവിലുള്ള ഓട്ടോമോട്ടീവ് കമ്പനികള്‍ക്കും നിലവില്‍ ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ ഓട്ടോ ഘടക (കമ്പോണന്റ്)നിര്‍മ്മാണ വ്യാപാരത്തിലും ഇല്ലാത്ത പുതിയ നിക്ഷേപകര്‍ക്കും ലഭ്യമാകും. ഈ പദ്ധതിയില്‍ ചാമ്പ്യന്‍ ഒ.ഇ.എം (യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കള്‍) പ്രോത്സാഹന ആനുകൂല്യ പദ്ധതി, ഘടക ചാമ്പ്യന്‍ പ്രോത്സാഹന ആനുകൂല്യ പദ്ധതി എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ട്. എല്ലാ വിഭാഗങ്ങളിലെയും ഇലക്ര്ടിക് വാഹനങ്ങളളുടെ ബാറ്ററികള്‍ക്കും ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനങ്ങള്‍ക്കും ബാധകമായ ഒരു വില്‍പ്പന മൂല്യ ബന്ധിത പദ്ധതിയാണ് ചാമ്പ്യന്‍ ഒ.ഇ.എം ആനുകൂല്യ പ്രോത്സാഹന പദ്ധതി.


കമ്പോണന്റ് ചാമ്പ്യന്‍ പ്രോത്സാഹന ആനുകൂല്യ പദ്ധതി എന്നത് വാഹനങ്ങളുടെ നൂതന ഓട്ടോമോട്ടീവ് ടെക്‌നോളജി ഘടകങ്ങള്‍, കംപ്‌ളീറ്റിലി നോക്ക്ഡ് ഡൗണ്‍ (സി.കെ.ഡി-വിവിധ ഘടകങ്ങളായി നല്‍കുകയും ലക്ഷ്യസ്ഥാനത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന രീതി)/ സെമി നോക്ക്ഡ് ഡൗണ്‍ (എസ്.കെ.ഡി-ഭാഗീകമായി കൂട്ടിച്ചേര്‍ത്ത് കയറ്റി അയക്കുകയും ഉപഭോക്താവ് എത്തുമ്പോള്‍ സംയോജിപ്പിച്ച് ഉല്‍പ്പന്നമായി നല്‍കുന്നതും) കിറ്റുകള്‍, രണ്ടു ചക്രമുള്ള വാഹനങ്ങള്‍,, മുച്ചക്രമുള്ള വാഹനങ്ങള്‍, യാത്രാക്കാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ' വില്‍പ്പന മൂല്യ ബന്ധിത' പദ്ധതിയാണ്.


ഓട്ടോമോട്ടീവ് മേഖലയ്ക്കായുള്ള ഈ ഈ പി.എല്‍.ഐ പദ്ധതിയും അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്ലിനുവേണ്ടിയുള്ള (എ.സി.സി) (18,100 കോടിരൂപയുടെ) ഇതിനകം ആരംഭിച്ച പി.എല്‍.ഐ പദ്ധതിയും ഇലക്ര്ടിക് വാഹനങ്ങളുടെ നിര്‍മ്മാണംവേഗത്തില്‍ സ്വീകരിക്കുന്നതിനുള്ള (ഫെയിം) ( 10,000 കോടിരൂപ) പദ്ധതിയും കൂടിച്ചേര്‍ന്ന് പരമ്പരാഗത ഫോസില്‍ അധിഷ്ഠിത ഇന്ധനത്തി ഓട്ടോമൊബൈല്‍ ഗതാഗതസംവിധാനത്തില്‍ നിന്ന് പാരിസ്ഥിതികമായി ശുചിത്വവും, സുസ്ഥിരവും, നൂതനവും കൂടുതല്‍ കാര്യക്ഷമവുമായ ഇലക്ര്ടിക് വാഹനങ്ങള്‍ (ഇ.വി) അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലേക്ക് മാറുന്നതിനുള്ള ഇന്ത്യയുടെ കുതിച്ചുചാട്ടം സാദ്ധ്യമാക്കും.


ഡ്രോണുകള്‍ക്കും ഡ്രോണ്‍ ഘടകങ്ങള്‍ക്കും വേണ്ടിയുള്ള പി.എല്‍.ഐ പദ്ധതി വിപ്ലവകരമായ ഈ സാങ്കേതികവിദ്യയുടെ തന്ത്രപരവും നയപരപരവും പ്രവര്‍ത്തനപരവുമായ ഉപയോഗങ്ങളെ അഭിസംബോധന ചെയ്യും. വ്യക്തമായ വരുമാന ലക്ഷ്യങ്ങളും ആഭ്യന്തര മൂല്യവര്‍ദ്ധനവ് കൂട്ടിച്ചേര്‍ക്കലും കൃത്യമായി ലക്ഷ്യമാക്കികൊണ്ടുള്ള ഡ്രോണുകള്‍ക്കായുള്ള ഉല്‍പ്പന്ന നിര്‍ദ്ദിഷ്ട പി.എല്‍.ഐ പദ്ധതി, ശേഷി വളര്‍ത്തുന്നതിനും ഈ സുപ്രധാന ഘടകങ്ങളെ ഇന്ത്യയുടെ വളര്‍ച്ചാ തന്ത്രത്തിന്റെ ഈ പ്രധാന ചാലകമാക്കുന്നതിനും പ്രധാനമാണ്.


ഡ്രോണുകളുടെയും, ഡ്രോണ്‍ ഘടകങ്ങളുടെയും വ്യവസായത്തിനായുള്ള പി.എല്‍.ഐ മൂന്ന് വര്‍ഷത്തിനുള്ളില്‍, 5,000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഇടയാക്കും, വില്‍പ്പനയില്‍ 1500 കോടി രൂപയുടെ വര്‍ദ്ധനവുണ്ടാക്കുകയും ഏകദേശം 10,000 അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government